Tuesday, July 23, 2013

ഭൂമിയുടെ താക്കോല്‍


ഉടല് സൂക്ഷിക്കുവാനുള്ള കവചം വാങ്ങുവാന്പുറപ്പെട്ട അച്ഛന്തിരിഞ്ഞു നോക്കിയപ്പോള്, ഇനി പേടിക്കാതെ ശരീരം പൊത്തിപ്പിടിച്ച് ജീവിക്കാമല്ലോയെന്നായിരുന്നു മകള്വിചാരിച്ചത്.

അച്ഛന്ജോലിക്ക് പോയി കഴിഞ്ഞാല്പിന്നെ മുന്വാതില്അടച്ചുപൂട്ടി, ജാലകവാതിലുകളൊക്കെ പൂട്ടിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി, ഉറക്കമുറിയിലെ കരിമ്പടംകൊണ്ട് ഗുഹയുണ്ടാക്കി, അതിനകത്ത് കയറിയിരുന്ന്, ഒറ്റക്കണ്ണോടെ ചുറ്റുപാടും നോക്കുമ്പോള്പേടി മാറിയോയെന്ന് കരിമ്പടം ചോദിക്കുമ്പോള്തലയനക്കും.

എന്നാല്പേടിക്കാര്യത്തെക്കുറിച്ച് അച്ഛനോട് പറയുമ്പോള്കുലുങ്ങി ചിരിക്കുകയാണ് പതിവ്. അപ്പോള്മകള്ക്ക് ദേഷ്യം വരും.

''ഒരു ദിവസം കീറിപ്പറിഞ്ഞ് കിടക്കുന്നത് കാണുമ്പോള്കാര്യം മനസ്സിലാകും''

''അതൊക്കെ നിന്റെ തോന്നലുകളാണ് മോളേ... ഒന്നും സംഭവിക്കില്ല. മനസ്സില്വേവലാതിയുണ്ടാകുമ്പോഴാണ് ചുറ്റുപാടുകള്പേടിപ്പിക്കുന്നതായി തോന്നുക''

''ആണിന്റെ പക്ഷത്ത് നിന്നാണ് അച്ഛന്എപ്പോഴും സംസാരിക്കുക. ... അച്ഛനും വര്ഗ്ഗമല്ലേ...''

മകളെ ചേര്ത്ത്പിടിച്ച് അച്ഛന്തലോടി.

''മോളേ''

''എന്താ... അച്ഛാ...''

''കൃഷിയിടങ്ങളിലേക്ക് പാഞ്ഞു കയറുന്ന പോരുകാളകള്ഒരിക്കലും വിത്തിന്റെ നിലവിളിക്ക് കാത് വെക്കാറില്ല. അടക്കിപ്പിടിക്കാനാവാത്ത വിശപ്പാണ് ദൈവം ഞങ്ങള്ക്ക് തന്നത്''

''അച്ഛനും വിശപ്പുണ്ടോ...?''

അച്ഛന്റെ കൈവലയം അടര്ത്തി മാറ്റി മകള്ചോദിച്ചപ്പോള്അച്ഛന്ഉറക്കെ ചിരിക്കുക മാത്രം ചെയ്തു.

ഇന്നലെയായിരുന്നു പരസ്യം പത്രത്തില്കണ്ടത്. എത്ര വായിച്ചിട്ടും മതിവരാത്ത പരസ്യമായിരുന്നു അത്. പെണ്ശരീരം മൂടി വെക്കാന്കഴിയുന്ന കവചത്തെക്കുറിച്ചായിരുന്നു പരസ്യം.

പരസ്യത്തിന്റെ തലക്കെട്ട് ആകര്ഷകമായിരുന്നു.

''ഉടല്മുറികളുടെ കാവലിന്...''

പത്രം ചുരുട്ടിപ്പിടിച്ച് അച്ഛനേയും കാത്ത് നിന്നു. തിന്നാനും കുടിക്കാനും മനസ്സ് വരുന്നില്ല. അത്ര സന്തോഷത്തിലാണ് മനസ്സ്.

കവചം കിട്ടിയാല്പിന്നെ ആരെയും പേടിക്കേണ്ടതില്ലല്ലോ... ആര്ക്കും കീഴ്പ്പെടുത്താനുമാവില്ല.

