Sunday, December 21, 2014

പക്ഷികളെ പറവകളെ മാപ്പ്....

 
നിങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും  ഇല്ല. രാഷ്ട്രീയക്കാരില്ല, വോട്ടും സമുദായകച്ചവടവും ഇല്ല. അതുകൊണ്ട് ആരും ചോദിക്കാനും പറയാനും വരില്ല. എല്ലാം ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ ജീവന് ഭീഷണിയായതുകൊണ്ടാണ് നിങ്ങളെ കൊല്ലുന്നതത്രെ. നിങ്ങള്‍ ഹിറ്റ്‌ലറെ കേട്ടിട്ടുണ്ടോ? ചോരകുടിയനാണ് ഹിറ്റ്‌ലര്‍. വംശീയ ഭ്രാന്തന്‍. സംസ്‌കാരം സംസ്‌കാരം എന്നാണ് പറയുക. ഹിറ്റ്‌ലര്‍ എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ചോദ്യങ്ങളിലൂടെ തന്ത്രം മെനയുന്നവന്‍. വേട്ടക്കാരന്റെ തന്ത്രം. ഇരയെ കെണിയില്‍ വീഴ്ത്താന്‍വേണ്ടി  ചാണക്യന്‍ തന്ത്രം മെനയുന്നവന്‍. അങ്ങനെ ഇരയെ ഗ്യാസ് ചേമ്പറിലിട്ട് കൊല്ലുകയായാല്‍ ഇപ്പോഴും ഹിറ്റ്‌ലര്‍മാരുണ്ട്. ഗ്യാസ് ചേമ്പറുകളുമുണ്ട്... ചുട്ടുകൊല്ലുന്നവരുമുണ്ട്. ഗുജറാത്ത് നീ കേട്ടതല്ലേ? കൊല്ലുന്നതിനു മുമ്പ് അവിടെയും കണക്കെടുപ്പ് നടത്തിയിരുന്നു. കണക്കില്ലാതെ കൊല്ലാനാവില്ല. എങ്കിലേ പറയാന്‍ കഴിയൂ. ഇത്രപേരെ കൊന്നുവെന്ന്. എങ്കിലേ വിജയം നേടാനാകൂ. ഊറ്റം കൊള്ളാനാകൂ.. നിര്‍മ്മാര്‍ജ്ജനം എന്നുകേട്ടിട്ടില്ലേ അതുതന്നെ.
ഇവിടെ എത്ര നിമിഷം നിങ്ങള്‍ ജീവിക്കണണെന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്. ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണാന്‍ തുടങ്ങും. ഒരാള്‍ക്കും രക്ഷപ്പെടാനാകില്ല. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും ഒത്തൊരുമിക്കും. ജാഗ്രതയോടെ.എന്താണ് നിങ്ങള്‍ ചെയ്ത കുറ്റം.പറവകളായി ജനിച്ചുവെന്നതാണ്. പറവകളെ മനുഷ്യന്മാര്‍ക്ക് പേടിയായിരിക്കുന്നു. വാര്‍ത്തകളാണ് അത് ഉണ്ടാക്കിയത്. കണ്ടുപിടിച്ചിരിക്കുന്നു രോഗകാരണങ്ങള്‍. ഉത്തരം കണ്ടെത്തി. പകര്‍ച്ചപ്പനിയാണ്. പനിപോലും പേടിയായിരിക്കുന്നു. നിങ്ങളാണ് പനിയുടെ കാരണക്കാര്‍. പനി കൊലപ്പനിയായിരിക്കുന്നു. എല്ലാറ്റിനേയും ഞങ്ങള്‍ക്ക് പേടിയാണ്. ഇപ്പോള്‍ അറവുകാരന്റെ കോഴിക്കൂട്ടിലെ കോഴികളെപ്പോലെയായിരിക്കുന്നു ഞങ്ങളുടെ അവസ്ഥ. 
ഹേ, മനുഷ്യാ... നിനക്ക് വേണ്ടി ഭൂമിയും ആകാശവും കടലും ലോകവുമുണ്ടാക്കി എന്നതാണ് വചനം. മനുഷ്യന്മാര്‍ക്ക് വേണ്ടിയാണ് പറവകളെ സൃഷ്ടിച്ചത്. അപ്പോള്‍ മനുഷ്യരുടെ ജീവിതത്തിന് വിഘാതമാകുന്നത് കൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഒരു ദയയും ഇല്ല. രോഗിയെ മാത്രമല്ല കൊല്ലുക. എല്ലാറ്റിനേയും. അതാണ് ഉത്തരവ്. പണ്ട് പണ്ട് കേണല്‍ ഡയറിനെ കേട്ടിട്ടുണ്ടോ? ഉണ്ടാകില്ല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല കേട്ടിട്ടുണ്ടോ? അതും ഉണ്ടാവില്ല. പറവകള്‍ക്ക് എന്ത് ചരിത്രപുസ്തകം അല്ലേ? ഗാന്ധിജിയെ കേട്ടിരുന്നോ? അതും ഉണ്ടാവില്ല. അങ്ങനെ കുറേ ആള്‍ക്കാറുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഇങ്ങനെ ആരും ഉണ്ടായില്ല. ഞങ്ങള്‍ക്ക് ചരിത്രമുണ്ട്, സംസ്‌കാരമുണ്ട്. നിങ്ങള്‍ക്ക് ഒന്നുമില്ല. നിങ്ങള്‍ക്ക് ഇതൊന്നും ഇല്ലാത്തതുകൊണ്ടാണ് രാജ്യം ഉണ്ടാകാത്തത്. ഭരണകൂടം ഉണ്ടാകാത്തത്. മനുഷ്യാവകാശം ഉണ്ടാകാത്തത്. 
അല്ല, മൃഗാവകാശമുണ്ടാകാത്തത്.
നിങ്ങളെ കൊന്നുകഴിഞ്ഞാല്‍ പിന്നെ ഈ പനിയൊക്കെ ഇവിടെനിന്നും ഇല്ലാതാകും. ഇരുട്ടത്ത്, പോരാളിയെപ്പോലെ, ഒളിപ്പോരാളിയെപ്പോലെ വേഗത്തില്‍ കടവ്  കടന്ന് മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടൂ... എങ്കില്‍ ജീവന്‍ രക്ഷിക്കാം. നിങ്ങളില്‍ എല്ലാവരും രോഗവാഹകരല്ല. എന്നാല്‍ നിങ്ങളിലൂടെയാണ് രോഗം പകരുന്നത്. പടരുന്നത്. 
നിങ്ങള്‍ക്ക് വിവരമില്ലല്ലോ... ഇനി പറഞ്ഞിട്ട് കാര്യമില്ല. വിവരം വേണം. വിവരവും ബുദ്ധിയും കഴിവും കണ്ടുപിടുത്തങ്ങളും രോഗങ്ങളും ഔഷധങ്ങളും വിലനിലവാരവും ഒക്കെ മനുഷ്യന്മാര്‍ക്ക് പറഞ്ഞതാണല്ലോ.
പേടിയാണ് ഞങ്ങള്‍ക്ക്. പേടി. എല്ലാറ്റിനെയും പേടിയാണ്.
ഇനി വൃക്ഷങ്ങളുടെ ഇലകള്‍ വഴിയാണ് പനിരോഗം ഉണ്ടാവുകയെന്ന് ആരെങ്കിലും കണ്ടുപിടിച്ചാലോ. എല്ലാ വൃക്ഷങ്ങളും കൊത്തി കത്തിക്കും. കടല്‍വഴിയാണ് രോഗം വരുന്നതെന്ന് പറഞ്ഞാലോ. കടല്‍ കുടിച്ചു വറ്റിക്കും. അതാണ് മനുഷ്യര്‍. മനുഷ്യന് ഭ്രാന്താണെന്ന് മാത്രം പറയരുത്. പക്ഷിപ്പനിക്ക് മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലത്രേ. പിന്നെന്തു പുരോഗതിയാണ് നേടിയതെന്ന് ചോദിക്കരുത്. ഒരു പനിപോലും ഇല്ലാതാക്കാന്‍ കഴിയുന്നില്ലെങ്കില്‍...
പണ്ടുപണ്ട് വസൂരിയുണ്ടായിരുന്നു. വസൂരി പിടിച്ച വസൂരിക്കാരെ ആള്‍പ്പാര്‍പ്പില്ലാത്ത ഇടത്ത് കാട്ടില്‍ കൊണ്ടിരുന്നു. അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നില്ല. അങ്ങനെ അവര്‍ അവിടെ നിന്ന് ചത്തൊടുങ്ങി.
വസൂരി വന്നവരെ വെടിവെച്ചു കൊന്നിരുന്നില്ല. 
എണ്ണമെടുത്തിരുന്നില്ല. അത് കൊല്ലങ്ങള്‍ക്ക് മുമ്പായിരുന്നു.
ഇന്നാണെങ്കില്‍ വിഷഗുളിക നല്‍കി കൊല്ലുമായിരുന്നു. അവര്‍ മരിച്ചാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് പകരില്ലല്ലോ. പരിചരിക്കുകയും വേണ്ട. 
മനുഷ്യാ,
അടുത്ത ഊഴം നിന്റേതാണ്. പനിപിടിച്ചാല്‍ നിന്നെ നിന്റെ വീട്ടുകാര്‍ തന്നെ, നാട്ടുകാര്‍ തന്നെ, അയല്‍പക്കക്കാര്‍ തന്നെ, ഭരണകൂടം കൊല്ലും. അതിന്റെ ആദ്യസൂചനയാണ് ഈ പറവകളെ കൊലചെയ്യുന്നത്. രോഗിയെ അല്ല കൊല്ലുന്നത്. എല്ലാറ്റിനേയും.
പറവകളേ, മാപ്പ്...

