Saturday, December 7, 2013

ആടുകളുടെ റിപ്പബ്ലിക് രാഷ്ട്രീയബോധത്തിന്റെ ആഖ്യാനകല -വെള്ളിയോടൻ സൈനുദ്ധീൻ



സാഹിത്യസൃഷ്ടികള്‍, പലപ്പോഴും മനുഷ്യന്റെ ചിന്തകളെ ഉദ്ധരിപ്പി ക്കാനു തകുന്നതായിരിക്കണം. ചിന്തകള്‍ക്ക് ഉണര്‍വും ആവേശവും നല്‍കുമ്പോള്‍മാ   ത്രമേ ഓരോ സര്‍ഗ സൃഷ്ടിയും ഫലപ്രദമാണെന്ന് നിജപ്പെടുത്താന്‍ കഴിയൂ. ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും യാതൊരു ചലനവും നല്‍കാത്ത  സൃഷ്ടികള്‍, ഒരു പാഴ്‌വേലയായി  മാത്രമേ കാണാന്‍ കഴിയൂ. ലോക ക്ലാസിക്കുകളില്‍പലതിനും സമൂഹത്തെമാറ്റിമറിക്കാന്‍സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആയാ ഥാര്‍ത്ഥ്യബോധംഎഴുത്തുകാന്‍മനസില്‍സൂക്ഷിക്കുമ്പോള്‍മാത്രമേസാമൂഹ്യപ്രതിബദ്ധതയുള്ളസൃഷ്ടികള്‍ ജനിക്കുകയുള്ളൂ.

മുഖ്യധാരാരചനാസമൂഹത്തിന്റെ ആണ്‍ നേട്ടങ്ങളില്‍നിന്നകന്ന്, തന്റേതായ ഒരു കുക്കുബനിസം തീര്‍ത്ത് അതിനകത്ത് കുക്കൂബിനായി കാലങ്ങള്‍ തീര്‍ത്ത ഇയ്യ വളപ്പട്ടണം എന്ന എഴുത്തുകാരന്‍ ഇപ്പോള്‍ ഒരു ചിത്രശലഭമായിരൂപാന്തരം പ്രാപിച്ചിരിക്കുന്നു. ആടുകളുടെ റിപ്പബ്ലിക് എന്ന നോവല്‍, വായനക്കാരന്റെ കണ്‍വെട്ടത്ത് കൂടെ സുഗന്ധം പരത്തിപറന്ന് കളിക്കുകയാണ്. ഈ ചിത്രശല ഭത്തി ന്റെ  കണ്ണും കാതും ചിറകുകളും എല്ലാം വിവിധങ്ങളായ വര്‍ണങ്ങളിലുള്ള അക്ഷരങ്ങളാണ്. മലയാളസാഹിത്യത്തില്‍ അപൂര്‍വങ്ങളായിമാത്രം സംഭവിക്കാറുള്ളരചനാത്ഭുതങ്ങളിലൊന്നാണ് ആടുകളുടെ റിപ്പബ്ലിക്. വായനയുടെ സുഗന്ധം നാസികയിലൂടെ തുളച്ച് കയറുമ്പോള്‍തന്നെയും മാജിക്കല്‍ റിയലിസത്തിന്റെലഹരിയും വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു. 

അപൂര്‍വമായിമാത്രം പിറവികൊള്ളുന്നഫാന്റസിരചനകളില്‍ അസാധാരണ മായ ഒന്നാണ് ആടുകളുടെ റിപ്പബ്ലിക് എന്നത് ഒരു നഗ്നസത്യമാണ്. ഫാന്റസി ആയിരിക്കുമ്പോഴും വായനക്കാരുടെയും രചനയുടെയും യാഥാര്‍ത്ഥ്യ ബോധമ ണ്ഡലത്തില്‍നിന്ന്‌കൊണ്ട്മാത്രമേ ഈ കൃതിയെസമീപിക്കാന്‍ ഒക്കൂ.ആധുനിക മനുഷ്യന്റെ ആകുലതകള്‍ എന്നും അധിനിവേശത്തെക്കുറിച്ചാണ്. അധിനി വേശ ത്തിന്റെനൂതനരീതികളും അതിന്റെ ആന്തരിക ഫലങ്ങളും ആണ് മാജിക്കല്‍ റിയലിസത്തില്‍സമന്വയിപ്പിച്ച് ഇയ്യ വളപട്ടണം ആവിഷ്‌ക്കരിച്ചത്. തീട്ടനികുതി കൊടുക്കാന്‍കൈയ്യില്‍പണമില്ലാതാകുമ്പോള്‍ അത്‌ നല്‍കാതിരിക്കണ മെങ്കി ല്‍തിന്നാതിരിക്കുകയും തിന്നാതിരിക്കണമെങ്കില്‍മരിക്കുകയും വേണമെന്ന് പ്രജകള്‍ക്ക് മാത്രം ഇണങ്ങുന്ന ഒരു തത്വമാണ് ഇവിടെ ആവിഷ്‌ക്ക രി ക്കുന്ന ത്.പ്രതികരണശേഷിനഷ്ടപ്പെട്ട പ്രജകള്‍ക്ക് വിപ്ലവത്തിന്റെവഴി അന്യമാകുമ്പോള്‍പ്രകൃതിയുടെ നീതിബോധം അവര്‍ക്ക്മുമ്പില്‍സമത്വസുന്ദരമായ ഒരു പുതിയലോകം അവതരിപ്പിക്കുന്നു.

നിലത്ത് കിടന്നുറങ്ങുന്നവരും വയറുനിറയ്ക്കാന്‍മാത്രം ഭക്ഷണം കഴിക്കുന്നവ രും ഈ ഭൂമിമറ്റുള്ളവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന്‌വിശ്വസിക്കുന്നവരും മാത്രമേ ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹിക്കുന്നുള്ളൂ എന്ന പ്രഖ്യാപനത്തോ ടെയാണ്‌നോവല്‍ അവസാനിക്കുന്നത്. അത് ആടുകളുടെ റിപ്പബ്ലിക് ആണ്. സ്വപ്ന ങ്ങില്ലാത്തവന്റെ, മുകളിലോട്ട്‌നോക്കാത്തവന്റെലോകക്രമമാണ്.

ഔട്ടിയാക്ക എന്ന സിദ്ധന്റെ അത്ഭുതസിദ്ധികളിലൂടെ നോവല്‍ കടന്നുപോ കു മ്പോള്‍ , എല്ലാമനുഷ്യരിലും ശക്തമായ അമര്‍ത്തലുക ള്‍ക്ക്‌വിധേയമായ ബാല്യ ത്വം, അതിശക്തവും ആസ്വാദ്യകരമായരീതിയില്‍തിരിച്ചുവരുന്നു. മൃഗങ്ങളും കാടു ക ളും ആകാശവും ഭൂമിയുമെല്ലാം അധികാരത്തിന്റെ പ്രമാണികള്‍ക്കെ തിരെസാക്ഷിപറയുന്നു.



അധികാരത്തിന്റെ ഉത്തുംഗതയില്‍ ഇരിക്കുന്നവര്‍തന്നെയാണ് ചാരന്മാരെന്നും, ഈ ചാരന്മാര്‍ ജാര വേഷത്തിലാണ്പുറം രാജ്യങ്ങളിലേക്ക് കടക്കുന്നതെനനും ആഖ്യാതാവ്‌നമ്മെബോധ്യപ്പെടുത്തുന്നു. ജാരന്റെ മുന്നില്‍പുറം വാതിലുകള്‍മലര്‍ക്കെതുറന്നിടുകയും സാമ്രാജ്യത്വം ജാരന്റെ ശരീരത്തെതാല്‍ക്കാലികമായും ആത്മാവിനെസ്ഥായിയായും വിലയ്ക്ക്‌വാങ്ങുന്നു. ലോക ക്ലാസിക്കുകളിലേക്ക് ഉയര്‍ന്ന മലയാളത്തിലെ ഏറ്റവും പുതിയസൃഷ്ടിയായി ആടുകളുടെ റിപ്പബ്ലിക്കിനെ ഗണിക്കാം. ചിന്തപബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.



http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=15&programId=6722890&BV_ID=%40%40%40&contentId=15563255&contentType=EDITORIAL&articleType=Malayalam+News#.UpjIg5jeG1k.facebook



Wednesday, December 4, 2013

ജീവിതചിത്രം കോറിയിട്ട അടുക്കളകള്‍


ടുക്കളയില്‍ ഓരോ ദിവസവും ഓരോ ജീവിതമാണുണ്ടാകുക. അടുക്കളയിലെ ചുമര്‍പാടുകളില്‍ അധിവസിക്കുന്നവരുടെ ജീവിതചിത്രങ്ങള്‍ കോറിയിട്ടുണ്ടാകും. അതു കൊണ്ടുതന്നെ അടുക്കള സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവിടത്തെ ജീവിതം മനസ്സിലാക്കാന്‍ കഴിയും. ഓരോ അടുക്കളയ്ക്കും ഓരോ നിറമാണ്. ഓരോ അടുക്കളയില്‍നിന്നും ഉണ്ടാകുന്ന വിഭവങ്ങള്‍ വ്യത്യസ്ത രുചിഭേദങ്ങളായിരിക്കും. അതായത് ഓരോ അടുക്കളയിലെയും ചോറിനും കഞ്ഞിക്കും കറിക്കും വറവിനും ദോശക്കും പുട്ടിനും ഉപ്പുമാവിനും വ്യത്യസ്ത രുചിയായിരിക്കും. ചേരുവകള്‍ ഒന്നായാലും രുചിമാറും.

   


യന്ത്രങ്ങളില്‍നിന്ന് ഉണ്ടാക്കുന്നതുപോലെ അടുപ്പിലെ വേവുഭക്ഷണങ്ങള്‍, ഒരേ വലിപ്പത്തില്‍, ഒരേ അളവില്‍, ഒരേ തൂക്കത്തില്‍ അടുക്കളയില്‍ ഉണ്ടാക്കാന്‍ കഴിയില്ല. അടുക്കളയില്‍ ഉണ്ടാകുന്ന വിഭവങ്ങളുടെ രുചി ഓരോ നേരവും മാറുന്നു. എല്ലാ ദിവസവും ഒരേ തരത്തിലുള്ള വിഭവങ്ങള്‍ അടുക്കളയില്‍നിന്ന് ഉണ്ടാകില്ല. ഒരു ദിവസം കഞ്ഞിയാണെങ്കില്‍ മറ്റൊരു ദിവസം ചോറായിരിക്കും. ചോറിന് കറി വ്യത്യസ്തമാകാം. ചിലപ്പോള്‍ വറവുണ്ടാകും. പപ്പടം പൊരിക്കും. കൊണ്ടാട്ടവും തൈരും മോരും ഉണ്ടാകാം. പൊരിച്ചതും ഉണ്ടാകാം. അടുക്കളയിലെ കാര്യങ്ങള്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. അത് മാറിമറിഞ്ഞുവരും. ബിരിയാണിയും നെയ്ച്ചോറും പോത്തിറച്ചിയും കോഴിക്കറിയും പാല്‍പ്പായസവും അടപ്രഥമനും സാമ്പാറും അവിയലും കൂട്ടുകറിയും പുളിശ്ശേരിയും ചട്ടിണിയും അങ്ങനെ... അങ്ങനെ. ചിലപ്പോള്‍ കറിയുണ്ടാകില്ല, തോരനുണ്ടാകില്ല. പപ്പടമുണ്ടാകില്ല. ചോറുണ്ടാകില്ല, പൊരിച്ചതുണ്ടാകില്ല. ഒന്നും ഉണ്ടാകില്ല. പട്ടിണിയായിരിക്കും. ഒരു നേരം ആഹാരം ഉണ്ടാകാം; രണ്ടുനേരമാകാം. മൂന്നുനേരമാകാം. അതും പറയാന്‍ കഴിയില്ല. ജീവിതത്തിന്റെ പ്രതിഫലനം അടുക്കളയിലാണ് കാണാന്‍ കഴിയുക. അതുകൊണ്ടാണ് അടുക്കള വിഭവങ്ങള്‍ ഓരോ ദിവസവും വ്യത്യസ്തമാകുന്നതും വ്യത്യസ്ത രുചിയാകുന്നതും. വ്യത്യസ്ത നിറങ്ങളുടെ സമ്മിശ്രമാണ് ഓരോ അടുക്കളയും. കറിക്കൂട്ടുകളില്‍ പല നിറങ്ങള്‍. അതുകൊണ്ടാണ് അടുക്കളക്കാരികള്‍ ചിത്രകാരികളാണെന്നു പറയുന്നത്. പല നിറങ്ങളിലുള്ള നിറക്കൂട്ടുകള്‍ അവര്‍ ഉപയോഗിക്കുന്നു. ഇതൊക്കെ അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അറിയാം. പല അടുക്കളയില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഓരോ അടുക്കളയുടെയും രുചിയറിയാം. പൊട്ടിച്ചിരികള്‍ അടുക്കളയില്‍നിന്ന് കേള്‍ക്കാന്‍ കഴിയില്ല. അടുക്കള എപ്പോഴും തിരക്കിന്റേതാണ്, ധൃതിയുടേതാണ്. വേഗതയോടെ ഭക്ഷണമുണ്ടാക്കിയാലേ നേരത്തിന് കഴിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് അടുക്കളയില്‍ സംസാരങ്ങള്‍ കുറവാകുന്നത്. പൊട്ടിച്ചിരികളും സംസാരങ്ങളും കുറവാകുന്നത്. പാത്രങ്ങളുടെ ഒച്ചയും ചീനച്ചട്ടിയുടെ സീല്‍ക്കാരവും മണവും വറുക്കലും പൊരിക്കലും കേള്‍ക്കാം. എല്ലാം കൃത്യതയോടെ ആയിരിക്കണം. ശ്രദ്ധ പാളിയാല്‍ രുചി തെറ്റും. മനസ്സും ശരീരവും കണ്ണും കാതും ഒരേ ദിശയില്‍ വച്ചാല്‍ മാത്രമേ നല്ല ഭക്ഷണം ഉണ്ടാക്കാന്‍ കഴിയൂ. കറിക്ക് ഉപ്പ് കൂടിയാല്‍, ചോറ് വാര്‍ക്കുന്ന സമയം തെറ്റിയാല്‍, വെള്ളം അധികമായാല്‍, വെളിച്ചെണ്ണ ഏറിയാല്‍, മുളക് കൂടിയാല്‍, പഞ്ചസാര ഇല്ലാതായാല്‍, പുളി ഉപയോഗിക്കാതിരുന്നാല്‍, കടുക് അധികമായാല്‍, കറിയുടെയും ചോറിന്റെയും വറവിന്റെയും ഉപ്പേരിയുടെയും രുചി തെറ്റും. പിന്നെ, വായില്‍ വയ്ക്കാന്‍ കൊള്ളില്ല. വായില്‍ വയ്ക്കാന്‍ കഴിയാത്ത ഭക്ഷണങ്ങള്‍ ആരും തിന്നില്ല.


