Saturday, January 26, 2013

ഒരു ഗാലറി കാഴ്‌ച


 ഒന്ന്‌ : വേദന
വളപട്ടണത്തെ കുട്ടികള്‍ക്ക്‌ സെവന്‍സ്‌ ഫുട്‌ബോള്‍ കളികള്‍ ലഹരിയായിരുന്നു എനിക്കും. തങ്ങള്‍ വയലില്‍ നിന്നും ഫുട്‌ബോള്‍ കളിച്ചു പഠിച്ചശേഷം വളപട്ടണം ഗ്രൌണ്ടില്‍ ബൂട്ട്‌ കെട്ടി സെവന്‍സ്‌ കളിച്ച്‌, ചില പ്രാദേശിക ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്തു കൊണ്ടാണ്‌ എന്റെ തീപിടിച്ച ബാല്യവും യൌവ്വനവും കത്തിയത്‌. അങ്ങനെ റഷീദ്‌ക്ക വഴി എനിക്ക്‌ കണ്ണൂരിലെ 'സ്‌പിരിറ്റഡില്‍' സെലക്‌ഷനായി അപ്പോഴേക്കും ഞാനൊരു ജോലിക്കാരനായി മാറി. വൈകുന്നേരം കളിക്കാന്‍ പോയിക്കോട്ടേ" മുതലാളിയോട്‌ തല ചൊറീഞ്ഞ്‌ ഞാന്‍ ചോദിച്ചു ഒന്നൂങ്കില്‍ പീടിക അലെ/ങ്കില്‌ കളി" അപ്പോഴേക്കും എനിക്കു ജോലി അത്യാവശ്യഘടകമായി മാറിയിരുന്നു അങ്ങനെയാണ്‌ ഞാന്‍ ഫൂട്‌ബോള്‍ കളി ഉപേക്ഷിച്ചത്‌ പിന്നെ ഫുട്‌ബോള്‍ മൈതാനത്തില്‍ ഇറങ്ങിയിട്ടില/ ഫുട്‌ബോള്‍ കാല്‌കൊണ്ട്‌ തൊട്ടിട്ടില്ല.
രണ്ട്‌ : നാസുക്ക
നാസുക്ക എന്റെ ഇളയ കാരണവരാണ്‌. ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്‌ഥനായിരുന്ന പി.എം. നാസിമുദ്ദീന്‍ എന്ന നാസുക്ക വളപട്ടണം സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പ്രത്യേക ഘടകവും സാന്നിധൃവുമായ ഒരു കാലമുണ്ടായിരുന്നു. നാസൂക്ക...... നാസൂക്ക...... നാച്ചു"
ഗാലറിയില്‍ നിന്നും കാണികാള്‍ ഒച്ചയുടെ ഈണത്തില്‍ വിളിക്കുമ്പോള്‍ കണ്ണിറുക്കി, തല കുനിച്ച്‌ നാസുക്ക ചിരിക്കും. ഫുട്‌ബോള്‍ കളിക്കാരെ വരച്ച വരയില്‍ നിറുത്തുന്നത്‌ കൈകള്‍ രണ്ടൂം വീശി ഞാനൊന്നും കണ്ടിട്ടില്ലയെന്ന മട്ടില്‍ ഗൌരവക്കാരനായി ഓടുന്നത്‌ ലൈന്‍മാന്‍മാരോട്‌ കൈവിരല്‍ ചൂണ്ടി ചോദിക്കുന്നത്‌ ഫുട്‌ബോള്‍ ഉരുളലില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ കാണികളുടെ കൂട്ടചിരികേട്ട്‌ കളിക്കാരെ കണ്ണുരുട്ടി പേടിപ്പിച്ച്‌ വിസിലാടിക്കുന്ന നാസൂക്ക എന്ന റഫറി മൂന്നു പതിറ്റാണ്ടു കാലം വളപട്ടണം ഗാലറിക്ക്‌ ഒരു ഹരമായിരുന്നു. ഗാലറികള്‍ എന്നും നാസൂക്കയെ സ്‌നേഹിച്ചിരുന്നു നാസൂക്ക അറിയാതെ. മുണ്ട്‌ മടക്കിക്കെട്ടി വിസിലടിച്ച്‌ വിസിലടിച്ച്‌. മൈതാനം നിയന്ത്രിച്ച്‌ നാസൂക്ക ഒരു ദിവസം സ്‌കൂള്‍ കുട്ടികളുടെ ചേലില്‍ യൂണിഫാമിട്ട്‌ മൈതാനത്ത്‌ ഇറങ്ങി കറുപ്പും വെളുപ്പും പിന്നെ കാലില്‍ ക്യാന്‍വാസ്‌ ഷൂസും.....അപ്പ്‌.....അപ്പ്‌......അപ്പ്‌
അങ്ങനെ കൈമുട്ടിയും വിസിലടിച്ചും കൂക്കി വിളിച്ചും ഉറക്കെ ചിരിച്ചുമാണ്‌ വളപട്ടണം ഗാലറി നാസൂക്കയെ സ്വീകരിച്ചത്‌. ഞാനും തല താഴ്‌ത്തി ചിരിച്ചിരുന്നു.അങ്ങനെ നാസൂക്ക ഗാലറിക്കൊത്ത്‌ കാണികള്‍ക്കൊത്ത്‌ സംഘാടകര്‍ക്കൊത്ത്‌, വളപട്ടണം സെവന്‍സിന്റെ അഭിവാജ്യഘടകമായി മാറുകയായിരുന്നു. നാസൂക്കയുടെ റഫറിയിങ്ങിനുമുണ്ടായിരുന്നു ഒരു പ്രത്യേകത ഗ്രൌണ്ടിന്റെ ഇരുഭാഗങ്ങളിലായി ലൈന്‍സുമാരെ നിര്‍ത്തി കളി നിയന്ത്രിക്കുന്നതിനു പകരം രണ്ടുലൈന്‍സുമാരെയും ഒരു ഭാഗത്തും നാസൂക്ക മറ്റൊരു ഭാഗത്തും നിന്നായിരുന്നു കളി നിയന്ത്രിച്ചിരുന്നത്‌. ചില ഘട്ടങ്ങളില്‍ നാസൂക്ക ഗോളടിക്കുന്നത്‌ കാണാം. കളിക്കാര്‍ ഗോളടിക്കുന്നതിനു പകരം കമ്മറ്റിക്കാരും നാസൂക്കയും ചേര്‍ന്ന്‌ ഗോളടിക്കുന്ന അത്ഭുത കാഴ്‌ച ചിലപ്പോള്‍ വളപട്ടണം സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാത്രം കാണാന്‍ കാണാന്‍ കഴിയുന്ന കാഴിയുന്ന കാഴ്‌ചയായിരിക്കുമോ?
വീണ്ടും ഒരിക്കല്‍ കൂടി കാണികള്‍ക്ക്‌ കളി കാണാമല്ലയെന്നാണ്‌ ഇതിനെക്കുറിച്ചു ആരെങ്കിലും നാസൂക്കയോട്‌ ചോടിച്ചാല്‍ മറുപടി പറയുക അങ്ങനെ നാസൂക്ക ഗോളടിക്കുമ്പോള്‍ അല്ലെങ്കില്‍ ഫുള്‍ടൈമിനുമുമ്പെ കളി നിര്‍ത്തുമ്പോള്‍ ഗാലറി എന്ന ആള്‍ക്കൂട്ടം ഇളകി മറിയുന്നു സ്‌നേഹത്തോടെ നാസൂക്കയെ അഭിസംബോധനം ചെയ്‌തവര്‍ എടാ നാസൂ.. എന്ന്‌ വിഌക്കുന്നു നാസൂക്കയെ വളയുവാന്‍ ഓടുമ്പോഴേക്കും നാസൂക്ക കമ്മയറ്റെ ഓഫീസിലേക്കോ കാവല്‍ ഭടന്‍ന്മാരുടെ കൈ ക്കൂട്ടിന്റെ അകത്തേക്കോ വലിയുന്നു അതും വളപട്ടണം ഫുട്‌ബോളിനു ഹരമേറിയ ഘടകമായിരുന്നു പിന്നെ ബഹളവും പോലീസും ചീത്തവിളിയും..
പിന്നെപ്പോഴോ കത്തിക്കലും.. എന്തിനാണിങ്ങനെ ചീത്തവളി കേട്ടിട്ട്‌.. ഞാന്‍ ഉമ്മാമയോട്‌ ചോദിക്കുമ്പോള്‍ ഉമ്മാമ ഒന്നുംപറയാതെ എന്നെ നോക്കും പിന്നീടാണ്‌ കാര്യം മനസ്സിലാക്കിയത്‌. ഫുട്‌ബോള്‍ കളി എന്നത്‌ കഌ മാത്രമാണ്‌. ആ ചീത്തവിളി മൈതാനത്തില്‍ തുടങ്ങി മൈതാനത്തില്‍ അവസാനിക്കുന്നു അതാണ്‌ ഫൂട്‌ബോഌന്റെ തത്ത്വശാസ്‌ത്രം മൈതാനത്ത്‌ കഌ തീര്‍ന്നാല്‍പൊരുതിയ ഇരു ടീമുകളും കൈപിടിച്ച്‌ കൈകോര്‍ത്ത്‌ പിരിയുന്നു അതാണ്‌ മൈതാനത്തിന്റെ സ്‌നേഹം എന്ന്‌ പറയുന്നത്‌ ഇക്കാര്യം രാഷ്‌ട്രീയക്കാര്‍ ഒരിക്കലും പിന്‍പറ്റാറില്ല തോറ്റ സ്‌ഥാനാര്‍ത്ഥി അല്ലെങ്കില്‍ ജയിച്ച സ്‌ഥാനാര്‍ത്ഥിക്ക്‌ കൈകൊടുത്ത്‌ നന്മകള്‍ നേരുക.
അതുകൊണ്ട്‌ തന്നെ മൈതാനത്തില്‍ പക ഉണ്ടാകാറില്ല അത്‌ അവിടെ വളര്‍ന്ന്‌ പൊരുതി അവിടെ അവസാനിക്കുന്നു ബഹളമായ അന്തരീക്ഷത്തിനുശേഷവും ചുണ്ടില്‍ വിസിലുമായി നാസൂക്ക പ്രത്ത്യക്ഷപ്പെടുന്നു കാണികള്‍ ആര്‍ത്തുവിഌച്ചു പ്രാല്‍സാഹിപ്പിക്കുന്നു കളിയോടൊപ്പം നാസൂക്കയേയും സപ്‌തതിയുടെ പടിവാതിക്കലില്‍ എത്തി നില്‍ക്കുകയാണെങ്കിലും ഒരങ്കത്തിന്‌കൂടി ബാല്യമുണ്ടെന്നറിയിച്ച്‌ വിസിലില്ലാതെ ഇന്നും മൈതാനത്തും മറ്റ്‌ സാമൂഹിക സാംസ്‌കാരിക സ്‌പോര്‍ട്‌സ്‌ രംഗത്തും നിറഞ്ഞ സാന്നിദ്ധ്യമായി നാസൂക്ക നില്‍ക്കുന്നു...പക്ഷേരാഷ്‌ട്രീയക്കാര്‍ പക മനസ്സില്‍ വളര്‍ത്തുന്നു...
എന്റെ വീടിന്റെ അരികിലാണ്‌ അന്ന്‌ ടൂര്‍ണ്ണമെന്റിന്‌ വന്ന കഌക്കാര്‍ താമസിച്ചിരുന്നത്‌ സ്‌കൂഌല്ലാത്ത ദിവസം രാവിലെ തന്നെ കളിക്കാരെ കാണുവാന്‍ ഞാനും കൂട്ടുകാരും പോകും അവര്‍ ധരിക്കുന്ന യൂണിഫോം തൊട്ടുനോക്കും ബൂട്ടിന്റെ ആണി തടവും അവര്‍ പറയുന്ന തമാശകള്‍ക്ക്‌ കാത്‌ കോര്‍ത്ത്‌ വെക്കും അവരെ ഉറ്റു നോക്കും ആരാധനയോടെ അത്ഭുതത്തോടെ...
ലക്കി സ്‌റ്റാര്‍ ആലുവായാണ്‌ അന്ന്‌ അവിടെ താമസിച്ചിരുന്നത്‌ ആലുവ ത്രാ അന്ന്‌ പ്രസിദ്ധ മായിരുന്നു അത്ഭുതവും ഞങ്ങളും തങ്ങള്‍ വയലിലെ ഗോള്‍ പോസ്‌റ്റിലെക്ക്‌ കോര്‍ണര്‍ ഭാഗത്ത്‌ പെരുവിരലൂന്നി നിന്നു ത്രാചെയ്‌തു ഗോള്‍ പോസ്‌റ്റില്‍ മാത്രം എത്തിയില്ല.അന്ന്‌ ഞങ്ങള്‍ക്ക്‌ പ്രം നാഥ്‌ ഫിലിപ്പും രാജമാണിക്യവും റോബര്‍ട്ടും കുടുംബക്കാരായിരുന്നു ..ഏട്ടന്‍മാര്‍ കാരണം എല്ലാകഌകളുടെയും അനിവാര്യത ഒരു പക്ഷം ചെരണം എന്നതാണല്ലോ

