Monday, January 21, 2013

പ്രകൃതി സംരക്ഷണം ഒരു സ്‌നേഹസംവാദം








മ്മുടെ ഭൂമിക്ക്‌ തീപിടിച്ചിരിക്കുന്നു. പ്രകൃതി എല്ലാവര്‍ക്കും തുല്ല്യ അവകാശത്തോടെ തുല്ല്യ നീതിയോടെ അവകാശപ്പെട്ടതാണ്‌ നിര്‍മ്മിക്കപ്പെടുന്ന ഏതും (വ്യവസായമാകട്ടെ. അണുശാലയാകട്ടെ. വൈദ്യുതി നിലയമാകട്ടെ.അണക്കെട്ടാകട്ടെ) അതു രാഷ്‌ട്ര വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കും നിദാനമാകുന്നു. ഒരു ബഹുരാഷ്‌ട്ര കുത്തകയുടെ കീഴില്‍ ഉയരുന്ന വ്യവസായമോ വൈദ്യുതി നിലയമോ സ്‌താപിതമാവുമ്പോള്‍ അന്നാട്ടിലെ ജനവിഭാഗത്തിനു പല ആനുകൂല്യങ്ങളും പുരോഗതിയും വികസനവും ജോലികളും ലഭിക്കുമെന്നു പറഞ്ഞുവരുന്നു. എന്താണ്‌ പുരോഗതി? ഏതുവിധത്തിലുളള വികസനമാണ്‌ അര്‍ത്ഥമാക്കുന്നത്‌? വായുവും മണ്ണും ആകാശവും വനവും കണ്ടല്‍ വനങ്ങളും പുഴകളും ഉള്‍ക്കൊളളുന്ന നമ്മുടെ പ്രകൃതി മലിനാവസ്‌തയിലെത്തിക്കുകയും{ }ഉള്‍കൊളളുന്ന ജനങ്ങള്‍ കുരച്ചുകുരച്ചു ജീവഛവങ്ങളാവുകയും അവരുടെ കണ്ണുകളില്‍ നിന്നും കാഴ്‌ച മന്ദീഭവിക്കുകയും മരുപ്പറമ്പാകുന്ന ഗര്‍ഭപാത്രങ്ങളും അംഗവൈകല്യത്തോടെ ഭൂമിയെത്തേടിയെത്തുന്ന കുഞ്ഞുങ്ങളെയും സൃഷ്‌ടിക്കപ്പെടുന്ന ഉല്‍പാദന ഫാക്‌ടറികളാകുകയല്ലേ ഇത്തരം നിലയങ്ങള്‍? സര്‍കാരിന്റെ അതികാരം ഉപയോഗിക്കുക സാധാരണ ജനങ്ങളുടെ അസ്‌തിത്വത്തിന്റെ മുകളിലാണ്‌ നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുളള കുത്തകഫാക്‌ടറികളും അണുനിലയങ്ങളും ഗ്യാസ്‌ പ്ലാന്റുകളും വിമാനത്താവളങ്ങളും ഉയിര്‍കൊളേളണ്ട സ്‌തലം തേടുന്നത്‌ പാവപ്പെട്ടവന്റെ ഗ്രാമീണത നിറഞ്ഞ ചാളകള്‍ക്കു മുകളിലായിരിക്കും. വലിയവര്‍ പ്രതിഷ്‌ട കൊളളുന്ന (സാമ്പത്തിക സ്‌ഥിതിയുളള ഉദ്യോഗ പ്രമാണിമാരും കുബേരന്‍മാരും പ്രഭുമതികളും) താമസിക്കുന്ന ജനസാന്ദ്രതനിറഞ്ഞ മണിമന്ദിരങ്ങള്‍ക്കരികില്‍ പറ്റുകയില്ല എന്നത്‌ നിസ്‌തര്‍ക്കമാണ്‌. മനുഷ്യന്റെ അടിസ്‌താന സൌകര്യങ്ങളായ റോഡ്‌ ആശുപത്രി റേഷന്‍കട അംഗന്‍വാടി സ്‌കൂള്‍ എന്നിവ ഈഗ്രാമത്തില്‍ ഉണ്ടോഎന്ന അന്വേഷണം പോലും നടത്തുവാന്‍ ഭരണകൂടം തയ്യാറാകുന്നില്ലയെന്നതാണ്‌ നേര്‌ വികസനം വികസനം എന്ന മന്ത്രം വായിലും മനസ്സിലും കുത്തകകളില്‍ നിന്നുളള മ്ലേഛമായ കൈക്കൂലിക്കുളള അമിതമായ ആഗ്രഹവുമാണ്‌ പ്രകടമാവുന്നതെന്നറിയുക. എപ്പോഴും ചെലവിന്റെയും ഉണ്ടാകുന്ന നേട്ടങ്ങളുമാണ്‌ എല്ലാവരും നോക്കുന്നത്‌ അതിനപ്പുറം പറിച്ചു നടലും സമ്പാദ്യ ഭൂമിയും നഷ്‌ടപ്പെടുന്ന ആയിരങ്ങളുടെ ദുഖവും വേവലാതികളും നമുക്ക്‌ ചിന്തിക്കേണ്ട ആവശയമില്ലായെന്നത്‌ ഖേദകരമാണ്‌ ഒരു പട്ടിക്ക്‌ നല്‍കുന്ന പരിഗണന പോലും നാം അവര്‍ക്കു നല്‍കുന്നില്ല സര്‍ക്കാരിന്റെ തുഛമായ കണക്കു പുസ്‌തകങ്ങളില്‍ നിന്നുളള നഷ്‌ട പരിഹാരത്തുക കൈപ്പറ്റി ഓടിമറയുക എന്നതാണ്‌ അവര്‍ക്കുളള മറുപടി. കഷ്‌ട നഷ്‌ടങ്ങള്‍ അനുഭവിക്കുന്ന അവരുടേത്‌ മാത്രമുളള പ്രശ്‌നങ്ങളാണല്ലോ. നമ്മുടെ സമാധാനവും പ്രകൃതി ഭംഗിയുടെ സൌകുമാര്യതയും നാം പുകമറക്കുളളില്‍ ജീവിക്കണമെന്ന നമ്മുടെ യജമാനന്‍മാര്‍ ശാഠ്യം പിടിക്കുന്നതും എന്തുകൊണ്ടാണ്‌. നമുക്കിഷ്‌ടമില്ലാത്തത്‌ സ്വീകരിക്കാതിരിക്കുവാനും അതു പ്രയോഗത്തില്‍ വരുത്താതിരിക്കാനുമുളള ബാദ്യത സര്‍ക്കാറിനുമില്ലേ?.