                              വയറ് നിറയാതിരുന്നാല്‍ ജീവിതത്തിന്റെ ഗതി തെറ്റും. മനസ്സും മാറും. ദിശ മാറും, പട്ടിണിയാകും. സങ്കടങ്ങള്‍ പറയുന്നത് എപ്പോഴും അടുക്കളയില്‍ വച്ചാണ്. ജീവിതത്തിന്റെ വറചട്ടി അടുക്കളയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിന്റെ മുന്നില്‍ ഇരുന്ന്, കത്താത്ത അടുപ്പിന് സാക്ഷിയായി ജീവിതം പറയുന്നു. അത് കരച്ചിലിന്റെ, വിശപ്പിന്റെ, നിലവിളിയുടെ, ആധിയുടെ, വയറ് നിറയാത്തതിന്റെ മക്കളുടെ, മാതാപിതാക്കളുടെ, ഭര്‍ത്താക്കന്മാരുടെ, പെണ്‍മക്കളുടെ, കെട്ടിയോന്‍ ഉപേക്ഷിച്ചതിന്റെ സങ്കടങ്ങളുടെ വചനങ്ങളാകുന്നു. പണ്ട് നമ്മള്‍ കേട്ടുവളര്‍ന്ന കഥയുണ്ട്. ഖലീഫയുടെ കഥ. നാട് ഭരിച്ചിരുന്ന ഖലീഫ പ്രജകളുടെ ക്ഷേമശൈ്വര്യങ്ങള്‍ അറിയാന്‍ വേഷം മാറി നടന്നുപോയത് അടുക്കള മുറ്റത്തേക്കായിരുന്നു. ഇരുട്ടത്ത്, നഗരപ്രാന്തത്തിലെത്തിയപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട ഭാഗത്തേക്ക് അദ്ദേഹം നടന്നു. ""വിശന്നു ചാകാറായി വല്ലതും താ..."" കരച്ചിലോടെയാണ് കുട്ടി പറയുന്നത്. കൊച്ചു കിളിവാതിലിലൂടെ അദ്ദേഹം എത്തി നോക്കിയപ്പോള്‍ ഒരു സ്ത്രീ കത്തുന്ന അടുപ്പില്‍ വച്ചിരിക്കുന്ന കലത്തില്‍ തവിയിട്ട് ഇളക്കുകയാണ്. അമ്മയും അഞ്ചുമക്കളും. ഇളയ കുട്ടികള്‍ അടുക്കളയില്‍ ഉറങ്ങുകയാണ്. വിശന്നു വാടിയ മുഖങ്ങള്‍. ആ സ്ത്രീ കലത്തില്‍ തവിയിട്ട് ഇളക്കുന്നത് മക്കള്‍ എല്ലാവരും ഉറങ്ങുവാനാണ്. വിശന്നുകരഞ്ഞു തളര്‍ന്ന ഉറക്കത്തെ കാത്ത്. കരളലിയിപ്പിക്കുന്ന കാഴ്ച കണ്ട് ഖലീഫയുടെ മനസ്സ് വെന്തു. ആ അടുപ്പില്‍ വേവുന്നത് അദ്ദേഹത്തിന്റെ മനസ്സായിരുന്നു. ""ഭരണം ശരിയല്ല,"" അദ്ദേഹം സ്വയം പിറുപിറുത്തു. അദ്ദേഹം സ്വന്തം വീട്ടിലേക്ക് ഓടി. ഭാര്യയോട് കാര്യം പറഞ്ഞു. കുറച്ച് മാവും എണ്ണയും ധാന്യങ്ങളും കൂട്ടയിലാക്കി ആ സ്ത്രീക്ക് കൊണ്ടുകൊടുത്ത് കുട്ടികള്‍ക്ക് വേഗത്തില്‍ ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍ പറഞ്ഞു. ഇങ്ങനെ നമ്മുടെ ഭരണാധികാരികള്‍ ഒരിക്കലും ചെയ്യില്ല. പാവപ്പെട്ടവന്റെ അടുക്കളയിലേക്ക് എത്തിനോക്കില്ല. അത് എനിക്കും നിങ്ങള്‍ക്കും അറിയാം. നമ്മുടെ ഭരണാധികാരികള്‍ യാത്ര പോകുന്നതും സന്ദര്‍ശിക്കുന്നതും പഞ്ചനക്ഷത്ര ഇടങ്ങളിലെ സുഖജീവിതങ്ങളിലേക്കാണ്. അവര്‍ക്ക് അരികു ജീവിതങ്ങളുടെ അവസ്ഥ നോക്കാന്‍ സമയമില്ല. ഇനി സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെങ്കില്‍ തന്നെ പ്രമാണിമാരുടെ അരമനകളിലായിരിക്കും. അരമനയിലെ സ്വീകരണമുറിയില്‍ അദ്ദേഹം ഇരിക്കും. അവിടം ചമയിച്ചൊരുക്കും. മുന്തിയ വാഹനത്തിലായിരിക്കും വരവ്. അന്നേരം നിരത്തുകളിലെ "കുണ്ടുകള്‍" അടക്കും. വേഗത്തില്‍ താറിടും, റോഡ് നന്നാക്കും.
 
     നമ്മുടെ ഖലീഫമാര്‍ ദാരിദ്ര്യത്തിന്റെ മുഖങ്ങള്‍ കാണാന്‍


ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഡല്‍ഹിയിലെ ചേരിപ്രദേശം ബുള്‍ഡോസര്‍കൊണ്ട്      അടിച്ചുനിര പ്പാക്കിയത്. ആ ചേരിയില്‍ അനേകം കുടുംബങ്ങള്‍ താമസിച്ചിരുന്നു. അവര്‍ പകല്‍ ജോലിചെയ്ത് രാത്രി കുടുംബമായി ഭക്ഷണം കഴിക്കുന്നവരായിരുന്നു. അന്നേരമാണ് അടുക്കള പുകയുക. ഒരു നേരം മാത്രം. അന്ന്, ഡല്‍ഹിയില്‍ നടക്കുന്ന മാമാങ്കത്തിന് വിദേശരാഷ്ട്ര ത്തലവന്മാര്‍ വരുന്നുണ്ട്. അവര്‍ ചേരിപ്രദേശം കണ്ടാല്‍ രാജ്യത്തിന്റെ അന്തസ്സു കെട്ടുപോകും. നാലാള് കാണുന്നതാണ് പ്രശ്നം. അല്ലാതെ ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദി ആരാണെന്നും എന്തുകൊണ്ടാണ് ഈ അരികുജീവിതം അനുഭവിക്കേണ്ടി വരുന്നതെന്നുമുള്ള ചോദ്യത്തിന് ഉത്തരം അവര്‍ തേടിയില്ല. താല്‍പര്യവുമില്ല. ഇടിച്ചു നിരപ്പാക്കിയ സ്ഥലത്ത് താമസിച്ചവര്‍ ഇനി എവിടെയാണ് അന്തിയുറങ്ങുകയെന്ന ആധി ആ ഭരണാധികാരിക്ക് ഉണ്ടായില്ല. അവര്‍ ജീവിച്ചാലെന്ത് മരിച്ചാലെന്ത് അല്ലേ? തെരുവുജീവിതങ്ങളുടെ അടുപ്പുകള്‍ ഓരോ ദിവസവും ഓരോ ഇടത്തായിരിക്കും. അവരുടെ ജീവിതത്തിന് സ്ഥിരതയില്ലാത്തതിനാല്‍ അടുക്കളക്കും അടുപ്പിനും സ്ഥിരതയുണ്ടാവില്ല. സ്വന്തമായി അടുക്കളയുള്ളവരുടെ ജീവിതം ഒരിടത്ത് കുറ്റിയടിച്ച് വയ്ക്കുന്നു. ഭരണാധികാരികള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും നാടന്‍ കുത്തകകള്‍ക്കും ചുവന്ന പരവതാനി വിരിയ്ക്കുമ്പോള്‍ അരികു ജീവിതത്തിലേക്ക് പലരും കാലിടറി വീഴുന്നു. അപ്പോള്‍ അവരുടെയൊക്കെ അടുക്കളയില്‍ തീ പിടിക്കാതെ ചാകുന്നു. തീ പിടിക്കാത്ത അടുക്കളയില്‍നിന്ന് ഭക്ഷണമുണ്ടാകില്ല. തീയില്ലാതെ പുകയുണ്ടാകില്ല.


