Saturday, July 27, 2013

ആഖ്യാനത്തിന്റെ പുതുവഴിയിലൂടെ

ആത്മീയവും രാഷ്ട്രീയവും സാംസ്കാരികവുമായ ഒട്ടേറെ തലങ്ങളുള്ള നോവലാണ് ഇയ്യ. വളപട്ടണത്തിന്റെ 'ആടുകളുടെ റിപ്പബ്ലിക്.' സ്വന്തം സമുദായത്തിലെ, ദേശത്തിലെ, അനീതികള്ചോദ്യം ചെയ്യുന്നവരെ ക്രൂശിക്കുന്നത് അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്മാത്രമാണ്. പട്ടാളവും പോലീസും ബ്യൂറോക്രസിയും സമ്പത്തുമെല്ലാം അവര്ക്കൊപ്പമാണ്. അവതാരപുരുഷന്റേയോ ആള്ദൈവത്തിന്റെയോ പിന്ബലമില്ലാതെ മനുഷ്യാവകാശങ്ങള്എന്ന മൂല്യാധിഷ്ഠിത പരികല്പന നെഞ്ചേറ്റുന്ന പരിഷ്കരണവാദികള്ഒടിവിദ്യ പ്രയോഗിച്ചതുപോലെ മറഞ്ഞുപോകുന്ന കാലഘട്ടത്തില്‍, മതം മുന്നോട്ടുവെച്ച തെറ്റായ ധാരണകളെ വിചാരണ ചെയ്യുന്ന ഒരു രചന കൂടിയാണ് ആടുകളുടെ റിപ്പബ്ലിക്.  
സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ രണ്ടാം വരവിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരോഗമന ചിന്താഗതിക്കാര്ക്ക് ആവേശം നല്കിക്കൊണ്ട്, സോഷ്യലിസ്റ്റ് ആശയങ്ങളെ ഇഴകീറി പരിശോധിച്ച് വെല്ലുവിളികളും പ്രതിസന്ധികളും കൃത്യമായി അടയാളപ്പെടുത്തുന്ന കൃതിയാണ് എറിക് ഹോബ്സ്ബാമിന്റെ 'ഒീം ീേ രവമിഴല വേല ംീൃഹറ.' അതില്സോഷ്യലിസത്തിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നു. മുതലാളിത്തത്തിന്റെ അതിജീവനശക്തി സാമ്പത്തികമാന്ദ്യം വന്നതോടെ ഒലിച്ചുപോയി. ഒറ്റവൈക്കോല്വിപ്ലവം നടത്തിയ ഷുക്കുവോക്കയുടെ പരിസ്ഥിതി നിരീക്ഷണങ്ങളും കാലഘട്ടത്തില്നിര്ണ്ണായകമാണ്. ഇവയെല്ലാം സമന്വയിപ്പിച്ച് 'ഔട്ടിയാക്ക' എന്ന കഥാപാത്രത്തിലൂടെ താനും ഒരു 'ബോള്ഷെവിക്' ആണെന്ന് പ്രഖ്യാപിക്കുകയത്രെ 'ആടുകളുടെ റിപ്പബ്ലിക്കി'ല്നോവലിസ്റ്റ് ഇയ്യ. സാമ്പദായിക നന്മകള്ഉള്വലിയാന്തുടങ്ങിയപ്പോഴാണ് ഭരണകൂടംപോലും മുതലാളിത്തത്തിനൊപ്പം നിന്നുതുടങ്ങിയത്. .വി. വിജയന്റെ 'ധര്മപുരാണം' എന്ന കൃതി സൃഷ്ടിച്ച ''നിശ്ശബ്ദത'' സംസാരിച്ചതു മുഴുവന്സര്വ്വാധിരത്യത്തോടെയായിരുന്നു. ഭ്രമകല്പനകളിലൂടെ ഭരണകൂടങ്ങളുടെ പാളിച്ചകള്തുറന്നുകാട്ടുകയാണ് ഇയ്യ വളപട്ടണത്തിന്റെ 'ആടുകളുടെ റിപ്പബ്ലിക്.'  
