Tuesday, July 2, 2013

നിലവിളികളുടെ ഉയിര്

ഉത്തരം കണ്ടെത്താനുള്ള വഴികളാണ് ഓരോ സൂത്രവാക്യവും. അതുകൊണ്ടാണ് മരിപ്പിന്റെ സൂത്രവാക്യം അറിയുമോയെന്ന് ഇംതിയാസ് ഹസ്സന്ചോദിച്ചപ്പോള്ഒന്നും പറയാനാവാതെ വീര്പ്പുമുട്ടിപ്പോയത്. മരണമെന്നത് അടയുന്ന അധ്യായമാണല്ലോ...
ഏത് വിധത്തിലുള്ള മരണമാണ് ഇഷ്ടപ്പെടുകയെന്ന് ചിരിയോടെ  തുടര്ന്ന് അവന്ചോദിക്കുകയുണ്ടായി. വിഷം തീണ്ടിയ മരണമോ, തൂങ്ങി മരണമോ, വെള്ളം കുടിച്ച് വീര്ത്ത മരണമോ, പാളങ്ങള്ക്കിടയില്ചതഞ്ഞ മരണമോ...?
മറുപടി പറഞ്ഞില്ല.
മരിച്ചുപോയവര്ബാക്കിവെച്ചുപോയ, പൂരിപ്പിക്കാന്കഴിയാത്ത വാക്കുകളെക്കുറിച്ച്, പലപ്പോഴും ആലോചിക്കാറുണ്ടെങ്കിലും വെളുത്ത പുതപ്പിട്ട മരണത്തെ എനിക്ക് പേടിയായിരുന്നു.
ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പലപ്പോഴും സംവാദങ്ങള്നടത്താറുണ്ടായിരുന്നു.
-മരിച്ചവന്റെ ലോകത്തേക്കുള്ള പുറപ്പാടാണ് ജീവിതമെന്ന് പറഞ്ഞപ്പോള്നരകജീവിതത്തില്നിന്നും മോചനമാണ് കറുത്ത മരണമെന്ന് അവന്തിരുത്തുകയുണ്ടായി.
ഇനി മാനസാന്തരമാണ് വഴി.
പച്ച ജീവിതത്തെക്കുറിച്ചും മരണാന്തര സൗഭാഗ്യത്തെക്കുറിച്ചും സംസാരിക്കണം. നമ്മള്വളരുമ്പോള്ചുറ്റുപാടുമുള്ള നെല്പ്പാടങ്ങള്വളരുന്നുണ്ടെന്ന് ബോധ്യപ്പെടുത്തണം.
മനസ്സിനെ വേവലാതിപ്പെടുത്തുന്ന കാര്യങ്ങള്അറിഞ്ഞ്, വടുക്കളില്മരുന്ന് പുരട്ടി, സ്വാന്തനത്തില്തൂവല്സ്പര്ശമാകണം. നെറ്റിയില്ചുംബിക്കണം. കെട്ടിപ്പിടിച്ച് ചൂട് പകരണം.
അതിന്,
ഇരുന്ന് സംസാരിച്ചാലേ കാര്യങ്ങള്നടക്കുകയുള്ളൂ.
ഇംതിയോട് വീട്ടിലേക്ക് വരാന്പറഞ്ഞു.
അവന്വന്നു.
അഭിമുഖമായി ഇരുന്ന് മനസ്സും ശരീരവും കോര്ത്ത് വെച്ച് ഞങ്ങള്സംസാരിക്കാന്തുടങ്ങി. ജീവിതകഥ കേട്ടു. നേരവും കാലവും മറന്നു. സംസാരം മുറുകുന്ന നേരത്താണ് അടുക്കളയില്നിന്നും പൊരിച്ച ഇറച്ചിയുടേയും മസാലയുടേയും മണം മൂക്കിലേക്ക് കയറിവന്നത്.