       കുടുംബത്തിന്റെ, നാടിന്റെ, ജീവിതത്തിന്റെ, ദേശ ചരിത്രത്തിന്റെ പരിഛേദങ്ങളാണ് അടുക്കള. കഞ്ഞിക്കലത്തില്‍ വേവുന്ന കണ്ണീരാണ് ഖലീഫ കണ്ടത്. നെഞ്ചെരിച്ചിലാണ് വേവുന്ന ചട്ടിയിലുള്ളത്. പൊരിയുന്ന ജീവിതമാണ് കത്തുന്നത്. അടുക്കളയില്‍ എപ്പോഴും അമ്മമാരുടെ ഇല്ലായ്മയുടെ നിലവിളിയാണ് കേള്‍ക്കുന്നത്. നമ്മുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള മുന്‍ പ്രധാനമന്ത്രിയുടെ പുത്രന്‍ പറയുന്നത് ദാരിദ്ര്യമെന്നത് മാനസികാവസ്ഥ മാത്രമാണെന്നാണ്. ആത്മവിശ്വാസമുണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ എളുപ്പമാണെന്നാണ്. അങ്ങനെ ദാരിദ്ര്യത്തിന് പുതിയ നിര്‍വചനം ഉണ്ടായിരിക്കുന്നു. എല്ലാ അടുക്കളയ്ക്കും ജീവിതത്തിന്റെ കഥ പറയാനുണ്ടാകും. അടുക്കളയിലേക്ക് നോക്കുന്നവന്‍ വീട് നോക്കുന്നവനാണ്. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവനാണ്. വീട് നോക്കുന്നവന്‍ മനുഷ്യസ്നേഹിയായിരിക്കാം. അടുക്കളയിലെ കരച്ചിലാണ് മനുഷ്യനെ അധ്വാനിയാക്കുന്നത്. വിശക്കുന്ന വയറില്ലെങ്കില്‍, വീട്ടിനകത്തുള്ളവര്‍ക്കൊക്കെ വിശപ്പില്ലെങ്കില്‍ നമ്മള്‍ സുഖിയന്മാരായി മാറും. വിശപ്പാണ് ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. വിശപ്പ് മാറ്റുകയെന്നാണ് അധ്വാനത്തിന്റെ പ്രാഥമിക ഘടകം. വിശപ്പ് അടക്കാനുള്ള പണം കഴിച്ച് ബാക്കിയുള്ളതാണ് മിച്ചം. അടുക്കളച്ചെലവ് കൂടുമ്പോള്‍ ജീവിതത്തിന്റെ ബാധ്യതയേറുന്നു. അടുക്കള നിലവിളിക്കുമ്പോള്‍ മനുഷ്യന്‍ ഓടുന്നു. തെരുവില്‍ അധ്വാനം വില്‍ക്കുന്നു. ദാരിദ്ര്യം കുടുംബത്തിലെ എല്ലാവരും വീതം വച്ച് എടുക്കാനുള്ളതാണ്. ഒരു ദിവസം ഭക്ഷണം കിട്ടിയിട്ടില്ലെങ്കില്‍ വീട്ടുകാരോട് പ്രതിഷേധിക്കരുത്. അതെന്നെ പഠിപ്പിച്ചത് ഉമ്മയാണ്. ആ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഉപ്പ ഞങ്ങളെ ഉപേക്ഷിച്ച കാലമായിരുന്നു. മൂത്ത കാരണവരാണ് ഞങ്ങളെ സംരക്ഷിച്ചുപോന്നത്. ഞാനും അനിയന്മാരും പഠിക്കുകയായിരുന്നു. കീറിപ്പറിഞ്ഞ പുസ്തകങ്ങള്‍ ചുമലിലേറ്റി നടന്നുപോകുന്നത് ഞങ്ങള്‍ക്ക് കുറച്ചിലായി തോന്നിയില്ല. എല്ലാ കുട്ടികളും അങ്ങനെയായിരുന്നുവല്ലോ. നല്ല വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാനസിക ധൈര്യമുണ്ടാകുമെന്നും വില കൂടിയ കാറുകള്‍ ഉപയോഗിച്ചാല്‍ സാമൂഹിക അന്തസ്സ് കൂടുമെന്നും വിവരിക്കുന്ന കാലമായിരുന്നില്ല അത്. പരസ്യങ്ങളാണ്ഇത്തരം രീതി നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയത്. അതൊരു വിപണന തന്ത്രമാണ്. നിങ്ങള്‍ ഏത് വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഏത് വാഹനത്തില്‍ സഞ്ചരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും ഏത് ഫോണ്‍ ഉപയോഗിക്കണമെന്നും ഏത് ആശുപത്രിയില്‍, സ്കൂളില്‍ പോകണമെന്നും ഏത് വഴിയില്‍ സഞ്ചരിക്കണമെന്നും നമ്മോട് പരസ്യങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ സ്വര്‍ണം വാങ്ങാന്‍ പോലും നല്ല ദിവസം നിശ്ചയിച്ച നാടാണിത്. അന്ന്, കഞ്ഞിവയ്ക്കാന്‍ അരിയില്ല. അയല്‍പക്കത്ത് അരി കടം വാങ്ങാന്‍പോയ ഉമ്മാമ തിരിച്ചുവന്നു. അവിടെ അരിയില്ലത്രെ. അയല്‍പക്കത്തെ അടുക്കളയില്‍ നെയ്ച്ചോറിന്റെയും പോത്തിറച്ചിയുടെയും മണമുണ്ടായിരുന്നു. അരിച്ചാക്കിന്റെ മുകളില്‍ ഇരുന്നാണ് അവിടെ അരി ഇല്ലായെന്ന് അയല്‍ക്കാരി പറഞ്ഞതത്രെ. അടുക്കളയില്‍ ഇരുന്ന് കരച്ചിലോടെ ഉമ്മാമ ദൈവത്തെ വിളിച്ചു. അപ്പോഴും ഉമ്മയുടെ മുഖം നിര്‍വികാരമായിരുന്നു. ഉമ്മയുടെ മുഖത്ത് ജീവിതത്തിന്റെ നിറവ്യത്യാസങ്ങള്‍ കാണാന്‍ കഴിയില്ല. അടുക്കളപ്പടിയില്‍ കാല്‍കയറ്റിവെച്ച് ദൂരേക്ക് നോക്കി നില്‍പ്പാണ് ഉമ്മ. അടുപ്പിന് മുകളില്‍ കഞ്ഞിക്കലം വച്ച് ഉണങ്ങിയ മരക്കൊമ്പുകളും ഇലകളും കത്തിച്ചുവച്ച അടുപ്പിന് മുന്നില്‍ ഉമ്മാമ കാത്തിരിക്കുന്നത് കാരണവര്‍ കൊണ്ടുവരുന്ന അരിമണികളെയാണ്. അന്ന് കാരണവര്‍ അരി കൊണ്ടുവന്നില്ല. കാരണവര്‍ക്ക് ജോലിയില്ല. നല്ല മഴയായിരുന്നു. ഞാന്‍ മഴയിലേക്ക് ഇറങ്ങി. മഴയുടെ ആരവത്തിലേക്ക് ഇടിമിന്നലിന്റെ ഒച്ചയില്‍ ബട്ടണ്‍ പൊട്ടിയ ട്രൗസറിട്ട്, കുപ്പായം ഇടാതെ മഴ കൊള്ളുകയാണ്. ഞാന്‍ കരയുന്നുണ്ടായിരുന്നു. അതെന്റെ സ്വഭാവമാണ്. സങ്കടം വരുമ്പോള്‍ കുളിമുറിയില്‍ കയറി തലയില്‍ വെള്ളമൊഴിക്കും. വെള്ളത്തില്‍ കരച്ചിലും കണ്ണീരും മിശ്രിതമായി ദേഹത്തൂടെ ഒഴുകുന്നു. സങ്കടങ്ങള്‍ ആരും കേള്‍ക്കില്ല. മഴ കൊള്ളുന്നത് ഉമ്മാമ കണ്ടു. ""യെന്റെ... മോനെ..."" മഴയത്ത് ഇറങ്ങിവന്ന് എന്നെ കോരിയെടുത്ത് വീടിന്റെ അകത്തേക്ക് കൊണ്ടുപോയി തല തുവര്‍ത്തി തന്നു. ഉമ്മാമ കരയുന്നുണ്ടായിരുന്നു. ""നീയെന്തിനാ മഴ കൊണ്ടത്"" അങ്ങനെ ഉമ്മാമ ചോദിച്ചപ്പോഴാണ് ഉമ്മ വടി എടുത്ത് എന്നെ അടിക്കാന്‍ തുടങ്ങിയത്. തലങ്ങൂം വിലങ്ങും പൊതിരെ തല്ലിച്ചതച്ചു. കണ്ണില്‍ മുളക് തേച്ചു. ""എന്തിനാടാ മഴ കൊണ്ടത്. നീയെന്നെ പഠിപ്പിക്കുകയാ..."" അങ്ങനെ ചോദിച്ചിട്ടാ ഉമ്മ അടിച്ചത്. പിടിച്ചുവയ്ക്കുന്ന ഉമ്മാമയെ തള്ളിമാറ്റിക്കെണ്ട്. അതെ, ദാരിദ്ര്യം എല്ലാവരും വീതം വച്ച്, എടുക്കാനുള്ളതാണ്. ഒരു ദിവസം ഭക്ഷണം കിട്ടിയിട്ടില്ലെങ്കില്‍ വീട്ടുകാരോട് പ്രതിഷേധിക്കരുത്. ഇതാണ് ഉമ്മ തന്ന പാഠം. പറഞ്ഞുതരാതെ അടിച്ചു പഠിപ്പിച്ച പാഠം. ഞങ്ങളുടെ തലമുറയെ അടിച്ചു വളര്‍ത്തുകയാണ് ചെയ്തത്. എന്നിട്ട് ഞങ്ങളാരും വളഞ്ഞുപോയിട്ടില്ല, ആത്മഹത്യ ചെയ്തിട്ടില്ല. പരീക്ഷക്ക് തോറ്റാലും ജയിച്ചാലും ഉമ്മയുടെ മുഖം തെളിയില്ല. അതൊന്നും വലിയ കാര്യമല്ല. അവര്‍ക്ക് ചിന്തിക്കാന്‍ മറ്റൊരു കാര്യമുണ്ട്; അടുക്കള. അതുകൊണ്ട് ഞങ്ങള്‍ വെയിലത്തും മഴയത്തും വാടിയില്ല. ഇന്നത്തെ കുട്ടികള്‍ നാലുമണിപ്പൂക്കളാണ്. ഇപ്പോഴും അടുക്കളയിലേക്ക് കയറുമ്പോള്‍ ഉമ്മാമയുടെ നിലവിളി കേള്‍ക്കാറുണ്ട്. സ്ത്രീകള്‍ എപ്പോഴും പട്ടിണിയായിരിക്കും. എല്ലാവരും തിന്നശേഷം സ്ത്രീകള്‍ തിന്നുന്നതിന്റെ കാരണം അതാണ്. അവര്‍ ത്യാഗികളാണ്. ഊട്ടുന്നവരാണ്. അതുകൊണ്ടാണ് അമ്മയുടെ കണ്ണുനീര്‍ വീണ ഭൂമി ഭസ്മമായി പോകുമെന്നു പറയുന്നത്. അവരുടെ ശാപം ജീവിതകാലം പിന്തുടരുമെന്നു പറഞ്ഞത്. ഉമ്മയുടെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്നു പറഞ്ഞത്. അന്ന്, ഉമ്മ ദോശ ചുടുകയാണ്. കത്തുന്ന അടുപ്പിന് ചുറ്റും ഞാനും അനിയന്മാരും അനിയത്തിയും ഇരിക്കുകയാണ്. ഖലീഫ ഉമര്‍ കണ്ട അതേ ചിത്രം. ദോശ ചുടുന്നതിനിടയില്‍ കഴിക്കാന്‍ തരില്ല. ചുട്ട് തീരണം. ചുട്ട ദോശ എത്രയെന്ന് എണ്ണും. ഞങ്ങളെ നോക്കും. മനസ്സില്‍ ഉമ്മ വീതം വയ്ക്കുകയാണ്. ഒരാള്‍ക്ക് എത്രയെന്ന്. പാത്രത്തില്‍ ദോശ വീണു. മുട്ട പുഴുങ്ങിയിട്ട കറിയാണ്. ഒരു മുട്ട, നൂലുകൊണ്ട് നാലുഭാഗമായി മുറിച്ചു. അനിയന്‍ വേഗത്തില്‍ ദോശ തിന്നശേഷം വിശക്കുന്നുവെന്ന് പറഞ്ഞ്, കരയുവാന്‍ തുടങ്ങി. ഉമ്മാക്ക് വച്ച ഒറ്റ ദോശയില്‍നിന്നും പകുതി അവന് കൊടുത്തു. ബാക്കി പകുതി അനിയത്തിക്കും. അന്ന് രാത്രി ഉമ്മ പട്ടിണി കിടന്നിട്ടുണ്ടാകും. അതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. വിശപ്പടങ്ങാത്ത വയറിന്റെ ആര്‍ത്തിയുള്ള ജീവിതമായിരുന്നു അന്ന്. കൊതിയന്മാരാണ് ഞങ്ങള്‍. പെട്ടിക്കൂട്ടിലെ ഭക്ഷണ സാധനങ്ങള്‍ കൊതിയോടെ നോക്കിനില്‍ക്കാറുണ്ട്. കിട്ടിയ കഷ്ണങ്ങള്‍ തിന്നശേഷം നക്കി നക്കി കൈവിരലുകള്‍ വെളുപ്പിക്കുമായിരുന്നു. എല്ലാ അമ്മമാരും ഒടുങ്ങാത്ത മക്കളുടെ വിശപ്പടക്കാന്‍ അവരുടെ ഭക്ഷണ വിഹിതം നല്‍കി പട്ടിണി കിടന്ന കാലം. നേന്ത്രക്കായയുടെ തോടും മാങ്ങയുടെ കൊരട്ടയും പുഴുങ്ങിത്തിന്ന കഥ കാരണവരുടെ ഉമ്മാമയും ഉമ്മയും പറയുന്നത് കേട്ടിട്ടുണ്ട്. അടുക്കളകള്‍ എന്നും കത്തിയേറിന്റെ നിലവിളിയായിരിക്കും. പൊരിക്കലിന്റെ വേവലിന്റെ, വേവലാതികളുടെ, അറവിന്റെ, അരിയലിന്റെ, ആളിക്കത്തലിന്റെ, പുഴുങ്ങലിന്റെ പൊട്ടിക്കലിന്റെ, കുത്തലിന്റെ, ഇടിക്കലിന്റെ,
പരത്തലിന്റെ കഥകളാണ് സമൃദ്ധിയുടെ അടുക്കളകള്‍ക്ക് പറയാനുണ്ടാകുക. അടുക്കള സജീവമാകുന്നുവെന്നു പറഞ്ഞാല്‍