Saturday, October 11, 2014

സ്‌നേഹ വീടുകളായി മാറുമോ രാജ്യങ്ങള്‍

 
രണാധികാരികള്‍ എന്നും ശക്തിയുടെയും ഹുങ്കിന്റെയും പാഠങ്ങളാണ് വിതരണം ചെയ്യുക. നാം പ്രകടിപ്പിച്ചു പോന്ന പരമ്പരാഗത ശീലങ്ങള്‍ (പണ്ട് രാജാക്ക•ാര്‍ പടക്കളത്തില്‍ നിന്നും വീരകഥകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുമത്രെ) നാം തുടര്‍നടപടികളായി കൊണ്ടു നടക്കുന്ന സ്വഭാവങ്ങള്‍ പാലിച്ചുകൊണ്ടേയിരിക്കുന്നു.
രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും, ഭീഷണിക്കുമെതിരെ പൊട്ടിച്ചു കാണിച്ച, അണുബോംബുണ്ടാക്കുവാന്‍ ചെലവഴിച്ച കോടികളും, പ്രതിരോധത്തിനു ചെലവഴിച്ചുകൊണ്ടിരിക്കുന്ന കോടികളും നമ്മുടെ, ഭാരതമക്കളുടെ ഭക്ഷണത്തിനും വികസനത്തിനും ചെലവഴിക്കേണ്ടതാണെന്ന് എന്തുകൊണ്ട് നമ്മുടെ ഭരണാധികാരികള്‍ ചിന്തിക്കുന്നില്ല. മനുഷ്യസ്‌നേഹികളുടെ ആശങ്കകള്‍ അവിടേക്ക് നീങ്ങുന്നു.
രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നും ആഭ്യന്തരത്തിനപ്പുറം വൈദേശികവുമായയിരിക്കും. രാഷ്ട്രത്തിനകത്തെ ജനതയുടെ നിലനില്‍പ്പും വികസനവും ശ്രദ്ധിക്കുകയും അന്യരാഷ്ട്രങ്ങളില്‍ നിന്നുള്ള ആക്രമങ്ങളില്‍ നിന്നും രക്ഷിക്കുകയെന്ന ദൗത്യവും ഭരണാധികാരികളുടെ ചുമതലയാണ്.
ഒരു വീട് ഒരു രാഷ്ട്രമാണെന്നു കരുതുക. അടുത്ത വീട് അയല്‍ രാഷ്ട്രവും. അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. പരസ്പര സഹായം അത്യന്താപേക്ഷിതവും. നമുക്കില്ലാത്ത സൗകര്യങ്ങള്‍ അയല്‍ വീട്ടിലുണ്ടാകുമ്പോള്‍ നാം സഹായത്തിനും, സഹവര്‍ത്തിത്വത്തിനും തേടുക സ്വഭാവികമാണ്. അതു തിരിച്ചും. ഒരു വീട് (രാഷ്ട്രം) സ്വാര്‍ത്ഥത നിറഞ്ഞവരുടെ സങ്കേതമാണെങ്കിലോ? പകയും, ധൈര്യവും, അസൂയയും ഉള്ളവര്‍ വാഴുന്നവര്‍ നയിക്കുന്ന വീടാണെങ്കിലോ? അയല്‍ വീട്ടുകാര്‍ക്ക് സ്വസ്ഥമായി താമസിക്കുവാനും, ജീവിക്കുവാനും കഴിയുമോ? ഇല്ല തന്നെ. അപ്പോള്‍ അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും, അടിപിടിയും ഉണ്ടാകുന്നു. അപ്പോള്‍ വീട്ടിലുണ്ടാകുന്ന മുതിര്‍ന്ന അംഗങ്ങള്‍ (മന്ത്രിസഭ)കൂടിയാലോചന നടത്തുകയും എന്തു അനന്തര നടപടിയാണ് സ്വീകരിക്കേണ്ടതെന്ന തീരുമാനിത്തിലെത്തുകയും ചെയ്യുന്നുവെങ്കില്‍ അതു സ്വീകാര്യ നടപടിയായിരിക്കും. മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ തീരുമാനം ഏകരൂപത്തില്‍ എത്തുക നല്ല നടപടികളുടെ ലക്ഷണമാണ്.കാരണം വ്യത്യസ്ത സ്വഭാവക്കാരുടെ ഇടത്താവളമാണ് വീട്.
ആദ്യം ഇരു വീട്ടുകാരും (രണ്ട് രാഷ്ട്രങ്ങള്‍) തമ്മില്‍ കൂടിയാലോചന നടത്തുന്നു. ആ കൂട്ടായ്മ സ്‌നേഹചര്‍ച്ചയില്‍ ഉരിത്തിരിയുന്ന ഫോര്‍മുലകള്‍ സ്വീകാര്യമാകുന്നുവെങ്കില്‍ അങ്ങോട്ടുമിങ്ങീട്ടും വിട്ടുവീഴ്ച മനോഭാവം പുലര്‍ത്തുന്ന അധികാരികളാണെങ്കില്‍ തര്‍ക്കങ്ങള്‍ ബാഷ്പീകൃതമാകും. രണ്ട് വീട്ടുകാരുടെ നിലനില്‍പ് സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയായിരിക്കും. അല്ലെങ്കില്‍ അവിടെ യുദ്ധം സംഭവ്യമാകുന്നു.
യുദ്ധം എന്ന മ്ലേച്ഛത
യുദ്ധമുഖം-ഒരു വീട്ടിന്റെ സ്ഥല അതിര്‍ത്തിയില്‍ വീട്ടിനകത്തെ ആയുധങ്ങള്‍-വാള്‍, കത്തി, അരിവാള്‍, മുട്ടി, ഉലക്ക, തീക്കൊള്ളി, മഴു-എന്നിവ അതിര്‍ത്തിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ അടുത്ത വീട്ടുകാര്‍ അനങ്ങാതെ നില്‍ക്കുമോ? ഇല്ലതന്നെ.അടുത്ത വീട്ടുകാരും ആയുധ പ്രദര്‍ശനവും, പടക്കം പൊട്ടിക്കലും ഹുങ്കോടെ നടത്തുന്നു.
വീട്ടിനുള്ളില്‍ സൂക്ഷിപ്പിലില്ലാത്ത ആയുധങ്ങള്‍ അടുത്ത വീട്ടില്‍ നിന്നും (അന്യരാഷ്ട്രങ്ങളില്‍ നിന്നും) വാങ്ങുന്നു.
അപ്പോള്‍ എതിര്‍പക്ഷവും വീട്ടിനകത്തെ സ്വത്തുക്കള്‍ വിറ്റ് കടം വാങ്ങിയും ആയുധങ്ങള്‍ വാങ്ങുന്നു.
അയല്‍കൂട്ടങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ നിന്നും മുതലെടുക്കുന്നതും, അതു ഊതിവീര്‍പ്പിച്ചു രക്തം കുടിക്കുന്നതും, കടക്കാരനാകുന്നതും ഈ ആയുധകച്ചവടക്കാരാണ്. അതാണ് നേതൃത്വങ്ങള്‍ തിരിച്ചറിയേണ്ടതും.
അണുയുദ്ധം എന്ന അറിവ്
ആയുധത്തിന്റെയും, ആള്‍+ബലത്തിന്റെയും ശക്തിപ്രകടനരൂപമാണ് യുദ്ധം. അണുബോംബിന്റെ നികൃഷ്ടമായ അനുഭവത്തിന്റെ സാക്ഷ്യപത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്,ജപ്പാന്‍. അണുയുദ്ധമെന്ന പാപത്തിന്റെ അനന്തരഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ബലിയാടുകളുടെ ക്ലേശപരമായ അവസ്ഥ നമുക്കറിയാവുന്നതാണ് .ആ അറിവായിരിക്കണം നമ്മുടെ അണുബോംബ് ചിന്തകളെ അലോസരപ്പെടുത്തേണ്ടത്.
പക്ഷെ, ഹുങ്കിന്റെയും, വൈര്യത്തിന്റെയും തി•യുടെയും ശക്തി കൂട്ടുകയും, രാഷ്ട്രത്തിനകത്ത് അസഹിഷ്ണുതകള്‍ വളര്‍ത്തിയും, സ്വാര്‍ത്ഥത നിറഞ്ഞ ദേശഭ്രാന്തെന്ന മാനസിക രോഗം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന നമ്മുടെ ഭരണാധികാരികള്‍ ലോകം ചുടലക്കളമാക്കുമെന്നത് നിസ്തര്‍ക്കമാണ്.
യുദ്ധത്തിലേക്കുള്ള യാത്ര
യുദ്ധം എന്നും ഒരു എടുത്തുചാട്ടതീരുമാനമായിരിക്കും. യുദ്ധം എന്ന മ്ലേഛമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്ന നിമിഷം ഉപജാപകഥകളുടെ കളിയരങ്ങാകും നമ്മുടെ ഭൂമി. എവിടെയും ഭീതി. രാഷ്ട്രത്തിനകത്ത് ശത്രു നിഗ്രഹ പ്രാര്‍ത്ഥനകള്‍.
ആരാണ് ശത്രു? നമ്മെപോലെ കുടുംബത്തോടൊപ്പം ജീവിക്കുന്ന സാധാമനുഷ്യരുടെ മുകളിലാണ് നാം നിഗ്രഹപ്രാര്‍ത്ഥന നടത്തുന്നത്. കാണാത്തമുഖവും, ശരീരവുമുള്ള ഒരു വ്യക്തിയുടെ സൈ്വരജീവിതം തകര്‍ക്കുവാനാണു നാം അണുബോംബുകള്‍ നിര്‍മ്മിച്ചെടുക്കുന്നതും, അതു പ്രദര്‍ശനപൊട്ടിക്കല്‍ നടത്തുന്നതും. നിഗ്രഹത്തിന്റെ പാഠങ്ങളാണൂ അണുബോംബുകള്‍ വിതരണം ചെയ്യുകയെന്ന അറിവ് സൃഷ്ടിച്ചെടുക്കുന്ന ശാസ്ത്രജ്ഞ•ാര്‍ക്കും, ലക്ഷ്യം കാണിച്ചു കൊടുക്കുന്ന ഭരണാധികാരികള്‍ക്കും അറിയാം.
പഴയകാല യുദ്ധങ്ങള്‍ ബലാബലത്തിന്റെതാണ്. അങ്കത്തട്ടില്‍ നിന്നു ശക്തിതെളിയിച്ചും, കാണിച്ചും, യുദ്ധതന്ത്രം കൊണ്ട് വിജയിയെ നിര്‍ണ്ണയിക്കുന്നു.
ഇവിടെ ആധുനികലോകത്ത് ബട്ടനുകളമര്‍ത്തി ശാസ്ത്രബുദ്ധികൊണ്ട് അളക്കുന്ന യുദ്ധമാണ് നടക്കുക.
നമ്മുടെ ലോകം നമ്മുടെ ഭാരതം
ഭരണാധികാരികളുടെ അപക്വമായ വീക്ഷണത്തിനു വിധേയമായിരിക്കും നമ്മുടെ ലോകത്തിന്റെ നിലനില്‍പു തന്നെ. 'അവന്‍ ചിന്തിക്കുന്നതിന് മുമ്പ് നീ പ്രവര്‍ത്തിക്കുക'എന്ന തന്ത്രം പ്രയോഗിക്കുന്ന രാഷ്ട്രനേതാക്ക•ാര്‍ നിറഞ്ഞലോകത്ത് ലോകസ്‌നേഹഭാഷ സംസാരിക്കുന്നവരുടെ ജീവിതം അപ്രാപ്യമാണെന്നറിയുക.
ഉ•ൂലനത്തിന്റെ ഭാഷ സംസാരിക്കുന്ന രാഷ്ട്ര നേതൃത്വത്തില്‍ നിന്നും സാന്ത്വനത്തിന്റെ ഭാഷ കാതോര്‍ക്കുന്ന സഹൃദയരായ മനസ്സുകളുടെ ദുഃഖം ഏതു രൂപത്തിലാണ് പ്രകടിപ്പിക്കുകയെന്നത് സ•നസ്സുകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യ മൂന്നാംലോകരാഷ്ട്രമാണ്. പട്ടിണിയും, ദാരിദ്രവും, അഴിമതിയും, സ്ത്രീപീഡനങ്ങളും, നരഹത്യയും, വംശഹത്യയും, വര്‍ഗ്ഗീയസംഘട്ടനങ്ങളും, തൊഴിലില്ലായ്മ, നിറഞ്ഞ ലോകം. ഒരു ഭാഗത്ത് സ്വര്‍ഗ്ഗതുല്യ ജീവിതവും മറുഭാഗത്ത് നരകജീവിതവും അനുഭവിക്കുന്നവരുടെ ലോകം.
ഈ ക്രൗര്യം നിറഞ്ഞ ലോകത്ത് സാത്വികനായ രാഷ്ട്രപിതാവിന്റെ വചനങ്ങളും ക്രിയകളും പിന്തുടരേണ്ട കലികാലമാണിത്.
ഗാന്ധിസത്തിന്റെ പ്രസ്‌ക്തി
ഒരു സംയുക്തരാഷ്ട്രമെന്ന ചിന്ത അക്രമരാഹിത്യത്തിന്റെ അടിസ്ഥാനത്തിലെ കെട്ടിയുയര്‍ത്താന്‍ കഴിയൂ. അവിടെ ലോക വ്യവഹാരത്തില്‍ അക്രമം തീര്‍ത്തും വര്‍ജിക്കും. സംയുക്ത രാഷ്ട്രത്തില്‍ നമുക്ക് ശത്രുവില്ല. എവിടെയും സ്‌നേഹം മാത്രം.
ഗാന്ധിജി പറഞ്ഞു. സംയുക്ത രാഷ്ട്രം എന്നത് സ്വാതന്ത്ര രാഷ്ട്രങ്ങളുടെ മഹത്തായതും മാന്യമേറിയതുമായ ലക്ഷ്യമാകുന്നു. സ്വാര്‍ത്ഥതല്‍പരാവാതെ സ്വന്തം സ്വാതന്ത്രം മാത്രം പരിരക്ഷിച്ചു കഴിയാതെ ആ മഹത്തായാശയത്തിനു ഔന്നത്യം കൊടുക്കുവാന്‍ അവര്‍ തയ്യാറാക്കുന്നു. കീഴടക്കപ്പെട്ടവരും, ചൂഷിതരുമായ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കികൊണ്ടാവട്ടെ അത്തരമൊരു ലോകസഖ്യത്തിനുള്ള ആദ്യകാല്‍വെപ്പ്.
ഗാന്ധിജിയുടെ ലക്ഷ്യം സ്‌നേഹത്തിലധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ ഏകത്വമാണ്. അവിടെ നമുക്ക് പ്രതിരോധത്തിനുവേണ്ടി കോടികള്‍ ചെലവഴിക്കുകയോ, അണുബോംബു പൊട്ടിക്കുകയുാ വേണ്ട. എവിടെയും സ്‌നേഹം മാത്രം വൈരമില്ലാത്ത ലോകം.
നോക്കൂ, ആ സുന്ദര ലോകത്തെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ.അതൊരു സ്വപ്നമാണെന്നു നമുക്കറിയാം. അതു സംഭവ്യമല്ലെന്നു പറഞ്ഞ് തര്‍ക്കിക്കലുമാവാം. പക്ഷെ ആ നല്ല നാളെ കുറിച്ചുള്ള സ്വപ്നത്തിനുവേണ്ടി പ്രവൃത്തിക്കുവാന്‍ ഏകമനസ്സോടെ, സ്‌നേഹമനസ്സോടെ നാം ഇന്ത്യക്കാര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
എങ്കില്‍ ലോകനേത്രത്വങ്ങളുടെ, ഭാരത നേതൃത്വത്തിന്റെ ക്രൗര്യം നിറഞ്ഞ, യുദ്ധവെറി തുറന്നുകാട്ടാനാകും. ദാരിദ്രത്തിന്റെ അവസാനവും സുഭിക്ഷയുടെ നല്ല നാളുകളുമായിരിക്കും പുലരുക.. എന്നാണ് ആ സുദിനം