അണുശാലകളിലെ അവശിഷ്‌ടങ്ങൾ.

അണുശാലകളില്‍ നിന്നും വിസര്‍ജിക്കപ്പെടുന്ന അവശിഷ്‌ഠങ്ങൾ കാഠിന്യവിഷം നിറഞ്ഞതാണ്‌ അതുകൊണ്ടുതന്നെ മനുഷ്യന്‍ എത്തിപ്പെടാത്ത ആഴക്കടലില്‍ അഗാധതയിലേക്ക്‌ തളളുന്നു. പക്ഷേ അതൊക്കെ നാം അറിയാതെ നമ്മുടെ ശരീരങ്ങളിലേക്ക്‌ സൈക്കിളിക്കൽ പ്രയോഗത്തിലൂടെ എത്തുന്നുവെന്നതാണ്‌ യഥാര്‍തഥ്യം അണുശിഷ്‌ടം ഭക്ഷിക്കുന്നമത്‌സ്യങ്ങളിലൂടെ നമ്മുടെ അകങ്ങളിലേക്ക്‌ അണു കടക്കുന്നു. മനുഷ്യന്‍ വികൃതമാക്കുന്ന പ്രൃകതിക്കെതിരെ പ്രകൃതിതന്നെ തിരിച്ചടിക്കുന്നു.
നാം മനുഷ്യര്‍ സ്വാര്‍തഥരാണ്‌ നമ്മുടെ നിലനില്‍പ്പും നമ്മുടെ ജീവിത സൌകര്യങ്ങളും ആഢംബരവും നമ്മുടെ ഭണ്‌ധാരങ്ങളെക്കുറിച്ചുമാത്രമെ ചിന്തിക്കാറുളളൂ. നമുക്കപ്പുറത്ത്‌ നമ്മടെ മക്കള്‍ ജീവിക്കേണ്ട ഭൂമിയാണെന്ന ചിന്തയാണു  നമുക്കില്ലാത്തതും. ചുട്ടുപൊള്ളുന്ന തിളയ്‌ക്കുന്ന ഭൂമിയില്‍ അവര്‍ക്ക്‌ നമ്മുടെ മക്കള്‍ക്ക്‌ ജീവിതം അപാപ്യമാണെന്നറിയുക.എങ്കില്‍ മാത്രമെ പ്രകൃതിസ്‌നേഹികളുടെ നന്മ നിറഞ്ഞ ആവേശം നിറഞ്ഞ എതിര്‍പ്പുകളുടെ സാംഗത്യം അറിയുകയുള്ളൂ.ആ സത്യമാണു നാം തിരിച്ചറിയേണ്ടതും.