അടുക്കളയില്‍ സമൃദ്ധിയുണ്ടായി എന്നാണ് അര്‍ഥം. ഭക്ഷണത്തിന് വൈവിധ്യമുണ്ടാകുന്നതും പാചകക്കുറിപ്പിന്റെ ഭക്ഷണമുണ്ടാകുന്നതും അറിയാത്ത രുചി തേടുന്നതും സമൃദ്ധിയുടെ അടയാളമായി കാണാവുന്നതാണ്. ഇങ്ങനെ രാജ്യത്തിലെ എല്ലാ അടുക്കളയും സമൃദ്ധിയാകുമ്പോഴാണ് ഭരണം ജനാധിപത്യമാകുന്നത്. ഇരുട്ടായിരിക്കും അടുക്കളയില്‍ എപ്പോഴും. അടുക്കളയില്‍ വെളിച്ചം കിട്ടുവാന്‍ മുകളില്‍ മേഞ്ഞ ഓടുകള്‍ക്കിടയില്‍ ഒന്നുരണ്ട് ചില്ലുകള്‍ വയ്ക്കും. ഇരട്ടച്ചില്ലും ഒറ്റ ചില്ലും. ഒരു ഓട് മാറ്റി അവിടെ ചില്ലുവയ്ക്കുന്നതിന് ഒരൊറ്റ ചില്ല്. രണ്ട് ഓട് മാറ്റി ഇടുന്ന ചില്ലിനെ ഇരട്ട ചില്ല് എന്നും. ഈ ചില്ലുകളിലൂടെ വരുന്ന വെളിച്ചമാണ് അടുക്കളയിലെ ഇരുട്ടിനെ മാറ്റുക. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ചില്ലിനെ പുക മൂടും. വെളിച്ചം കുറയും. ചില്ല് മഞ്ഞ നിറമാകും. അടുക്കളയിലെ ചുമരുകളില്‍ കട്ടിയേറിയ നിറമായിരിക്കും പൂശുക. വെളുത്തനിറം പൂശാറില്ല. വെളുപ്പിനെ വേഗത്തില്‍ പുക നശിപ്പിക്കും. അടുക്കളയെ ആരും ശപിക്കാറില്ല. ഈ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിയത് കൊണ്ടാണ് എല്ലാനേരവും കഴിക്കാന്‍ കഴിയാത്തതെന്നും പറയാറില്ല. അങ്ങനെ വിചാരിച്ചാല്‍ അടുക്കളക്ക് ദേഷ്യം പിടിക്കും. അടുക്കളക്ക് ദേഷ്യം പിടിച്ചാല്‍ അടുപ്പ് കത്തില്ല. അടുപ്പ് കെടും. പുക കൊണ്ടുമൂടും. അടുക്കളയിലുള്ളവരുടെയും വീട്ടിലുള്ളവരുടെയും കണ്ണിലും മൂക്കിലും കയറും. കരയും
, ശ്വാസം മുട്ടും. കെട്ടുപോയ അടുപ്പില്‍ പ്രാര്‍ഥനയുടെ മനസ്സോടെ ഊതും. അടുപ്പിന്റെ മുഖം തെളിയും. ആളിക്കത്തും. അന്നേരം കത്താത്ത വിറകിനെയാണ് ശപിക്കാറുള്ളത്. അടുക്കളയില്‍ ചേര പായുന്നുവെന്നാല്‍ ഒന്നും വെച്ചു വിളമ്പാറില്ലായെന്നാണ് അര്‍ഥം. തീവ്രമായ ദാരിദ്ര്യത്തിന്റെ സൂചന. അടുക്കളയിലെ പാത്രങ്ങളുടെ ഒച്ചയും കിണറില്‍ തൂക്കിയിട്ടിരിക്കുന്ന കപ്പിയുടെ കരച്ചിലും വിശന്ന വയറുകളുടെ പൊരിച്ചിലും കെടാത്ത ആര്‍ത്തിയുമാണ് അടുക്കളക്കഥകളായി ഞങ്ങളുടെ തലമുറയ്ക്ക് പറയാനുണ്ടാകുക. തീ കത്തുന്ന അടുക്കളയില്‍നിന്നാണ് അടുക്കളക്കാരികള്‍ ചിത്രങ്ങള്‍ വരയ്ക്കുക. അടുക്കളക്കാരികള്‍ ചിത്രകാരികളാണ്. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഗോതമ്പുപൊടി... എന്നിങ്ങനെ പല നിറങ്ങള്‍കൊണ്ടാണ് കറികളും മറ്റും ഉണ്ടാക്കുന്നത്. വയറ് നിറഞ്ഞാലെ ഉറക്കം വരൂ. സ്വപ്നങ്ങള്‍ കാണാന്‍ കഴിയൂ. പാതിവെന്ത ചോറും വേവാത്ത കറിയും വയറ് നിറയ്ക്കില്ല. വായയ്ക്ക് രുചി കിട്ടില്ല. രുചിക്കൂട്ടുകളാണ്, രുചി മന്ത്രങ്ങളാണ് നാവിന് ഊര്‍ജമാകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിവരെയും അടുപ്പുകള്‍ അടുക്കളയുടെ തറനിരപ്പില്‍ തന്നെയാണ് പണിതിരുന്നത്. ഉയര്‍ന്ന പ്ലാറ്റ്ഫോമുകളില്‍ അടുപ്പ് നിര്‍മിക്കുന്ന പാശ്ചാത്യരീതി കുറച്ചുകാലമായി നമ്മള്‍ പിന്തുടരുന്നത്.

                 


ഇന്ന് അടുക്കളയിലെ ചിത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കാഴ്ചക്കാരെ തൃപ്തിപ്പെടുത്താനാണ് അടുക്കള മോടി പിടിപ്പിക്കുന്നത്. അടുക്കളക്ക് വേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. അടുക്കളയുടെ ചുമരില്‍ ഇളംനിറം നല്‍കുന്നു. ഇന്നത്തെ അടുക്കളയില്‍ പുകയില്ല, അടുപ്പും ഇല്ല. അടുക്കളക്ക് ദേഷ്യം വന്നാല്‍ ആരും ശ്രദ്ധിക്കാറില്ല. പ്രാര്‍ഥനയോടെ അടുപ്പ് ഊതാറുമില്ല. ഗ്യാസടുപ്പാ... കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചബംഗ്ലാവായി അടുക്കള മാറുകയാണോ. അടുക്കളയില്‍ ഇപ്പോള്‍ പൊട്ടിച്ചിരികളാണ് മുഴങ്ങുന്നത്. ധൃതി കുറയുന്നു. വേഗത കുറയുന്നു. യന്ത്രങ്ങളാണ് അടുക്കള ഭരിക്കുന്നത്. അടുക്കളകളില്‍ ഉണ്ടാക്കുന്ന വിഭവങ്ങളൊക്കെ ഒരേ അച്ചില്‍ രൂപപ്പെടുത്തിയതുപോലെയാണ്. ഒരേ രുചിയും ഒരേ മണവും. കൈപ്പുണ്യം നഷ്ടമായിരിക്കുന്നു. അടുക്കളക്കാരികള്‍ ഇപ്പോള്‍ ചിത്രം വരയ്ക്കാറില്ല. അടുക്കള ഇപ്പോള്‍ രസക്കൂട്ടുകളുടെ മിശ്രിതമാണ്. പല അടുക്കളയിലും വെച്ചു വിളമ്പാറില്ല. പാക്കറ്റുകളില്‍ അടക്കം ചെയ്ത സാധനങ്ങള്‍ ഒന്ന് ചൂടാക്കുന്ന ഇടമായി അടുക്കള മാറുകയാണ്.

                        ഗ്യാസടുപ്പുകളാണ് അടുക്കള ഭരിക്കുന്നത്. കുക്കറുകളും ഗ്രയിന്ററുകളും ഓവനുകളും മിക്സികളും ഭരിക്കുന്ന അടുക്കളയിലെ യന്ത്രങ്ങള്‍ ഇനി സ്വീകരണ മുറിയിലേക്കും ഉറക്കമുറിയിലേക്കും കയറിക്കൂടെന്നില്ല. നിങ്ങള്‍ കസേരയില്‍ ഇരുന്നാല്‍ മതി ഞങ്ങള്‍ ഭക്ഷണം എത്തിച്ചുതരാമെന്ന് യന്ത്രങ്ങളും ഹോട്ടലുകാരും പറയുന്നു. ഭക്ഷണങ്ങള്‍ വീട്ടുമുറ്റത്ത് എത്തുന്നു. തീന്‍മേശയില്‍ നിരത്തുന്നു. നിങ്ങളുടെ ദൗത്യം ഭക്ഷണം കഴിക്കുകയെന്നത് മാത്രമായി മാറുന്നു. വച്ചുവിളമ്പേണ്ട. ഇനി വാരിവലിച്ച് വയറുനിറയെ തിന്നണ്ടായെന്നും ഓരോ നേരവും കൃത്യമായ അളവില്‍ വിറ്റാമിനുകള്‍ അടങ്ങിയ ഗുളികകള്‍ കഴിച്ചാല്‍ മതിയെന്നും കേള്‍ക്കുന്നുണ്ട്. വിറ്റാമിനുകളാണ് ശരീരത്തില്‍ വേണ്ടതത്രെ. വാരിവലിച്ചു തിന്നുമ്പോള്‍ നിങ്ങളുടെ സമയം നഷ്ടമാകുന്നുവെന്നും സമയമാണ് ജീവിതഗതിയെ നിയന്ത്രിക്കുന്നതെന്നുമാണ് പുതിയകാല സമവാക്യം.

        സമയമില്ലായെന്നാണ് പരാതി. സമയം ലാഭിക്കാനാണ് അടുക്കളയില്‍ യന്ത്രങ്ങള്‍ വന്നത്. രുചിയില്ലെങ്കിലും വയറ് നിറഞ്ഞാല്‍ മതിയത്രെ. ഇരുപത്തിനാല് മണിക്കൂര്‍ പോരത്രെ ചിലര്‍ക്ക്. സമയത്തോട് അത്ര അത്യാര്‍ത്തിയാ. കാലം മാറുകയാണ്. അടുക്കളയും മനുഷ്യനും മാറുകയാണ്. ആഗോളവല്‍ക്കരണകാലത്ത് എല്ലാം മാറിക്കൊണ്ടിരിക്കുകയും മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് അടുക്കളയും അതിന്റെ നിലനില്‍പ്പും നഷ്ടപ്പെടുകയാണ്. കാലം മാറുമ്പോള്‍ അടുക്കളക്ക് മാത്രം എങ്ങനെയാണ് മാറാതിരിക്കാന്‍ കഴിയുക. തനത് രൂപങ്ങള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ. കാലം മാറുമ്പോള്‍ കോലം മാറണമെന്നല്ലേ പ്രമാണം.
 
ദേശാഭിമാനി വാരിക  ഒക്ടോബർ 2013 
 

Sunday, November 17, 2013

ആടുകളുടെ റിപ്പബ്ലിക്: രാഷ്ട്രീയ റിയലിസത്തിന്റെ അടയാളപ്പെടുത്തലുകള്‍

 
 