Thursday, October 9, 2014

ബഹിഷ്‌കൃതരാകുന്ന വൃദ്ധന്മാര്‍


നമ്മുടെ സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെറ്റുന്നവരുടെ ആലയമാണ് വൃദ്ധമന്ദിരം. കൂട്ടു കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കുള്ള സാമൂഹിക വ്യതിചലനത്തില്‍ നിന്നുമാണ് ഇതുണ്ടാകുന്നത്.
ഒരു കുടുംബത്തില്‍ നിന്നും മക്കള്‍ ഓരോരുത്തരായി കല്യാണം കഴിക്കുകയും, അവര്‍ക്ക് മക്കളുണ്ടാകുമ്പോള്‍ സാമ്പത്തിക സുരക്ഷിതത്വത്തിനും സ്വകാര്യതക്കും വേണ്ടി സ്വകാര്യ വീട്ടിലേക്ക് (അണുകുടുംബം)താമസം മാറ്റുകയും ചെയ്യുന്നു.
ഇങ്ങനെ മക്കള്‍ ഓരോരുത്തരുമായി പല വീടുകളിലേക്ക് താമസം മാറ്റുമ്പോള്‍ വയസായ മാതാവും പിതാവും ഒറ്റപ്പെടുന്നു. ഭര്‍ത്താവ്-ഭാര്യ-മക്കള്‍ എന്ന ചതുര കൂട്ടിനുള്ളില്‍ നിന്നും കെട്ടിപൊക്കുന്ന സാമ്രാജ്യത്തില്‍ വാഴുവാന്‍ വൃദ്ധ മാതാപിതാക്കളെ മക്കള്‍ അനുവദിക്കാറില്ല. ലാഭമോഹവും ഉല്‍പാദനാധിഷ്ഠിതവുമായ സംസ്‌കൃതിയാണ് അണു കുടുംബത്തിന്റെ മുഖമുദ്ര. അണുകുടുംബത്തില്‍ ഉപകാര പ്രദമല്ലാത്തവരുടെ ബാദ്ധ്യത ഏല്‍ക്കുവാന്‍ ആരും തയ്യാറാകുകയില്ല. അതുകൊണ്ട്തന്നെ തിരക്ക് പിടിച്ച ആധുനിക സമൂഹത്തില്‍ നിന്നും വൃദ്ധ•ാര്‍ ഒറ്റപ്പെടുന്നു.
കൂട്ടുകുടുംബത്തില്‍ എല്ലാ വൃദ്ധ•ാരുടെയും അശരണറുടെയും, രോഗ പീഡിതരുടെയും ബാദ്ധ്യത കുടുംബനാഥനും അംഗങ്ങളും സ്‌നേഹത്തോടെ ഏറ്റെടുക്കാറുണ്ടായിരുന്നു. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ് കൂട്ടുകുടുംബം പിന്‍പറ്റുക. പക്ഷെ സോഷ്യലിസ്റ്റ് സമൂഹത്തിനുള്ള അതേ അപചയം അവിടെയും കടന്നു കൂടുകയായിരുന്നു. കാരണവരാണ് അധികാരി. അധികാരി തീരുമാനിക്കുന്നതാണ് നിയമം.
നഗരജീവിത മുഖത്തിലാണ് അണുകുടുംബത്തില്‍നിന്നും ബഹിഷ്‌കൃതരാകുന്ന വൃദ്ധ•ാര്‍ക്ക് വേണ്ടി മന്ദിരം ഉണ്ടാക്കുന്നത്. വരേണ്യവര്‍ഗ്ഗക്കാരുടെ തിരക്ക് പിറ്റിച്ച ജീവിതത്തിനിടയില്‍ കുരുങ്ങികിടക്കുന്ന വൃദ്ധ•ാരെ അവര്‍ വൃദ്ധമന്ദിരത്തില്‍ കുടിയിരുത്തി.മാസാമാസം ചിലവിനുള്ള വീതവും സംഭാവനകളും നല്‍കി വൃദ്ധ മന്ദിരത്തെപോഷിപ്പിച്ചു.
വൃദ്ധമന്ദിരനകത്ത് പൊട്ടിച്ചിരികളോ, സുന്ദരഫലിതം നിറഞ്ഞ കുലുങ്ങിച്ചിരികളോ, കുട്ടികളുടെ പാദസരം കിലുങ്ങുന്ന ഓട്ടങ്ങളോ ഉണ്ടാകില്ല. ഒരു കുറ്റുംബ പരിവേഷം അവിടെ സൃഷ്ടിക്കാനാവില്ല. എല്ലാം നിശബ്ദതകൊണ്ട് കൂടിവെച്ച മുകതയാണ് എങ്ങും. നെടുവീര്‍പ്പുകളും, സങ്കടങ്ങളുമായി താടിക്ക് കൈ ചാര്‍ത്തിവെച്ച് മരണത്തെ കാത്തിരിക്കുന്നവരുടെ സങ്കേതം.
വൃദ്ധമന്ദിരത്തിലെ ഒരംഗം മരിച്ച്കിടക്കുന്ന സമയത്ത് എല്ലാ വൃദ്ധമന്ദിരാംഗങ്ങളും മരിച്ചയാളുടെ മുന്നില്‍ കൂനി കൂനി നില്ക്കുന്ന കാഴ്ച ഭീകരമായിരിക്കും. അവര്‍ക്കപ്പോള്‍ അറവുമാടിന്റെ ദൈന്യത മുഖമായിരിക്കും. ഇനി ആര്....? ജീവിത പ്രതീക്ഷ നശിച്ച് ലോകത്ത് മരണത്തെ കാത്തിരിക്കുന്നവരുടെ ആകാംക്ഷ നിറഞ്ഞ സങ്കേതത്തില്‍ സമാശ്വാസത്തിന് ബന്ധുജനങ്ങളില്ല. കൂടെപിറപ്പുകളില്ല... ജീവനക്കാര്‍ നല്‍ക്കുന്ന സമയക്ലിപ്ത ഭക്ഷണം.... സമയത്തിന് ഉറക്കം... സമയത്തിന് പ്രാര്‍ത്ഥന.... ക്ലിപ്തസമയത്തിനുള്ളില്‍ കുരുങ്ങികിടക്കുന്നവര്‍ മരണത്തെ കാത്തുനില്‍ക്കുകയാണ്.
നമ്മുടെ സമൂഹത്തിലെ വരേണ്യവര്‍ഗ്ഗകാരും അവരെ പിന്തുടരുന്ന ഇടത്തരക്കാരുമാണ് വൃദ്ധമന്ദിരത്തില്‍ വൃദ്ധ•ാരെ അടയിരുത്തുന്നത്. പാവപ്പെട്ടവര്‍ അവര്‍ക്കാകുന്ന വത്കരിക്കുകയാണ് സുമനസ്സുകള്‍ ചെയ്യേണ്ടത്.
മാനസിക പീഡനം അനുഭവിക്കുന്ന ഇന്നത്തെ വൃദ്ധ•ാര്‍ അവരുടെ മക്കള്‍ക്ക് സ്‌നേഹവും പരിലാളനയും പഠനസൗകര്യങ്ങളും നല്‍കിയിരുന്നു. അവര്‍ കുട്ടികളെ കളിക്കുവാനും, സൗഹൃദബന്ധത്തിലേര്‍പ്പെടുവാനും അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികളെ ഇറച്ചികോഴികളെപ്പോലെ പഠിപ്പിച്ച്, ഉരുപ്പടിയാക്കുവാന്‍, ഭര്‍ല്‍സിച്ചും, പേടിപ്പിച്ചും, ഇടിച്ചും കുത്തിയും, വീട്ടില്‍നിന്നും പുറത്തിരങ്ങുവാന്‍ അനുവദിക്കാതെ പഠിപ്പിക്കുന്നു. ഇവര്‍ക്ക് സ്‌നേഹവും പരിലാളനയും കളിചിരിയും തമാശകളും മൈതാനങ്ങളില്‍ പട്ടം പറപ്പിക്കലും മീന്‍പിടിക്കലും, മരത്തില്‍ കയറലും നാം നിഷേധിച്ചിരിക്കുന്നു.
ഇങ്ങനെ ചട്ടക്കൂട്ടില്‍നിന്നും വളരുന്ന കുട്ടിക്ക് മുന്നില്‍ കാണുന്ന രീതിക്ക് അനുസൃതമായാണ് സ്വഭാവ രുപീകരണം ഉണ്ടാകുക.അച്ഛാഛനെയും ഉപ്പാപ്പയെയും വൃദ്ധമന്ദിരത്തിലാക്കുകയും