''നിന്റെ കെട്ടിയോള് ആരുടെ ചിതക്കാണ് തീ കൊളുത്തിയത്.''
ഇരുട്ട് വീണ ഇംതിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പറഞ്ഞു: ''പൂവന്കോഴിയുടെ''
എത്ര സംസാരിച്ചിട്ടും മരണത്തിന്റെ വരുതിയില്നിന്നും അവന്താഴെ ഇറങ്ങിയിട്ടില്ല.
ഒരു മനുഷ്യന്ഭൂമിയില്ജീവിക്കുന്നതിന് വേണ്ടി ഇനിയെന്താണ് ചെയ്യേണ്ടത്?
''തിന്നാനായി''
തണുപ്പ് കയറിയ ഇടത്തിലേക്ക് കയറി വന്ന ഭാര്യ ഭക്ഷണത്തിന് ക്ഷണിച്ചു.
''വാ...''
ഇംതിയുടെ ചുമലില്മുറുക്കെപ്പിടിച്ച് ഞാന്പറഞ്ഞു. കൈ കഴുകി, തീന്മേശക്ക്  മുന്നില്ഞങ്ങള്ഇരുന്നു. മകനേയും മകളേയും വിളിച്ചിരുത്തിയത് ഇംതിയാണ്. ഞാനും മക്കളും പിന്നെ ഒരുമിച്ച് തിന്നാമെന്ന് ഭാര്യ പറഞ്ഞത് കേട്ടതായി ഭാവിച്ചില്ല.
വിഭവസമൃദ്ധമാണ് തീന്മേശ.
കോഴിപൊരിച്ചതും ആട്ടിന്തല പുഴുങ്ങിയതും മുളകിട്ട പോത്തിറച്ചിക്കറിയും അച്ചാറും തൈരുമൊക്കെയായിട്ട്....
ഓരോരുത്തരുടേയും മുന്നില്പിഞ്ഞാണ പാത്രങ്ങള്നിരത്തിവെച്ചത് ഭാര്യയാണ്. വിളമ്പിക്കൊടുക്കാന്എന്നോട് പറഞ്ഞു.
ഇംതിയുടെ പാത്രത്തിലേക്ക് നെയ്ച്ചോറ് വിളമ്പുവാന്തല താഴ്ത്തിയപ്പോള്ചെവിക്കൂട്ടിലേക്ക് ഒച്ച താഴ്ത്തി ''അവസാനത്തെ അത്താഴമാണ് നീ ഒരുക്കുന്നതെന്ന്'' പറഞ്ഞപ്പോള്ഞെട്ടിപ്പോയി.
മരണവിചാരമല്ലാതെ വേറൊന്നും ഇവന്റെ മനസ്സില്ഇല്ലേ?
''നിങ്ങള് ഇരിക്കുന്നില്ലേ...?''
ഒന്നിച്ച് ഭക്ഷണം കഴിക്കുവാന്ഭാര്യയെ ക്ഷണിച്ചു.
''വെച്ചു വിളമ്പുന്നവര്ക്ക് വിശക്കാറില്ല. അവരറിയാതെ വയറ് നിറഞ്ഞുകൊള്ളും.'' ഭാര്യ പറഞ്ഞു.
വെന്ത ചോറുമണികള്ക്കിടയില്വിരലുകള്പൂഴ്ത്തിവെച്ച് ഇംതി ഇരിക്കാന്തുടങ്ങിയിട്ട് കുറെ സമയമായി. അവന്റെ ഓരോ നീക്കവും ഞാന്ശ്രദ്ധിക്കുന്നുണ്ട്.
''തിന്ന്''
ഇംതിയെ പ്രോത്സാഹിപ്പിച്ചു.
-ഒന്നിച്ച് ഭക്ഷണം കഴിക്കുകയെന്നത് ഒന്നിച്ചു ജീവിക്കുന്നുവെന്നാണ് അര്ത്ഥമാക്കുന്നത്.