ഓസോണ്‍ ദ്വാരവീഴ്‌ച

സൂര്യനില്‍നിന്നുള്ള അപകട കാരികളായ ആട്രാവയലറ്റ്‌ കിരണങ്ങള്‍ തടഞ്ഞു ഭൌമ ഉപരിതലത്തെ കാക്കു സംരക്ഷണ കവചമാണ്‌ ഓസോണ്‍ പടലം ഓസോണ്‍ പാഌകഌലെ വിള്ളല്‍ അപകടകരമായ വിധത്തില്‍ വലുതായിക്കൊണ്ടിരിക്കുന്നുവെന്നു ലോക കാലാവസ്‌ത റിപ്പോര്‍ട്ടു ചെയ്യുന്നു തൊക്ക്‌ കാന്‍സര്‍പോലുള്ള അപകടകരമായ ആരോഗ്യപ്രശ്‌നങ്ങളും ജീവജാലങ്ങളുടെ ഭക്ഷ്യശൃംഖലയുടെ അടിസ്‌ഥാനമായ സൂക്ഷ്‌മ സസ്യങ്ങള്‍ നാമാവശേഷമാകുമെന്നും അറിയുക.

എന്‍റോണ്‍

ങ്ങമ്മുടെ പ്രകൃതിയുടെ വരദാനങ്ങളായ പുഴകളും നദികളും ഗ്രാമീണതകളുടെയും ഭൂമിയില്‍ ജീവിച്ച്‌ അതിന്റെ സൌകര്യം നുകര്‍ന്ന്‌ അവിടെ കൃഷിചെയ്യുവാനും മീന്‍ പിടിക്കുവാനുമുള്ള ബഹുരാഷ്‌ട്ര കുത്തകകള്‍ സാമൂഹ്യ വികസനത്തിനു അത്യന്താപേക്ഷിതമാണെന്ന പ്രചാരണവും എന്‍റോണിനെ ആദര്‍ശവല്‍ക്കരിക്കുകയുമാണ്‌ ഭരണവര്‍ഗവും കെ.പി.പി. നമ്പ്യാരും ചെയ്യുന്നത്‌. നമ്മുടെ പ്രകൃതിയെ വിഷലിപ്‌തമാക്കിയ ശേഷംകിട്ടുന്ന ഈ വികസനത്തിന്റെ ലാഭവും ലാഭ വിതരണവും ഇങ്ങോട്ടാണ്‌ ഒഴുകുക? കുത്തകകളാണ്‌{ }സ്വരൂപിക്കുകയും അനുഭവിക്കുകയും ചെയ്യുക ന്യുനപക്ഷത്തിന്റെ ലാഭത്തിനു വേണ്ടി നമ്മുടെ ഭൂമി (കണ്ടല്‍ വനങ്ങള്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുക ഭുമിയുടെ മുകഌല്‍ കറുത്ത ആവരണവും കടുത്ത വിഷമണവും കടുത്ത വിഷമണവും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുക മാലിന്യനള്‍ ഭക്ഷിക്കുക എന്നിവ) യാണ്‌ എന്‍റോണ്‍ ആവശ്യപ്പെടുന്നത്‌. പ്രകൃതിയുടെ ഊര്‍ജ്‌ജ സ്രോതസ്സില്‍ നിന്നാണ്‌ സാധാരണ ജനതക്ക്‌ ഏറ്റവും കൂടുതല്‍ വികസനം ലഭിക്കുക (പോത്തന്‍പാറ അറിയുക) പോത്തന്‍പാറ ജനകീയമാകുന്നതും അതുകൊണ്ടാണ്‌.