Wednesday, October 1, 2014

ഒ.വി.വിജയന്റെ ഇസ്രയേലും വര്‍ത്തമാനകാല അവസ്ഥയും

 
ഒ.വി.വിജയന്റെ കഥകളില്‍ എന്നും സ്‌നേഹത്തിന്റെ അനുസരണയുമുണ്ടാകും. വിജയന്റെ ആറ്റിക്കുറുക്കിയെടുത്ത കുറിപ്പുകളിലും, കാര്‍ട്ടൂണുകളിലും അധികാര സ്ഥാപനങ്ങളോടുള്ള പരിഹാസം നിറഞ്ഞിരുന്നു.
വിജയന്‍ മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഭാഷ സൃഷ്ടിക്കുകയായിരുന്നു. വിജയന്റെ സൃഷ്ടികളില്‍ അദ്ദേഹത്തിന്റെ പേര് അച്ചടിക്കാതെ തന്നെ വായനക്കാര്‍ക്ക് തിരിച്ചറിയാനാകും. ഇത് ഒരു എഴുത്തുകാരന്റെ മഹനീയ കഴിവുതന്നെയാണ്. എന്നാല്‍ ഒ.വി.വിജയന്‍ എന്നും ഇസ്രയേല്‍ പക്ഷക്കാരനായിരുന്നു(കുറിപ്പുകള്‍-ഒ.വി.വിജയന്‍,പേജ് 41-51) ജൂതന്റെ പ്രാചീന ദുഃഖത്തെ മാത്രം കാണുന്നുവെന്ന ന്യായീകരണമാണ് അതിന് അദ്ദേഹം നല്‍കുന്നത്.
സോവിയറ്റ് യൂണിയന്റെ പതനം മുന്‍കൂട്ടി കണ്ട പ്രവാചകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒ.വി.വിജയന്‍ ഇസ്രയേലിന്റെ അമേരിക്കന്‍ കൂട്ടുകെട്ടിനെപോലും ന്യായീകരിക്കുന്നുണ്ട്. 'നിലനില്‍പ്പിന്റെ പരക്കമ്പാച്ചിലില്‍ ഒരു വ്യക്തി എന്ന പോലെ ഒരു രാഷ്ട്രവും എത്തിച്ചേരുന്നത് അലംഘ്യമായ പറ്റുകളിലാണെന്ന്' വിജയന്‍ ചൂണ്ടിക്കാണിക്കുന്നു. ചൈനയുമായി ഇന്ത്യ യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടെന്നും, അത് നിലനില്‍പ്പിന്റെ സാന്ദര്‍ഭികത മാത്രമാണെന്നും അദ്ദേഹം പറയുന്നു. അമേരിക്ക എന്നും ഇസ്രയേലിന്റെ നടപടിക്ക് പ്രോല്‍സാഹനം നല്‍കിയിരുന്നു. യാസര്‍ അറഫാത്തിനെ ഒരിക്കലും ബഹുമാനിച്ചിരുന്നില്ലെന്ന ബുഷ് ഇസ്രയേലിനുവേണ്ടി പറയുന്നു.
ഇസ്രയേലിന്റെ നരനായാട്ടിന്റെ ധൈര്യവും സ്രോതസ്സും അഹങ്കാരവും അമേരിക്കയാണ്. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുടെയും മുകളില്‍ അമേരിക്ക അധീശത്വം സ്ഥാപിക്കുമ്പോഴും അമേരിക്കക്ക് ഇസ്രയേല്‍ അരുമയാകുന്നു. അമേരിക്കയും ഇസ്രയേലും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്. ലോകഭീകരതക്കെതിരെ സ്വയം പ്രതിരോധം ഏറ്റെടുത്ത അമേരിക്ക ഫലസ്തീന്റെ മേല്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ ഭീകരതയായി കണക്കാക്കുന്നില്ല. സ്വന്തം രാജ്യത്ത് ഫലസ്തീന്‍ ജനത അഭയാര്‍ത്ഥികളാവുകയും, ഇസ്രയേല്‍ പട്ടാളക്കാരുടെ തോക്കിന്‍ ഇരയാവുകയും രാഷ്ട്രനേതാവ് വെള്ളവും വെളിച്ചവുമില്ലാത്ത മുറിയില്‍ അടക്കപ്പെടുകയും ചെയ്യുമ്പോള്‍ ലോകം ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ കാഴ്ചക്കാരാകുന്നു.
ടാങ്കിനു മുന്നില്‍ ഫലസ്തീനികളെ കവചമാക്കി നിര്‍ത്തിയാണ് ഫലസ്തീന്‍ സുരക്ഷാ ആസ്ഥാനം ഇസ്രയേല്‍ ആക്രമിച്ചത്. ഫലസ്തീന്‍ ജനതയെ കെട്ടിടങ്ങളില്‍ കുഴിച്ചുമൂടി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തും, അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കുള്ള മരുന്നും, ഭക്ഷണവും, ഡോക്ടറെയും, ആംബുലന്‍സും തടഞ്ഞും, മാധ്യമക്കാരെ പുറത്താക്കിയും നടത്തുന്ന ഹീന അതിക്രമങ്ങള്‍ക്കെതിരെ ആരാണ് പ്രതിരോധിക്കുക. പശ്ചിമേഷ്യന്‍ സമാധാനത്തിന് വിലങ്ങുതടി യാസര്‍ അറഫാത്താണെന്നും, ഭീകരതക്കെതിരെയുള്ള പ്രതിരോധ യുദ്ധമാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നുമാണ് ആരാജ്യം പറയുന്നത്. ഡര്‍ബാനില്‍ വിവേചനങ്ങള്‍ ക്കെതിരെയുള്ള ലോകസമ്മേളനത്തില്‍ ഇസ്രയേലിനെതിരെ പ്രമേയം പാസ്സാക്കുന്നതില്‍ അമേരിക്ക വിട്ടുനിന്നു. ഫലസ്തീനില്‍ നിന്നും ഇസ്രയേല്‍ പി•ാറണമെന്ന യു.എന്‍.പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന അമേരിക്കയുടെ ഭീഷണി നിമിത്തം പ്രമേയം മാറ്റിവെച്ചു. ഭീകരതക്കെതിരെയുള്ള ഇസ്രയേലിന്റെ നടപടിക്ക് അനുകൂലമായി ബുഷിന്റെ പ്രതിനിധി പോള്‍വോള്‍ഫിറ്റ്‌സ് അമേരിക്കയിലെ റാലി അഭിസംബോധന ചെയ്യുന്നു. യു.എന്‍.വസ്തുതാന്വേഷണം സംഘത്തെ കടത്തിവിടില്ലെന്ന് ഇസ്രയേല്‍ പറയുന്നു. ഇതിങ്ങനെയൊക്കെ ലോകത്തിലെ ഏതെങ്കിലും മൂന്നാലോക രാഷ്ട്രങ്ങള്‍ പ്രതികരിച്ചാല്‍ അമേരിക്കയും സഖ്യകക്ഷികളും യു.എന്നും എങ്ങനെയാണ് മറുപടി നല്‍കുകയെന്ന് നമുക്ക് അറിയാമല്ലോ....
ഇറാഖിന്റെ ഭൂമിയില്‍ സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് അമേരിക്കയും സഖ്യകക്ഷികളും, യു.എന്നും വാശിപിടിക്കുന്നത് നാം കാണുന്നതാണല്ലോ. ഇന്ന് അഫ്ഗാന്റെ ശരീരം അറുത്ത് മുറിച്ചുകഴിഞ്ഞു. കബന്ധങ്ങള്‍ നീരാടാന്‍ തുടങ്ങിയപ്പോള്‍ ഇറാഖിന്റെ ഭൂമിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.
ഫലസ്തീന്റെ ഭൂമിയിലാണ് ഇസ്രയേല്‍ രാഷ്ട്രം കെട്ടിപ്പൊക്കിയതെന്ന് നിസ്തര്‍ക്കമാണ്. കിഴക്കന്‍ ജറുസലോം ആസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുവാനും 1967ല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത അറബി പ്രദേശങ്ങളില്‍ നിന്നും പി•ാറി 40ലക്ഷം ഫലസ്തീനുകളെ സ്വദേശത്ത് പോകുവാന്‍ അനുവദിക്കാത്തതുമാണ് വര്‍ത്തമാന ഫലസ്തീന്‍ പ്രശ്‌നത്തിന്റെ കാതല്‍. ഫലസ്തീന്‍ കൈവശമുള്ള ബാക്കി ഭൂമിയില്‍ ഇസ്രയേല്‍ കുടിയേറുകയും, ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊല്ലുകയും, സ്ത്രീകളെ അപമാനിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഇതിനെതിരെ കല്ലുകള്‍കൊണ്ട് പ്രധിരോധിച്ച ഫലസ്തീന്‍ ജനത ഗത്യന്തരമില്ലാതെ ചാവേര്‍ പടയാളികളാവുകയായിരുന്നു. ചാവേര്‍ ആക്രമണത്തെ പ്രതിരോധിക്കുവാനാണ് ഇസ്രയേല്‍ 'നരനായാട്ട്' നടത്തുന്നുവെന്നാണ് അമേരിക്ക പറയുന്നത്.
ഇസ്രയേല്‍ സമര സന്നദ്ധമായ ഒരു രാഷ്ട്രമാണെന്ന് ഒ.വി.വിജയന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഈ സമരസന്നദ്ധത ഇന്ത്യയുമായി സാമ്യപ്പെടുത്തിയാണ് ഒ.വി.വിജയന്‍ ന്യായീകരിക്കുന്നത്. പാക്കിസ്ഥാന്റെ തുച്ഛമായ ആയുധസന്നാഹങ്ങള്‍ ഇന്ത്യയില്‍ എത്ര സൈനികത സൃഷ്ടിക്കുന്നതെന്ന് ഓര്‍ക്കണമെന്നും, കഠിന ശത്രുക്കളായ അറബിഗോത്രങ്ങളാല്‍ ചുറ്റപ്പെട്ട ഇസ്രയേല്‍ ആത്മരക്ഷാര്‍ത്ഥം സായുധത്വം പ്രകടിപ്പിക്കുന്നതില്‍ എന്താണല്‍ഭുതമെന്നും ഒ.വി.വിജയന്‍ എതിര്‍ചോദ്യം നമ്മോട് ഉന്നയിക്കുന്നു. എന്നാല്‍ ഇന്ത്യ ഒരിക്കലും പാക്കിസ്ഥാന്റെ മണ്ണില്‍ കുടിയേറുകയോ, പാക്കിസ്ഥാനികളെ കൊന്നുടുക്കുകയോ, ചെയ്തിട്ടില്ലായെന്ന് ഒ.വി.വിജയന് അറിയാതിരിക്കുമോ..?
ഒ.വി.വിജയന്‍ കുറ്റപ്പെടുത്തുന്ന അറബി രാഷ്ട്രങ്ങളുടെ (ഗോത്രങ്ങളുടെ) പൊരുത്തക്കേടുകള്‍ ഇന്ന് നാം കണ്ടതാണല്ലോ. അമേരിക്കയുടെ മേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇറാഖ് ആവശ്യപ്പെട്ടപ്പോള്‍ ഇറാനും, ലിബിയയും മാത്രമാണ് പിന്താങ്ങിയത്. ഇത്തരം നടപടികള്‍ കഠിന അവസ്ഥ സംജാതമാക്കുമെന്ന് പറഞ്ഞ് കുവൈറ്റ് പി•ാറി. ഇറാഖ് സ്വയം പ്രതിരോധമേര്‍പ്പെടുത്തുകയും സ്വയം പി•ാറുകയും ചെയ്തു. അതാണോ അറബ് ഗോത്രങ്ങളുടെ കൂട്ടായ്മ. അറബ് രാഷ്ട്രങ്ങളെ പേടിപ്പെടുത്തിയില്ല, കീഴ്‌പ്പെടുത്തിയും അടിമയാക്കിവെക്കാനുള്ള ചെപ്പടിവിദ്യ അമേരിക്ക എന്നേ കൈവരിച്ചു കഴിഞ്ഞതാണല്ലോ...!!!
വംശീയതയില്ല, ജനതയില്ല മുമ്പെരെന്നും, വേദഗ്രന്ഥമായ തോറയുടെ മേ•യില്‍ അഭിമാനം കൊണ്ടും മറ്റെല്ലാവരേക്കാളും ശ്രേഷ്ഠരും തെരഞ്ഞടുക്കപ്പെട്ട ജനതയാണ് തങ്ങളെന്നും ഇസ്രയേല്‍ ജനതയായ യഹൂദര്‍ കരുതുന്നു. ഗോത്ര സ്മരണകളാണ് വംശീയ അഹങ്കാരത്തിന് നിദാനം. ഓരോ മനുഷ്യഗോത്രവും തങ്ങളുടേതായ കമ്മ്യൂണിറ്റിയും, രക്തവും നിറവും, ചിഹ്നങ്ങളും, ബുദ്ധിയും, കഴിവും, പ്രതാപവും സ്ഥലവും, ഗ്രന്ഥവും മികച്ചതാണെന്ന് അഹങ്കരിക്കുകയും, അന്യവംശക്കാരെ വക വരുത്തി ചോരകുടിച്ച് ഭേദ്യവും പീഡനവും ബലാല്‍സംഗവും ചെയ്ത്, ചുട്ടുകൊന്ന് ഇല്ലാതാക്കുകയെന്നതാണ് കടമയെന്ന് സ്വയം ഭാഷ്യവും കാര്യവും ചെയ്യുന്നിടത്താണ് വംശീയ കലാപങ്ങള്‍ ഉണ്ടാകുന്നതും സൃഷ്ടിക്കുന്നതും. ഈ രീതിയിലുള്ള ചെയ്തികളാണ് ഗുജറാത്തില്‍ സവര്‍ണ്ണ ഹൈന്ദവ ഫാഷിസ്റ്റുകള്‍ നടപ്പിലാക്കിയതും നടപ്പിലാക്കുന്നതും.
ഇവിടെ  ഒ.വി.വിജയന്‍  ഇസ്രയേലിന്റെ ഭീകരമുഖം സ്വന്തം ശരീരം കൊണ്ട് മറച്ചുപിടിച്ച് ഫലസ്തീനെ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു ആക്രമിയായിട്ടോ സൈനിക രാഷ്ട്രമായിട്ടോ അല്ല ഇസ്രയേല്‍ ജീവിതമാരംഭിച്ചത്. ആക്രമണങ്ങളെ ചെറുത്തുകൊണ്ട് മാത്രമായിരുന്നു. എന്ന് പറയുന്ന ഒ.വി.വിജയന്‍ ഫലസ്തീന്റെയും ജൂതന്റെയും പ്രശ്‌നങ്ങള്‍ അറബികള്‍ സ•നസ്സോടെ കൈകാര്യം ചെയ്യുന്നില്ലായെന്നും, അറബിയുടെ വിസ്തൃതിയില്‍ ലോകരാഷ്ട്രങ്ങള്‍ സഹകരിച്ചാല്‍ ഫലസ്തീന്‍ അറബികളെ ജോര്‍ദ്ദാനിലേക്കോ, സൈനായിലോ, കുടിയിരുത്താമെന്നും ഒ.വി.വിജയന്‍ പറയുന്നു. ജോര്‍ദ്ദാനും, സൈനായിയും സഊദി അറേബ്യയും എല്ലാം അറബി വംശത്തിന്റേതാണെന്നും, എന്നാല്‍ ജര്‍മ്മനിയോ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോ ജൂതന്റെ ജ•ഭൂമിയല്ലായെന്നും, ജൂതന്റെ ജ•ഭൂമി ജറുസലേം മാത്രമാണെന്നും വിജയന്‍ പറയുന്നുണ്ട്.
