ഓര്മയില്ലേ ഈ അച്ഛനെ…. ,എങ്ങനെ ഓര്മയില്ലാതിരിക്കും ,ഈച്ചര വാര്യര്‍ ,രാജന്റെ അച്ഛന്‍ ,എപ്പോള്‍ മനസ്സിലായില്ലേ .സ്വന്തം മകനെ തിരഞ്ഞു /തിരഞ്ഞു അധികാര കേന്ദ്രത്തിലൂടെ നടന്നു /വേവലാതിയുടെ എരിയുന്ന /കത്തുന്ന മനസ്സുമായി ,എന്റെ മോനെ കണ്ടോ ,എന്റെ മോന് എവിടെയാ ,എന്ന് ചോദിച്ചു നടന്ന അച്ഛന്‍ . രാജനെ കാണാതായ ശേഷം അമ്മയുടെ മാനസിക നില തെറ്റുകയുണ്ടായി. അഒരഛന്റെ തേടലുകലായിരുന്നു ഈച്ചര വാരിയരുടെ ജീവിതം. പിന്നീട്
,എവിടെയാണ് എന്റെ മകന് എന്ന ചോദ്യത്തിനു നമ്മുടെ
ഭരണകൂടം മറുപടി പറയുന്നത് മുഴുവന്‍ കള്ളമായിരുന്നു. അതൊരു കറുത്ത കാലമായിരുന്നു ,ആര്ക്കും ഒന്നും ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥ ,ആ അവസ്ഥയിലൂടെ ഒരു മകനെ തേടി കരച്ചിലൂടെ ഓരോ അധികാര വാതിലിലും മുട്ടി. എന്റെ മോനെ കണ്ടിരുന്നോ ,എന്ന് ചോദിച്ചു.
അത്
പോലെ തന്നെയാണ് സത്നാം സിംഗിന്റെ അച്ഛനും ചോദിക്കുന്നത് ....എന്റെ മോനെ എന്തിനാണ് /ആരാണ് കൊന്നത് ,എന്ന ചോദ്യമാണ് ,ആ ചോദ്യത്തിനു ഉത്തരം പറയുന്ന സര്‍ക്കാര്‍ പറയുന്നത് ക്രൈം ബ്രാഞ്ച് നല്ല നിലയില്‍ അന്വേഷി ക്കാന്‍ കഴ്ഞ്ഞില്ല എന്നാണു ,അത് ഒരു എറ്റ് പറയലാണ് ,ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നാ എറ്റ് പറയല്‍ ,,,,,,,,,,,എന്തായാലും ഒരിക്കല്‍ സത്യം തോട് പൊട്ടിച്ചു പുറത്ത് വരും ,അത് സത്യത്തിന്റെ സ്വഭാവമാണ്‍. അങ്ങനെയാണ് രാമച്ചന്ദ്രന് നായര്‍ എന്നാ പോലീസുകാരന് സത്യം പറഞ്ഞത് ,അതിലൂടെ ലക്ഷ്മണ എന്നാ പോലീസുകാരനെ ജയിലില്‍ ഇടുകയുണ്ടായി .അത് സത്യത്തിന്റെ രീതിയാണ് ,അല്ലെങ്കില്‍ തന്നെ നാട്ടില്‍ ചൊല്ലുണ്ട് “പാടത്ത്
പണീയും വരമ്പത്ത് തന്നെ കൂലിയും“ എന്ന് .അത്ര വേഗത്തിലാണ് മനുഷന്മാര്ക്ക് തിന്മ ചെയ്താല്‍ കൂലി കിട്ടുന്നത് ,നോക്കൂ കോബ്രന്യൂസ് ബാബറി പള്ളി എങ്ങനെയാണ് ആരാണ് എന്തിനാണ് പൊളിച്ചത് എന്ന് നമ്മോടു പറഞ്ഞതും അതാണല്ലോ ,സത്യം എപ്പോഴായാലും വെളിച്ചം കാണും .എല്ലാ
ഇരുട്ടിനെമേലും ഒരിക്കൽ വെളിച്ചം വീഴും.