മേധയുടെ വരവ്‌

സര്‍ക്കാര്‍ പടുത്തുയര്‍ത്തുവാന്‍ തീരുമാനിച്ച അണക്കെട്ടിനെതിരെ മേധാപട്‌ക്കര്‍ ബോംബെയില്‍ നിന്നും എന്തെങ്കിലും നിയമ നടപടികള്‍ക്ക്‌സാദയതയുണ്ടോ എന്ന്‌ തിരയുവാനാണ്‌ നര്‍മ്മതാ തീരത്ത്‌ എത്തുന്നത്‌ അവര്‍ ഗ്രാമീണരുമെന്നിച്ച്‌ ആടിയും പാടിയും അവരുടെ ദൈനംദിന വ്യവഹാരങ്ങള്‍ കണ്ടറിഞ്ഞ്‌ അവരോടൊപ്പം ജീവിക്കുകയായിരുന്നു. ആസാരാംശമാണ്‌ മേധയുടെലഌതജീവിതത്തിനും ജലസമര്‍പ്പണത്തിനു തയ്യാറാവുന്ന മനശ്‌ശാഠ്യവും പ്രകടമാക്കുന്നത്‌.
നമുക്കുമുണ്ട്‌ പ്രകൃതിസ്‌നേഹികള്‍{ }സൊസൈറ്റിലേഡികളും പുരുഷന്മാരും അവര്‍ മണിമാഌകകഌല്‍നിന്നും പൊങ്ങച്ചസഞ്ചി ചുഴറ്റിചുണ്ടില്‍ ചായം പൂശി സുഗന്ധദ്രവ്യങ്ങള്‍ പൂശി (ജീവനോടെ മൃഗങ്ങളെ പുഴുങ്ങിയാണ്‌ സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്നതെന്നറിയുക) സൌന്ധര്യനണിഞ്ഞ്‌ ഭൂമിയിലേക്കിറങ്ങുന്നു എൌ‍ക്ലബ്ബുകാര്‍ ഭൂമിക്ക്‌ മുകഌല്‍ മരങ്ങള്‍നാട്ടി ഓടിമറയുന്നു. തണുത്ത മുറികഌല്‍ ജീവിക്കുന്ന പ്രകൃതിസ്‌നേഹികള്‍ എന്നാണ്‌ മേധപറയുന്നത്‌.
ഏത്‌ പഠനം നടത്തുമ്പോഴും അതിന്റെ നേട്ടത്തേക്കുറിച്ചു മാത്രമേ നാം ചിന്തിക്കാറുള്ളൂ സസ്യജാലകങ്ങളുടെ ജീവികളുടെ മല്‍സ്യക്കൊഴിലാഌകളുടെ ആദിവാസികളെന്ന പ്രകൃതരെ (നമ്മുടെ സംസ്‌കാരത്തിന്റെ ആദ്യ അവതാരകരാണെന്നറിയുക) ഭൂകമ്പ സാദ്യതകളെ നിയമങ്ങള്‍ക്കരികില്‍ ജിവിക്കുന്ന പാവപ്പെട്ടവന്റെ ശ്വാസകോശങ്ങളെകുറിച്ച്‌ മലിനീകരിക്കപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ച്‌ ഭൂമി്യ‍െക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ കാണാറില്ലെന്ന്‌ മേധ ഓര്‍മിപ്പിക്കുന്നു. പത്തു വര്‍ഷം കഴിഞ്ഞാല്‍ നമുക്ക്‌ ലഭിക്കുന്ന മിച്ചത്തെക്കുറിച്ചും കൈവരുന്ന അതിക വരുമാനത്തെക്കുറിച്ചും ഉയരുന്ന ഫാക്‌ടറി വികസനത്തെക്കുറച്ചും{ }ജോലികളെക്കുറിച്ചുമുള്ള ഊഹക്കണക്കു മാത്രമാണ്‌ നാം കേള്‍ക്കുന്നത്‌.