ഇസ്രയേലിനെതിരെ അറബികള്‍ യുദ്ധങ്ങള്‍ സംവിധാനം ചെയ്യുന്നതിന് മുടക്കിയ മുതലിന്റെ ഒരു ഭിന്നത മാത്രം മതി ഫലസ്തീനികളെ (സ്വന്തം ഭൂമിയില്‍ നിന്നും അടുത്തിയെടുത്ത്) ജോര്‍ദ്ദാനിലോ, സൈനായിലോ കുടിയിരുത്താനെന്ന് വിജയന്‍ കണ്ടെത്തുന്നു. സ്വേഛാധിപതികളായ അറബികള്‍ ഫലസ്തീന്‍ ജനതയെ ഭയപ്പെടുന്നത് കൊണ്ടാണ് (?) അങ്ങനെ സ്ഥലം നല്‍കി പ്രശ്‌നപരിഹരിക്കാത്തതെന്നുള്ള ഉത്തരവും വിജയന്‍ നല്‍കുന്നു. ഇസ്രയേല്‍ അല്ല ഭീകരത സൃഷ്ടിക്കുന്നത്, ഫലസ്തീനികളാണെന്നാണ് വിജയനും വിജയന്റെ അമേരിക്കയും ഇസ്രയേലും പറയുന്നത്.
ജൂതരാഷ്ട്രം ആസ്‌ത്രേലിയയിലോ, അമേരിക്കയിലോ, ജര്‍മ്മനിയിലോ സ്ഥാപിച്ചാല്‍ മതിയായിരുന്നുവെന്ന് പറയുന്നതില്‍ കഴമ്പില്ലായെന്നും, ജൂതന് പ്രധാനം ജ•സങ്കല്‍പ്പമാണത്രെ. ജ•ഭൂമികള്‍ ഗോത്രസ്മരണകളുടെ ഇരിപ്പിടമാണെന്നും, രണ്ടായിരം കൊല്ലത്തെ ഗോത്രസ്മരണയാണ് ജൂതന്റേതെന്നും, അതിന്റെ വേരുകള്‍ ജറുസലേമാണെന്നും വിജയന്‍ ആണയിടുന്നു. എന്നാല്‍ യഹൂദമരത്തില്‍ ജ•ഭൂമി സങ്കല്‍പ്പമില്ലായെന്ന് 'സയണിസം'എന്ന പുസ്തകമെഴുതിയ ഫ്രഞ്ചുകാരനായ രാജഗരോദി ചൂണ്ടിക്കാണിക്കുന്നുണ്ട്.
യഹൂദമതത്തിലെ അപൂര്‍വ്വ ജ്ഞാനികളായ മിസ്റ്റിക്കുകള്‍ പ്രചരിപ്പിച്ചിട്ടുള്ള മതകീയ സയണിസം രക്ഷകന്‍ വരുന്നുവെന്ന യഹൂദമതത്തിന്റെ പ്രതീക്ഷയുമായി ബന്ധപ്പെട്ടിട്ടുള്ളതാണത്രെ. ഈ വിശ്വാസമനുസരിച്ച് ലോക അവസാനം മിശിഹ പ്രത്യക്ഷപ്പെടുകയും ഭൂമിയിലെ എല്ലാ കുടുംബങ്ങളും (ഉല്‍പത്തി ഃ11:3) ദൈവരാജ്യത്തിലേക്ക് വിളിക്കപ്പെടുകയും, മുഴുവന്‍ മനുഷ്യരാശിക്കുംവേണ്ടി ദൈവരാജ്യം സ്ഥാപിതമാകുകയും ചെയ്യും. വിശുദ്ധ ദൈവത്തിലേക്കുള്ള ജൂത•ാരുടെ യാത്ര എന്ന പാരമ്പര്യത്തിന് മതകീയ സയണിസത്തിന്റെ രീതി മാറ്റിമറിച്ചത് രാഷ്ട്രീയ സയണിസമാണ്. അധികാരത്തിന്റെ ഗൂഡതാല്‍പര്യം നിമിത്തമാണ് രാഷ്ട്രീയ സയണിസം ഉരുത്തിയിരിയുന്നത്. തിയോഡോര്‍ ഹെര്‍സലാണ് രാഷ്ട്രീയ സയണിസത്തിന് തുടക്കം കുറിച്ചത്. 1882 വിയന്നയില്‍വെച്ച് 'യഹൂദ രാഷ്ട്രം' എന്ന കൃതിയിലൂടെ ഹെര്‍സല്‍ സിദ്ധാന്തം കൊണ്ടുവന്നു. 1897ല്‍ ബാസിലില്‍ ചേര്‍ന്ന ആദ്യ സയണിസ്റ്റ് കോണ്‍ഗ്രസ്സില്‍ സിദ്ധാന്തം അവതരിപ്പിച്ചു.. ഹെര്‍സലിന് താല്‍പര്യം മതത്തിലായിരുന്നില്ല-രാഷ്ട്രീയത്തിലായിരുന്നു; രാഷ്ട്രീയത്തില്‍നിന്നും കിട്ടുന്ന അധികാരത്തിലായിരുന്നു.
യഹൂദ•ാര്‍ ലോകത്തിലെവിടെ ആയിരുന്നാലും, ഏത് രാജ്യത്ത് ജീവിക്കുന്നതെങ്കിലും ഒരേയൊരു ജനതയാണെന്നും, ലോകത്തിലെ എല്ലാ യഹൂദ•ാരെയും ഒരുമിച്ചുകൂട്ടുന്ന യഹൂദരാഷ്ട്രം സ്ഥാപിക്കുക യെന്നതായിരുന്നു ഹെര്‍സലിയന്‍ മതം. സ്ഥാപിക്കുവാന്‍ തീരുമാനിച്ച സ്ഥലത്ത്  (രാഷ്ട്രത്തിനകത്ത് മുന്‍പ് പാര്‍ത്തിന്നവരുടെ വികാരങ്ങള്‍ തെല്ലും പരിഗണിക്കരുതെന്ന് ഹെര്‍സലിയന്‍ നിയമത്തില്‍ പറയുന്നു. എന്നാല്‍ ഗോള്‍വാള്‍ക്കാര്‍ പറയുന്നതും ഇങ്ങനെതന്നെയാണ്: 'ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുങ്കില്‍ അവകാശങ്ങളൊന്നുമില്ലാതെ, പൗരവകാശങ്ങ ളൊന്നുമില്ലാതെ ഹിന്ദു ജനതക്ക് പൂര്‍ണ്ണമായി കീഴ്‌പ്പെട്ട് ഇവിടെ കഴിഞ്ഞുകൂടുകയോ ചെയ്യണം.(എം.എസ്.ഗോള്‍വാള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രത്തിന്റെ നിര്‍വചനം.പേജ് 55-56).
ഹെര്‍സലിന്റെ രാഷ്ട്രീയ സയണിസത്തിനുള്ള ജൂത രാഷ്ട്രത്തിന് അര്‍ജന്റീനയും ഉഗാണ്ടയും പരിഗണനക്ക് വന്നു. ഫലസ്തീന്‍ മുന്തിയ പരിഗണന നല്‍കി. ഉഗാണ്ട തെരഞ്ഞെടുക്കുവാനാണ് ബ്രിട്ടീഷ് ഗവര്‍മെണ്ട് നിര്‍ദ്ദേശിച്ചിരുന്നത്.
ഹെര്‍സല്‍ മരിച്ചശേഷം 1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെയാണ് ഫലസ്തീനില്‍ യഹൂദരാഷ്ട്ര്ം കണ്ടെത്തുന്നത്. തദ്ദേശീയരായ ഫലസ്തീനുകളുടെ താല്‍പര്യത്തിന് ഹാനി വരുത്താതെ ദേശീയ ഗേഹമുണ്ടാക്കുന്നതിനായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനം. ഇങ്ങനെയുള്ള രീതിക്കാണ് ബ്രിട്ടീഷ് ഗവര്‍മെന്റ് പിന്തുണ നല്‍കിയതും. നൂറ്റാണ്ടുകളായി അറബികളും കൃസ്ത്യാനികളും യഹൂദ•ാരും സ്‌നേഹത്തോടെ താമസിച്ച സ്ഥലമാണ് ഫലസ്തീന്‍. അവസാനം 1948 മെയ് 14ന് അമേരിക്കയുടെ പിന്‍ബലത്തോടെ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം ഫലസ്തീനുള്ളില്‍ സ്ഥാപിതമായി. ഇന്ന് ഫലസ്തീന്റെ കൈവശമുള്ള ബാക്കിഭൂമിയില്‍നിന്നും ഓടിപ്പോയിക്കൊള്ളണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെടുന്നത്.
ഇസ്രയേലിന്റെ അതിരുകള്‍ അറബികള്‍ വകവെച്ചുകൊടുത്തിരുന്നുവെങ്കില്‍ അതിരുകള്‍ക്കുള്ളില്‍ സൈ്വര്യമായി അവര്‍ ജീവിക്കുമെന്ന് വിജയന്‍ പറയുന്നു. ഇറാഖിനെ ഇസ്രയേല്‍ ആക്രമിച്ചത് ഇറാഖിന്റെ ആണവ ഊര്‍ജത്തിന്റെ ആവശ്യമില്ലായെന്നും, ലിബിയയെപ്പോലെയുള്ള അസ്ഥിരമനസ്‌കരമായ ഭരണാധിപരുടെ കൈയില്‍ അണുവായുധം കിട്ടിയാല്‍ ഇസ്രയേലിനെ ആറ്റികുടുക്കുമെന്നും വിജയന്‍ പറയുന്നുണ്ട്. അറബികളുടെ റോക്കറ്റുകള്‍കൊണ്ടുള്ള ഗറില്ലാ ആക്രമണത്തെ പ്രതിരോധിക്കാന്‍ മാത്രമാണ് ഇസ്രയേല്‍ യുദ്ധം ചെയ്തതത്രെ!
എന്നാല്‍ 1967 മുതല്‍ ഇസ്രയേല്‍ അനധികൃതമായ സൈനിക അധിനിവേഷം നടത്തിയിരുന്നുവെന്ന് എഡ്‌വേര്‍ഡ് സെയ്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 1967ലും 75ലും ഫലസ്ഥീന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്കയൂടെ സന്നാഹം ഉണ്ടായിരുന്നു .ബെയ്‌റൂത്തിലെ കൂട്ടക്കൊലയെയും ഒ.വി.വിജയന്‍ ന്യായീകരിക്കുന്നുണ്ട്.
ജനായത്ത വിരുദ്ധങ്ങളായ മദ്ധ്യ-പൗരസ്ത്യദേശത്ത് ഏകജനാധിപത്യവും, കമ്മ്യൂണിസ്റ്റുകളുടെ സോഷ്യലിസവും(!?) പ്രയോഗത്തില്‍ വരുത്തിയിട്ടുള്ള രാഷ്ട്രമായ ഇസ്രയേലിനെ നെഹ്‌റു മുതല്‍ രാജീവ്ഗാന്ധി വരെ അംഗീകരിക്കാത്തതിന്റെ മുഖ്യകാരണം മുസ്ലിം ന്യൂനപക്ഷ വോട്ടും, അറബിയുടെ എണ്ണയുമാണെന്നും ഇത് പുറത്ത് പറയാന്‍ പാടില്ലാത്ത അശ്ലീലഫലിതമാണെന്നും ഒ.വി.വിജയന്‍ പരിഹസിക്കുന്നു.
ഇത് തന്നെയാണ് ജ•ഭൂമിയുടെ (12.01.02) പത്രാധിപക്കുറിപ്പില്‍ പറയുന്നതും. കോണ്‍ഗ്രസ്സുകാരുടെ കണ്ണൂകള്‍ മുസ്ലിം വോട്ടിലായതിനാല്‍ 1947 മുതല്‍ ഇസ്രയേലിനെ പുറത്ത് നിര്‍ത്തിയെന്നും, മുസ്ലിം ഭീകരതക്കെതിരെ പോരാട്ടം നടത്തുന്ന ഇസ്രയേലി പ്രധാനമന്ത്രി മോഷെദയാന്‍ വേഷം മാറി ഇന്ത്യയിലെത്തുകയും അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയിയുമായി ചര്‍ച്ച നടത്തി. (അന്ന് ജനതാ ഭരണമായിരുന്നു) ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്ത്രമന്ത്രിയായിരുന്ന എല്‍.കെ.അഡ്വാനി ഇസ്രയേല്‍ സന്ദര്‍ശിച്ചതും പറയുന്നു. ഭാരതത്തിന്റെ എംബസ്സി ടെല്‍അവീവിലുണ്ട്.ഡിസംബര്‍ 13ന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തുവാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസ് ഭാരതത്തിലെത്തിയതും മുഖക്കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
ഇ.എം.എസ്സും കരുണാകരനും ഇസ്രയേലിനെ വലതുപക്ഷത്തു നിര്‍ത്തി കുറ്റപ്പെടുത്തുന്നതിനെ ഒ.വി.വിജയന്‍ ചോദ്യം ചെയ്യുന്നുണ്ട്. ഒ.വി.വിജയനും ബി.ജെ.പി.യുടെ പ്രകടനപത്രികയുമായിരുന്ന ഇസ്രയേലിനെ അംഗീകരിക്കുവാന്‍ ആവശ്യപ്പെടുന്നത്. 1992 ബാബറി പള്ളി പൊളിക്കുവാന്‍ കൂട്ടുനിന്ന നരസിംഹറാവു ഇസ്രയേലിനെ അംഗീകരിച്ചു. ഇസ്രയേലിന്റെ മൊസാദും ചന്ദ്രസ്വാമിയും നരസിംഹറാവുമായുള്ള ബന്ധം നിമിത്തമാണ് ഇസ്രയേലിനെ അംഗീകരിച്ചതിന്റെ പിന്നിലെന്ന് മുകുന്ദന്‍ സി.മേനോന്‍ തന്റെ 'മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി'എന്ന പുസ്തകത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്.
ഒരു എഴുത്തുകാരന്‍ 'ഇരയുടെ'പക്ഷത്ത് നില്‍ക്കണമെന്ന് എഡ്വോര്‍ഡ് സെയ്ദ് പറയുന്നു. എന്നാല്‍ ഒ.വി.വിജയന്‍ അറവുകാരന്റെ പക്ഷത്ത് നിന്നാണ് സംസാരിക്കുന്നത്. ഒ.വി.വിജയനും നമ്മോട് ചോദ്യം ചോദിക്കുന്നുണ്ട്. 'സഹജരേ നിങ്ങള്‍ ആരുടെ ഭാഗത്താണ്? വാതകചൂളയിലേക്ക് ഒന്നുമറിയാതെ പോകുന്ന ഈ കൈക്കുഞ്ഞിന്റെ ഭാഗത്തോ, അതോ ആ ചൂളകള്‍ ഇവിടെ സ്ഥാപിച്ചവരുടെ ഭാഗത്തോ...?' (സന്ദേഹിയുടെ സംവാദം പേജ് 90 ).എന്നാല്‍ ഒ.വി.വിജയന്‍ ജൂതന്റെ പ്രാചീന ദുഃഖത്തെക്കുറിച്ച് പറഞ്ഞ് ഇസ്രയേലിന്റെ നരനായാട്ടിനോട് സ്‌നേഹം പ്രകടിപ്പിക്കുമ്പോഴും ഫലസ്തീനുകാര്‍ ഇന്ന് അനുഭവിക്കുന്ന അവസ്ഥക്ക് നേരെ കറുത്ത മറയിടുന്നു. അറവുകാരന്‍ നിഗൂഡ താല്പര്യങ്ങളും സൂക്ഷ്മലക്ഷ്യങ്ങളുമാണ് നടപ്പിലാക്കുക. സവര്‍ണ്ണ ഹൈന്ദവ ഫാഷിസ്റ്റുകളുടെ ഇന്നത്തെ വംശീയ നായാട്ടും ഒ.വി.വിജയന്റെ വീക്ഷണങ്ങളും നാം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

