Thursday, April 10, 2008

കണ്ണൂരിലെ നരനായാട്ട്


ണ്ണൂരില്‍ ചോരയുടെ മണം മാറിയിട്ടില്ല.രാഷ്ട്രീയ നേതാവ് എന്ന പദവി നില നിര്‍ത്തുവാന്‍ അണികളെ കുരുതി കൊടുക്കുന്ന ഇരുകാലി രാഷ്ട്രീയ ചെന്നായ്ക്കളുടെ സ്വാര്‍തഥഭൂമിയാണിത്.ഇവിടെ അറ്റ്വീഴുന്നത് സാധാരണ കുടുംബക്കാരുടെ അത്താണിയും സ്നേഹവുമാണ്.കുടുംബ കഷ്ട് നഷ്ട്ങ്ങളുടെ വേദനയും ദുരിതവുമ്രാഷ്ട്രീയ പാര്‍ട്ടികള്‍ പതാക പുതപ്പിക്കലിലും,വിലാപ യാത്രകളിലും,അനുസ്മരണങ്ങളിലും,പൊതു ദര്‍ശനങ്ങളിലുമ്പിന്നെ അവസാനം സ്തൂപങ്ങളിലും കുരുക്കിക്കിടത്തുന്നു.

വേട്ടനായ്ക്കളെപ്പൊലെ പോറ്റി വളര്‍ത്തി സംസ്കരിച്ചെടുത്ത രാഷ്ട്രീയ നരഭോജികളായ അണികളുമായി പോരിനിറങ്ങുന്ന അണികളുടെ ചെയ്തികളാണ് നാം തിരിച്ചറിയേന്ട്ത്.ബോംബുകളും,തലയുരുളലും,കുടല്‍മാല പറിച്ചെടുക്കലും,കടകള്‍ കത്തിച്ചും,സ്കോറുകളുടെ
എണ്ണം പെരുക്കി ജയിക്കുന്നത് തടിച്ചുരുണ്ട, കൊഴുത്ത രാഷ്ട്രീയകാര്‍ മാത്രമാണ്.തോല്‍ക്കുന്നതോ-മെലിഞ്ഞുണങ്ങി നിരാലംബരായ സാധാരണക്കാരനും.

3 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

സത്യം കനല്‍ കണ്ടെത്തിയിരിക്കുന്നു. തുടരുക ഈ കനലാട്ടം ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

പുടയൂര്‍ said...

ആശംസകള്‍...

ഞാന്‍ ഇരിങ്ങല്‍ said...

സമൂഹത്തിന് നേരെ പിടിച്ച തുറന്ന കണ്ണും ശിഥിലമാകാത്ത മനസ്സുമാകട്ടെ കൂട്ടിന്.
വീണ്ടും വീണ്ടും തുടരുക

സ്നേഹപുര്‍വ്വം
രാജു ഇരിങ്ങല്‍