''ഒറ്റപ്പെട്ടവന്റെ ഇരുട്ടിലേക്ക് ചെരിഞ്ഞുവീഴുന്ന നിമിഷത്തെക്കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ...?''
സംസാരം നീട്ടിക്കൊണ്ടുപോകാന്ആഗ്രഹമില്ലാത്തതിനാല്മുഖം തിരിക്കുകയും പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലായെന്ന് മനസ്സില്കുറിക്കുകയും ചെയ്തു.
''ഇറച്ചി വല്ലാതെ കരിഞ്ഞുപോയി. പടക്കപ്പുര കത്തിയ ജഢം പോലെയുണ്ട്.''
കരിഞ്ഞ് കറുത്ത കോഴിക്കാല്തിരിച്ചും മറിച്ചും കാണിച്ച്, ചിരിച്ചുകൊണ്ട് മകള്പറഞ്ഞപ്പോള്, തുറിച്ചുനോക്കി മിണ്ടാതിരിക്കാന്ആംഗ്യം കാട്ടി.
''മുഴുത്ത ചോരക്കറിയും''
മുളകിട്ട പോത്തിറച്ചിക്കറിയില്വിരല്മുക്കി ഉയര്ത്തിപ്പിടിച്ച് മകള്പറഞ്ഞ അതേ ഈണത്തില്മകന്പറഞ്ഞപ്പോള്വേവലാതിയോടെ ഇംതിയെ നോക്കി. ഇംതി അലറിച്ചിരിക്കുകയാണ്.
''തിന്നുമ്പഴാ മരണപുരാണം പറച്ചില്''
മക്കളുടെ നടുപ്പുറത്ത് ആഞ്ഞടിച്ച് ഭാര്യ പറഞ്ഞപ്പോള്കരച്ചിലോടെ മക്കള്എഴുന്നേറ്റ് പുറത്തേക്ക് ഓടി.
''കുട്ട്യോള് തമാശ പറഞ്ഞതല്ലേ.''
മക്കളെ ഇംതി ന്യായീകരിച്ചു.
''തമാശ ഒരിക്കലും മറ്റൊരാളുടെ കൊലച്ചോറാകരുത്''
അങ്ങനെ മറുപടി പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ഭാര്യ നടന്നു. ഞാന്തല ഉയര്ത്തിയതേയില്ല. ഇംതിയുടെ മുഖം നോക്കുവാന്പേടിയാണ്.
മരണത്തിന്റെ സൂത്രവാക്യം അന്വേഷിച്ചിറങ്ങിയവനെ മരണത്തിന്റെ പ്രദര്ശന ഹാളിലാണ് കിടത്തിയത്.
കേള്ക്കുന്നതും അറിയുന്നതും മണക്കുന്നതും സംസാരിക്കുന്നതുമൊക്കെ കറുത്ത മരണമായിരിക്കുന്നു. മരണത്തിന്റെ ലോകത്തില്നിന്നും നിറങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാനും, കല്യാണം കഴിച്ചാല്ഏകാന്തത ഇല്ലാതാകുമെന്ന് കുടുംബാന്തരീക്ഷം കാണിച്ച് പറയാനുമാണ് വീടിന്റെ പടി കയറിയത്.
പക്ഷേ-
ഇപ്പോള്,
കണ്ണടച്ച് ഇരുന്നു.
ഭക്ഷണം വാരിക്കോരിയിടുന്ന പാത്രങ്ങളുടെ ബഹളം കേട്ടിട്ടാണ് നിറഞ്ഞ കണ്ണുകളോടെ തല ഉയര്ത്തിയത്. തീന്മേശക്ക് ചുറ്റും ഇരുന്ന് ആരൊക്കെയോ ഭക്ഷണം വാരിക്കോരി തിന്നുകയാണ്. അവര്ക്ക് തലകള്ഇല്ലായിരുന്നു. തലയുടെ ഭാഗത്ത് ഇരുട്ടായിരുന്നു.