മൂന്ന്‌: ഗോള്‍
ഫുട്‌ബോള്‍ കഌക്ക്‌ തീപിടിക്കുന്നത്‌ കാണാന്‍ നല്ല രസമാണ്‌ കഌക്കാര്‍ ഉശിരോടെ പോര്‍ കുതിരകളെപ്പോലെ പന്തടക്കത്തിന്റെ നിലവിഌയോടെ പരക്കം പാച്ചിലില്‍ ഗാലറിയുടെ ആര്‍പ്പു വിഌയില്‍ റഫറിയുടെ വിസിലടിക്കലില്‍ ലൈന്‍ മാന്റെചുകപ്പ്‌ വീശലില്‍ എടാ പോടാ..: വിളിയില്‍ തമാശ ചിരികാളില്‍ വിസിലടിയില്‍ പുല്‍മൈതാനത്തിന്‌ തീപിടിക്കുന്നു അപ്പോള്‍ വളപട്ടണം റയില്‍ പാളങ്ങള്‍ക്ക്‌ നടുവിലൂടെ തീവണ്ടി വരുന്നു അതാ ഗോള്‌ കൊണ്ട്‌ വരുന്നുണ്ട്‌ തീവണ്ടിയില്‍ കൊണ്ട്‌ വന്ന ഗോള്‍ ഗോള്‍ പോസ്‌റ്റിനുള്ളിലേക്ക്‌ പറന്ന്‌ വീഴുമെന്നാണ്‌ തമാശ എല്ലാവരും തീവണ്ടി നോക്കുന്നു. ഗോള്‍... ഗോള്‍... ഗാലറിയുടെ ആര്‍പ്പ്‌വിളി.
നാല്‌: ഗാലറി
ഗാലറിയുടെ ആഹ്ലാദം നിങ്ങളറിയേണ്ടത്‌ മൈതാനത്തിന്റെ അകത്ത്‌ നിന്നല്ല പുറത്ത്‌ നിന്നാണ്‌ കാണികളുടെ ആരവത്തിന്റെ ഈണം ദൂരെ നിന്ന്‌ കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ കമ്പക്കാരന്റെ ഉശിര്‌ തെറ്റും അവന്റെ കാലുകള്‍ക്ക്‌ ഗതിവേഗം കൂടും. അവന്‍ ഉാ‍ടുന്നു. ടിക്കേറ്റ്ടുക്കാന്‍.....മൈതാനത്തിന്‌ ചുറ്റും കെട്ടിപ്പാക്കിയ ഗാലറിയുടെ അകത്തേക്ക്‌ ഗാലറിയില്‍ ഇരുന്നാണ്‌ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ ആസ്വദിക്കേണ്ടത്‌ സന്തോഷവും, ലഹരിയും, തമാശയും ഒച്ചപ്പാടുമൊക്കെയുള ഗാലറി എന്നത്‌ സ്‌നേഹത്തിന്റെ തെട്ടിലാണ്‌ തോളോട്‌ തോള്‍ ചേര്‍ന്ന്‌ മെയ്യോട്‌ മെയ്യ്‌ ചേര്‍ന്ന്‌....എല്ലാം മറന്നുള്ള ചിരി. അതാണ്‌ സെവന്‍സിന്ററ  സതന്തം എന്നാല്‍ ഇന്ന്‌ കാണികള്‍ മൈതാനം ഒഴിവാക്കി സ്വകാര്യതയുടെ ടെലിവിഷന്‍ സന്തോഷത്തിലേക്ക്‌ തിരിച്ചു നടക്കുന്നു
ഇന്ന്‌ സെവന്‍സ്‌ കളി കാണുന്നവരില്‍ ഭൂരിഭാഗവും പഴയകാല സെവന്‍സിന്റെ ഊര്‍ജജം ബാക്കിയായവര്‍ മാത്രമായി മാറുന്നു. അതെ, നമുക്ക്‌ ഓരോന്നായി നഷ്‌ടപ്പെടുകയാണ്‌ പുതിയ തലമുറക്ക്‌ ഗാലറിയുടെ മെയ്യോടു മെയ്‌ ചേര്‍ന്നുള്ള ഒത്തൊരുമ എല്ലാം മറന്നുള്ള ചിരി അങ്ങനെ എല്ലാം എന്നിട്ട്‌ മുറ്റത്തെ കാര്യം മറന്ന്‌ ടെലിവിഷനിലെ അന്താരാഷ്‌ട്ര ഫുട്‌ബോഌനെ ക്കുറിച്ചും കഌയെ ക്കുറിച്ചുംപറയുന്നു ടെലിവിഷന്‍ കാഴ്‌ചയില്‍ നമ്മള്‍ ഒറ്റ കാണി മാത്രമാണ്‌.
കൂട്ടായ്‌മയുടെ ലഹരി, സന്തോഷം ആര്‍പ്പു വിളി കിട്ടണമെങ്കില്‍ ആള്‍കൂട്ടത്തിന്റെ ഗാലറിയിലേക്ക്‌ നമ്മള്‍ കടന്നു കയറേണ്ടീയിരിക്കുന്നു.അപ്പ്‌.... അപ്പ്‌..... അപ്പ്‌.....ഗാലറികള്‍ നിങ്ങളെ വിളിക്കുകയാണ്‌, എല്ലാം മറന്നുള്ള ഒത്തുചേരലിന്റെ ഗാലറി... സെവന്‍സിന്റെ ഗാലറി.
കാര്‍ബണിട്ട്‌ പുഴുപ്പിക്കുന്ന കുട്ടികളുടെ കാലം
കുട്ടിക്കാലത്ത്‌ അന്നത്തെ കുട്ടികളില്‍ എല്ലാവരെയും പോലെ ഞാനും ലഗോണ്‍ കോഴികളെ പോറ്റിയിരുന്നു തമിഴനില്‍ നിന്നും വാങ്ങിയ കളറടിച്ച കുഞ്ഞു കോഴികള്‍ക്ക്‌ താമസിക്കുവാന്‍ പച്ചക്കറി നാരായണേട്ടന്റെ കടകഌല്‍ നിന്ന്‌ ലഭിക്കുന്ന ഒഴിഞ്ഞ തക്കാളിപ്പെട്ടി കൊണ്ട്‌ ഒരു കൂടുണ്ടാക്കി കൊടുത്തു.
മഴക്കാലത്ത്‌ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ചൂടു ലഭിക്കുന്നതിന്‌ നൂറ്റിപത്തിന്റെ ബള്‍ബ്‌ കോഴിക്കൂട്ടിനു മുകഌല്‍ താഴ്‌തിയിട്ട്‌ കൊടുത്തു കോഴിവസന്ത [തൂക്കംപിടിക്കുക] വരാതിരിക്കുവാന്‍ കണ്ണൂരിലെ മ്രഗാശുപത്രിയില്‍ പോയി പ്രതിരോധ കുത്തിവെപ്പു നടത്തി തുള്ളിമരുന്ന്‌ വായില്‍ ഒഴിച്ചു കൊടുത്തു മരക്കഷ്‌ണങ്ങള്‍ക്കിടയിലെ ചിതലുകളും മണ്ണിരകളും കോഴികള്‍ക്ക്‌ വിളമ്പി കൊടുത്തു തല കുടഞ്ഞ്‌ കുഞ്ഞു കോഴികള്‍ അവ മല്‍സരിച്ചു തിന്നു വളര്‍ന്നു കൊഴുത്തു.
പ്രാപ്പിടിയന്മാരേയും പരുന്തിനേയും കീരിയെയും കുറുക്കനേയും പേടിക്കണം എപ്പോഴാണ്‌ ചാടിവീഴുകയെന്ന്‌ പറയാന്‍ കഴിയില്ല കയ്യില്‍ വടിപിടിച്ച്‌ ആകാശത്ത്‌ നോക്കി കുഞ്ഞുകോഴികള്‍ക്ക്‌ കാവല്‍ നിന്നു എന്റെ കോഴികള്‍ സുന്ദരക്കുട്ടികളായിരുന്നു കുഞ്ഞുകോഴികള്‍ വളര്‍ന്ന്‌ വലിയ കോഴികളായത്‌ എത്രപെട്ടന്നാണ്‌.
ലഗോണ്‍ കോഴികള്‍ക്ക്‌ പെട്ടെന്ന്‌ ഓടിപ്പോകാനോ ശത്രുക്കഌല്‍ രക്ഷപ്പെടാനോ കഴിയുകയില്ല ആട്ടിതെളിയിച്ചാലും ഓടില്ല അത്‌ കണ്ടയിടത്തൊക്കെ തൂങ്ങിനില്‍ക്കും എന്നാലും ലഗോണ്‍ കോഴികള്‍ ഇറച്ചിക്കോഴികളാണ്‌ വേഗത്തില്‍ വളരുന്ന ലഗോണ്‍ കോഴികള്‍ക്ക്‌ ഉടമയ്‌ക്ക്‌ ലാഭമുണ്ടാക്ക്‌ കൊടുക്കുകയെന്നതാണ്‌ ജീവിത നിയോഗം അതീവ ശ്രദ്ധയോടെ നോക്കണം ഇന്ന്‌ നമ്മള്‍ കുട്ടികളെ നോക്കുന്നത്‌ പോലെ അക്കാലത്ത്‌,