Wednesday, September 17, 2014

രോഗികളെ പിഴിയാനുള്ള അവകാശം

 
ജനകീയ ഇടപെടലുകളില്ലാതെ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും രോഗികളെ പിഴിയാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിത്തരണമെന്നു പറഞ്ഞുകൊണ്ടാണ് 'ഡോക്ടര്‍-രോഗി സംരക്ഷണദിനം' എന്ന പേരില്‍ കുറഞ്ഞകാലം മുമ്പ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
ആരോഗ്യ സ്ഥാപനങ്ങളെ ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക മേഖലയായി പ്രഖ്യാപിക്കുക, ജീവനക്കാരെയും ഡോക്ടര്‍മാരെയും ആക്രമിക്കുന്നതിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തുക, അക്രമികള്‍ക്കു മൂന്നു വര്‍ഷം തടവും 50000 രുപ പിഴയും ശിക്ഷ വിധിക്കുക- തുടങ്ങിയവയായിരുന്നു ഐ.എം.എയുടെ ആവശ്യം. ആ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.
രോഗിയുടെ കാശ് പിഴിഞ്ഞെടുക്കണമെന്നു കരുതുന്ന ഡോക്ടര്‍മാരാണ് ജനകീയവിചാരണ ചെയ്യപ്പെടുന്നത്.എന്ത്‌കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതാണ് ഐ.എം.എ പോലുള്ള സംഘടന പഠിക്കേണ്ടത്. അതിനുശേഷം പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. അല്ലാതെ, ശിക്ഷയും പിഴയും നല്‍കി ചോദ്യംചെയ്യുന്നവനെ അടിച്ചമര്‍ത്തി, വിധേയ•ാരുടെ സമൂഹമാക്കി മാറ്റാമെന്നു കരുതുന്നത് ശുദ്ധ ഭോഷ്‌ക്കാണ്; അതു നീതിയുമല്ല. കാരണം, കാരുണ്യപരമായി രോഗികളുമായി ഇടപെടുന്ന ഡോക്ടര്‍മാരെ പൊതുസമൂഹം വിചാരണ ചെയ്യാറില്ല; ആക്രമിക്കാറില്ല.
രോഗത്തെക്കുറിച്ച് അറിയാനുള്ള രോഗിയുടെ അവകാശം പോലും (എല്ലാ റിപ്പോര്‍ട്ടുകളും ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുന്നു) നിഷേധിക്കുന്ന കേരളീയ ഡോക്ടര്‍ സമൂഹം (ആശുപത്രികള്‍ ) മംഗലാപുരത്തെയും കോയമ്പത്തൂരിലെയും ഡോക്ടര്‍-രോഗീ ഇടപെടലുകള്‍ കണ്ടു പഠിക്കണം; രോഗികളുമായി ഇടപെടുന്നതു കാണണം. അശ്രദ്ധയോടെ രോഗം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരെ മാത്രമേ ജനകീയവിചാരണകള്‍ ചെയ്യാറുള്ളു. ഇതു പ്രതികരണമാണ്; രോഷമാണ്.
എല്ലാ ഡോക്ടര്‍മാരെയും ആക്രമിക്കാറില്ല. പിന്നെന്തിനാണ് ഐ.എം.എ സമൂഹത്തെ പേടിക്കുന്നത്? അനാവശ്യ ടെസ്റ്റിങ്ങും ഏകീകൃതമല്ലാത്ത കഴുത്തറുപ്പന്‍ ഫീസും മുറിവാടകയും അശ്രദ്ധയും മരുന്നുകച്ചവടവും കൊണ്ടു വട്ടിപ്പലിശക്കാരന്റെ സ്വഭാവമുള്ള ഡോക്ടര്‍മാരെ ചിലപ്പോള്‍ പൊതുജ•ം ആക്രമിച്ചേക്കാം. കാരണം, ഒരു ഡോക്ടര്‍ എന്നു പറയുന്നത് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമാണ്.
ഒരു നല്ല വാക്ക്, തലോടല്‍-ഇവ ചെയ്യാതെ, ശരീരം സ്പര്‍ശിക്കാതെ വലിയ ഗുളിക ശീട്ട് ഡോക്ടര്‍മാരെ നിര്‍മ്മിക്കുന്നത് സ്വാശ്രയ കച്ചവടസ്ഥാപനങ്ങള്‍ തന്നെയാണ്. പണം കൈയിലുണ്ടെങ്കില്‍ ഏത് 'അടകോടനും' ഡോക്ടരാവുമെന്ന കേരളീയ-ഇന്ത്യന്‍ സാഹചര്യത്തില്‍ എറിഞ്ഞ പണം തിരിച്ചുപിടിക്കാനുള്ള കച്ചവട സൂത്രവാക്യത്തിനു വേണ്ടി പൊതുസമൂഹത്തില്‍ മുറിവുണ്ടാക്കുമ്പോള്‍ ആശുപത്രികളും ഡോക്ടര്‍മാരും ആക്രമിക്കപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ വേണ്ടി കൃത്യമായി പഠനങ്ങള്‍ നടത്തി ഉത്തരം കണ്ടെത്തുകയാണ് ഐ.എം.എ പോലുള്ള സംഘടന ചെയ്യേണ്ടത്. അല്ലാതെ പണിമുടക്കി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള സൂത്രവിദ്യയല്ല പ്രയോഗിക്കേണ്ടത്. അല്ലാത്തപക്ഷം വീണ്ടും വീണ്ടും ഡോക്ടര്‍മാരെ വിചാരണ ചെയ്തുകൊണ്ടിരിക്കും. അങ്ങനെയാവുമ്പോള്‍ പൊതുസമൂഹത്തില്‍ നല്ല ഡോക്ടര്‍മാര്‍ പോലും കൃത്യമായി ഇടപെടാതിരിക്കുകയും ചെയ്യും. ഇതു ഭീതികരമായ അവസ്ഥയായി മാറും.

Saturday, September 13, 2014

വരാനുള്ള വഴികളിലേക്കുള്ള യാത്രകള്‍-പി.ആര്‍.രതീഷ്

         ജീവിക്കാനുള്ള ലോകം നഷ്ടമാകുന്ന ഒരു കാലത്താണ് നമ്മളിപ്പോള്‍.  വാഗ്ദാനപ്രളയത്തില്‍ ഒലിച്ചു പോകുന്നത് ഒരു ജനതയുടെ ജീവിതത്തനിമയാണെന്ന് തിരിച്ചറിയാത്ത ഭരണകൂടങ്ങളുണ്ടാകുമ്പോള്‍, എല്ലാപ്രതീക്ഷകളും കുറ്റിയറ്റുപോകുന്ന വര്‍ത്തമാനകാലത്തിന്റെ തുടിപ്പുകളെയാണ്  ശ്രീ, ഇയ്യ വളപട്ടണം  'ആടുകളുടെ റിപ്പബ്ലിക്ക് ' എന്ന നോവലില്‍ വരച്ചുകാട്ടുന്നത്.
          നേടിയ സ്വാതന്ത്ര്യത്തെ വിരുന്നുകാര്‍ക്ക് സൗജന്യമായി നല്‍കപ്പെടുന്ന ഒരവസ്ഥയാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. പുഞ്ചിരിച്ച് വരികയും, ആലിംഗനത്തില്‍  മയക്കിയും  ഒടുവില്‍ സ്വന്തം ശരീരം പോലുമില്ലാത്ത മറ്റൊരുവസ്ഥയിലേക്ക് നാടിനെ കൊള്ളയടി ക്കുകയും  ചെയ്യുമ്പോള്‍ എഴുത്തുകാരന്റെ ഇടം  ഏതാണ് എന്ന് ക്രൃത്യമായി രേഖപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്  ആടൂകളുടെ റിപ്പബ്ലിക്കില്‍. ഭൂമിയോട് സങ്കടം പറയുന്ന ജന്‍മമാണ് ആടൂകളുടേത്. അവര്‍ക്ക് സ്വപ്നങ്ങളോ, പ്രതീക്ഷയോ ഇല്ല, ഭാവിയോ, വര്‍ത്തമാനമോ ഇല്ല. വിശപ്പാണു പ്രധാനം. അതാണ്  ജീവിതവഴി. തോറ്റുപോകാനായി  ജനിച്ച അനേകമായിരം ആളുകളുടെ ശബ്ദമാണ് ഇയ്യ ആടുകളുടെ റിപ്പബ്ലിക്കിലൂടെ ഉയര്‍ത്തുന്നത്.
       
അടിമ-ഉടമ ബന്ധം ഇപ്പോഴും മാറിയിട്ടില്ലായെന്നും, ഉടമകള്‍ ഭരണാധികാരികളാണെന്നും, അവരുടെ ഇഷ്ടത്തിന് ബലി നല്‍കലാണ് പാവങ്ങളുടെ ജീവിതമെന്നും ധരിക്കുന്നവര്‍ക്ക് നേരെ ഈ നോവല്‍ ഉയര്‍ത്തുന്നത് പരിഹാസം നിറഞ്ഞ മറുപടിയാണ്.
    ആന്തരികമായി പരിശോധിച്ചാല്‍ രാഷ്ട്രീയവും ആത്മീയതയും ഈ നോവലിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിയും
    മതങ്ങള്‍ മനുഷ്വാവകാശധ്വംസനങ്ങള്‍ നടത്തുന്നതിനെ ക്രൃത്യമായി വരച്ചുകാട്ടാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ടിവിടെ.
     നിലനില്‍പ്പിനായി പോരാടുന്നവര്‍ക്ക് ചെറിയൊരു കൈത്താങ്ങെങ്കിലും  നല്‍കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു എന്നത് മറ്റു നോവലിസ്റ്റുകളില്‍ നിന്നും ഇയ്യയെ രേഖപ്പെടുത്തുന്ന പ്രധാന ഘടകം.
നിലവില്‍ ഏറെ വിപണന സാധ്യതകളുള്ള ശരീരമെഴുത്ത് ലൈംഗികപരസ്യങ്ങള്‍, നിങ്ങള്‍ക്കെങ്ങനെ സുന്ദരനും സുന്ദരിയുമാകാം, അരാഷ്ട്രീയത തുടങ്ങിയവയേക്കാള്‍, പോരാടലാണ് നന്‍മ എന്ന തിരിച്ചറിവും, നവോത്ഥാനം നമുക്കു തന്ന മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാനും ആഹ്വാനം ചെയ്യുന്നുണ്ടിവിടെ.
      മാര്‍ക്‌സിറ്റ് വീക്ഷണം പുത്തന്‍സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങളേയും അതിന്റെ ജീവിത പരിസരങ്ങളേയും ചെറിയ തോതിലെങ്കിലും പുനര്‍വായിക്കാനുമുള്ള ഒരു തയ്യാറെടുപ്പ് ഈ കൃതി മുന്നോട്ട് വെയ്ക്കുന്നുണ്ട്. ദരിദ്രന്‍മാരുടെ ആശങ്കകളുടെ ആഴം വര്‍ദ്ധിക്കുകയും സമ്പന്നന്റെ 'ചക്രം' ഇരട്ടിക്കുകയും ചെയ്യുന്ന കാലത്ത്, പൊതു ഇടം കവരാനായി, മതങ്ങളും ഭരണകൂടങ്ങളും തോളോടു തോളുരുമ്മുന്ന കാലത്ത്, പോരാട്ടത്തിന്റെ പുതിയ സാദ്ധ്യതകളെ കണ്ടെത്താനുള്ള തീക്ഷണമായ ഒരവലോകനം കൂടി ആടുകളുടെ റിപ്പബ്ലിക്ക് മുന്നോട്ട് വെയ്ക്കുന്നുണ്ട്.
   മാന്ത്രികയുടെ അമിതോപയോഗം ചില ഘട്ടത്തില്‍ വായനയ്ക്ക് തടസ്സം വരുന്നുണ്ടെന്ന വസ്തുത കൂടി കുറിക്കാതെ വയ്യ, മാര്‍ക്കേസിന്റെ നോവലുകളില്‍ കാണൂന്ന വല്ലാത്തൊരു ദൃശ്യവല്‍ക്കരണം ഈ നോവലിന്റെ മാറ്റ് ഇത്തിരി കുറയ്ക്കുന്നു. എങ്കിലും മലയാള നോവല്‍ സാഹിത്യത്തില്‍ സ്വന്തം വ്യക്തിത്വം കൊണ്ട് നിലനില്‍ക്കാനുള്ള അര്‍ഹത നന്നായി ഇതിനു കൂട്ടുണ്ട്.
            സമത്വസുന്ദര ലോകം പ്രധാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നവര്‍, 'കോടികളുടെ' ഭാരവുമായി ജയിലറകളിലേക്ക് നയിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെയാണ് നോവല്‍ വരച്ചുകാട്ടുന്നത്. കേന്ത്ര കഥാപാത്രമായ 'ഓട്ടിയാക്ക' വായനക്കാരന്റെ മനസ്സില്‍ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ സോഷ്യലിസ്റ്റ് ലോകം പിറവികൊള്ളുമെന്ന് കരുതുന്നവര്‍ക്കുള്ള മധുരോദാരമായ ഉണര്‍വ്വ് നല്‍കാനും കഴിയുന്നു.
       
സ്വന്തം സംസ്‌ക്കാരത്തിന്റെ അടിവേരുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരിക്കാനുള്ള ജാഗ്രതയെ, ആഴത്തിലാഴത്തില്‍ നമുക്കിടയിലേക്ക് ചുരത്തിയിടാനും, പുതിയ കാലത്തെ എല്ലാം വിറ്റ് പണമാക്കുന്ന കപട കച്ചവടകാലത്തെ, എല്ലാ പ്രത്യയ ശാസ്ത്രങ്ങളേയും തള്ളിക്കളഞ്ഞ്, ഒറ്റുകാര്‍ക്കൊപ്പം വിലസുന്ന വര്‍ഗ്ഗസ്‌നേഹികളെന്ന രൂപേണ വര്‍ഗ്ഗവഞ്ചകരാകുന്ന പുത്തന്‍ മേനികളെ തിരിച്ചറിയണമെന്നും, അറിവിനേക്കാള്‍ പ്രധാനം തിരിച്ചറിവാണെന്നും അത്തരം തിരിച്ചറിവുള്ള സമൂഹത്തിനേ, വരും കാലത്തിലേക്ക് നടന്നു പോകാന്‍ കഴിയൂ എന്ന ദൃഡനിശ്ചയവും ആടുകളുടെ റിപ്പബ്ലിക്ക് ഉയര്‍ത്തിക്കാട്ടുന്നു. തോറ്റവര്‍ക്കൊപ്പം നില്‍ക്കാനുള്ളവന്റേതാണ് വരും ലോകവും, കാലവുമെന്ന്  നോവലിസ്റ്റ് നന്നായി മനസ്സിലാക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ പുതിയ വായനകളും പരിസ്ഥിതി സംരക്ഷണവും, സര്‍വ്വ മതങ്ങളും ഐക്യത്തോടെ പാര്‍ക്കേണ്ട ഇടമാണ് ഈ മണ്ണെന്നും, ഇവിടെ മനുഷ്യന്‍ എന്ന വര്‍ഗ്ഗം മറ്റുള്ള ജീവികള്‍ക്ക് തുല്യ പ്രധാന്യം നല്‍കുന്ന കാലം വരുമെന്ന ഉദാത്ത മാനവികതയ്ക്ക് അടിക്കല്ലിടുന്നതിലൂടെ വിജയിച്ച ഒരു നോവലായി ആടുകളുടെ റിപ്പബ്ലിക്ക് മാറുന്നു.
         ശുദ്ധവായുവിനും, വെള്ളത്തിനും, പരിസ്ഥിതിക്കും ആഘാതമേല്‍ക്കാത്ത ഭരണകൂടവ്യവസ്ഥക്കു മാത്രമേ, പുതിയ ലോകത്തില്‍, തുല്യമായ മനുഷ്യാവസ്ഥ സൃഷ്ടിക്കാന്‍ കഴിയൂ എന്ന ദാര്‍ശനിക ചിന്ത, പിറക്കാനിരിക്കുന്ന നില്‍പ്പിനായുള്ള സമരങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണെന്നതില്‍ തര്‍ക്കമില്ല.


പി.ആര്‍.രതീഷ്
മുയിപ്പോത്ത്-തപാല്‍
673524-കോഴിക്കോട്
9447923801

Tuesday, April 8, 2014

എന്റെ മകനെ തിരിച്ചു തരൂ‍...

    ഓര്മയില്ലേ അച്ഛനെ…. ,എങ്ങനെ ഓര്മയില്ലാതിരിക്കും ,ഈച്ചര വാര്യര്‍ ,രാജന്റെ അച്ഛന്‍ ,എപ്പോള്മനസ്സിലായില്ലേ .സ്വന്തം മകനെ തിരഞ്ഞു /തിരഞ്ഞു അധികാര കേന്ദ്രത്തിലൂടെ നടന്നു /വേവലാതിയുടെ എരിയുന്ന /കത്തുന്ന മനസ്സുമായി ,എന്റെ മോനെ കണ്ടോ ,എന്റെ മോന്എവിടെയാ ,എന്ന് ചോദിച്ചു നടന്ന അച്ഛന്‍ . രാജനെ കാണാതായ ശേഷം അമ്മയുടെ മാനസിക നില തെറ്റുകയുണ്ടായി. അഒരഛന്റെ തേടലുകലായിരുന്നു ഈച്ചര വാരിയരുടെ ജീവിതം. പിന്നീട് ,എവിടെയാണ് എന്റെ മകന്എന്ന ചോദ്യത്തിനു നമ്മുടെ ഭരണകൂടം മറുപടി പറയുന്നത് മുഴുവന്കള്ളമായിരുന്നു. അതൊരു കറുത്ത കാലമായിരുന്നു ,ആര്ക്കും ഒന്നും ചോദ്യം ചെയ്യാന്കഴിയാത്ത അവസ്ഥ , അവസ്ഥയിലൂടെ ഒരു മകനെ തേടി കരച്ചിലൂടെ ഓരോ അധികാര വാതിലിലും മുട്ടി. എന്റെ മോനെ കണ്ടിരുന്നോ ,എന്ന് ചോദിച്ചു. 
     
അത് പോലെ തന്നെയാണ് സത്നാം സിംഗിന്റെ അച്ഛനും ചോദിക്കുന്നത് ....എന്റെ മോനെ എന്തിനാണ് /ആരാണ് കൊന്നത് ,എന്ന ചോദ്യമാണ് , ചോദ്യത്തിനു ഉത്തരം പറയുന്ന സര്ക്കാര്പറയുന്നത് ക്രൈം ബ്രാഞ്ച് നല്ല നിലയില്അന്വേഷി ക്കാന്കഴ്ഞ്ഞില്ല എന്നാണു ,അത് ഒരു എറ്റ് പറയലാണ് ,ഒന്നും ചെയ്യാന്കഴിഞ്ഞില്ല എന്നാ എറ്റ് പറയല്‍ ,,,,,,,,,,,എന്തായാലും ഒരിക്കല്സത്യം തോട് പൊട്ടിച്ചു പുറത്ത് വരും ,അത് സത്യത്തിന്റെ സ്വഭാവമാണ്‍. അങ്ങനെയാണ് രാമച്ചന്ദ്രന്നായര്എന്നാ പോലീസുകാരന്സത്യം പറഞ്ഞത് ,അതിലൂടെ ലക്ഷ്മണ എന്നാ പോലീസുകാരനെ ജയിലില്ഇടുകയുണ്ടായി .അത് സത്യത്തിന്റെ രീതിയാണ് ,അല്ലെങ്കില്തന്നെ നാട്ടില്ചൊല്ലുണ്ട്പാടത്ത് പണീയും  വരമ്പത്ത് തന്നെ കൂലിയും“ എന്ന് .അത്ര വേഗത്തിലാണ് മനുഷന്മാര്ക്ക് തിന്മ ചെയ്താല്കൂലി കിട്ടുന്നത് ,നോക്കൂ കോബ്രന്യൂസ് ബാബറി പള്ളി എങ്ങനെയാണ് ആരാണ് എന്തിനാണ് പൊളിച്ചത് എന്ന് നമ്മോടു പറഞ്ഞതും അതാണല്ലോ ,സത്യം എപ്പോഴായാലും വെളിച്ചം കാണും .എല്ലാ ഇരുട്ടിനെമേലും ഒരിക്കൽ വെളിച്ചം വീഴും.

Sunday, February 16, 2014

കേരളത്തില്‍ വീണ്ടും അയിത്തമോ....?

ദളിതന്‍ ആയത് കൊണ്ട് താലി പൊലി ക്ക് പഞ്ചവാദ്യം അവതരിപ്പിക്കാന്‍ എത്തിയ പരമേശ്വരമാരാരുടെ സംഘത്തിലെ ഇലതാല വാദകനായിരുന്ന ബാബുവിനെ ഗുരുവായൂര്‍ തന്ത്രി വിലക്കിയ കാര്യം മലയാളികള്‍ അറിഞ്ഞിരിക്കുമല്ലോ . ഇദേഹത്തെ ദളിതനായത് കൊണ്ട് തൃശൂര്‍പൂരത്തില്‍ നിന്നും വിലക്കിയിരുന്നു .,വിശ്വാസം /രീതി മാറ്റണമെങ്കില്‍ തന്ത്രി തീരുമാനിക്കണം എന്നാണു ജനാധിപത്യ കാലത്തിലും പറയുന്നത് , നമ്മള് തമിഴു നാട്ടിലെ അയിത്തത്തിനെതിരെ സംസാരിച്ചിരുന്നു ,പത്രങ്ങളും വാരികകളും പ്രതിഷേധ./പ്രതിരോധ എഴുത്തും നടത്തിയിരുന്നു ,എന്നാല്‍ കേരളത്തീല് അയിത്തം ഉണ്ട് എന്ന് പൊതു സമൂഹത്തിനോട് വിളിച്ചു പറഞ്ഞ ഗുരുവായൂര്‍ തന്ത്രിയെ കുറിച്ച് നമുക്ക് എന്ത് കൊണ്ടാണ് സംസാരിക്കാന്‍ കഴിയാത്തത് .ഇന്ത്യന്‍ ഭരണ ഘടന ആര്‍ട്ടിക്കിള്‍ 17 അയിത്തം നിയമം മൂലം നിരോധിച്ചിരുന്നു .ദളിതന്‍ ആയത് കൊണ്ട് തൊഴില്‍ വിവേചനം നേരിടേണ്ടി വരികയെന്കില്‍ അങ്ങനെ ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം എടുക്കെന്ടെതാണ് ,ഏതൊക്കെ മന്ദ്രിക്കരിയാതിരിക്കുമോ ,,അറിയാമായിരിക്കും ,ദളിത് മന്ത്രിയും നാട് ഭരിക്കുന്നുടല്ലോ.1946 ലാണ് ഗുരുവായൂര്‍ അമ്പലത്തില്‍ അവര്‍ണര്‍ക്ക് ക്ഷേത്ര സ്വാതന്ത്ര്യം കിട്ടിയത് ,,ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് എ ,കെ.ജി .യും കൃഷ്ണപില്ലയുമാണ് ,എ ,കെ.ജിയെ ബോധം മറയുന്നത് വരെ തല്ലിയത് ക്ഷേത്രം ഭാരവാഹികളായിരുന്നു 

അയിത്തം പരസ്യമായി ആചരിക്കാത്ത്ത സ്ഥലമാണ് കേരളം ,.ഹിധു സമുദായത്തിലെ ഇത്തരം അയിത്തത്തിനെതിരെ സംസാരിക്കാന്‍ വെല്ലാപള്ളിയും തയ്യാറല്ല ,എന്നാല്‍ കേരളീയ സമൂഹത്തില്‍ ജാതിഉക്കാര്‍ അവര്‍ സംഘടിച്ചു /ശക്തരായി എന്തെങ്കിലും ജാതിക്കാര്‍ക്ക് കാര്യ ലാഭം ഉണ്ടാക്കുവാന്‍ പെടാപാട് പെടുകയാണ് ,എപ്പോള്‍ ജാതി പറയാനും ,സംസാരിക്കാനും അഹങ്കരിക്കാനും തുടങ്ങിയിരിക്കുന്നു ,എപ്പോള്‍ മനുഷന്‍ മാറി അവിടം ജാതി / മതം കയരികൂടി പല്ലിളിക്കുന്ന പുതിയ കാലത്ത് ജാതി ഒരു വിഭാഗം അഹന്കാരമായി കരുതുമ്പോള്‍ ഇത്തരം അയിത്ത രീതി വീണ്ടും കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരിക തന്നെ ചെയ്യും .ദളിതന്‍ സഘടിക്കുന്നത് അവകാശത്തിനു വേണ്ടിയാണ് ,പണ്ടവനെ അടിച്ചമര്‍ത്തി /ഹിമ്സിച്ചു /അവന്റെ മനുശാവകാഷത്തെ കവര്ന്നെടുതവരോട് പോരാടുകയാണ് ,ദളിതന്‍ സന്ഘടിക്കുമ്പോള്‍ അധികാരികള്‍ക്ക് പേടിയാണ് ,അതുകൊണ്ടാണ് ദളിതന്‍ ഒരിക്കലും അവന്റെ അവകാശത്തെ കുറിച്ചും പറയരുത് എന്നാ പാഠം നല്ക്കുവാനാണ് മുത്തങ്ങയില്‍ ആദിവാസികളെ അടിചോത്തുക്കിയത് ,മ്മ്മ്ടളിതെ ഉയിര്തെതെഴുനെല്‍ക്കാന്‍ ഒരിക്കലും ഭരണകൂടം അനുവദിച്ചിരുന്നില്ല ,ദളിതന്‍ ഉപയോഗിച്ച ഓഫീസ് മുറി യും കാറും ചാണകം തെളിച്ചു ശുധിയാക്കിയ വാര്‍ത്ത നമ്മള്‍ കേട്ടതല്ലേ എന്നിട്ടെന്തായി ,വയലാര്‍ രവിയുടെ മകന്‍ കയറിയപ്പോള്‍ അശുദ്ധി കഴുകി കളഞാതും നമ്മള്‍ ഓര്‍ക്കണം ,അയിത്തം സാമൂഹിക ഘടകമായി എന്ന് കണ്ടപ്പോഴാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് ,ഇനി തൊട്ടുകൂടായ്മയും തീണ്ടലും കേരളീയ സമൂഹത്തില്‍ ഉണ്ടാകുമോ ..മഗലാപുരത്ത് ബ്രാഹ്മന്‍ തിന്ന എചിലില്‍ ദളിതന്‍ ശയന പ്രദിക്ഷണം കൊല്ലം തോറും നടത്തി വരുന്നു ,ദളിതന്റെ ത്വക്ക് രോഗങ്ങള്‍ ഇല്ലാതാകുമെന്നാണ് ബ്രഹ്മന്‍ പറയുന്ന ന്യായീകരണം .പുരോഗമന സംഘടനക്കാര്‍ ഇത്തരം രീതിക്ക് എതിരെ പ്രവര്‍ത്തിച്ചിരുന്നു ,എക്കാലത്തു എങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കുവാനും ആളുകള്‍ ഉണ്ടല്ലോ എന്നതാണ് നമുക്കുണ്ടാകേണ്ട ആശങ്ക , നമ്മള്‍ ഇതു കാലത്താണ് ജീവിക്കുന്നത് ,ഈരണ്ട യുഗം വീണ്ടു തിരിച്ചു വരുന്നുടോ ,,,,മനുഷ്യാവകാശത്തിനും /പൊതുസമൂഹത്തിനു വേണ്ടിയും സംഘടിച്ചു ശക്തരാകേണ്ടതിനു പകരം ആതാത് ജാതിയും /മതവും സന്ഘടിക്കുന്നതാണ് എന്ന് കാണുന്നത് ,അധികാര രാഷ്ട്രീയക്കാരോട് നങ്ങള്‍ക്ക് /അല്ലെങ്കില്‍ നങ്ങളുടെ കയ്യില്‍ എത്ര വോട്ട് ഉണ്ട് അത് കൊണ്ട് നങ്ങള്‍ക്ക് അധികാര സൌജന്യങ്ങള്‍ കിട്ടണം എന്ന് പരസ്യമായി പൊതു സമൂഹത്തില്‍ വിളിച്ചു പറയുന്നു ,അപ്പോള്‍ ജാതി ഒരു അഹന്കാരമാകുന്നു ,..ഈ അഹങ്കാരം തെരുവില്‍ വിളിച്ചു പറയുന്നു ,നങ്ങളുടെ ജാതിക്ക് / മതത്തിനു ഒന്നും കിട്ടുന്നില്ലാ എന്ന് പരത്തി പറയുന്നു ,ജാതിക്കല്ല / മനുഷ്യ ജാതിക്ക് വേണ്ടിയാണ് ഇവരൊക്കെ സമ്സാരീകെന്ദെതു ,എന്നാല്‍ ഈ അവസ്ഥ നമ്മുടെ സമൂഹത്തെ ഇതു നിലയിലേക്കാണ് എത്തിക്കുക ,അധികാര രാഷ്ട്രീയത്തിന്റെ അപ്പ കഷ്ങ്ങള്‍ക്ക് വങ്ങി കടിപിടി കൂടുന്നവര്‍ ഒന്നറിയുക എങ്ങനെ കിട്ടുന്ന സുഘാ ഭാഗ്യങ്ങള്‍ അതാത് സമൂഹത്തിലെ സമ്പന്നരാണ് അനുഭവിക്കുന്നത് എന്നാ സത്യം തിരിച്ചറിയണം ,ജാതിയായാലും /മതമായാലും അതാത് സമുദായത്തിലെ സമ്പന്നരാണ് ഈ സുഗങ്ങള്‍ അനുഭവിക്കുന്നത് തിരിച്ചറിയണം ,...