ഭൂമിയോട് സങ്കടം പറയുന്ന ജന്മമാണ് ആടുകളുടേത്. അവ സ്വപ്നങ്ങള്കാണാറേ ഇല്ല. ആകാശത്തേക്ക് നോക്കാറുമില്ല. കിട്ടിയതു തിന്ന് ആര്ത്തിയില്ലാതെ ജീവിക്കുന്നു. ഭാവിയെക്കുറിച്ച് പ്രതീക്ഷകളോ, കാഴ്ചപ്പാടുകളോ ഇല്ലാത്ത ഒരു വര്ഗ്ഗത്തിന് 'റിപ്പബ്ലിക്' ആവേണ്ട ആവശ്യമെന്താണ്? ആഖ്യാനം-അതിന്റെ പുതുവഴി സകലചരാചരസ്നേഹത്തിന്റെ പ്രവാചകനും പ്രചാരകനും, വെളിപാടുകള്കൊണ്ട് അനുഗ്രഹീതനുമാണ് നോവലിലെ കഥാപാത്രമായ 'ഔട്ടിയാക്ക.' രാജാവിനെ ധിക്കരിച്ചതിന് ഔട്ടിയാക്കയെ വധിക്കാന്പട്ടാളക്കാര്ശ്രമിക്കുന്നു. അതിമാനുഷികനായ ഔട്ടിയാക്ക പല അത്ഭുതങ്ങളും പ്രവര്ത്തിക്കുന്നു. പിക്കാസും മണ്വെട്ടിയും ഖബര്കുഴിക്കുന്നത് ദേശക്കാര്നോക്കിനിന്നു. ഖബറിടത്തിനുചുറ്റും ചുകന്ന മണ്ണ് കൂടിക്കിടന്നു. പുതിയ രാജാവിന്റെ കിരീടം വെക്കല്ചടങ്ങില്പൗരമുഖ്യനാണ് സത്യപ്രതിജ്ഞാ വാചകങ്ങള്ചൊല്ലിക്കൊടുത്തത്. കുടുംബത്തെപ്പോലെ നാടിനെ സംരക്ഷിക്കുമെന്നും ദേശത്തിലെ യൗവനങ്ങളെ സഹോദരീ സഹോദരന്മാരായി കാണാമെന്നും, രാജാവിനെതന്നെ നിങ്ങള്ക്കായി സമര്പ്പിക്കുമെന്നും ഔട്ടിയാക്ക പ്രതിജ്ഞയെടുത്തു. അധികാരത്തിന്റെ ലഹരിയില്സ്വര്ഗ്ഗസ്ഥലിയിലെ രാജകുമാരിയുമായി പുതിയ രാജാവ് 'ഗോളക്കരാരില്‍' ഒപ്പുവെച്ചു.  
ലോകം എന്ത് ചിന്തിക്കണമെന്നും ആര് ഭരിക്കണമെന്നും തീരുമാനിക്കുന്നത് സ്വര്ഗ്ഗസ്ഥലിയാണ്. കരാര്നടപ്പിലാക്കാനുള്ള ചുമതല മൂത്ത പട്ടാളക്കാരനെയാണ് ഏല്പിച്ചത്. അയാള്കുതിരപ്പുറത്തുകയറി. കുതിര പറക്കുവാന്തുടങ്ങി. പെരുവഴിയിലൂടെ. പുഴയോരത്തുകൂടെ, അങ്ങാടിയിലൂടെ അയാളൊരു തെരുവു ചെക്കനെ കണ്ടെടുത്തു. തപാലാപീസില്നാവുനീട്ടിലില്ക്കുന്ന ജോലിയും കൊടുത്തു. ചെക്കന്റെ ഉമിനീര് തൊട്ട് സാറ്റാമ്പൊട്ടിച്ച് രാജപെട്ടിയില്എഴുത്തുകള്നിക്ഷേപിക്കാന്ജനങ്ങള്ക്ക് കല്പന. ഒരു ദിവസം നാവു നീട്ടാതിരുന്ന ചെക്കന്റെ നാവ് എല്ലാവരുംകൂടി നൂല്ക്കമ്പി കെട്ടി വലിച്ച് താഴത്തിട്ടു. മീനിനെപോല്പിടയ്ക്കുന്ന നാവിന് ചിറകുകള്മുളച്ചു. നാവ് പറന്നു