മകള്സന്തോഷവതിയായി.

പരസ്യം കാണിച്ചുകൊടുത്തപ്പോള്അച്ഛന്പരിഹസിച്ച് ചിരിക്കുകയുണ്ടായി. അച്ഛനെന്തിനാണ് പരിഹസിക്കുന്നത്? കവചം കിട്ടിയാല്അച്ഛന്റെ മകള്സുരക്ഷിതയാവില്ലേ...?

''നിന്നെ ആരും ഒന്നും ചെയ്യില്ല മോളേ.... ഒറ്റക്കിരിക്കുമ്പോള്തോന്നുന്ന വിചാരങ്ങളാണിതൊക്കെ. ബോസിനോട് പറഞ്ഞ് നിനക്കൊരു ജോലി വാങ്ങിതരാം''

മകളുടെ പുറം തടവിക്കൊണ്ടാണ് അച്ഛന്ഇങ്ങനെ പറഞ്ഞത്.

''നിങ്ങളുടെ ബോസിനെക്കുറിച്ച് അമ്മ എനിക്ക് പറഞ്ഞുതന്നിരുന്നു. കല്ല്യാണം കഴിയുന്നതുവരെ വീട്ടില്ഇരിക്കാമെന്നതാണ് എന്റെ തീരുമാനം. കല്യാണം കഴിഞ്ഞാല്പിന്നെ ശരീരത്തിന് കാവല്ക്കാരനെ കിട്ടുമല്ലോ....''

''നീയിത്രയും വളര്ന്നത് ഞാനറിഞ്ഞില്ല''

''മകളുടെ കാര്യത്തില്എപ്പോഴും അച്ഛന്മാരുടെ ചിന്ത കുറവായിരിക്കും''

-അന്ന് ഭക്ഷണം കഴിക്കാതെയാണ് അച്ഛന്ഉറങ്ങാന്കിടന്നത്.

കവചം വാങ്ങുവാന്പോയ അച്ഛന്റെ നിഴല്രൂപം ദൂരെ അലിഞ്ഞപ്പോള്ഉമ്മറവാതില്മുറുക്കെപ്പൂട്ടി, അടുക്കളയിലേക്ക് നടന്ന്, അച്ഛന്ബാക്കിവെച്ചുപോയ ദോശ മുറിച്ചെടുത്ത്, വായിലിട്ട് ചവച്ചരച്ച്, വെള്ളം കുടിച്ച്, കുളിമുറിയില്കയറി കാലും മുഖവും കഴുകി, മുഖക്കണ്ണാടിക്ക് മുന്നില്വന്നുനിന്ന് ഞാനും സുന്ദരിയാണേയെന്ന് പറഞ്ഞു ചിരിച്ചു.

ഉറക്കമുറിയില്കയറി വാതില്അടച്ചു. കട്ടിലില്നീണ്ടു കിടന്നു.

കണ്ണുകള്അടച്ചു.

എപ്പോഴോ ഉറങ്ങി.

കണ്ണുകള്തുറന്നപ്പോള്ചുറ്റുപാടും ഇരുട്ടായിരുന്നു. എഴുന്നേറ്റ് മേശപ്പുറത്തെ മുട്ടവിളക്ക് കത്തിച്ചപ്പോള്മുറിയാലാകമാനം മഞ്ഞ വെളിച്ചമുണ്ടായി.

അച്ഛന്ഇത് വരെ എത്തിയിട്ടില്ലല്ലോ....

സമയം വൈകിയല്ലോ...

ഘടികാരം നോക്കി നെടുവീര്പ്പിട്ടു.

കവചം വില്ക്കുന്ന സ്ഥാപനം അങ്ങ് ദൂരെയാണ്. മൂന്ന് യാത്രകള്കഴിഞ്ഞ്... രണ്ട് കടവുകള്കടന്ന്...

എവിടെയോ...

അറിയാത്ത നാട്ടിലേക്കുള്ള യാത്രയായതിനാല്കുറെ വൈകുമെന്ന് അച്ഛന്മുന്കൂട്ടി പറഞ്ഞിരുന്നു.