ധൃതിപിടിച്ച കൈകള്വാരിയെടുത്ത ഭക്ഷണം ഇരുട്ടുഭാഗത്തേക്ക് നീളുന്നതും അപ്രത്യക്ഷമാകുന്നതും നോക്കി ഇരുന്നു.
ഇംതിയെ നോക്കി.
ഇല്ല.
ഭക്ഷണം മതിയാക്കി എഴുന്നേറ്റതാകാം.
ദീര്ഘനിശ്വാസമിട്ടു.
''തിന്ന്''
ആരോ നിര്ബന്ധിച്ചപ്പോഴാണ് തീന്മേശയ്ക്ക് മുകളില്തല നീട്ടി നോക്കിയത്.
മേശപ്പുറത്ത് പുഴുങ്ങിയ ഇറച്ചിയായി ഇംതിയെ നീട്ടി കിടത്തിയിരിക്കുകയാണ്. ചുറ്റുപാടും ഇരിക്കുന്നവര്, തമാശ പറഞ്ഞ്, പുഴുങ്ങിയ ഇംതിയെ തോണ്ടിയെടുത്ത് തിന്നുകയാണ്.
നിറഞ്ഞ കണ്ണുകളോടെ അവന്റെ കിടത്തം നോക്കി.
കണ്ണുകള്ആരോ തോണ്ടി തിന്നിട്ടുണ്ട്.
ഒന്നിച്ച് ഇരിക്കുന്നവന്റെ ഇറച്ചി ഭക്ഷണമാക്കുകയെന്നതാണ് ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ അര്ത്ഥമെന്ന് തിരുത്തി വായിക്കണം!
എന്തോ പറയാന്ചുണ്ടനക്കുന്നത് കണ്ടപ്പോള്തല താഴ്ത്തി, ചെവികൂട് ഇംതിയുടെ മുഖത്തേക്ക് നീട്ടി വെച്ചു.
''നിങ്ങള്ടെ ഭക്ഷണമാകുകയെന്നതാണ് വിധി''
ഉരുണ്ട് വീണ കണ്ണുനീര്തുടച്ചു കൊടുത്തു.
''തിന്ന്''
വീണ്ടും ആരോ നിര്ബന്ധിക്കുന്നു.
ഭൂമിയിലെ മുഖങ്ങളൊക്കെ അപരിചിതമായിരിക്കുന്നു.
''എടുക്ക്''
കണ്ണടച്ച് പിടിച്ചു. ചെവികൂട് പൊട്ടി.
പുഴുങ്ങിയ ഇറച്ചിയെ ചുണ്ടന്വിരല്കൊണ്ട് തൊട്ടു. മരിച്ചവന്റെ തണുപ്പ്. നെഞ്ചകത്താണ് തൊട്ടത്. സ്വപ്നങ്ങളുടെ നിധിശേഖരം. പുഴുങ്ങിയ ഇറച്ചിയില്വിരലൂന്നി, ഒന്നമര്ത്തിത്താഴ്ത്തിയപ്പോള്, വിരലുകള്ക്കിടയില്ഇറച്ചി പറിഞ്ഞു വീണു. തോണ്ടിയെടുത്ത് വായിലിട്ട് ചവക്കുവാന്തുടങ്ങി. ഇറച്ചിക്ക് സ്വാദില്ല. ചവക്കാന്കഴിയുന്നില്ല. റബ്ബറ് പോലെ കളിക്കുന്നു. ഒന്നിച്ചിരിക്കുന്നവരൊക്കെ തിന്നലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അപ്പുറത്ത് ചോര നിറച്ചുവെച്ച പാത്രങ്ങളുണ്ട്.
കണ്ണടച്ച് വിഴുങ്ങി.