പറന്ന് ആകാശത്തിലൊളിച്ചു. ആകാശം ചുവന്നു. ചെക്കന്റെ കഴുത്തില്ലാത്ത ഉടലിന്റെ നടുവില്രണ്ടു കണ്ണുകളുണ്ടായി. ഉടല്നടന്നുനടന്ന് ഔട്ടിയാക്ക വെട്ടിയ ഖബറിടത്തിനരികില്എത്തിച്ചേര്ന്നു. ഒട്ടിയാക്കയുടെ ചെവിയില്കഥ പറഞ്ഞുകൊടുത്തു. ദൈവത്തിന്റെ വെളിപാടുകള്ചിത്രഅടയാളത്തില്ദേവതകള്വരച്ചു. ഔട്ടിയാക്ക വായിച്ചു. അന്നേരം മണ്ണടരുകള്പിളര്ന്ന് കുഴിയുണ്ടായി. കുഴിയില്ഉടല്നീണ്ടുകിടന്നു. മീസാന്കല്ല് നടന്നുവന്നു. ആകാശത്തിലൂടെ ഊര്ന്നിറങ്ങിവന്ന ആല്മരം വളര്ന്ന് ഖബറിടത്തിന് മുകളില്പന്തലിച്ചു തണലായി. വിവരമറിഞ്ഞ രാജഗുരു രാജാവു ചെയ്യുന്നത് തെറ്റാണെന്നു പറഞ്ഞു. അല്പസമയത്തിനധികം രാജഗുരു വധിക്കപ്പെട്ടു. പേടിച്ച് രാജാവ് ഔട്ടിയാക്കയുടെ വലയത്തിനപ്പുറത്തേക്ക് പറക്കാന്സ്വര്ഗ്ഗസ്ഥലി രാജകുമാരിയുടെ സഹായം തേടി. സ്വര്ഗ്ഗസ്ഥലി വാ പിളര്ത്തി. കൊട്ടാരവും ആകാശവും ഭൂമിയും വയലും വനവും കാലവും സ്വപ്നങ്ങളും പര്വ്വതങ്ങളും മലനിരകളും താഴ്വരകളും രാജകുമാരി വിഴുങ്ങി. തീവണ്ടി പാളങ്ങളുണ്ടായി- പല നിറത്തിലുള്ള അരിയാണ് രാജകുമാരി കൊണ്ടുവന്നത്. പകരം വയലുകളും വിത്തുകളും തീവണ്ടിയില്കയറ്റി. രാജാവിന്റെ ശരീരത്തിലേക്ക് അവള്മൂക്ക് നീട്ടിവെച്ചു. ജരാനരയുടെ മണം അറിഞ്ഞു. സ്വര്ഗ്ഗസ്ഥലിയുടെ മുഖം ചുളിഞ്ഞു. വരണ്ട മണ്ണില്നിന്നും മുള പൊട്ടില്ല-ഉറവയുണ്ടാകില്ല. എല്ലാം നഷ്ടപ്പെട്ട രാജാവ് ഔട്ടിയാക്കയുടെ വിചാരണക്കായി നിന്നു. ആകാശത്തുകണ്ട ചിത്രഅടയാളത്തിലൂടെ നാടിനെ ഒറ്റിയവന് ദൈവം പൊറുത്തുനല്കില്ലെന്ന് ഔട്ടിയാക്ക തീര്ത്തുപറഞ്ഞു. കടല്കൂറ്റന്തിരയായി വന്ന് പ്രദേശത്തെ കൂട്ടികൊണ്ടുപോയി. ഭൂമിയെ ഔട്ടിയാക്ക ചുംബിച്ചു. വിത്തുകള്ക്ക് മുളപൊട്ടി പുരയിടങ്ങളുണ്ടായി-നിരത്തുകളുണ്ടായി-പള്ളിക്കൂടങ്ങളും പണിശാലകളും ഉണ്ടായി. നാടോടിക്കൂട്ടങ്ങള്ക്ക് ഔട്ടിയാക്ക എല്ലാം നല്കി. ഭൂമിയിലെല്ലാമുണ്ട്- പക്ഷേ, ആര്ത്തി തീര്ക്കാന്മാത്രം ഇല്ല. മണ്ണിലെ വിളവ് വിശക്കുന്നവനുള്ളതാണ്. ദൈവത്തിന്റെ സ്ത്രോത്രങ്ങളാണ് ഓരോ കായ്കളും. അത് വീതിച്ചെടുക്കാനുള്ളതാണ്. തുടര്ന്ന് ഔട്ടിയാക്ക