തെറ്റായ വികസനം നമുക്ക്‌ അതിക ബാദ്യത വരുത്തിവെക്കുന്നു എല്ലാ വികസന പദ്ധതികളും കമ്പോളാധിഷ്‌ഠിതമാണ്‌. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരുവാന്‍ ഈപ്രകൃതഒക്കു കള്‍ി‍യും എന്നാല്‍ അത്യാര്‍ത്തി സഹിക്കുകയില്ലെന്ന്‌ മേധ ഓര്‍മ്മിപ്പിക്കുന്നു. കീടനാശിനികളുടെ അമിത ഉപഭോഗം നിമിത്തം വസന്തത്തെ ഇല്ലതാക്കുമെന്ന്‌ കാര്‍സര്‍ (നിശബ്‌ദ വസന്ത ഗ്രന്‌ഥം എഴുതിയ) പറയുന്നു അതുകൊണ്ട്‌ തന്നെയാണ്‌ പദ്ധതിപ്രശേങ്ങളായ പാപ്പിനിശേരി ഇരിണാവ്‌ അഴീകോട്‌ പൊയ്‌ത്തും കടവ്‌ മാട്ടൂല്‍ എന്നീ സ്‌തലങ്ങളില്‍ അവര്‍ സന്ദര്‍ശിച്ചതും അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയതും.
മഴ സമൃദ്ധമായി ലഭിക്കുന്ന സംസ്‌ഥാനമാണ്‌ കേരളം പക്ഷേ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്നതും നമ്മുടെ നാട്ടില്‍തന്നെ ഈ അസാംഗത്യത്തെക്കുറിച്ച്‌ ഒരുനല്ല പഠനം നടത്തി രൂക്ഷമായ വെള്ളക്ഷാമത്തിനെതിരെ അനന്തര നടപടി ഇത്‌വരെ സ്വീകരിച്ചുവോ.? ഇല്ലതന്നെ പൊട്ടിപ്പൊഌഞ്ഞു. കാലപ്പഴക്കം ബാധിച്ച ഒരൊറ്റ പദ്ധതിപോലും നാശത്തില്‍ നിന്നു രക്ഷിക്കുവാന്‍ നമ്മുടെ സര്‍ക്കാറുകൾ ഇതുവരെ തയ്യാറാവുകയോ പിഴുതു മാറ്റുകയോ ചെയ്യുകയില്ലെന്നു നമുക്കറിയാം കുത്തകകള്‍ക്കു നാം ഗിനിപ്പന്നികളാണ്‌ അതുകൊണ്ടു തന്നെയാണ്‌ നിരോധിച്ച മരുന്നുകളും കീടനാശിനികളും രാസമരുന്നുകളും അണു നിലയങ്ങളും നമ്മുടെ ഭൂമിയില്‍ അടിച്ചേല്‍പിച്ചതും.
നാം മാറിയേ തീരൂ ഇച്‌ഛാശക്‌തിയും ബോധവത്‌കരണവും നിശ്‌ചയ ദാര്‍ഢ്യവും ഉണ്ടെങ്കില്‍ നമുക്ക്‌ സത്യത്തെ വരവേല്‍ക്കാം ദിശമാറിയുള്ള വികസനം നമ്മെ പടുകുഴിയിലേക്കും ഭ്രാന്തിലേക്കുമാണ്‌ എത്തിക്കുകയെന്ന അറിവ്‌ സാധാരണജനങ്ങഌല്‍ കൂടി എത്തിയിരിക്കുന്നു. അതാണ്‌ പ്രകൃതിസ്‌നേഹികളുടെ വിജയവും. ഈ അറിവ്‌ സന്തോഷകരമാണ്‌.