ഇതാ,
തൊണ്ടക്കുഴലിലൂടെ, അന്നനാളത്തിലൂടെ, നെഞ്ചകത്തിലൂടെ, ചെറുകുടലിലൂടെ, വന്കുടലിലൂടെ, ഇംതി പരക്കം പായുകയാണ്. അവന്റെ കരച്ചില്ചെവിയില്മുഴങ്ങുന്നുണ്ട്.
സ്വപ്നങ്ങളുടെ കഥ അവന്പറയുന്നുണ്ട്.
-എന്തേ എന്റെ ജീവിതം മാത്രം ഇങ്ങനെആയിപോയത്?
അവന്ചോദിക്കുകയാണ്!
ഇംതിയുടെ ചോദ്യത്തിന് മറുപടി പറയാന്കഴിയുന്നില്ല.
-ആരോ പൊട്ടിച്ചിരിക്കുന്ന ഒച്ചകേട്ടു.
തരിപ്പ് കയറി. പുഴുങ്ങിയ മരണം കണ്ടിട്ട് ആര്ക്കാണ് ചിരിക്കാന്കഴിയുന്നത്?
ഇംതിയുടെ മരണം എന്ത് കൊണ്ടാണ് ആഘോഷമാകുന്നത്?
ആഘോഷമാക്കുന്നത്.
ഇനി,
മരണത്തിന്റെ സൂത്രവാക്യം ഇംതിക്ക് അറിയേണ്ടതില്ലല്ലോ. വയറ്റിലൂടെ ഇംതി ഓടി കയറി. നെഞ്ചകത്തിലൂടെ പാഞ്ഞ്, തൊണ്ടക്കുഴലിന് മുന്നില്വന്നു നിന്നു.
വാ പിളര്ത്തി കൊടുത്തു.
അവന്പുറത്തേക്ക് കടക്കട്ടെ.
തികട്ടി വന്നപ്പോള്സന്തോഷത്തോടെ വാഷ്ബേസിന്റെ അരികിലേക്ക് ഓടി. തൊണ്ടയില്വിരലിട്ടു. ചര്ദ്ധിച്ചു. ഒച്ചയുണ്ടാക്കി തന്നെ.
വെന്തലിഞ്ഞതും, ഉമിനീര് പുരണ്ടതുമായ ഇംതിയുടെ ഇറച്ചിക്കഷ്ണങ്ങള്വാഷ്ബേസില്നിറഞ്ഞു. ഇംതിയുടെ ഇറച്ചി! മനസ്സ് പൊട്ടിപ്പോയി. ഉറക്കെ വാവിട്ട് കരഞ്ഞു. ഇറച്ചിക്കഷ്ണങ്ങളെ തലോടി.
.......... യെന്റെ ഇംതീ....
ആരോ പുറം തടവി തരുന്നുണ്ട്.
മുഖം തുടച്ചു തന്നു. വെള്ളം വായിലൊഴിച്ച് കപ്ലിക്കാന്പറഞ്ഞു.
കുലുക്കി തുപ്പി.
ചൂടുവെള്ളം കുടിക്കാന്തന്നു.
കുടിച്ചു.
കുറച്ചു സമാധാനമുണ്ട്.
''തിന്നപ്പോള്മറ്റൊന്നും ആലോചിക്കരുതെന്റെ ചങ്ങാതീ''
പിറകില്നിന്നും ഇംതിയുടെ ഒച്ചയാണ് കേട്ടത്. കണ്ണുകള്തുറന്നു. തല തിരിച്ച് നോക്കിയപ്പോള്ചിരിയോടെ പുറം തടവി തരികയാണ് ഇംതി.
നിറഞ്ഞകണ്ണുകളോടെ അവനെ നോക്കി ചിരിച്ചു. സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.  എന്റെ പുറം തലോടി തരുന്നുണ്ട്.
ഞങ്ങള്കരയുകയാണല്ലോ....

 

No comments: