Thursday, April 10, 2008

കണ്ണൂരിലെ നരനായാട്ട്


ണ്ണൂരില്‍ ചോരയുടെ മണം മാറിയിട്ടില്ല.രാഷ്ട്രീയ നേതാവ് എന്ന പദവി നില നിര്‍ത്തുവാന്‍ അണികളെ കുരുതി കൊടുക്കുന്ന ഇരുകാലി രാഷ്ട്രീയ ചെന്നായ്ക്കളുടെ സ്വാര്‍തഥഭൂമിയാണിത്.ഇവിടെ അറ്റ്വീഴുന്നത് സാധാരണ കുടുംബക്കാരുടെ അത്താണിയും സ്നേഹവുമാണ്.കുടുംബ കഷ്ട് നഷ്ട്ങ്ങളുടെ വേദനയും ദുരിതവുമ്രാഷ്ട്രീയ പാര്‍ട്ടികള്‍ പതാക പുതപ്പിക്കലിലും,വിലാപ യാത്രകളിലും,അനുസ്മരണങ്ങളിലും,പൊതു ദര്‍ശനങ്ങളിലുമ്പിന്നെ അവസാനം സ്തൂപങ്ങളിലും കുരുക്കിക്കിടത്തുന്നു.

വേട്ടനായ്ക്കളെപ്പൊലെ പോറ്റി വളര്‍ത്തി സംസ്കരിച്ചെടുത്ത രാഷ്ട്രീയ നരഭോജികളായ അണികളുമായി പോരിനിറങ്ങുന്ന അണികളുടെ ചെയ്തികളാണ് നാം തിരിച്ചറിയേന്ട്ത്.ബോംബുകളും,തലയുരുളലും,കുടല്‍മാല പറിച്ചെടുക്കലും,കടകള്‍ കത്തിച്ചും,സ്കോറുകളുടെ
എണ്ണം പെരുക്കി ജയിക്കുന്നത് തടിച്ചുരുണ്ട, കൊഴുത്ത രാഷ്ട്രീയകാര്‍ മാത്രമാണ്.തോല്‍ക്കുന്നതോ-മെലിഞ്ഞുണങ്ങി നിരാലംബരായ സാധാരണക്കാരനും.

Sunday, March 30, 2008

മലയാള വാര്‍ത്ത,വായന-ഇംഗ്ലീഷ്കാരണ്ടെ ടൈ

നല്ല ഭാഷയും വിവരവും,നല്ല സംസ്കാരവും,വേഷവും വെള്ളക്കാരണ്ടേതാണെന്ന കൊളൊണിയല്‍ ദാസ്യബോധത്തിണ്ടെ ഫലമാണു ടെലിവിഷനില്‍ മലയാള വാര്‍ത്ത വായിക്കുന്നവര്‍ ഇംഗ്ലീഷ്കാരണ്ടെ ടൈ കെട്ടുന്നത്.ബുഷിണ്ടെ ഭാര്യയായ ലോറ ബുഷ് കോട്ട് മാത്രം ധരിക്കുന്നത് കൊണ്ടായിരിക്കാം-മഹിളകള്‍ കോട്ട് മാത്രം ധരിക്കുന്നത്. വെള്ളക്കാരണ്ടെ വേഷം മികച്ച വേഷമാണെന്നും മലയാളിയുടെ വേഷം മലയാള ദിനത്തില്‍ കെട്ടുന്ന മിമിക്രി വേഷമാണെന്നും കരുതുന്ന രാഷ്ട്രീയക്കാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ മലയാളിയുടെ ലങ്കോട്ടി കഴുത്തിലണിയുന്നത് കാണാം.ലോകത്തിണ്ടെ എത് മാറ്റവും അതി വേഗതയില്‍ സ്വീകരിക്കുന്ന മലയാളി സായിപ്പുണ്ടാക്കുന്ന വികസനമാണു,വിദ്യാഭ്യാസമണ്,വേഷമാണ്,ഭക്ഷണമാണ്,ഉല്‍പ്പന്ന്മാണ്,മികച്ചതെന്നു കരുതുന്നത്.നമ്മുടെ ഭരണം പോലും സാപ്പിണ്ടെ കൈവെള്ളയില്‍ വെച്ച് കൊടുത്ത്,സായിപ്പ് തുമ്മിയാല്‍ കേരളം ഗതി പിടിക്കില്ലായെന്ന് കരുതുന്നവര്‍ അധികരിച്ച് വരും.ഇസ്തിരി ചുളിയുന്നതും വിയര്‍പ്പ് ഉരുക്കുന്നതുമായ ജോലികള്‍ തമിഴനും,ബംഗ്ലിക്കും,ഒറീസ്സക്കരനും നല്‍കി മള്‍ട്ടി നാഷണല്‍ കമ്പനികാരണ്ടെ തുച്ച്പ്പണി എടുക്കുന്ന മലയാളി ടൈ കെട്ടി മലയാള വാര്‍‍ത്ത വായിക്കുന്നതിലും മലയാള ഭാഷയെ കൊഞ്ഞനം കുത്തുന്നതിലും മലയാള ഭാഷ പടിപ്പികാത്ത സ്കൂളുകളും ഉണ്ടാക്കുന്നതില്‍ വലിയ അത്ഭുതമെന്നും വേണ്ട.