എതിര്‍വാദം

വികാര പരമായ പരിസ്‌ഥിതി വാദമെന്നാണ്‌ പ്രൊഫ. ജഗന്നാഥപണിക്കര്‍ (കേരള കൌമുദി ഓണപ്പതിപ്പ്‌)പറയുന്നത്‌ ബഹുഭൂരിപക്ഷം വരുന്ന വികസിത രാജ്യങ്ങളെ പ്രയോഗിക്കുന്ന തന്ത്രമാത്രെ പരിസ്‌ഥിതിവാതം അമേരിക്കയില്‍ 9 ആണവനിലയങ്ങളും ബ്രിട്ടന്‍ 8 ഫ്രാര്‍സ്‌ എന്നീതോതിലും ഉണ്ട്‌ എന്നാല്‍ എന്ത്യക്കോ വെറും ആറെണ്ണം മാത്രം ഊര്‍ജ്‌ജമാണെങ്കില്‍ വികസിത രാജ്യങ്ങൾ അവികസിത രാജ്യങ്ങളെക്കാൾ ഉല്‍പ്പാദിപ്പിക്കുന്നു. എന്തുകൊണ്ടാണ്‌ വികസിത രാജ്യങ്ങൾ ആണവനിലയങ്ങള്‍ അടച്ചു പൂട്ടാത്തതെന്നും അതിനെതിരെ പ്രകൃതിസ്‌നേഹികൾ പ്രതികരിക്കാത്ത തെന്തെന്നും പ്രൊഫസര്‍ ചോദിക്കുന്നു.
ആണവ ശാസ്‌ത്രജ്‌ഞ്ഞന്മാരെ ഭല്‍സിക്കുന്നു. പ്രകൃതിസ്‌നേഹികള്‍ ഭൂമിയിലേക്ക്‌ പാഞ്ഞുവരുന്ന ഉല്‍ക്കകളെയും ദൂമകേതുക്കളേയും തിരിച്ചു വിടുവാനും ചെറുത്തു നില്‍ക്കുവാനുമുള്ള ആണവമിസെയിലുകള്‍ ഈശ്‌ത്രലോകത്തിന്റെ പക്കലുണ്ട്‌ ഒരുപെര്‍ണോബിയന്‍ ദുരന്തംകാണിച്ച്‌ മനുഷ്യരെ ആണവനിലയങ്ങള്‍ക്കെതിരെ പേടിപ്പെടുത്തുന്നുവെങ്കില്‍ എത്രയെത്രമരണങ്ങൾ (അപകടമരണങ്ങൾ പ്രകൃതിക്ഷോഭമരണങ്ങൾ) നമുക്ക്‌ മുന്നിൽ നടക്കുന്നു. നമ്മുടെ ഭൂമി മണലാരണ്യമാകുമെങ്കിൽ അറബിനാടിന്റെ സമ്പത്‌ സമൃദ്ധത കാണുന്നില്ലേ?

ഉത്തരം

ഇത്രയധികം ആണവനിലയങ്ങള്‍ ഉള്ളത്‌കൊണ്ടാണ്‌ ഭൂമിയുടെ കരച്ചിലുകള്‍ ഏറുന്നത്‌ .നമ്മുടെ ഭൂമിസുരക്ഷിതമല്ല ആയിരം നുണകള്‍ പറഞ്ഞ്‌ അവസാനം നുണസത്യത്തിലേകെത്തിച്ചേരുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ്‌ പ്രൊഫസര്‍ പ്രയോഗിക്കുന്നത്‌ ഇതാണ് നാം തിരിച്ചറിയേണ്ടത്‌ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും പകരം നമ്മുടെ നിലനില്‍പിനുവേണ്ടിയുള്ള അടിത്തൂണിനെക്കുറിച്ച്‌ നാം അല്ലാതെ വേറെയാരാണ്‌ സാഹസപ്പെടേണ്ടത്‌?

3 comments:

Unknown said...

പ്രകൃതി സംരക്ഷണം ഒരു സ്‌നേഹസംവാദം

Unknown said...

angane blogger padaviyum thediyethiyirikkunnu...

Unknown said...

ഒന്ന് തോറ്റ് കൊടുത്തേക്ക്...