രാജഗുരുവിനെ കെട്ടിപ്പിടിച്ചു. പിന്നെ ആകാശത്തേക്ക് നൂലേണിയുടെ പടികള്ചവിട്ടിക്കയറി പോയി. ഒറ്റയിരിപ്പിനു വായിച്ചുതീര്ക്കാവുന്ന നോവല്പ്രമേയ ചര്ച്ചയുടെ ആവശ്യമില്ല. ആഖ്യാനത്തില്ആയിരത്തൊന്നു രാവുകളിലെ സ്വപ്നപരിവേഷമായ കഥ പറച്ചിലിന്റെ ശൈലി കടന്നുവന്നിരിക്കുന്നു. 'ധര്മ്മപുരാണം' എന്ന നോവലിന്റെ അവശിഷ്ടങ്ങളും കാണാം. പാരിസ്ഥിതികമായ അപബോധം, നന്മയും മൂല്യങ്ങളും നിറഞ്ഞ ജീവിതം നയിക്കണമെന്ന ആഹ്വാനം- ഇവ തമ്മില്ലയിപ്പിച്ച് ഫാന്റസിയുടെ മേമ്പൊടിയില്തയ്യാറാക്കി വന്നപ്പോള്സാഹിത്യേതര വായനയിലേക്ക് വഴുതിപ്പേകേണ്ടി വരുന്നു. പങ്കുവെക്കുന്നത് നമ്മുടെ ആകുലത ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന പ്രതിസന്ധികള്പരിഹരിക്കാന്സാമ്പത്തികവും
രാഷ്ട്രീയവുമായ ഉദാരീകരണത്തിന് ഒറ്റയ്ക്കോ കൂട്ടായോ കഴിയില്ല. ആര്ത്തിയില്ലാതെ ജീവിക്കാന്പുതുതലമുറ തയ്യാറില്ല. അമേരിക്കന്അട്ടിമറി ശ്രമങ്ങളെയും സാമ്പത്തിക ഉപരോധത്തെയുമെല്ലാം അതിജീവിച്ച് ക്യൂബയില്നടക്കുന്ന സോഷ്യലിസ്റ്റ് ഭരണത്തിന്റെ വിജയകഥയുമായി നോവലിനെ കൂട്ടിയിണക്കാന്കഴിയും. ഔട്ടിയാക്ക എന്ന പ്രതീകം ക്യൂബയാണെങ്കില്‍... 'അംഗോള' പോലുള്ള നിരവധി ആഫ്രിക്കന്രാജ്യങ്ങളില്ഇക്കാലത്ത് അധികാരത്തിലെത്തിയ ജനാധിപത്യ ഭരണകൂടങ്ങളെ സഹായിക്കുന്നതിനും നിലനിര്ത്തുന്നതിനും ക്യൂബ കാണിച്ച ശുഷ്കാന്തിയല്ലേ നോവലിലെ പ്രമേയം. ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും ഒട്ടനവധി രാജ്യങ്ങള്ക്ക് ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികള്ക്കിടയിലും ആരോഗ്യസേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്ക്യൂബ നല്കിവരുന്ന സേവനം ചെറുതാണോ? ഉപഭോഗതൃഷ്ണയ്ക്കെതിരെയുള്ള പോരാട്ടമെന്ന നിലയില് നോവല്പങ്കുവെക്കുന്ന ആകുലതകള്നമ്മുടേതാണ്.

തയ്യാറാക്കിയത് -അജിത്രി

3 comments:

Unknown said...


"ആഖ്യാനത്തിന്റെ പുതുവഴിയിലൂടെ"

ഏറുമാടം മാസിക said...

poratte iniyum nalla ezhuth

Unknown said...

നിങ്ങളുടെ അഭിപ്രായമാണ് എന്റെ ഊര്‍ജം