കവചം ആവശ്യമുള്ളവര്റേഷന്കാര്ഡിന്റെ കോപ്പിയും, ഐഡി പ്രൂഫും കൊണ്ടുവരണമെന്ന് പരസ്യത്തിലുണ്ടായിരുന്നു.

പിന്നെ കാശും.

അമ്മ തന്ന വളയും മാലയും ഊരിക്കൊടുത്തു. വിറ്റ് കിട്ടുന്ന കാശ് കൊണ്ട് കവചം വാങ്ങാന്പറഞ്ഞു.

തികയ്യ്വോ...

തികയും...

നുള്ളിപ്പൊറുക്കിയുണ്ടാക്കിയതാ...

അച്ഛന്പറഞ്ഞത് ചിരിച്ചുതള്ളി.

ഉടലില്ലെങ്കില്പിന്നെന്തിനാണ് സ്വര്ണ്ണം.

അച്ഛനെ കെട്ടിപ്പിടിച്ചു.

എന്നിട്ടും അച്ഛന്റെ മുഖം തെളിഞ്ഞില്ല.

തെളിയാത്ത മുഖങ്ങള്ക്ക് പിന്നില്കനലിന്റെ വേവലുണ്ടാകുമോ...?!

-അപ്പോഴാണ്.

അവളുടെ വെളുത്ത ചുമരില്''ബോസ്'' തൂങ്ങി കിടക്കുന്നത് കണ്ടത്. പേടിച്ച് വിറച്ചുപോയി. ഉറക്കെ...യുറക്കെ... നിലവിളിച്ചു.

''അമ്മ്...മ്മേ....''

തുമ്പിക്കെ നീട്ടി കറ കറ ഒച്ചയോടെ ''നിനക്ക് സുഖം തന്നെയല്ലേ''യെന്ന് ചിരിയോടെ ബോസ് ചോദിച്ചു.

അവള്മിണ്ടിയില്ല.

''വാ...''

ബോസ് നീട്ടിവിളിച്ചു.

ഉറക്കെ വാതില്ധൃതിയില്തുറന്ന് സ്വീകരണമുറിയിലേക്ക് ഓടിക്കയറി. എന്നിട്ട് മുന്വാതില്തുറന്ന് രക്ഷപ്പെടാനായിരുന്നു പരിപാടി. കൂക്കിവിളിച്ച് ഓടുമ്പോള്അവളുടെ മുഖത്ത് 'ബോസ്' അടിച്ചു. നിലം തെറ്റി വീണു.

''എന്നെ ഒന്നും ചെയ്യല്ലേ...''

''രക്ഷകനോടാണ് നീ യാചിക്കുന്നത്''

''അച്ഛാ... അച്ഛാ...''

അവള്നീട്ടി വിളിക്കുന്നത് കേട്ട്.. ...... എന്ന് ഒച്ചയുണ്ടാക്കി ബോസ് കുലുങ്ങി ചിരിച്ചു.

''വഴി മധ്യേ അച്ഛനെ കണ്ടിരുന്നു. കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. നല്ല കാശും കൊടുത്തു.''

അവളെ നോക്കി ചുണ്ടുകള്കടിച്ചമര്ത്തി, തുടകള്നീട്ടിത്തടവി, ' രാത്രി കാളരാത്രിയാക്കാമെന്ന് പറഞ്ഞ് സന്തോഷത്തോടെ ബോസ് തുള്ളിചാടി.

അവള്അടുക്കളയിലേക്ക് ഓടികയറി. കറിക്കത്തിക്ക് വേണ്ടി പരതി.

ഒരു മിന്നലാട്ടത്തിന്റെ ഇടയില്അടുക്കള ഉപകരണങ്ങളെല്ലാം അലിഞ്ഞില്ലാതായി. കസേരയും മേശയും അലമാരയും കട്ടിലും പാത്രങ്ങളും അലിഞ്ഞു.

വീട് വിഭജിച്ച് ചുമരുകള്അലിഞ്ഞില്ലാതായത് എത്ര പെട്ടെന്നാണ്.

വീട്, ഒറ്റ ചുമരിന്റെ ലോകമായി.