തങ്ങള്‍വയലിലെ പൊരിവെയിലത്ത്‌ ഫുട്‌ബോള്‍ കഌച്ചും പട്ടം പറപ്പിച്ചും തോട്ടിലെ മീന്‍ പിടിച്ചും സാലീക്കയുടെ പീടികയില്‍ നിന്ന്‌ ലഭിക്കുന്ന വാടക സൈക്കിള്‍ ഓടിച്ചും ചുറ്റുപാടുമുള്ള മാവില്‍നിന്ന്‌ മാങ്ങ എറിഞ്ഞു വീഴ്‌ത്തിയും മൂന്നാം കുഞ്ചത്ത്‌ കൊട്ടിനടിച്ച്‌ ഗോട്ടി കളിച്ചും ഇന്നത്തെ ക്രിക്കറ്റിനെ വെല്ലുന്ന ഇട്ടിയും കോലും കളിച്ചും ഞങ്ങള്‍ ആവോളം കളിച്ചു. തലമയും ഡപ്പിക്കളിയും ഏണിയും പാമ്പും കഌയും കൊളഌയും സക്കിണിയുമൊക്കെ കളിച്ച്‌ അങ്ങിനെ യങ്ങിനെ ഞങ്ങള്‍ വളരുകയായിരുന്നു. ഇട്ടിയും കോലും കഌക്കുമ്പോള്‍ റാഫിയുടെ നീണ്ട കൈവിരല്‍ ഞങ്ങള്‍കൊക്കെ പേടിയായിരുന്നു കക്കുളങ്കര പളളിക്ക്‌ അരികിലുളള കണ്ടത്തില്‍ ഇട്ടിയും കോലും കളിക്കുമ്പോള്‍ കീശയിലെ മണിക്കടല എടുത്ത്‌ ഞങ്ങള്‍കൊക്കെ വീതിച്ച്‌ തരുമായിരുന്നു റാഫി കളിക്കിമ്പോള്‍ തന്റെ കൈവിരല്‍ കഌപ്പോയിന്റില്‍നീട്ടി ഇട്ടി തൊടുമ്പോള്‍ എതിര്‍ ടീമിന്റെ ചങ്കിടിക്കും അത്രയ്‌ക്ക്‌ വലുപ്പമാ അവന്റെ കൈവിരലുകള്‍ക്ക്‌. ഫുട്‌ബോള്‍ തന്റെ ആവലിയ കൈവെലലയില്‍ ചുരുട്ടിപ്പിടിച്ച്‌ റാഫി ഞങ്ങളെ വെല്ലു വിഌക്കും ഞങ്ങള്‍ അത്ഭുതക്കണ്ണുകളോടെ നോക്കി നില്‍ക്കും അക്കാലത്താണ്‌ തോട്ടിന്റക്കര വളപ്പില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത്‌ എന്റെ ഇടത്തെ കൈയുടെ എല്ലപൊട്ടിയത്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്നാണ്‌ അത്‌ ശരിയാക്കിയത്‌ മമ്മത്‌ മൂപ്പന്റെ മകന്‍ ഹനീഫയാണ്‌ ടീമിനെ ഇറക്കിയത്‌ ഇന്റര്‍വെല്ലിന്റെ സമയത്ത്‌ അവന്‍ വാങ്ങിച്ചു തരുമായിരുന്ന ഗ്യാസ്‌ നിറച്ച ഗോട്ടി സോഡയും ഗ്ലൂക്കോസ്‌ പൊടിയും വിചാരിച്ചിട്ടാണ്‌ ഞാനടക്കമുളള കുട്ടികള്‍ മൈതാനത്തേക്കിങ്ങുന്നത്‌.
തങ്ങള്‍ വയലിലെ തോട്ടില്‍ കുഞ്ഞു മീനുകളുണ്ടായിരുന്നു. ഉമ്മ കാണാതെ എടുത്ത്‌ കൊണ്ടുപോയ തോര്‍ത്ത്‌മുണ്ടുമായി ചങ്ങാതിയെ കൊണ്ട്‌ ഉരറ്റം പിടിപ്പിച്ച്‌ വെളളത്തില്‍ താഴ്‌ത്തി ആകുഞ്ഞു മീനുകളെ ഞങ്ങള്‍ പിടിക്കും അരികിലെ ചഌകൂട്ടത്തില്‍ ഒഌച്ചിരിക്കുന്ന ചെമ്മീനിനെയും മുശുവിനെയുമൊക്കെ പിടിക്കുകയെന്നതായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഹോബി അല്‍ അമാന്‍ ഹോട്ടലില്‍ നിന്നുളള ഇറച്ചിക്കറിയും വെല്‍ക്കം ഹോട്ടലില്‍ നിന്നുളള കല്ലമ്മക്കായ നിറച്ചതും ജയഭാരതീല്‍ നിന്നുളള മസാല ദോശയും ഇതൊക്കെയായിരുന്നു ഞങ്ങളുടെ പുറം തീറ്റ മമ്മുഞ്ഞിക്കയുടെ ചെത്തിക്കുടിയും ബെഞ്ചിയയും സീറും പിന്നെ യൂസഫ്‌ക്കയുടെ ഷാപ്പിലെ കുറി എവര്‍ഗ്രീന്‍ വറൈറ്റി റീന കട്ട്‌പീസ്‌ ശാന്ത ഫൂട്ട്‌വേര്‍ ഗോപീന്റെ പീടിക വേണുവിന്റെ അചഛന്റെ തൈര്‌ പച്ചക്കറിപീടിക കുഞ്ഞമ്പുവിന്റെ പീടിക ഉപ്പ്‌പെട്ടി ഹമീദ്‌ക്കയുടെ പൊറോട്ട ഭാസ്‌ക്കരന്‍ മാഷിന്റെ ങ്ങഛഛ ഇനിയും എഴുതാന്‍ എത്ര എയെത്ര ഓര്‍മ്മകള്‍ ബാക്കിയുണ്ട്‌ കാക്കി ട്രൌസറിട്ട പോലീസുകാരുന്റെ ചുകന്ന കണ്ണ്‌.... മൈയ്‌ക്കാരന്‍ ഹുസൈന്റെ ഗൌസുമുഹ്യദ്ദീന്‍ എന്നപാട്ട്‌...
ഇതൊക്കെ പറഞ്ഞത്‌ ഇന്നത്തെ കുട്ടികളുടെ കളയില്ലായ്‌മയെക്കുറിച്ചും ചുറുചുറുക്കില്ലായ്‌മയെക്കുറിച്ചും പറയാനാണ്‌ ഇന്നത്തെ കുട്ടികള്‍ ട്ടെലിവിഷന്റെ മുന്നില്‍ പടിഞ്ഞിരുന്ന്‌ കംപ്യൂട്ടറിന്റെ മായാജാലങ്ങള്‍ക്കിടയില്‍ കണ്ണുകള്‍ കൂറപ്പിച്ച്‌ വെച്ച്‌ മറ്റൊരു വിനോദത്തിനും സ്‌പോര്‍ട്‌സിനും വിധേയരാവാതെ ഒതുങ്ങിക്കൂടുകയാണ്‌ പഠിത്തം ട്യൂഷന്‍ എ പ്ലെസ്‌ ഇംപോസിഷന്‍ എന്നിവയില്‍ മാത്രം നാം അവരെ ഒതുക്കി ലഗോണ്‍ കോഴികളെപ്പോലെയോ, ഇറച്ചിക്കോഴികളെപ്പോലെയോ വീട്ടിനകത്ത്‌ നിര്‍ത്തി വളര്‍ത്തുകയാണ്‌ എല്ലാവരും ഇന്നത്തെ കുട്ടികഌല്‍ ഒരുതരം ഭയാനകമായ നിശബ്‌ദതയും നിശ്ചലതയുമാണെങ്ങും കഌയും ചിരിയുമില്ലാത്ത ഒരു യാന്ത്രികാവസ്‌ഥ ഏറ്റുവാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു ചിരട്ട പുട്ടു പോയിട്ട്‌ തേങ്ങയെന്താണെന്ന്‌ പോലും ഇന്നത്തെകുട്ടികള്‍ക്ക്‌ അറിയില്ല മാതാപിതാക്കാക്കാണെങ്കില്‍ മക്കളുടെ പൊങ്ങച് വിദ്യാഭ്യാസ കാര്യം മാത്രമേ പറയാനുളളൂ വ്യത്യസ്‌ത കഴിവുളളവരാണ്‌ കുട്ടികള്‍ ഒറ്റ കാര്യത്തിലേക്ക്‌ മാത്രം ഒറ്റ അജണ്ട നിശ്ചയിച്ച്‌ കുത്തിപഴുപ്പിക്കാന്‍ നാം നോക്കുന്നു ഇങ്ങനെ പഴുപ്പിക്കുന്നതിലാണ്‌ ഏറിയ കൂറും യഥാര്‍ത്ഥ പഴുപ്പ്‌ നേടാത്തതും കൃത്യ ഫലം തരാത്തതും കുട്ടികളുടെ കുട്ടിത്തം നഷ്‌ടപ്പെടുത്തിയതാണ്‌ ആധുനിക മാതാപിതാക്കള്‍ ചെയ്‌ത ചെയ്‌തുകൊണ്ടിരിക്കുന്ന മഹാപാതകമെന്ന മനഃശാസ്‌ത്ര വിശകലനത്തെ മുന്‍ നിര്‍ത്താനും പാഠമുള്‍കൊളളാനും നാം എത്രയും പെട്ടെന്ന്‌ തയ്യാറാവേണ്ടിയിരിക്കുന്നു.