 
ടുകളുടെ റിപ്പബ്ലിക്ക് ഒരു സ്വപ്‌നഭൂമിയാണ്. മാര്‍ക്കേസിന്റെ മക്കോണ്ട പോലെ തികച്ചും സ്വപനത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു ഇടം. എന്നാല്‍ ഈ സ്വപ്‌നഭൂമിക്ക് തികച്ചും റിയലിസത്തിന്റേതായ രാഷ്ട്രീയം പറയാനുണ്ട്. മാജിക്കല്‍ റിയലിസത്തില്‍ ചാലിച്ചെടുത്ത ആടുകളുടെ റിപ്പബ്ലിക് അതുകൊണ്ട് തന്നെ മലയാളത്തിലെ മികച്ച രാഷ്ട്രീയ നോവലായി മാറുന്നു. മാര്‍ക്കേസിന്റെ ഭാഷയില്‍ മാക്‌സിംഗോര്‍ക്കിയുടെ വിപ്ലവചിന്തകള്‍ തുന്നിച്ചേര്‍ക്കാന്‍ നടത്തിയ ശ്രമമായി ചില ഘട്ടങ്ങളിലെങ്കിലും തോന്നിപോകുന്നു എന്നത് ആടുകളുടെ റിപ്പബ്ലിക്കിനെ ശ്രദ്ധേയമാക്കുന്നു. മാജിക്കല്‍ റിയലിസമാണ് നോവലിന്റെ ഭാവുകത്വത്തെ നിര്‍ണയിക്കുന്നതെങ്കിലും രാഷ്ട്രീയ റിയലിസത്തിന്റെ കണ്ണാടിയായി ഈ നോവല്‍ മാറുന്നു. സ്വപ്‌നത്താല്‍ നെയ്തതാണെങ്കിലും  വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയുടെ അടയാളപ്പെടുത്തലായി മാറുകയാണ് ഇയ്യ വളപട്ടണത്തിന്റെ അടുകളുടെ റിപ്പബ്ലിക്. അടിമയായി സ്വയം അടയാളപ്പെടുത്തുന്ന ഭരണാധികാരികളെയും അവര്‍ കാവലാളാവുന്ന നാടിന്റെ തലയ്ക്കുമീതെ തൂങ്ങുന്ന ദുരന്തങ്ങളെയും വരച്ചുകാട്ടുന്ന ഈയ്യ വളപട്ടണത്തിന്റെ ‘ആടുകളുടെ റിപബ്ലിക്’ ഫാന്റസിയും പൊളിറ്റിക്കലുമായ അപൂര്‍വം മലയാളം നോവലുകളില്‍ ഒന്നാണ്. എഴുത്തില്‍ കാലദേശങ്ങളുടെ അടയാളങ്ങള്‍ ഉണ്ടാവുമെന്ന പരമ്പരാഗതമായ വിശ്വാസത്തിന്റെ പൊളിച്ചെഴുത്തു കൂടിയാണ് ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ഈ ലഘുനോവലില്‍ സംഭവിക്കുന്നത്. കാലത്തെ വെല്ലുന്ന ക്ലാസിക്കുകള്‍ക്ക് പോലും എടുത്തുപറയാന്‍ കഥാപശ്ചാത്തലമായി ഒരു സമയമോ ഇടമോ ഉണ്ടായിരുന്നെങ്കില്‍ ഔട്ടിയാക്കയുടെയും സ്വര്‍ഗസ്ഥലിയുടെയും അവര്‍ക്കിടയിലെ ജീവിതങ്ങളുടെയും കഥ പറയുന്ന ആടുകളുടെ റിപബ്ലിക്കില്‍ ഇത്തരം എല്ലാ ശീലങ്ങളും അപ്രസക്തമാവുന്നതു കാണാം. അതുകൊണ്ടാണ് രാജാവും  രാജഗുരുവും മന്ത്രവാദങ്ങളും നിറയുന്ന അധ്യായങ്ങളില്‍നിന്ന് തീവണ്ടിപ്പാളങ്ങളിലേക്കും തപാല്‍ ആപ്പീസിലേക്കുമുള്ള കഥാദൂരം കേവലം താളുകള്‍ മാത്രമാവുന്നത്. അപ്പോഴും നടപ്പുകാലത്തിന്റെ ശീലങ്ങളെയും വെല്ലുവിളികളെയും തെല്ലും ചോര്‍ന്നുപോവാതെ അവതരിപ്പിക്കുന്നുമുണ്ട് ഈ നോവല്‍.
ഒരുവശത്ത് പൊരുതിനേടിയ നാടിന്റെ സ്വാതന്ത്രത്തെയും പരമാധികാരത്തെയും കുറിച്ച് വീമ്പുപറയുകയും മറുവശത്തുനിന്ന് അതേ സ്വാതന്ത്രവും പരമാധികാരവും അപരന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവയ്ക്കാന്‍ വെമ്പുകയും ചെയ്യുന്ന ഭരണാധികാരികളുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുന്ന ഈ സാങ്കല്‍പ്പിക നോവല്‍ ഒടുവില്‍ ചെന്നവസാനിക്കുന്നത് വിശക്കുന്നവന് അന്നം കിട്ടുകയും അവനവനാല്‍ കഴിയുംവിധം ഓരോരുത്തരും അധ്വാനിക്കുകയും ചെയ്യുന്ന സമത്വസുന്ദര ലോകമെന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിലാണ്. പക്ഷേ നോവലിലെ ജനത അവരനുഭവിക്കുന്ന ഈ സോഷ്യലിസം പൊരുതി നേടിയെടുക്കുന്നതല്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. ആകാശത്തിന്റെ കഥപറച്ചിലിനും ഭൂമിയുടെ സാക്ഷിവിവരണത്തിനും കാറ്റിന്റെ വിധിപ്രസ്താവത്തിനുമൊടുവില്‍ ഭരണാധികാരികളും അവരുടെ അധികാരമുഷ്‌ക്കും മണ്ണടിയുന്ന മഹാത്ഭുതം നോവലുകളില്‍ മാത്രമാണ് സാധ്യമാവുകയെന്ന് എഴുത്തുകാരന്‍ ഓര്‍ക്കേണ്ടിയിരുന്നു. ഇതുപോലൊരു മഹാത്ഭുതം നാളെ തന്റെ മണ്ണിലും സംഭവിക്കുമെന്നും താന്‍ താനായി മാത്രം നടന്നാലും മണ്ണ് അതിന്റെ വിശുദ്ധിയും നാട് അതിന്റെ സ്വാതന്ത്രവും തിരിച്ചുപിടിച്ചോളും എന്നുമുള്ള അപകടകരമായ ആത്മവിശ്വാസം ഇടയ്‌ക്കെങ്കിലും എഴുത്തുകാരന്റെ ഈ ഓര്‍മപ്പിശകിലൂടെ പങ്കുവയ്ക്കപ്പെടുന്നു.
എഴുത്തിന്റെ പക്ഷമേതെന്ന ചോദ്യത്തിന് ജാള്യതയേതുമില്ലാതെ നിഷ്പക്ഷം എന്ന ഡിപ്ലൊമാറ്റിക് മറുപടി പറഞ്ഞ് തടിതപ്പുന്നതിനേക്കാള്‍ തന്റെ രാഷ്ട്രീയം വിളിച്ചുപറയാനാണ് എഴുത്തുകാരന്‍ താല്‍പര്യപ്പെടുന്നത് എന്നത് ആശ്വാസകരം തന്നെ. കക്ഷിരാഷ്ടീയത്തിനപ്പുറത്ത് അത് മാനവികതയുടെ മാനിഫെസ്റ്റോ ആകുന്നുവെന്നതും ആ മാനവികത അപ്പാടെ ഓരോ വരിയിലും പ്രതിഫലിക്കുന്നുവെന്നതും ആശ്വാസകരമാണ്. വരണ്ട മണ്ണില്‍നിന്ന് മുള പൊട്ടില്ല, ഉറവയുണ്ടാകില്ല. മരിക്കാന്‍ പോകുന്നവന് കാവല്‍ നിന്നിട്ടെന്തു കാര്യം.
കത്തുന്ന ശരീരമാണ് തനിക്കു വേണ്ടതെന്ന് പ്രഖ്യാപിച്ച് തീവണ്ടിമുറിയില്‍ കയറിപ്പായുന്ന നോവലിലെ സ്വര്‍ഗസ്ഥലി തീര്‍ച്ചയായും ഒരോര്‍മപ്പെടുത്തലാണ്. ചോരയും നീരും വറ്റുന്ന നാളില്‍ ഇതുപോലെ നമ്മെ വലിച്ചെറിയുന്നവര്‍ക്കു മുന്നിലാണ് ദാസ്യരായി തലകുനിച്ച് അനുസരണയോടെ നമ്മുടെ ഭരണകൂടവും നിന്നുകൊടുക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തല്‍. മനുഷ്യമലത്തിനുപോലും നികുതിചുമത്തുകയും ഭാരിച്ച ആ നികുതിയില്‍ നിന്നൊഴിയുന്നതിനുള്ള ഏകവഴി പട്ടിണി കിടക്കലാണെന്ന പരിഹാസ മറുപടിയിലൂടെ പാവപ്പെട്ടവനെ പുച്ഛിക്കുകയും ചെയ്യുന്ന അധിനിവേശത്തിന്റെ ആള്‍രൂപങ്ങളെ വിമര്‍ശിക്കാനും മരണം പോലും രാജാവിനും പ്രജയ്ക്കും രണ്ടുവിധമാണെന്ന വിളിച്ചുപറച്ചിലിലൂടെ നമുക്കിടയിലെ അകലം കൂട്ടുന്ന പുത്തന്‍നയങ്ങളെ ചോദ്യം ചെയ്യാനുമാവുന്നത് എഴുത്തുകാരന്റെ നിലപാടിലെ ധീരത കൊണ്ടാണ്.
മൂന്നാം ലോകങ്ങള്‍ക്കുമേല്‍ നടത്തുന്ന മുതലാളിത്ത രാജ്യങ്ങളുടെ അധിനിവേശങ്ങളെ കണക്കിനു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു എന്നത് എഴുത്തിലെ ധീരതയായി കാണുമ്പോഴും ആ മുതലാളിത്ത രാജ്യത്തെ ഒരു പെണ്ണുടലിലും സ്വര്‍ഗസ്ഥലിയെന്ന രാജകുമാരിയിലും ഒതുക്കുന്നതിന്റെ രാഷ്ട്രീയം സ്ത്രീവിരുദ്ധമാണെന്നു പറയാതെ വയ്യ. രാജാവ് വഞ്ചിക്കപ്പെട്ടുപോയവനും ഔട്ടിയാക്ക രക്തസാക്ഷിയുമാവുന്ന നോവലില്‍ എതിര്‍സ്ഥാനത്ത് സ്വര്‍ഗസ്ഥലിയെന്ന മോഹിനീരൂപം എത്തുന്നത് യാദൃശ്ചികതയല്ലെന്നു കൂട്ടിച്ചേര്‍ത്തെഴുതേണ്ടിവരും. മേനിക്കൊഴുപ്പ് കാട്ടിയും പാ വിരിച്ച് ഒപ്പംകിടത്തിയും ആണിനെ വഴിപിഴപ്പിക്കുന്ന പെണ്ണിന്റെ കഥയില്‍നിന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് ഇനിയും മോചനം കിട്ടിയിട്ടില്ലെന്ന് ഈ നോവല്‍ അടിവരയിടുന്നു.
തപാല്‍ പരിഷ്‌ക്കരണത്തിലൂടെ രാജ്യത്തിന്റെ ഖജനാവ് നിറച്ച് പ്രജകളുടെ വയറ്റത്തടിക്കുന്ന ഭരണാധികാരികളാണ് നമുക്ക് ചുറ്റുമെന്ന് പറയാതെ പറയുകയാണ് ഇയ്യ വളപട്ടണം ആടുകളുടെ റിപ്പബ്ലിക്കില്‍. ഐ.പി.എല്‍. ക്രിക്കറ്റിലും കുംഭകോണങ്ങളിലും തല്‍പരരായ മന്ത്രിമാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന യാഥാര്‍ത്യത്തിന് നേരെയുള്ള പ്രതിഷേധമായി അതുകണ്ട് തന്നെ ഈ നോവല്‍ സൂക്ഷ്മമായ രാഷ്ട്രീയ വായന ആവശ്യപ്പെടുന്നു. വിശക്കുന്നവന്റെ വായില്‍ പന്ത് തിരുകി കയറ്റി കൊഞ്ഞനം കുത്തുന്ന ഭരണാധികാരികളെ വിമര്‍ശിക്കുന്ന ചാട്ടുളിയാണ് ആടുകളുടെ റിപ്പബ്ലിക്. കുത്തകകള്‍ക്ക് നികുതിയിളവ് നല്‍കിയും ക്രിക്കറ്റ് മാമാങ്കങ്ങള്‍ നടത്താന്‍ ആവശ്യത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയും നമ്മെ ഭരിച്ച് മുടിക്കുന്നവരെ കുറിച്ചാണ് ഈ നോവല്‍ സംസാരിക്കുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് നല്‍കാന്‍ വെള്ളമില്ലാതെ ഇരിക്കുമ്പോഴും ഐ.പി.എല്‍. മാമാങ്കത്തിന് വെള്ളവും വൈദ്യുതിയും നല്‍കിയ ഭരണകൂടമാണല്ലോ നമുക്കുള്ളത്. ഈ സ്ഥിതിവിശേഷത്തെ കറുത്ത ഹാസ്യത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ് ഇയ്യ വളപട്ടണം.
തലകുനിച്ച് ആകാശം നോക്കാതെ സ്വപ്‌നം കാണാതെ നടക്കുന്ന ആടുകളില്‍ വിപ്ലവകാരികളെയോ വ്യത്യസ്ത വ്യക്തികളെയോ  സൃഷ്ടിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല എന്നത് പ്രധാനപോരായ്മയായി മാറുന്നു. നോവലിസ്റ്റ് എതിര്‍ക്കുന്ന പ്രതികരണമില്ലാത്ത പൗരന്മാര്‍ തന്നെയാണ് ഔട്ടിയാക്കയുടെ ജനതയും എന്നത് നോവലിന്റെ പരിമിതിയായി മാറുന്നു. ഈ പരിമിതി ഉപരിപ്ലവമായ രാഷ്ട്രീയത്തെ പ്രചരിപ്പിക്കുകയും കടുത്ത മതാത്മകതയിലേക്ക് നയിക്കുകയും ഏകീകരിക്കപ്പെട്ട പൗരന്മാരെ സൃഷ്ടിക്കുകയും ചെയ്യും. ആടുകളുടെ റിപ്പബ്ലിക്കിലൂടെ ഇയ്യ വളപട്ടണം മുന്നോട്ട് വെക്കാന്‍ ശ്രമിച്ച സാംസ്‌കാരികമായ ബഹുസ്വരത നോവലില്‍ കൃത്യമായി ദൃശ്യമാകുന്നില്ല. നോവലിന്റെ അന്ത്യത്തില്‍ ഔട്ടിയാക്ക പുതിയ ദേശം സൃഷ്ടിക്കുമ്പോള്‍ സാംസ്‌കാരികതയുടെ ഏകരൂപത്തിലേക്ക് ആ ദേശം ചുരുങ്ങിപ്പോകുകയാണ് ചെയ്തത്.
ഏകാധിപതികളും കുടുംബവാഴ്ചകളും ജനാധിപത്യത്തെ എങ്ങനെ കശാപ്പ് ചെയ്യുന്നു എന്നും ദരിദ്രനാരായണന്മാരായ ജനത എങ്ങനെ പ്രതിരോധങ്ങളില്ലാതെ വേരറ്റ് പോകുന്നു എന്നും ഈ നോവല്‍ വരച്ചിടുന്നു. അന്ത്യനാളിലെ നാശത്തിന് ശേഷം പുനര്‍ജനിക്കുന്ന ദേശത്തിന്റെ കഥ പൗലോ കൊയ്‌ലോയുടെ ഫിഫ്ത്ത് മൗണ്ടണിനോട് ചേര്‍ത്തുവെക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കുന്നുണ്ട്. എന്നാല്‍ അന്തിമപരിഹാരമായി നോവലിസ്റ്റ് നിര്‍ദേശിക്കുന്ന ദൈവികവിമോചന ശാസ്ത്രം അതുവരെ പറഞ്ഞ പൊതുഭാവുകത്വത്തിനും പുരോഗമന വീക്ഷണത്തിനും എതിരായി തീരുകയാണ്. ദൈവം ലോകത്തെ രക്ഷിക്കുമെന്നും പ്രവാചകനായി ഉയര്‍പ്പെട്ട ഔട്ടിയാക്കയിലൂടെ വിപ്ലവം വരുമെന്നും പറയുന്ന കപടആത്മീയതയിലേക്കുള്ള സഞ്ചാരമായി വ്യതിചലിക്കുന്നുണ്ട്. വിപ്ലവം ദൈവികമാണെന്ന ഹെഗലിയന്‍ സിദ്ധാന്തത്തോടും ഹുകുമത്തെ ഇലാഹി എന്ന മൗമൂദിയന്‍ ദര്‍ശനത്തോടും ഏറിയും കുറഞ്ഞും ചാര്‍ച്ച പ്രകടിപ്പിക്കുകയാണ്  ഈ നോവലിലൂടെ ഇയ്യ വളപട്ടണം.
മാര്‍ക്‌സിയന്‍ ദര്‍ശനത്തോട് കൂട്ടുചേരുന്നില്ലെങ്കിലും സൂഫി ഇസ്ലാമിനോടും അതിന്റെ സൗന്ദര്യശാസ്ത്രത്തോടും ആഭിമുഖ്യം പുലര്‍ത്തുകയും അത്തരം ഒരു ആത്മീയത പ്രതിഫലിക്കുകയും ചെയ്യുന്നു എന്നത് ആടുകളുടെ റിപ്പബ്ലിക്കിന്റെ സവിശേഷതയാകുന്നു. മോദി ഭീതിയുടെ കെട്ടകാലത്ത് ജീവിക്കുകയും ആരാധനാലയങ്ങളോട് ചുറ്റിപ്പറ്റി അധികാരശക്തികള്‍ ശക്തിപ്പെടുകയും ചെയ്യുന്ന കാലത്ത് ഈ നോവല്‍ ഒരു ചെറുത്ത് നില്‍പ്പാണ്.
മണ്ണിനെയും മനുഷ്യനെയും രണ്ടായി കാണുന്ന പുത്തന്‍ ശീലത്തില്‍നിന്ന് വഴിമാറിയുള്ള നോവലിന്റെ ആഖ്യാനരീതിയും എടുത്തുപറയേണ്ടതാണ്. ഇവിടെ കഥപറച്ചിലിനിടയില്‍ മനുഷ്യന്റെ കാലുകള്‍ വേരുകളാവുകയും അവന് ചിറകുകള്‍ മുളയ്ക്കുകയും അവന്റെ സിരകളില്‍ നിന്നൊഴുകുന്ന ചുവപ്പ് ആകാശത്തിലും കടലിലും പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ വിശാലമായ ബോധം പേറുന്നിടത്തുവച്ചാണ് മമ്മൂഞ്ഞി പിക്കാസും കോടാലിയും എടുത്തുനടന്നു എന്ന് എഴുതുന്നതിനു പകരം പിക്കാസും കോടാലിയും മമ്മൂഞ്ഞിയുടെ ചുമലിലേറി വന്നു എന്ന് എഴുതാന്‍ നോവലിസ്റ്റ് തീരുമാനിക്കുന്നത്. പച്ചയുടെ ഈ ശരിയായ രാഷ്ട്രീയം ഇല്ലാതെ പോവുന്നതിനാലാണ് നമ്മുടെ ചില എഴുത്തുകാര്‍ക്കെങ്കിലും പച്ചപ്പിനെക്കുറിച്ച് നിരന്തരമായി കവലപ്രസംഗം നടത്തേണ്ടിവരുന്നത്.
ആടുകളുടെ റിപ്പബ്ലിക്
നോവല്‍
ഇയ്യ വളപട്ടണം
ചിന്ത പബ്ലിഷേഴ്‌സ്
വില: 70 രൂപ