അതിനകത്ത് അവള്ഒറ്റക്കാണ്.

ചുറ്റുപാടുകള്ഇരുട്ടിന്റെതാണ്.

അന്ധാളിപ്പോടെ ഇരുട്ടിനെ നോക്കി അവള്അലറിക്കരഞ്ഞു.

അവള്ക്ക് മുന്നില്ബോസ് നൃത്തം ചെയ്യുവാന്തുടങ്ങി. ഭൂമി കുലുങ്ങുന്ന ഉടല്നൃത്തമായിരുന്നു അത്. അവളുടെ മുഖത്തേക്ക് ഉടയാടകള്അഴിച്ചെറിഞ്ഞ് നഗ്നനായി. അരക്കെട്ടിനകത്തെ ഇരുട്ടില്പതുങ്ങി കിടക്കുന്ന പിക്കാസ് ഉണര്ന്നെഴുന്നേറ്റ് അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.

-ചുകന്ന നാവ് പിക്കാസ് അനക്കുന്നുണ്ട്.

''ആരും കാണാതെ, ഇരുചെവിയറിയാതെ നിന്റെ ഉടലില്ഞാനൊരു ചിത്രം വരച്ചു തരട്ടെ, ഒറ്റ ചിത്രം മതി. ആഗ്രഹമാണത്. പിന്നെ ഒരിക്കലും ശല്യം ചെയ്യില്ല. ഉറപ്പ്''

''എന്താണ് തീരുമാനം?''

ബോസിന്റെ മുഖത്ത് അവള്കാര്ക്കിച്ചുതുപ്പി.

തുപ്പല്പശ തുടച്ചുമാറ്റി വീടന്റെ ചിരി ചിരിച്ചു.

''ചോദിക്കുന്നത് മര്യാദയാണ്. ചോദിച്ചത് കിട്ടുമ്പോഴാണ് സന്തോഷമുണ്ടാകുക''

അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ ഉടലില്ബോസ് ചിത്രം വരക്കുവാന്തുടങ്ങി. നിധി തേടുന്ന കൈകള്ഉടല്മാന്തിപ്പറിച്ചു. ചുണ്ടുകളും, മുലയും, തുടയും, മുഖവും കടിച്ചുപറിച്ചു. അവള്ക്ക് വേദനിക്കുന്നുണ്ട്. അവള്നിലവിളിച്ചപ്പോള്മുഖത്തടിച്ചു. ഉടയാടകള്പറിച്ചുകീറി. ഉറക്കെ കരഞ്ഞപ്പോള്വായപൊത്തിപ്പിടിച്ചു.

''മിണ്ടാതിരിക്ക് നായിന്റെ മോളേ....''

പിന്നെപ്പോഴോ പോരുകാളയായി മാറി. നാവിന്റെയും രസത്തിന്റെയും ഊര്വ്വരതയുടെയും തണുത്ത നിലത്തൂടെ പോരുകാള പരക്കം പായുന്ന ഒച്ച കേട്ടു. അവളുടെ വയല്കൊത്തിക്കിളക്കുവാന്തുടങ്ങി.

കാള മുക്രയിട്ടു.

അവസാനം,

അവളുടെ മുകളില്പോരുകാള കിതക്കുന്ന ഒച്ച അറ്റുവീഴുന്ന ബോധകാഴ്ചയിലൂടെ അറിഞ്ഞു.

അവളുടെ വയലില്ചോരയൊഴുകുന്നുണ്ട്.

''സുഖ്ൂണ്ടോ...''

കിതപ്പിന്റെ പെരുക്കത്തിന്റെ ഇടയില്ബോസ് ചോദിക്കുന്നത് അവള്കേട്ടിരുന്നില്ല.

അവളുടെ ബോധം അറ്റുവീണിരുന്നു.

ബോധം തെളിഞ്ഞപ്പോള്ചുറ്റുപാടുകളില്വെളിച്ചം നിറഞ്ഞിരുന്നു.

നേരം വെളുത്തു.