10  ക്ലാസ്‌ വിജയം  ശതമാന മാക്കാന്‍ വേണ്ടി ഒന്‍പതാം ക്ലാസ്സില്‍ നിന്നും കുട്ടികളെ ടി. സി. നല്‍കി ഒഴിവാക്കുന്ന വിഭ്രാന്തി എല്ലാം ഉപഭോഗ സമാനമാകുന്നു വ്യവസ്‌ഥിതിയിന്‍ കീഴില്‍ വിദ്യാലയം കമ്പോളവും വിദ്യാഭ്യാസം വില്‍പന ചരക്കും അധ്യാപകര്‍ അത്‌ വില്‍കുന്നവരും വിദ്യാര്‍ത്ഥികള്‍ അത്‌ വാങ്ങാന്‍ വരുന്നവര്‍ മാത്രവുമായി അധപതിച്ചതിന്റെ ദൃഷ്‌ടാന്തമാണ്‌ കെട്ടിയാഗോഷത്തിന്റെ ഈ വിദ്യാഭ്യാസക്കച്ചവടത്തില്‍ നഷ്‌ടപ്പെടുന്നത്‌ അറിവിന്റെ യഥാര്‍ത്ഥ ആത്മാവാണെന്ന സത്യം ഈ പാതകം ചെയ്യുന്നവര്‍ ഓര്‍ത്തെങ്കില്‍.
തങ്ങള്‍ വയലിലെ ഫുട്‌ബോള്‍ കളി
താജുല്‍ ഉലൂം യത്തീം ഖാനയുടെ അരികിലുളള എന്റെ വീട്ടിന്റെ പുറത്തു നിന്നും നോക്കിയാല്‍ വളപട്ടണത്തെ കൈരളി സ്‌റ്റുഡിയോ കാണുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു.
എന്റെ കുട്ടിക്കാലം എത്ര ആഹ്‌ളാദകരമായിരുന്നു സ്‌കൂള്‍ പുസ്‌തകങ്ങള്‍ ചുമലില്‍ വെച്ച്‌ തേഞ്ഞ്‌ ചുമല്‌ കീറിയ കുപ്പായവും ട്രൌസറിന്റെയും പാന്റിന്റെയും മുന്നിലത്തെ കുടുക്ക്‌ പൊട്ടിയത്‌ കണ്ട്‌ ട്രൌസര്‍ അഴിഞ്ഞു വീഴുമ്പോള്‍ ശ്വാസം മുറുക്കിപ്പിടിച്ച്‌ വലിച്ചു കെട്ടുന്ന കാലം........
ഗോട്ടികളിയും ഇട്ടിയും കോലും കോടയും മൂന്നാം കുഞ്ചക്ക്‌ വെച്ച്‌ കൊട്ടിനടിയും, തലമയ്‌പ, പട്ടം പറപ്പിക്കലും ഫുട്‌ബോള്‍ കഌയും, മാങ്ങ എറിയലും....... മണ്‍ചിരട്ടകൊണ്ട്‌ പുട്ട്‌ ചുട്ടതും, മണ്ണിര കോര്‍ത്ത്‌ മീന്‍ പിടിച്ചതും തണ്ണിന്‍ കൊടിയന്‍ തൊട്ടാല്‍വാടി തോര്‍ത്ത്‌മുണ്ട്‌ കൊണ്ട്‌മീന്‍ പിടിച്ചതും പ്രാര്‍ത്ഥനയുടെ കൈപ്പത്തികള്‍ കൊണ്ട്‌ ചെമ്മീന്‍ പിടിച്ചതും കുന്നത്ത്‌ പളളി മുറ്റത്തെ ,കനി, (ഞേറല്‍ പഴം ) തിന്നത്‌ പുറുത്തിക്ക മാങ്ങ(കശുമാങ്ങ) തിന്നത്‌ കണിയാം പക്ഷിയെ കൊണ്ട്‌ കല്ല്‌ എടുപ്പിച്ചത്‌ തോട്ടില്‍ കടലാസു തോണിയിറക്കിയത്‌ ധായം കഌച്ചത്‌ യൂസഫ്‌ക്കയുടെ ഷാപ്പില്‍ കുറിവെച്ചത്‌ ഗ്യാസ്‌ ലൈറ്റ്‌ ചുമലില്‍ വെച്ചുളള തിരഞ്ഞെടുപ്പ്‌, തൊക്കിലങ്ങാടിയിലെ ഹാഫ്‌ ട്രൌസറിട്ട പോലീസുകാരനെ പേടിച്ച്‌ വഴിമാറി മദ്രസ്സയില്‍ പോയത്‌, ഉപ്പ്‌മാവ്‌ അതികം വിളമ്പിക്കൊടുത്തതിന്‌ മാഷ്‌ അടിച്ചത്‌ കുഴിയാനയെ പിടിച്ചത്‌....... പിന്നെ ഒരു മിഠായി വീതം വെച്ച്‌ ചങ്ങാതിമാര്‍ തിന്നത്‌ അണ്ടിപ്പല ഈച്ചക്ക്‌ വെച്ചത്‌ ബെന്‍ജ്യയും (പരിപ്പുവട) സീറും ഓലിച്ച ചെത്തിക്കുടി, കക്കിരിയും പുഌസീറും...... എല്ലാം ഓര്‍മ്മകള്‍ സൈക്കിള്‍ യത്‌നം ട്യൂബ്‌ പൊട്ടിക്കല്‍, വയറ്റിന്റെമേല്‍ കാര്‍ കയറ്റല്‍..... തങ്ങള്‍വയലിലെ തോട്ടിലെ ഗുളു ഗുളു ഒച്ച... കൊച്ചു മീനുകള്‍... ഇന്ന്‌ "വലിയ വീട്ടുകാരുടെ" ചളിയും വൃത്തികേടും ഒഴിവാക്കാനാണ്‌ തോട്‌ ഉപയോഗിക്കുന്നത്‌. മഴപെയ്‌താല്‍ വലിയരുടെ മൂത്രവും അഴുക്ക്‌ വെളളവും ചവിട്ടി ഞങ്ങള്‍ നടക്കുന്നു) കൊട്ടക്ക പക്ഷീ മാങ്ങ എറിഞ്ഞതിന്‌ വീട്ടുകാര്‍ എന്നെ ജട നായയുടെ കൂട്ടിനരികില്‍ കെട്ടിയിട്ടത്‌...... ഞാന്‍ നിലവിഌച്ചുകരഞ്ഞത്‌.
വളപട്ടണം ഹൈസ്‌കൂഌന്‌ ഗ്രൌണ്ടില്ലായിരുന്നു. സ്‌കൂളില്‍നിന്നും ഡ്രില്ലിന്‌ (കളിക്കാന്‍) വിട്ടാല്‍ ഫൈബര്‍ ഫോം മതിലുകെട്ടിയ സ്‌ലത്തും കളരിവാതുക്കല്‍ ക്ഷേത്രത്തിനരികിലെ മണ്‍നിരത്തിലുമാണ്‌ ഞങ്ങള്‍ ഫട്‌ബോള്‍ കഌച്ചിരുന്നത്‌. പൊടിപാറിയ കഌയായിരുന്നു. സ്‌കൂള്‍വിട്ടാല്‍ പുസ്‌തകങ്ങള്‍ വീട്ടിന്റെ വരാന്തയില്‍ വലിച്ചെ്ഞ്ഞ്‌ തങ്ങള്‍വയലിലേക്ക്‌ ഓടുമായിരുന്നു. തങ്ങള്‍ വയലില്‍ പലപ്രായക്കാര്‍ പല കണ്ടത്തില്‍ ഫട്‌ബോള്‍ കളിക്കുന്നുണ്ടാവും തുണിപ്പന്ത്‌കൊണ്ടാണ്‌ ചെറിയകുട്ടികള്‍ കളിക്കുക ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ മുതല്‍ 11  നമ്പര്‍ ഫുട്‌ബോള്‍ വരെ തങ്ങള്‍വയലില്‍ പല ഇടങ്ങളിലായി ഉരുളുന്നുണ്ടാകും ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ കാറ്റടിച്ച ശേഷം "നെക്ക്‌" കെയ്‌സിന്റെ അകത്തേക്ക്‌ കയറ്റുവാന്‍ ഞങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ അടുക്കല്‍ കൊണ്ടു പോകുകയാണ്‌ പതിവ്‌ മുതിര്‍ന്നവര്‍ 11 നമ്പര്‍ ഫുട്‌ബോള്‍ കൊണ്ട്‌ വലിയ ഗ്രൌണ്ടില്‍ കളിക്കുന്നുണ്ടാകും അവര്‍ക്ക്‌ കവുങ്ങിന്റെ നല്ല ഗോള്‍ പോസ്‌റ്റുകള്‍ ഉണ്ടാകും മുതിര്‍ന്നവരൊഴിച്ച്‌ ബാക്കിയുളളവരൊക്കെ കല്ലകള്‍ ഗോള്‍ പോസ്‌റ്റുകളാക്കിണ്‌ കളിക്കാറ്‌ ഒന്നാം നമ്പര്‍ ഫുട്‌ബോളിന്റെ കെയ്‌സ്‌ കീറിയാല്‍ രാമന്റെ അഛന്‍ (ചെരുപ്പുകുത്തി) തുന്നിത്തരും ചില്ലറപൈസ കെടുക്കും കൈസ്‌ കീറിയാല്‍ ആദ്യം തുണിക്കഷണങ്ങള്‍ തിരുകി വെക്കുകയായിരുന്നു ചിലപ്പോള്‍ ട്യൂബ്‌ പെട്ടിപ്പോകും പഞ്ചറായാല്‍ ഒട്ടിക്കും പന്ത്‌വാങ്ങാന്‍ പിരിവ്‌ എടുക്കുകയാണ്‌ പതിവ്‌ വളപട്ടണത്തെ ശാന്താ ഫട്‌വേറില്‍ നിന്നും അല്ലെങ്കല്‍ കണ്ണൂരിലെ ഒഌമ്പിക്‌സില്‍ നിന്നുമാണ്‌ ഫുട്‌ബോള്‍ വാങ്ങുക പതിവ്‌ വയസ്സ്‌ കൂടുമ്പോള്‍ ഓരോ കണ്ടത്തില്‍ നിന്നും മറ്റൊരു ഗ്രൌണ്ടിലെക്ക്‌ കയറ്റം കിട്ടുമായിരുന്നു.