Thursday, November 14, 2013

ഫാന്‍സ് അസോസിയേഷന്‍ എന്ന കുലംകുത്തികള്‍


വെള്ളിത്തിരയില്‍ നായകന്‍ ആയുധരഹിതനായി കിടക്കുമ്പോള്‍ സ്‌ക്രീനിലേക്ക് കത്തിയെറിഞ്ഞ് കൊടുത്ത് ഏതോ തമിഴന്റെ വിവരമില്ലായ്മയെക്കുറിച്ച് മലയാളി ഫലിതം പറയാറുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടാകില്ല. ചിലപ്പോള്‍ മലയാളി കഥ മെനഞ്ഞതാകാം. മലയാളിയുടെ മുന്നില്‍ തമിഴന്‍ കക്കൂസ് വൃത്തിയാക്കുന്നവനും വിറക് കീറുന്നവനുമൊക്കെയായിരുന്നു. ബസ്സില്‍പോലും ചിലപ്പോള്‍ വൃത്തിയില്ലാത്തതുകൊണ്ട് കയറ്റാറില്ല. അടിമയെപ്പോലെ തമിഴന്‍ നമ്മുടെ അടുക്കളപ്പുറം തേടിവന്നു. നികൃഷ്ടജീവിയെപ്പോലെ പെരുമാറി.

എന്നാലും തമിഴന് സ്വന്തം നാടും ഭാഷയും സംസ്‌കാരവും കൈകോര്‍ത്ത് പിടിച്ചു. അവന്‍ തമിഴ് മാത്രം സംസാരിച്ചു. നമ്മളെ കൊണ്ട് തമിഴ് കൊഞ്ചിക്കൊഞ്ചി പറയിപ്പിച്ചു. അവന്റെ നാട്ടു ബസ്സിലും നഗരബസ്സിന്റെയും ബോര്‍ഡുകള്‍ തമിഴില്‍ എഴുതിവെച്ചു. ഭാഷ പഠിച്ചിട്ട് ഞങ്ങള്‌ടെ നാട്ടില്‍ വന്നാല്‍ മതിയെന്നാണ് തമിഴന്റെ നിശ്ചയം.

അവര്‍ക്ക് സിനിമനടന്മാര്‍ ദൈവപുത്രന്മാരായിരുന്നു. വിരശൂരനും തൊഴുന്നവനുമായി. തമിഴന്‍ നടന്മാരെ പൂജിച്ചു. കട്ടൗട്ടുകള്‍ ഉണ്ടാക്കി തെരുവോരങ്ങളില്‍ നിരത്തിവെച്ചു. കട്ടൗട്ടിന്റെ തലയിലൂടെ പാല്‍ ഒഴിച്ചു. ചെണ്ട മുട്ടി ആര്‍ത്ത് വിളിച്ചു ടാക്കീസുകള്‍ ഉത്സവപ്പറമ്പുകളാക്കി. നടന്മാര്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിയപ്പോള്‍ പിറകില്‍ അണിനിരന്നു. മുഖ്യമന്ത്രിമാരാക്കി നിര്‍ത്തി. അവര്‍ ചെയ്ത തെറ്റുകള്‍ ചിലപ്പോള്‍ പൊറുത്തു കൊടുത്തു. ചിലപ്പോള്‍ പകരം വീട്ടി. ഇപ്പോള്‍ ജയലളിത- കരുണാനിധി-

അന്നേരം മലയാളികള്‍ തെരുവുകളില്‍ ചര്‍ച്ച ചെയ്തു. (ആഗോളവത്കരണം)

അന്ന് മലയാളത്തിലും ഫാന്‍സുഅസോസിയേഷന്‍ എത്തിയിരിക്കുന്നു. തമിഴന്റെ രീതികളൊക്കെ പിന്‍പറ്റുന്നു. തമിഴന്‍ ഉപേക്ഷിച്ചത് പോലും. ഇന്ന് മലയാള സിനിമാ നടന്മാര്‍ പോറ്റിവളര്‍ത്തുന്ന ഫാന്‍സുകാര്‍ ടാക്കീസുകളില്‍ ബഹളം വെക്കുന്നു. ഫാന്‍സുകാര്‍ അന്യോന്യം തോല്‍പ്പിക്കുകയും ജയിപ്പിക്കുകയും ചെയ്യുന്നു. ഫാന്‍സുകള്‍ ഉണ്ടാക്കുന്നതിന്റെ കാരണം നടന്മാരുടെ സാമ്രാജ്യം നിലനിര്‍ത്തുവാനാണ്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ ഇതിന്റെ ഉപഭോക്താക്കളാണ്.

എന്നാല്‍ ഇന്ന് ഫാന്‍സുകാര്‍ എത്ര ലഹളയുണ്ടാക്കിയിട്ടും മഹാനടന്മാരുടെ സിനിമ പൊട്ടുന്നുണ്ട്. തെരുവുകളില്‍ പുതിയ മുഖങ്ങളുടെ സിനിമാപോസ്റ്ററുകളാണ് കാണുന്നത്. പുതിയ സംവിധായകര്‍ക്ക് രാഷ്ട്രീയബോധം കുറവാണെങ്കിലും എഡിറ്റിംഗ്, ക്യാമറ, മറ്റ് സാങ്കേതികരീതികളൊക്കെ ഉപയോഗിച്ചു പുതിയ രംഗപ്രവേശനം ഉണ്ടാക്കിയിരിക്കുന്നു. അതാണ് മലയാള ചര്‍ച്ച. തമിഴ് സിനിമ പുതിയ സമവാക്യത്തിലേക്ക് നീങ്ങിയപ്പോള്‍ മലയാള സിനിമ നിശ്ചലാവസ്ഥയിലായിരുന്നു. അന്നരമാണ് വെല്ലുവിളിയോടെ വന്നത്. ആ വരവാണ് പുതിയ സിനിമയുടെ രംഗപ്രവേശനം. ഇതൊരു തരംഗമാണ്. മഞ്ഞില്‍വിരിഞ്ഞ പൂവ് പോലെയെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതൊന്നുമല്ല. ചെറിയ ബജറ്റില്‍ സിനിമാ സ്വപ്നമാണിത്.

സിനിമയുടെ കഥയും ക്ലൈമാക്‌സുമൊക്കെ നിയന്ത്രിച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും കൂടിയുള്ള സിനിമാലോകം തിലകനെയും സുകുമാര്‍ അഴീക്കോടിനെയും വേദനിപ്പിച്ചതിന്റെ അനുഭവപാഠമാണിത്. ആ തിലകന്റെ മനസ്സിന്റെ വേദന. അമ്മയെ ചോദ്യം ചെയ്തതിന് തിലകന്റെ കോലം മോഹന്‍ലാലിന്റെ ഫാന്‍സ് കത്തിച്ചു. മമ്മൂട്ടിയും ഫാന്‍സു സഹായികളായി. തിലകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. വേദനയോടെയാണ് മരിച്ചത്. ആ വേദനയാണ് അമ്മയെ വേട്ടയാടുന്നത്. ഇന്ന് നമ്മുടെ സിനിമാനടന്മാര്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ കാരണം ഞാന്‍ ഇവിടെയുണ്ട് എന്ന് അറിയിക്കാനാണ്. എന്നാല്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നവരുടെ കഞ്#ികുടി മുട്ടിച്ചു. ബ്രാന്‍ഡ് അംബാസിഡര്‍  എന്ന രീതിയില്‍ സിനിമാ നടന്മാരുടെ രംഗപ്രവേശനം പിന്നെ ആ കമ്പനിയുടെ പരസ്യത്തില്‍ മറ്റുള്ളവരെക്കൊണ്ടു വരില്ലായെന്ന് ഉറപ്പുണ്ടാക്കാനാണ്.