നിലത്ത്,

കൈകള്കുത്തിപ്പിടിച്ച്, ചുമരിന്റെ അരികിലേക്ക് ഇഴഞ്ഞുനീങ്ങി. ചുമരില്ചാരി ഇരുന്നു. നഗ്നമാക്കപ്പെട്ടതും, മാന്തിപ്പറിച്ചതും, ശുക്ലം മണക്കുന്നതുമായ ഉടലിനെ വെറുപ്പോടെ നോക്കി. അവള്, ഉടലില്കാര്ക്കിച്ചു തുപ്പി. വീണ്ടും.... വീണ്ടും... എത്ര തുപ്പിയിട്ടും മതിവരുന്നില്ല.

തല മാന്തിപ്പറിച്ചു.

നിലത്ത് തലയിട്ടടിച്ചു.

അവസാനം,

നിലത്ത് ചുരുണ്ട് കിടന്ന് ഏങ്ങലടിച്ചു കരയുവാന്തുടങ്ങിയപ്പോള്ചുറ്റുപാടുകളിലേക്ക് അലിഞ്ഞുപോയ ചുമരുകളും, കത്തിയും, കറിക്കത്തിയും, പാത്രങ്ങളും, കസേരയും, അലമാരയും, മേശയും, കണ്മഷിയും, കട്ടിലും, ചുമരുകളും തെളിഞ്ഞുവന്നത് നിര്വികാരതയുടെ ഒറ്റ കാഴ്ചയോടെ നോക്കി നിന്നു.

ശരീരം ചുരുട്ടിപ്പിടിച്ച് എഴുന്നേറ്റു.

നുറുങ്ങുന്ന വേദനയുണ്ട്.

വേച്ച്... വേച്ച് നടന്നു.

തുടകള്ക്കിടയിലൂടെ യുറ്റി...യുറ്റി.. വീഴുന്ന ചോര നിലത്ത് പടര്ന്ന് ജ്യാമിതീയ രേഖകള്വരക്കുന്നുണ്ട്.

അപ്പോഴാണ്,

ദൂരെ നിന്നും നിറഞ്ഞ ചിരിയോടെ നടന്നുവന്ന അച്ഛന്മകള്ക്ക് മുന്നില്വന്നു നിന്നത്.

മകളുടെ ശ്രദ്ധ ക്ഷണിക്കാന്മുരടനക്കി. മകളുടെ മുഖത്തിന് മുന്നില്കയ്യിലെ കവചം നീട്ടിവെച്ചു.

''ഇനി നിനക്ക് ആരേയും പേടിക്കേണ്ടതില്ല മോളേ....''

അച്ഛന്പറഞ്ഞു.

അച്ഛനെ നോക്കി മകള്കറുത്ത ചിരിചിരിച്ചു.

അവളുടെ ചിരി കണ്ടപ്പോള്അച്ഛന്റെ മനസ്സില്തെരുവില്വെച്ചു കണ്ട ബോസിന്റെ ചിരി തെളിഞ്ഞു വന്നു.

''എന്തു പറ്റി.... മോളേ....''

ചുമലില്തൊട്ട് അച്ഛന്ചോദിച്ചു.

നിലത്തേക്ക് തല താഴ്ത്തി അച്ഛന്റെ ശ്രദ്ധ ക്ഷണിച്ചു. കാലടികള്ക്ക് കീഴെ വളരുന്ന ചോരപ്പാടം അച്ഛന്കണ്ടു. അച്ഛന്തല താഴ്ത്തി മകള്ക്ക് മുന്നില്നിന്നു.

''എന്നോട് പൊറുക്കൂ... മോളേ....''

മകളുടെ കാലുകള്കൂട്ടിപ്പിടിച്ച് അച്ഛന്പറഞ്ഞു.

അച്ഛന്റെ മുഖത്ത് കാര്ക്കിച്ചു തുപ്പി. വീണ്ടും വീണ്ടും കാര്ക്കിച്ചു തുപ്പി.

എത്ര തുപ്പിയിട്ടും മതിവരുന്നില്ലല്ലോ....

 

2 comments:

madhunambiar said...

ഇന്നത്തെ വേവിലതികളുടെ കഥ...നന്നായിട്ടുണ്ട്

madhunambiar said...

ഇന്നത്തെ വേവിലതികളുടെ കഥ...നന്നായിട്ടുണ്ട്