S s l c കള്‍ി‍ഞ്ഞ ശേഷമാണ്‌ ഞാന്‍ തങ്ങള്‍ വയലിലെ വലിയ ഗ്രൌണ്ടില്‍ കളിക്കാന്‍ ഇറങ്ങിയത്‌ ലീഗ്‌ ടൂര്‍ണ്ണമെന്റ്‌ നടക്കുമ്പോള്‍ നല്ല മല്‍സരമാണ്‌ നടക്കുക തൊക്കിലങ്ങാടിയില്‍ മല്‍സരത്തിന്റെ ബോര്‍ഡ്‌ വെക്കുമായിരുന്നു അര്‍ജന്റീന, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, ജര്‍മ്മനി, ബെല്‍ജിയം, മൊറോക്കോ....... എന്നിങ്ങനെയാണ്‌ ഓരോ ടീമിനും പേര്‌ നര്‍കുക സ്‌കൂള്‍ പൂട്ടിക്കഴിഞ്ഞാലാണ്‌ വളപട്ടണത്തും ചുറ്റുപാടും ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ നടക്കാറ്‌. അളവ്‌ കണക്കാക്കിയാണ്‌ കളി . ശ്വാസം മുറുക്കിപ്പിടിച്ച്‌ ചുരുങ്ങിയ ശേഷം അളക്കുന്ന ആള്‍ തലമുടിയിലൂടെ "കുടക്കമ്പി" അടയാളം വെച്ച ചുമരിലേക്ക്‌ നീക്കി വെക്കും. മുട്ടുമടങ്ങുവാന്‍ പാടില്ല.
തങ്ങള്‍ വയലില്‍ നടന്ന ഒരു ലീഗ്‌ ടൂര്‍ണ്ണമെന്റില്‍ വിജയിച്ചവരുടെ ഫോട്ടോ പത്രത്തില്‍കൊടുത്തപ്പോഴാണ്‌ കോഴിക്കോട്‌ ആസ്‌താനമായിട്ടുള്ള മാര്‍ക്കറ്റിങ്ങ്‌ സൊസൈറ്റിക്കാര്‍ തങ്ങള്‍ വയലില്‍ വന്ന്‌ ഇവിടെ ഇനിമുതല്‍ ഫട്‌ബോള്‍ കഌക്കരുതെന്ന്‌ പറഞ്ഞത്‌. ഞങ്ങളൊക്കെ അന്ന്‌ വളപട്ടണത്ത്‌ ഒരു പ്രകടനം നടത്തിയിരുന്നു വളപട്ടണത്തെ "മാന്യന്മാര്‍" സൊസൈറ്റിക്കാരെ നിങ്ങള്‍ തടഞ്ഞാല്‍ വെടിവെക്കാനുളള ഉത്തരവ്‌ കലക്‌റ്റര്‍ കൊടുത്തിരുന്നുവെന്ന്‌ പറഞ്ഞ്‌ ഞങ്ങളെ പേടിപ്പിച്ചിരുന്നു മേല്‍നടപടിക്ക്‌ ആരും ശ്രമിച്ചില്ല സ്‌കൂള്‍ ഗ്രൌണ്ടിനുപോലും ശ്രമിച്ചില്ല തങ്ങള്‍ വയല്‍ സ്‌കൂഌനു കിട്ടുവാന്‍ ശ്രമിച്ചില്ല അല്ലെങ്കില്‍തന്നെ ഫൈബര്‍ ഫോം ചുറ്റുമതില്‍ കെട്ടിയത്‌ സ്‌കൂള്‍ പൂട്ടിയ കാലത്താണല്ലോ കുട്ടികള്‍ സമരം ചെയ്യില്ലെന്ന്‌ അവര്‍ക്കറിയാം രക്ഷാകര്‍തൃ സമതിക്കും പിന്നെ നാട്ടിലെ രാഷട്രീയക്കാര്‍ക്കും. പിന്നീട്‌ തങ്ങള്‍ വയലില്‍ നിന്നും വളപട്ടണം പഞ്ചായത്ത്‌ ഗ്രൌലേക്ക്‌ ഞങ്ങളൊക്കെ കഌക്കാന്‍ പോയി ബൂട്ട്‌ ധരിച്ചാണ്‌ കഌ കണ്ണൂരിലെ സ്‌പിരിറ്റഡ്‌ ക്ലബ്ബിലെ റഷീദ്‌ക്ക വഴി പ്രവേശനം കിട്ടിയപ്പോഴാണ്‌ എനിക്ക്‌ ഒരു ജോലി (കടയില്‍) ശരിയായത്‌ അങ്ങനെ ഫുട്‌ബോള്‍ കളി ഉപേക്ഷിച്ചുവെന്ന്‌ പറയാം.
ടൂര്‍ണ്ണമെന്റ്‌ കളിക്കുവാന്‍ പലയിടത്തും ഞാന്‍ പോയിരുന്നു. റെയിലിനപ്പുറത്ത്‌ കളിക്കുമ്പോള്‍ എന്റെ കൂട്ടുകാരന്‍ റാഫി എതിര്‍ കളിക്കാരന്റെ നെഞ്ചില്‍ ചവിട്ടിയതിന്‌ നാട്ടുകാര്‍ ഞങ്ങളെ ഓടിച്ചു ഞങ്ങള്‍ ഓട്ടം നിര്‍ത്തിയത്‌ വളപട്ടണം അങ്ങാടിയില്‍ എത്തിയപ്പോഴായിരുന്നു. വളപട്ടണം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ ഒരു ഉത്‌സവം പോലെയായിരുന്നു അന്ന്‌ എന്റെ മനസ്സില്‍ ഉണ്ടാക്കിയത്‌ എന്റെ കാരവണായിരുന്ന റഫറി സൌജന്യ പാസിന്റെ പിറകില്‍" രണ്ട്‌പേര്‍ക്ക്‌ പ്രവേശനം എന്ന്‌ എഴുതി തന്നിരുന്നു എനിക്കും അനുജനും ഒരു ടൂര്‍ണ്ണമെന്റിന്‌ എനിക്കു പാസ്സു കിട്ടീരുന്നില്ല, ഓല നീക്കി ഗൌണ്ടിലേക്ക്‌ കട്ട്‌ കയറിയപ്പോള്‍ എന്നെ പിടിച്ചു എന്റെ ഷര്‍ട്ടിന്റെ പിന്‍ഭാഗം ചുരുട്ടിപ്പിടിച്ച്‌ ഗാലറിയുടെ അരികിലൂടെ നടത്തിച്ചു കൊണ്ടുപോകുമ്പോള്‍ ഗ്യാലറിയിലുളളവരൊക്കെ ആര്‍പ്പു വിളിച്ചിരുന്നു എല്ലം ചുടുവാന്‍ വന്ന എലിയെ പിടിച്ച ഭാവമായിരുന്നു എന്നെ ചുരുട്ടിപ്പിടിച്ച ആളുടെ മുഖത്തുണ്ടായിരുന്നത്‌ എപ്പോഴും കുട്ടികള്‍ ഗെയിറ്റിന്റെ മുന്നില്‍ കാത്തു നില്‍ക്കുന്നത്‌ കാണുമ്പോള്‍ സങ്കടം വരാറുണ്ട്‌ ഇന്ന്‌ എന്റെ നാടിന്‌ മരണം കാത്തിരിക്കുന്ന ഉമ്മാമയുടെ മുഖമാണുളളത്‌ അവസാന അഭയം നഷ്‌ടപ്പെട്ട........ ഒരു നിശബ്‌ദതയുടെ ദീര്‍ഘ നിശ്വാസത്തിന്റെ മുഖം ഇടക്ക്‌ കടവ്‌ റോഡിലൂടെ നടക്കുമ്പോള്‍ പൂട്ടിയിട്ട പീടികകളുടെ മരത്തിന്റെ നിലപ്പലകകളുടെ മുകളിലുളള കൊത്തു വേലകളും പൂട്ടു പത്തിയുടെ മുഖവും നോക്കി നില്‍ക്കാറുണ്ട്‌. ഒരുവലിയസംസ്‌കാരമാണ്‌ വളപട്ടണത്തിന്റെ ഊടു വഴികഌലൂടെ നടന്നു നീങ്ങിയത്‌. കോട്ടയും കൊത്തളങ്ങളുടെയും പാണ്ട്യാലയുടെയും നാട്‌. ചരിത്രത്തില്‍ നമ്മുടെ നാടിന്‌ വേരുണ്ട്‌്. വളപട്ടണത്തെ പറയാതെ അതിനിവേശത്തിന്റെ ചരിത്രം പറയാന്‍ കഴിയില്ല. വളപട്ടണം പുഴ ഈര്‍ച്ചമില്‍ മുളക്കച്ചവടം. ഇബനുബത്തൂത്ത കുന്നത്ത്‌ പളളിയില്‍ കയറിയിരുന്നു. റയില്‍വേ സ്‌റ്റേഷന്‍ വരെ അന്ന്‌ പുഴയായിരുന്നു. കുന്നത്ത്‌ പളളി പുരാതന പളളിയായിരുന്നു. ഇതൊക്കെ നമ്മുടെ നിതികളാണ്‌ നമ്മളറിയാതെ പോയ നിതികള്‍........ ഇപ്പോള്‍ വളപട്ടണത്തു നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും.