Thursday, September 12, 2013

ജീവിതത്തിന്റെ കണക്ക് പുസ്തകം


ജീവിതത്തിന്റെ കണക്ക് കൂട്ടലുകള്തെറ്റിയപ്പോഴാണ് ഹബീസ് റഹ്മാന്നാടുവിട്ടതെന്ന കാര്യം നാട്ടുകാര്ക്കും ചങ്ങാതിമാര്ക്കും കുടുംബക്കാര്ക്കും ഭാര്യക്കും സിദ്ധീഖുല്അക്ബര്കമ്പനി മുതലാളിയായ ഹാജിക്കാക്കും അറിയാവുന്ന സംഗതിയാണ്. അവന്കൂട്ടുന്ന കണക്കുകളൊക്കെ തെറ്റിപ്പോവുന്നുവെന്നതാണ് കാരണം. എത്ര കൂട്ടിയിട്ടും ശരിയാകുന്നില്ല. കൂട്ടിയും കിഴിച്ചും കിട്ടുന്ന ഉത്തരം വിചാരിച്ച രീതിയില്എത്തുന്നുമില്ല.

അങ്ങനെ തെറ്റിയ കണക്ക് പുസ്തകവുമായി മുതലാളിയുടെ ഓഫീസ് മുറിയിലേക്ക് കയറുമ്പോള്ഹബീബീന്റെ നെഞ്ച് പിടച്ചിരുന്നു.

മുതലാളി നോക്കുമ്പോള്കണക്കുകളൊക്കെ ശരിയായതായി തോന്നണേയെന്ന് ഉടയതമ്പുരാനോട് പ്രാര്ത്ഥിച്ചിരുന്നു.

കണക്ക് പുസ്തകം മുതലാളിക്ക് കൊടുത്തു. മുതലാളി വാങ്ങി. മുന്നിലെ കസേരയില്ഇരിക്കാന്പറഞ്ഞു. ഇരുന്നു. കണക്ക് നോക്കിക്കൊണ്ടിരിക്കുന്ന മുതലാളി ഒരു വട്ടം തല ഉയര്ത്തി ഹബീബീനെ നോക്കി ഒന്നമര്ത്തി മൂളി. മുതലാളിയുടെ മുഖത്ത് വിരിയുന്ന വിവിധ ഭാവങ്ങള്കൃത്യമായും സൂക്ഷ്മമായും ഹബീബ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചില അക്കങ്ങളില്ചുകന്ന വൃത്തങ്ങള്വരച്ചു. വരച്ച അക്കങ്ങള്തല ഉയര്ത്തി ഹബീബിനെ നോക്കി.

''എന്താണ് കാര്യം'' അക്കങ്ങളോട് ഹബീബ് ചോദിച്ചു.

''ഇനിയൊരിക്കലും ചുകന്ന വരക്കുള്ളില്നിന്നും പുറത്തേക്ക് കടക്കാനാവില്ല''

കണക്ക് പുസ്തകത്തിലെ എല്ലാ പേജുകളിലും മുതലാളി ചുകന്ന വൃത്തങ്ങള്വരച്ചിരുന്നു.

പുസ്തകം മടിയില്വെച്ച് മുതലാളി ചോദിച്ചു.

''ഇതെന്താണ്''

''കണക്ക്''

''അതെനിക്കറിയാം. നീയെന്നെ പഠിപ്പിക്കേണ്ട'' മുതലാളിയുടെ ഒച്ച ഉയര്ന്നു.

''ഇതെന്താണിങ്ങനെയെന്നാ ചോദിച്ചത്''

''എങ്ങനെ''

ഹബീബ് തിരിച്ച് ചോദിച്ചപ്പോള്കണക്ക് പുസ്തകം അവന്റെ നേരെ മുതലാളി എറിഞ്ഞു.

''എങ്ങനെയുണ്ടെന്ന് നോക്കെടാ...''

നിലത്തുവീണ അക്കങ്ങളെയൊക്കെ പെറുക്കിയെടുത്ത് കണക്ക് വീണ്ടും കൂട്ടിനോക്കി. ശരിയാണ് കണക്കില്തെറ്റുണ്ട്.

''കൂട്ടിതെറ്റിപ്പോയി'' സങ്കടത്തിന്റെ തല കുനിച്ച് ഹബീബ് ഒച്ചതാഴ്ത്തി പറഞ്ഞു.

''കൂട്ടുന്നയിടത്ത് കണക്ക് കിഴിച്ചിടരുത്. കിഴിച്ചിടേണ്ടയിടത്ത് കൂട്ടിയിടരുത്. കണക്ക് തെറ്റും. കണക്ക് തെറ്റിയാല്നിനക്ക് നഷ്ടമൊന്നുമില്ല. ലക്ഷങ്ങളാണ് എനിക്ക് നഷ്ടമാകുക. കൃത്യമായ കണക്ക് എന്തിനും ഏതിനും വേണം. കണക്ക് തെറ്റിച്ചെഴുതിയവന് ഒരിക്കലും രക്ഷപ്പെടാനാവില്ല. കാരണം തെറ്റിയ കണക്കുകള്മനഃസമാധാനം തരില്ല, തിരിഞ്ഞുകുത്തും. അത് കണക്കിന്റെ സ്വഭാവമാണ്. വൃത്തിയായും കൃത്യമായും കണക്കെഴുതുമ്പോഴാണ് ജീവിതത്തില്മനഃസമാധാനമുണ്ടാകുക. മനഃപൂര്വ്വം തെറ്റിച്ചെഴുതിയാല്ജീവിതത്തിന്റെ ഗതി തെറ്റും. എല്ലാ കണക്കുകളും ശരിയുത്തരമായിരിക്കണം അവസാനിപ്പിക്കേണ്ടത്. ചോദ്യചിഹ്നങ്ങളോ ആശ്ചര്യ ചിഹ്നങ്ങളോ സംശയങ്ങളോ ഉണ്ടാകരുത്. ശാന്തമായ മനസ്സിന് മാത്രമേ കൃത്യമായ കണക്കെഴുതാന്കഴിയൂ. അതുകൊണ്ട് ഒന്ന് രണ്ടു ദിവസം ലീവെടുത്ത് വീട്ടില്ഇരുന്ന് കണക്കൊക്കെ ശരിയാക്കിയിട്ട് വാ...''

ഹബീബ് തലയാട്ടി.

വീട്ടില്ഇരുന്ന് പല പ്രാവശ്യം കണക്കുകള്മാറ്റിയും തിരുത്തിയും എഴുതി. കണക്ക് പുസ്തകവുമായി വീണ്ടും മുതലാളിയുടെ ഓഫീസ് മുറിയിലേക്ക് കയറി. കണക്കിനകത്തെ കള്ളക്കളികള്എത്ര പെട്ടെന്നാണ് മുതലാളി പിടിച്ചതെന്നറിയ്വോ... ചുകന്ന വൃത്തങ്ങള്അനവധി വരച്ചു.

''എന്താടാ ഇത്. നീയെന്നെ പറ്റിക്കുകയാ... ചോറ് തന്ന കൈക്ക് തന്നെയാ കടിച്ചത്''

കണക്ക് പുസ്തകം ഹബീബിനു നേരെ എറിഞ്ഞു. കണക്ക് പുസ്തകവും കണക്ക് അക്കങ്ങളും നിലത്തുനിന്നും വാരിയെടുക്കുമ്പോള്കരച്ചില്വന്നു.

കണക്കെഴുത്തുകാരന്കണക്കിന്റെ കുറുക്കുവഴികള്കണ്ടെത്തണം. തെറ്റിച്ചെഴുതിയ കണക്കുകള്മുതലാളിക്ക് ശരിയായ കണക്കുകളാണെന്ന് തോന്നണം. തോന്നിക്കണം. അതാണ് മിടുക്ക്. അതിന് സൂത്രവാക്യങ്ങള്അറിയണം; പഠിക്കണം, എല്ലാ സൂത്രവാക്യങ്ങളും വഴികളാണ്. വഴിതെറ്റിയാല്കണക്ക് തെറ്റും.

വഴി തെറ്റിയപ്പോഴാണ് ഗോവിന്ദന്മാഷ് കഴുത്തിന് പിടിച്ചത്. ഗോവിന്ദന്മാഷ് വീട്ടു കണക്ക് തരും. കണക്കിന്റെ വഴികളറിയാത്തവന് വീട്ട് കണക്ക് ചെയ്യാനാവില്ല. ഉത്തരം കിട്ടില്ല. കിട്ടിയ ഉത്തരം തെറ്റായിരിക്കും.

അതുകൊണ്ട് ചങ്ങാതിയുടെ പുസ്തകം നോക്കി പകര്ത്തിയെഴുതും. ചുകന്ന മഷിയില്പത്തില്പത്ത് മാര്ക്ക് കിട്ടും.

ഒരു ദിവസം ചങ്ങാതി പറ്റിച്ചു.

കണക്ക് തെറ്റിച്ചഴുതി. അതേപടി പകര്ത്തിയ കണക്ക് മാഷിനെ കാണിച്ചു.

''നീയെന്താടാ ചെയ്തുകൂട്ടിയിരിക്കുന്നത്''

ഹബീബീന്റെ കഴുത്ത് പിടിച്ച്, ഗോവിന്ദന്മാഷ് ചോദിച്ചു. അപ്പോള്തല കുമ്പിട്ട് ചങ്ങാതി ചിരിക്കുന്നത് കണ്ടു.

അതിന് ശേഷം ഓരോ കണക്കും ഹബീബിന് കഴുത്ത് പിടിക്കലാണ്. പിന്നെ കണക്കഴുതാന്സ്കൂളിലേക്ക് പോയില്ല. പുസ്തകക്കെട്ടുകള്നിലത്തുവെച്ച് പുഴ വക്കത്തിരിക്കും. സ്കൂള്സമയം കഴിഞ്ഞാല്വീട്ടിലേക്ക് നടക്കും.

അതും പിടിക്കപ്പെട്ടു.

ഇനി പഠിച്ചിട്ട് വലിയ കാര്യമില്ലായെന്ന് മനസ്സിലാക്കിയ ഹബീബിന്റെ ഉപ്പ അവനേയും കൂട്ടി ഹാജിക്കയുടെ ഓഫീസിന്റെ പടി കയറി. ഹാജിക്കോട് ഉപ്പ കാര്യം പറഞ്ഞു.

''അതിനെന്താ അവന്ഇവിടെ നില്ക്കട്ടെ. എനിക്കൊരു സഹായവുമാകും.''

അങ്ങനെയാണ് സിദ്ധിഖ് ഹാജിയുടെ സെയില്സ് എക്സിക്യൂട്ടീവായി ഹബീബ്, മാറുന്നത്. മൊത്തക്കച്ചവടക്കാരനാണ് ഹാജീക്ക. ഹോള്സെയ്ല്‍, റീട്ടെയ്ല്കടകളില്സാധനങ്ങള്എത്തിച്ചുകൊടുക്കുകയെന്നതാണ് ഹബീബിന്റെ പണി. വലിയ വണ്ടിയുണ്ട് അതിന് ഡ്രൈവറുണ്ട്. അച്ചാര്‍, മസാലപ്പൊടികള്വണ്ടിയില്കയറ്റിയ ശേഷം ഹബീബും കയറും. ഓരോ കടകളിലും ആവശ്യമുള്ള സാധനങ്ങള്നല്കി ബില്ല് കൊടുക്കും. അവര്തരുന്ന പണം വരവ് വെക്കണം.

ആഴ്ചക്കൊരു ദിവസം മുതലാളിയുടെ ഓഫീസിലാണ് പണി. ഒരാഴ്ച മുഴുവന്കിട്ടിയ പണവും കണക്കും മുതലാളിക്ക് നല്കണം. കണക്കുകള്ഒന്നോടിച്ച് നോക്കും അത്രതന്നെ. അങ്ങനെ വര്ഷങ്ങളോളം പണിയെടുത്ത ഹബീബ് മുതലാളിയുടെ വിശ്വസ്തനായി.

''നിങ്ങള് ശ്രദ്ധിക്കണം. ആരാന്റെ പൈസയാ''

നോട്ടുകെട്ടുകള്അലമാരയില്അടുക്കിവെക്കുമ്പോള്വേവലാതിയോടെ അവള്പറയുമ്പോള്ഹബീബിന് ചിരിവരും.