Monday, January 21, 2013

പ്രകൃതി സംരക്ഷണം ഒരു സ്‌നേഹസംവാദം
മ്മുടെ ഭൂമിക്ക്‌ തീപിടിച്ചിരിക്കുന്നു. പ്രകൃതി എല്ലാവര്‍ക്കും തുല്ല്യ അവകാശത്തോടെ തുല്ല്യ നീതിയോടെ അവകാശപ്പെട്ടതാണ്‌ നിര്‍മ്മിക്കപ്പെടുന്ന ഏതും (വ്യവസായമാകട്ടെ. അണുശാലയാകട്ടെ. വൈദ്യുതി നിലയമാകട്ടെ.അണക്കെട്ടാകട്ടെ) അതു രാഷ്‌ട്ര വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കും നിദാനമാകുന്നു. ഒരു ബഹുരാഷ്‌ട്ര കുത്തകയുടെ കീഴില്‍ ഉയരുന്ന വ്യവസായമോ വൈദ്യുതി നിലയമോ സ്‌താപിതമാവുമ്പോള്‍ അന്നാട്ടിലെ ജനവിഭാഗത്തിനു പല ആനുകൂല്യങ്ങളും പുരോഗതിയും വികസനവും ജോലികളും ലഭിക്കുമെന്നു പറഞ്ഞുവരുന്നു. എന്താണ്‌ പുരോഗതി? ഏതുവിധത്തിലുളള വികസനമാണ്‌ അര്‍ത്ഥമാക്കുന്നത്‌? വായുവും മണ്ണും ആകാശവും വനവും കണ്ടല്‍ വനങ്ങളും പുഴകളും ഉള്‍ക്കൊളളുന്ന നമ്മുടെ പ്രകൃതി മലിനാവസ്‌തയിലെത്തിക്കുകയും{ }ഉള്‍കൊളളുന്ന ജനങ്ങള്‍ കുരച്ചുകുരച്ചു ജീവഛവങ്ങളാവുകയും അവരുടെ കണ്ണുകളില്‍ നിന്നും കാഴ്‌ച മന്ദീഭവിക്കുകയും മരുപ്പറമ്പാകുന്ന ഗര്‍ഭപാത്രങ്ങളും അംഗവൈകല്യത്തോടെ ഭൂമിയെത്തേടിയെത്തുന്ന കുഞ്ഞുങ്ങളെയും സൃഷ്‌ടിക്കപ്പെടുന്ന ഉല്‍പാദന ഫാക്‌ടറികളാകുകയല്ലേ ഇത്തരം നിലയങ്ങള്‍? സര്‍കാരിന്റെ അതികാരം ഉപയോഗിക്കുക സാധാരണ ജനങ്ങളുടെ അസ്‌തിത്വത്തിന്റെ മുകളിലാണ്‌ നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുളള കുത്തകഫാക്‌ടറികളും അണുനിലയങ്ങളും ഗ്യാസ്‌ പ്ലാന്റുകളും വിമാനത്താവളങ്ങളും ഉയിര്‍കൊളേളണ്ട സ്‌തലം തേടുന്നത്‌ പാവപ്പെട്ടവന്റെ ഗ്രാമീണത നിറഞ്ഞ ചാളകള്‍ക്കു മുകളിലായിരിക്കും. വലിയവര്‍ പ്രതിഷ്‌ട കൊളളുന്ന (സാമ്പത്തിക സ്‌ഥിതിയുളള ഉദ്യോഗ പ്രമാണിമാരും കുബേരന്‍മാരും പ്രഭുമതികളും) താമസിക്കുന്ന ജനസാന്ദ്രതനിറഞ്ഞ മണിമന്ദിരങ്ങള്‍ക്കരികില്‍ പറ്റുകയില്ല എന്നത്‌ നിസ്‌തര്‍ക്കമാണ്‌. മനുഷ്യന്റെ അടിസ്‌താന സൌകര്യങ്ങളായ റോഡ്‌ ആശുപത്രി റേഷന്‍കട അംഗന്‍വാടി സ്‌കൂള്‍ എന്നിവ ഈഗ്രാമത്തില്‍ ഉണ്ടോഎന്ന അന്വേഷണം പോലും നടത്തുവാന്‍ ഭരണകൂടം തയ്യാറാകുന്നില്ലയെന്നതാണ്‌ നേര്‌ വികസനം വികസനം എന്ന മന്ത്രം വായിലും മനസ്സിലും കുത്തകകളില്‍ നിന്നുളള മ്ലേഛമായ കൈക്കൂലിക്കുളള അമിതമായ ആഗ്രഹവുമാണ്‌ പ്രകടമാവുന്നതെന്നറിയുക. എപ്പോഴും ചെലവിന്റെയും ഉണ്ടാകുന്ന നേട്ടങ്ങളുമാണ്‌ എല്ലാവരും നോക്കുന്നത്‌ അതിനപ്പുറം പറിച്ചു നടലും സമ്പാദ്യ ഭൂമിയും നഷ്‌ടപ്പെടുന്ന ആയിരങ്ങളുടെ ദുഖവും വേവലാതികളും നമുക്ക്‌ ചിന്തിക്കേണ്ട ആവശയമില്ലായെന്നത്‌ ഖേദകരമാണ്‌ ഒരു പട്ടിക്ക്‌ നല്‍കുന്ന പരിഗണന പോലും നാം അവര്‍ക്കു നല്‍കുന്നില്ല സര്‍ക്കാരിന്റെ തുഛമായ കണക്കു പുസ്‌തകങ്ങളില്‍ നിന്നുളള നഷ്‌ട പരിഹാരത്തുക കൈപ്പറ്റി ഓടിമറയുക എന്നതാണ്‌ അവര്‍ക്കുളള മറുപടി. കഷ്‌ട നഷ്‌ടങ്ങള്‍ അനുഭവിക്കുന്ന അവരുടേത്‌ മാത്രമുളള പ്രശ്‌നങ്ങളാണല്ലോ. നമ്മുടെ സമാധാനവും പ്രകൃതി ഭംഗിയുടെ സൌകുമാര്യതയും നാം പുകമറക്കുളളില്‍ ജീവിക്കണമെന്ന നമ്മുടെ യജമാനന്‍മാര്‍ ശാഠ്യം പിടിക്കുന്നതും എന്തുകൊണ്ടാണ്‌. നമുക്കിഷ്‌ടമില്ലാത്തത്‌ സ്വീകരിക്കാതിരിക്കുവാനും അതു പ്രയോഗത്തില്‍ വരുത്താതിരിക്കാനുമുളള ബാദ്യത സര്‍ക്കാറിനുമില്ലേ?.

അണുശാലകളിലെ അവശിഷ്‌ടങ്ങൾ.

അണുശാലകളില്‍ നിന്നും വിസര്‍ജിക്കപ്പെടുന്ന അവശിഷ്‌ഠങ്ങൾ കാഠിന്യവിഷം നിറഞ്ഞതാണ്‌ അതുകൊണ്ടുതന്നെ മനുഷ്യന്‍ എത്തിപ്പെടാത്ത ആഴക്കടലില്‍ അഗാധതയിലേക്ക്‌ തളളുന്നു. പക്ഷേ അതൊക്കെ നാം അറിയാതെ നമ്മുടെ ശരീരങ്ങളിലേക്ക്‌ സൈക്കിളിക്കൽ പ്രയോഗത്തിലൂടെ എത്തുന്നുവെന്നതാണ്‌ യഥാര്‍തഥ്യം അണുശിഷ്‌ടം ഭക്ഷിക്കുന്നമത്‌സ്യങ്ങളിലൂടെ നമ്മുടെ അകങ്ങളിലേക്ക്‌ അണു കടക്കുന്നു. മനുഷ്യന്‍ വികൃതമാക്കുന്ന പ്രൃകതിക്കെതിരെ പ്രകൃതിതന്നെ തിരിച്ചടിക്കുന്നു.
നാം മനുഷ്യര്‍ സ്വാര്‍തഥരാണ്‌ നമ്മുടെ നിലനില്‍പ്പും നമ്മുടെ ജീവിത സൌകര്യങ്ങളും ആഢംബരവും നമ്മുടെ ഭണ്‌ധാരങ്ങളെക്കുറിച്ചുമാത്രമെ ചിന്തിക്കാറുളളൂ. നമുക്കപ്പുറത്ത്‌ നമ്മടെ മക്കള്‍ ജീവിക്കേണ്ട ഭൂമിയാണെന്ന ചിന്തയാണു  നമുക്കില്ലാത്തതും. ചുട്ടുപൊള്ളുന്ന തിളയ്‌ക്കുന്ന ഭൂമിയില്‍ അവര്‍ക്ക്‌ നമ്മുടെ മക്കള്‍ക്ക്‌ ജീവിതം അപാപ്യമാണെന്നറിയുക.എങ്കില്‍ മാത്രമെ പ്രകൃതിസ്‌നേഹികളുടെ നന്മ നിറഞ്ഞ ആവേശം നിറഞ്ഞ എതിര്‍പ്പുകളുടെ സാംഗത്യം അറിയുകയുള്ളൂ.ആ സത്യമാണു നാം തിരിച്ചറിയേണ്ടതും.

ഓസോണ്‍ ദ്വാരവീഴ്‌ച

സൂര്യനില്‍നിന്നുള്ള അപകട കാരികളായ ആട്രാവയലറ്റ്‌ കിരണങ്ങള്‍ തടഞ്ഞു ഭൌമ ഉപരിതലത്തെ കാക്കു സംരക്ഷണ കവചമാണ്‌ ഓസോണ്‍ പടലം ഓസോണ്‍ പാഌകഌലെ വിള്ളല്‍ അപകടകരമായ വിധത്തില്‍ വലുതായിക്കൊണ്ടിരിക്കുന്നുവെന്നു ലോക കാലാവസ്‌ത റിപ്പോര്‍ട്ടു ചെയ്യുന്നു തൊക്ക്‌ കാന്‍സര്‍പോലുള്ള അപകടകരമായ ആരോഗ്യപ്രശ്‌നങ്ങളും ജീവജാലങ്ങളുടെ ഭക്ഷ്യശൃംഖലയുടെ അടിസ്‌ഥാനമായ സൂക്ഷ്‌മ സസ്യങ്ങള്‍ നാമാവശേഷമാകുമെന്നും അറിയുക.

എന്‍റോണ്‍

ങ്ങമ്മുടെ പ്രകൃതിയുടെ വരദാനങ്ങളായ പുഴകളും നദികളും ഗ്രാമീണതകളുടെയും ഭൂമിയില്‍ ജീവിച്ച്‌ അതിന്റെ സൌകര്യം നുകര്‍ന്ന്‌ അവിടെ കൃഷിചെയ്യുവാനും മീന്‍ പിടിക്കുവാനുമുള്ള ബഹുരാഷ്‌ട്ര കുത്തകകള്‍ സാമൂഹ്യ വികസനത്തിനു അത്യന്താപേക്ഷിതമാണെന്ന പ്രചാരണവും എന്‍റോണിനെ ആദര്‍ശവല്‍ക്കരിക്കുകയുമാണ്‌ ഭരണവര്‍ഗവും കെ.പി.പി. നമ്പ്യാരും ചെയ്യുന്നത്‌. നമ്മുടെ പ്രകൃതിയെ വിഷലിപ്‌തമാക്കിയ ശേഷംകിട്ടുന്ന ഈ വികസനത്തിന്റെ ലാഭവും ലാഭ വിതരണവും ഇങ്ങോട്ടാണ്‌ ഒഴുകുക? കുത്തകകളാണ്‌{ }സ്വരൂപിക്കുകയും അനുഭവിക്കുകയും ചെയ്യുക ന്യുനപക്ഷത്തിന്റെ ലാഭത്തിനു വേണ്ടി നമ്മുടെ ഭൂമി (കണ്ടല്‍ വനങ്ങള്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുക ഭുമിയുടെ മുകഌല്‍ കറുത്ത ആവരണവും കടുത്ത വിഷമണവും കടുത്ത വിഷമണവും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുക മാലിന്യനള്‍ ഭക്ഷിക്കുക എന്നിവ) യാണ്‌ എന്‍റോണ്‍ ആവശ്യപ്പെടുന്നത്‌. പ്രകൃതിയുടെ ഊര്‍ജ്‌ജ സ്രോതസ്സില്‍ നിന്നാണ്‌ സാധാരണ ജനതക്ക്‌ ഏറ്റവും കൂടുതല്‍ വികസനം ലഭിക്കുക (പോത്തന്‍പാറ അറിയുക) പോത്തന്‍പാറ ജനകീയമാകുന്നതും അതുകൊണ്ടാണ്‌.