''ആരെങ്കിലും കട്ട് കൊണ്ടുപോയാലും നിങ്ങള്എടുത്തുവെന്നാണ് മുതലാളി പറയുക''

ഒരു ദിവസം അയല്പക്കത്തെ ഖാദര്ക്ക വീട്ടില്വന്നു. മകളുടെ കല്യാണമാണ് ഞായറാഴ്ച. സ്ത്രീധനത്തുക ഇന്ന് കൊടുക്കണം. ബാങ്ക് അവധിയാണ്. നാളെ ബാങ്കില്നിന്നും എടുത്ത് പണം തരാം. ഒരു ലക്ഷം രൂപ കടം വേണം. അല്ലെങ്കില്ചെക്ക് തരാം''

പ്രശ്നമൊന്നുമില്ല. തിങ്കളാഴ്ചയാണ് കണക്കുകൂട്ടി പണം മുതലാളിക്ക് നല്കേണ്ടത്. ഇനിയും ദിവസങ്ങള്ബാക്കിയുണ്ട് വെറുതെ കിടക്കുന്ന പണം ആര്ക്കെങ്കിലും ഉപകാരമാകട്ടെ.

അങ്ങനെ ഒരു ലക്ഷം രൂപ ഖാദര്ക്കാക്ക് കടം കൊടുത്തു. ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞു. ഖാദര്ക്ക പണം മടക്കി തന്നിട്ടില്ല. കണക്ക് കൊടുക്കേണ്ട ദിവസമായി. ഖാദര്ക്കയോട് ചോദിച്ചപ്പോള്വിചാരിച്ചത് പോലെ പണം കിട്ടിയില്ലായെന്ന് ഒന്ന് രണ്ട് ദിവസം കൊണ്ട് തരാമെന്നും പറഞ്ഞു.

''ഇന്ന് കണക്ക് കൊടുക്കേണ്ട ദിവസമാണ്''

''അതിനെന്താ... ഒന്ന് രണ്ട് കലക്ഷന്കിട്ടിയിട്ടില്ലായെന്ന് പറഞ്ഞാല്മതി. ആരറിയാന്‍. അടുത്ത ആഴ്ച കൊടുക്കാമല്ലോ...''

എത്ര ലളിതമായിട്ടാണ് ഖാദര്ക്ക പറഞ്ഞത്. ചങ്കിടിക്കുന്നുണ്ട്. തെറ്റാണ് ഒരഞ്ചു പൈസ ആരുടേയും ഇതുവരെ എടുത്തിട്ടില്ല. കളവ് പറയാതെ രക്ഷയില്ല. അടുത്താഴ്ച ഖാദര്ക്ക തന്നാല്ഒപ്പിച്ച് കൊടുക്കണം.

മുതലാളിക്ക് കണക്ക് കൊടുത്തപ്പോള്വിറച്ചു.

''എന്താ ഇങ്ങനെ''

''കലക്ഷന്കുറവാണ്''

വേറെ ഒന്നും മുതലാളി ചോദിക്കാത്തത് ഭാഗ്യം. ആരൊക്കെയോ പുറത്ത് കാത്തുനില്ക്കുന്നുണ്ട്. മുതലാളിക്കും ധൃതിയുണ്ട്.

ഒരാഴ്ച കഴിഞ്ഞിട്ടും ഖാദര്ക്ക പണം തന്നില്ല. ഇന്ന് നാളെയെന്ന് പറഞ്ഞ് ഉരുട്ടിക്കളിച്ചു. എങ്ങനെ പറഞ്ഞിട്ടും ഖാദര്ക്ക കുലുങ്ങിയില്ല.

ഒരു ദിവസം ഖാദര്ക്ക ബോംബയ്ക്ക് പോയി.

വീട്ടുകാരിയോട് ചോദിച്ചപ്പോള്കൈമലര്ത്തി.

''ഞങ്ങളോട് ചോദിച്ചിട്ടൊന്നുമല്ലല്ലോ പണം കടം കൊടുത്തത്. ഇതൊന്നും ഇവിടെ പറയേണ്ട'' വീട്ടകാര്വാതില്അടച്ചു.

അവസാനം പിടിക്കപ്പെട്ടു.

എല്ലാ കണക്കുകളും എടുത്ത് കൊണ്ടുവരാന്മുതലാളി പറഞ്ഞു. സാധനങ്ങള്കൊടുക്കുന്ന കടക്കാരെ ഫോണ്വിളിച്ച് കാര്യങ്ങള്ഉറപ്പുവരുത്തി. ഡ്രൈവറെ വിസ്തരിച്ചു. വേറൊരാളെ പകരക്കാരനാക്കി.

അന്ന് മുതലാളിയും ചങ്ങാതിമാരും പോലീസുകാരനും ഓഫീസിലുണ്ടായിരുന്നു.

അവര്കണക്കുകൂട്ടി. പത്ത്ലക്ഷം  രൂപ കുറവുണ്ടെന്ന് ഒരേ സ്വരത്തില്പറഞ്ഞു.

ഇല്ല. ഒരു ലക്ഷം ഖാദര്ക്കാക്ക് സഹായിച്ചതാണ്. അയാള് നാട് വിട്ടു. എങ്ങനെയങ്കിലും തിരിച്ചു തരാം. പത്ത് ലക്ഷമൊന്നും ഞാന്എടുത്തിട്ടില്ല.

''എന്നാല് കൂട്ടി കാണിക്ക്''

എത്ര കൂട്ടിയിട്ടും കണക്ക് ശരിയാകുന്നില്ല. കണക്കിനകത്ത് അവര്എന്തൊക്കെയോ തിരുകി കയറ്റിയിട്ടുണ്ട്.

അവര്കാണിച്ചയിടത്തൊക്കെ ഒപ്പിട്ട് കൊടുത്തു. വെറെ വഴി ഇല്ല. അല്ലെങ്കില്പോലീസ് സ്റ്റേഷന്‍, ജയില്എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചു.

''തരാനുള്ള പൈസ മുഴുവന്നാളെ തരണം. അല്ലെങ്കിലിവിടെ ജീവിക്കാനാവില്ല.''

പോലീസുകാരന്പറഞ്ഞു. അപ്പോള്മുതലാളിയും ചങ്ങാതിമാരും കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.

ജീവിതകാലം മുഴുവന്പണിയെടുത്താലും പത്ത്ലക്ഷം രൂപ കൊടുക്കാനാവില്ല.

ഇനിയെന്ത്?

തല കുനിച്ചിട്ടാണ് വീട്ടിലേക്ക് കയറിയത്. അവളോട് കാര്യം പറഞ്ഞു. അവള്പൊട്ടിക്കരയുകയാണ്. എന്ത് പറഞ്ഞിട്ടാണ് സമാധാനിപ്പിക്കുക. തിരിച്ചു കൊടുക്കാന്കാശില്ല. ഒരു തരി സ്വര്ണ്ണം പോലുമില്ല. മൂന്ന് പിഞ്ചുമക്കള്‍. ഒന്നുമറിയാതെ അവര്ഉറങ്ങുന്നതും നോക്കി കട്ടിലില്ഇരുന്നു. എല്ലാവരും ഉറങ്ങുമ്പോഴാണ് കിട്ടിയ വസ്ത്രങ്ങളൊക്കെ എടുത്ത് ബാഗിലിട്ട് വീട് വിട്ടിറങ്ങിയത്. ഒളിച്ചോടുകയായിരുന്നു. എവിടെയാണെന്നറിയില്ല. വേറെ വഴി ഇല്ല.

തീവണ്ടിയില്കയറി. ടിക്കറ്റൊന്നും എടുത്തില്ല. എന്തിന്? ദിക്കറിയാത്ത യാത്ര... എവിടെയോ ഇറങ്ങി. സ്ഥലപ്പേര് പോലും നോക്കിയില്ല. സ്ഥലപ്പേരുകള്എത്തിച്ചേരലിന്റെ അടയാളമാണ്. ഇനി സ്ഥലത്തിന്റെ ആവശ്യമില്ല. ആരും കാണാതെ, ആരും അറിയാതെ ജോലി ചെയ്ത് ജീവിക്കണം. മകളുടെയും ഭാര്യയുടെയും കാര്യം ഓര്ത്തപ്പോള്നെഞ്ച് പിടച്ചു.

കള്ളനാണ്.

ഹാജീക്കയുടെ പണം കട്ട കള്ളന്‍. മക്കളുടെയും അവളുടെയും തലയില്നിന്നും പേര് ഇനി മായ്ക്കാനാവില്ല. ഹാജീക്കയുടെ പണം മുക്കിയ ഹബീബിന്റെ ഓളും മക്കളുമല്ലേ അത്? നെഞ്ച് കത്തിപ്പോയി. അവരുടെ ജീവിതകാലം മുഴുവന് വിളിപേര് പിന്തുടരും. എന്നെ മക്കള്വെറുക്കും. അവളും വെറുക്കും. വെറുക്കപ്പെട്ടവനായി മാറും. ഹറാം പിറന്നവന്എന്റെ മകനല്ലെന്ന് ഉപ്പ പറയും. ഹോ.. എന്തൊരു നെഗളിപ്പാ... അനിയന്മാരും ഏട്ടന്മാരും കളിയാക്കി ചിരിക്കും.

അറിയുന്നവരൊക്കെ മൂക്കത്ത് വിരല്വെക്കും.

''ഹബീബ് അങ്ങനെ ചെയ്വോ''

''ചക്കരക്കുടം കണ്ടാല്ആരാ കയ്യിടാത്തത്''

ന്യായീകരണത്തിനും സൂത്രവാക്യമുണ്ട്.

തളര്ന്നു പോയി. തല ചുറ്റുന്നുണ്ട്. ഇനി ഒരടി നടക്കാനാവില്ല.

പറ്റിപ്പോയി.

പറ്റിച്ചു.

ഇനിയൊരിക്കലും ഒരു മനുഷ്യനേയും സഹായിക്കില്ല.

ഖാദര്ക്കാക്ക പറ്റിച്ചുവെന്ന കാര്യം ആരും മുഖവിലക്കെടുത്തില്ല.

''ഹേയ് ഹാജീക്ക കളവ് പറയില്ല''

ആരോ പിറകില്നിന്നും വിളിക്കുന്നുണ്ട്.

ആരാണ്? ആരായിരിക്കും?

ഇവിടെയും ജീവിക്കാന്അനുവദിക്കില്ലേ?

''നീയെന്താടാ... ഇവിടെ''

ചുമലില്തൊട്ട് ചോദിക്കുന്നു.

പിടിച്ചു കഴിഞ്ഞു.

ഇനി രക്ഷയില്ല.

''നിന്റെ മുതലാളി പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണോ...''

തിരിഞ്ഞുനോക്കി.

ആരും ഇല്ല പിറകില്. തോന്നുന്നതാണ്. പേടിച്ചിട്ടാണ്.

പിടിക്കപ്പെടുന്നതിന് മുമ്പ് ഇവിടെ നിന്നും രക്ഷപ്പെടണം. തിരിച്ചറിയാത്ത ഒരിടത്തേക്കായിരിക്കണം യാത്ര. രാത്രിവണ്ടിക്ക് കയറണം.

ചുറ്റുപാടുമുള്ളവരൊക്കെ തുറിച്ചു നോക്കുന്നുണ്ട്.

അപരിചിതരായ ഇവരൊക്കെ എങ്ങനെയാണ് കാര്യങ്ങള്അറിഞ്ഞത്. പത്രത്തില്ഫോട്ടോ വന്നിട്ടുണ്ടാകുമോ?

''കള്ളന്‍... കള്ളന്‍'' ആരോ വിളിച്ചു പറയുന്നത് കേട്ടു.

ആള്ക്കാരൊക്കെ ആര്ത്ത് വിളിച്ച് പിറകില്നിന്നും ഓടി വരികയാണ്

തിരിഞ്ഞുനോക്കാതെ ഹബീബ് ഓടി.

പിറകില്മുതലാളിയുടെ ചങ്ങാതിമാരും നാട്ടുകാരും പോലീസുകാരും ഉപ്പയും അനിയന്മാരും ഏട്ടന്മാരും ഖാദര്ക്കയുടെയും ഒച്ച കേള്ക്കുന്നുണ്ട്.

പത്ത് ലക്ഷം കട്ടവനാണവന്‍... പിടിക്ക്..

ഓടി.

തിരിഞ്ഞുനോക്കാതെ ഹബീബ് ഓടുകയാണ്.

അവസാനം,

ഓടാന്കഴിയാതെ, കാലുകള്തളര്ന്ന്, കിതപ്പോടെ മണ്ണിലേക്ക് അവന്വീണു ചുറ്റുപാടുകളില്നിന്നും വിജയികളുടെ ആര്പ്പുവിളി കേള്ക്കും.