മേധയുടെ വരവ്‌

സര്‍ക്കാര്‍ പടുത്തുയര്‍ത്തുവാന്‍ തീരുമാനിച്ച അണക്കെട്ടിനെതിരെ മേധാപട്‌ക്കര്‍ ബോംബെയില്‍ നിന്നും എന്തെങ്കിലും നിയമ നടപടികള്‍ക്ക്‌സാദയതയുണ്ടോ എന്ന്‌ തിരയുവാനാണ്‌ നര്‍മ്മതാ തീരത്ത്‌ എത്തുന്നത്‌ അവര്‍ ഗ്രാമീണരുമെന്നിച്ച്‌ ആടിയും പാടിയും അവരുടെ ദൈനംദിന വ്യവഹാരങ്ങള്‍ കണ്ടറിഞ്ഞ്‌ അവരോടൊപ്പം ജീവിക്കുകയായിരുന്നു. ആസാരാംശമാണ്‌ മേധയുടെലഌതജീവിതത്തിനും ജലസമര്‍പ്പണത്തിനു തയ്യാറാവുന്ന മനശ്‌ശാഠ്യവും പ്രകടമാക്കുന്നത്‌.
നമുക്കുമുണ്ട്‌ പ്രകൃതിസ്‌നേഹികള്‍{ }സൊസൈറ്റിലേഡികളും പുരുഷന്മാരും അവര്‍ മണിമാഌകകഌല്‍നിന്നും പൊങ്ങച്ചസഞ്ചി ചുഴറ്റിചുണ്ടില്‍ ചായം പൂശി സുഗന്ധദ്രവ്യങ്ങള്‍ പൂശി (ജീവനോടെ മൃഗങ്ങളെ പുഴുങ്ങിയാണ്‌ സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്നതെന്നറിയുക) സൌന്ധര്യനണിഞ്ഞ്‌ ഭൂമിയിലേക്കിറങ്ങുന്നു എൌ‍ക്ലബ്ബുകാര്‍ ഭൂമിക്ക്‌ മുകഌല്‍ മരങ്ങള്‍നാട്ടി ഓടിമറയുന്നു. തണുത്ത മുറികഌല്‍ ജീവിക്കുന്ന പ്രകൃതിസ്‌നേഹികള്‍ എന്നാണ്‌ മേധപറയുന്നത്‌.
ഏത്‌ പഠനം നടത്തുമ്പോഴും അതിന്റെ നേട്ടത്തേക്കുറിച്ചു മാത്രമേ നാം ചിന്തിക്കാറുള്ളൂ സസ്യജാലകങ്ങളുടെ ജീവികളുടെ മല്‍സ്യക്കൊഴിലാഌകളുടെ ആദിവാസികളെന്ന പ്രകൃതരെ (നമ്മുടെ സംസ്‌കാരത്തിന്റെ ആദ്യ അവതാരകരാണെന്നറിയുക) ഭൂകമ്പ സാദ്യതകളെ നിയമങ്ങള്‍ക്കരികില്‍ ജിവിക്കുന്ന പാവപ്പെട്ടവന്റെ ശ്വാസകോശങ്ങളെകുറിച്ച്‌ മലിനീകരിക്കപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ച്‌ ഭൂമി്യ‍െക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ കാണാറില്ലെന്ന്‌ മേധ ഓര്‍മിപ്പിക്കുന്നു. പത്തു വര്‍ഷം കഴിഞ്ഞാല്‍ നമുക്ക്‌ ലഭിക്കുന്ന മിച്ചത്തെക്കുറിച്ചും കൈവരുന്ന അതിക വരുമാനത്തെക്കുറിച്ചും ഉയരുന്ന ഫാക്‌ടറി വികസനത്തെക്കുറച്ചും{ }ജോലികളെക്കുറിച്ചുമുള്ള ഊഹക്കണക്കു മാത്രമാണ്‌ നാം കേള്‍ക്കുന്നത്‌.
തെറ്റായ വികസനം നമുക്ക്‌ അതിക ബാദ്യത വരുത്തിവെക്കുന്നു എല്ലാ വികസന പദ്ധതികളും കമ്പോളാധിഷ്‌ഠിതമാണ്‌. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരുവാന്‍ ഈപ്രകൃതഒക്കു കള്‍ി‍യും എന്നാല്‍ അത്യാര്‍ത്തി സഹിക്കുകയില്ലെന്ന്‌ മേധ ഓര്‍മ്മിപ്പിക്കുന്നു. കീടനാശിനികളുടെ അമിത ഉപഭോഗം നിമിത്തം വസന്തത്തെ ഇല്ലതാക്കുമെന്ന്‌ കാര്‍സര്‍ (നിശബ്‌ദ വസന്ത ഗ്രന്‌ഥം എഴുതിയ) പറയുന്നു അതുകൊണ്ട്‌ തന്നെയാണ്‌ പദ്ധതിപ്രശേങ്ങളായ പാപ്പിനിശേരി ഇരിണാവ്‌ അഴീകോട്‌ പൊയ്‌ത്തും കടവ്‌ മാട്ടൂല്‍ എന്നീ സ്‌തലങ്ങളില്‍ അവര്‍ സന്ദര്‍ശിച്ചതും അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയതും.
മഴ സമൃദ്ധമായി ലഭിക്കുന്ന സംസ്‌ഥാനമാണ്‌ കേരളം പക്ഷേ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്നതും നമ്മുടെ നാട്ടില്‍തന്നെ ഈ അസാംഗത്യത്തെക്കുറിച്ച്‌ ഒരുനല്ല പഠനം നടത്തി രൂക്ഷമായ വെള്ളക്ഷാമത്തിനെതിരെ അനന്തര നടപടി ഇത്‌വരെ സ്വീകരിച്ചുവോ.? ഇല്ലതന്നെ പൊട്ടിപ്പൊഌഞ്ഞു. കാലപ്പഴക്കം ബാധിച്ച ഒരൊറ്റ പദ്ധതിപോലും നാശത്തില്‍ നിന്നു രക്ഷിക്കുവാന്‍ നമ്മുടെ സര്‍ക്കാറുകൾ ഇതുവരെ തയ്യാറാവുകയോ പിഴുതു മാറ്റുകയോ ചെയ്യുകയില്ലെന്നു നമുക്കറിയാം കുത്തകകള്‍ക്കു നാം ഗിനിപ്പന്നികളാണ്‌ അതുകൊണ്ടു തന്നെയാണ്‌ നിരോധിച്ച മരുന്നുകളും കീടനാശിനികളും രാസമരുന്നുകളും അണു നിലയങ്ങളും നമ്മുടെ ഭൂമിയില്‍ അടിച്ചേല്‍പിച്ചതും.
നാം മാറിയേ തീരൂ ഇച്‌ഛാശക്‌തിയും ബോധവത്‌കരണവും നിശ്‌ചയ ദാര്‍ഢ്യവും ഉണ്ടെങ്കില്‍ നമുക്ക്‌ സത്യത്തെ വരവേല്‍ക്കാം ദിശമാറിയുള്ള വികസനം നമ്മെ പടുകുഴിയിലേക്കും ഭ്രാന്തിലേക്കുമാണ്‌ എത്തിക്കുകയെന്ന അറിവ്‌ സാധാരണജനങ്ങഌല്‍ കൂടി എത്തിയിരിക്കുന്നു. അതാണ്‌ പ്രകൃതിസ്‌നേഹികളുടെ വിജയവും. ഈ അറിവ്‌ സന്തോഷകരമാണ്‌.

എതിര്‍വാദം

വികാര പരമായ പരിസ്‌ഥിതി വാദമെന്നാണ്‌ പ്രൊഫ. ജഗന്നാഥപണിക്കര്‍ (കേരള കൌമുദി ഓണപ്പതിപ്പ്‌)പറയുന്നത്‌ ബഹുഭൂരിപക്ഷം വരുന്ന വികസിത രാജ്യങ്ങളെ പ്രയോഗിക്കുന്ന തന്ത്രമാത്രെ പരിസ്‌ഥിതിവാതം അമേരിക്കയില്‍ 9 ആണവനിലയങ്ങളും ബ്രിട്ടന്‍ 8 ഫ്രാര്‍സ്‌ എന്നീതോതിലും ഉണ്ട്‌ എന്നാല്‍ എന്ത്യക്കോ വെറും ആറെണ്ണം മാത്രം ഊര്‍ജ്‌ജമാണെങ്കില്‍ വികസിത രാജ്യങ്ങൾ അവികസിത രാജ്യങ്ങളെക്കാൾ ഉല്‍പ്പാദിപ്പിക്കുന്നു. എന്തുകൊണ്ടാണ്‌ വികസിത രാജ്യങ്ങൾ ആണവനിലയങ്ങള്‍ അടച്ചു പൂട്ടാത്തതെന്നും അതിനെതിരെ പ്രകൃതിസ്‌നേഹികൾ പ്രതികരിക്കാത്ത തെന്തെന്നും പ്രൊഫസര്‍ ചോദിക്കുന്നു.
ആണവ ശാസ്‌ത്രജ്‌ഞ്ഞന്മാരെ ഭല്‍സിക്കുന്നു. പ്രകൃതിസ്‌നേഹികള്‍ ഭൂമിയിലേക്ക്‌ പാഞ്ഞുവരുന്ന ഉല്‍ക്കകളെയും ദൂമകേതുക്കളേയും തിരിച്ചു വിടുവാനും ചെറുത്തു നില്‍ക്കുവാനുമുള്ള ആണവമിസെയിലുകള്‍ ഈശ്‌ത്രലോകത്തിന്റെ പക്കലുണ്ട്‌ ഒരുപെര്‍ണോബിയന്‍ ദുരന്തംകാണിച്ച്‌ മനുഷ്യരെ ആണവനിലയങ്ങള്‍ക്കെതിരെ പേടിപ്പെടുത്തുന്നുവെങ്കില്‍ എത്രയെത്രമരണങ്ങൾ (അപകടമരണങ്ങൾ പ്രകൃതിക്ഷോഭമരണങ്ങൾ) നമുക്ക്‌ മുന്നിൽ നടക്കുന്നു. നമ്മുടെ ഭൂമി മണലാരണ്യമാകുമെങ്കിൽ അറബിനാടിന്റെ സമ്പത്‌ സമൃദ്ധത കാണുന്നില്ലേ?

ഉത്തരം

ഇത്രയധികം ആണവനിലയങ്ങള്‍ ഉള്ളത്‌കൊണ്ടാണ്‌ ഭൂമിയുടെ കരച്ചിലുകള്‍ ഏറുന്നത്‌ .നമ്മുടെ ഭൂമിസുരക്ഷിതമല്ല ആയിരം നുണകള്‍ പറഞ്ഞ്‌ അവസാനം നുണസത്യത്തിലേകെത്തിച്ചേരുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ്‌ പ്രൊഫസര്‍ പ്രയോഗിക്കുന്നത്‌ ഇതാണ് നാം തിരിച്ചറിയേണ്ടത്‌ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും പകരം നമ്മുടെ നിലനില്‍പിനുവേണ്ടിയുള്ള അടിത്തൂണിനെക്കുറിച്ച്‌ നാം അല്ലാതെ വേറെയാരാണ്‌ സാഹസപ്പെടേണ്ടത്‌?