ജീവിതത്തിന്റെ കണക്ക്
കൂട്ടലുകള്‍
തെറ്റിയപ്പോഴാണ്
ഹബീസ്
റഹ്മാന്
നാടുവിട്ടതെന്ന
കാര്യം
നാട്ടുകാര്ക്കും
ചങ്ങാതിമാര്ക്കും
കുടുംബക്കാര്ക്കും
ഭാര്യക്കും
സിദ്ധീഖുല്‍
അക്ബര്‍
കമ്പനി
മുതലാളിയായ
ഹാജിക്കാക്കും
അറിയാവുന്ന
സംഗതിയാണ്.
അവന്
കൂട്ടുന്ന
കണക്കുകളൊക്കെ
തെറ്റിപ്പോവുന്നുവെന്നതാണ്
കാരണം.
എത്ര
കൂട്ടിയിട്ടും
ശരിയാകുന്നില്ല.
കൂട്ടിയും
കിഴിച്ചും
കിട്ടുന്ന
ഉത്തരം
വിചാരിച്ച
രീതിയില്‍
എത്തുന്നുമില്ല.
അങ്ങനെ തെറ്റിയ
കണക്ക്
പുസ്തകവുമായി
മുതലാളിയുടെ
ഓഫീസ്
മുറിയിലേക്ക്
കയറുമ്പോള്‍
ഹബീബീന്റെ
നെഞ്ച്
പിടച്ചിരുന്നു.
മുതലാളി നോക്കുമ്പോള്‍
കണക്കുകളൊക്കെ
ശരിയായതായി
തോന്നണേയെന്ന്
ഉടയതമ്പുരാനോട്
പ്രാര്ത്ഥിച്ചിരുന്നു.
കണക്ക് പുസ്തകം
മുതലാളിക്ക്
കൊടുത്തു.
മുതലാളി
വാങ്ങി.
മുന്നിലെ
കസേരയില്‍
ഇരിക്കാന്‍
പറഞ്ഞു.
ഇരുന്നു.
കണക്ക്
നോക്കിക്കൊണ്ടിരിക്കുന്ന
മുതലാളി
ഒരു
വട്ടം
തല
ഉയര്ത്തി
ഹബീബീനെ
നോക്കി
ഒന്നമര്ത്തി
മൂളി.
മുതലാളിയുടെ
മുഖത്ത്
വിരിയുന്ന
വിവിധ
ഭാവങ്ങള്‍
കൃത്യമായും
സൂക്ഷ്മമായും
ഹബീബ്
ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ചില
അക്കങ്ങളില്‍
ചുകന്ന
വൃത്തങ്ങള്‍
വരച്ചു.
വരച്ച
അക്കങ്ങള്‍
തല
ഉയര്ത്തി
ഹബീബിനെ
നോക്കി.
''എന്താണ്
കാര്യം''
അക്കങ്ങളോട്
ഹബീബ്
ചോദിച്ചു.
''ഇനിയൊരിക്കലും
ചുകന്ന
വരക്കുള്ളില്‍
നിന്നും
പുറത്തേക്ക്
കടക്കാനാവില്ല''
കണക്ക് പുസ്തകത്തിലെ
എല്ലാ
പേജുകളിലും
മുതലാളി
ചുകന്ന
വൃത്തങ്ങള്‍
വരച്ചിരുന്നു.
പുസ്തകം മടിയില്‍
വെച്ച്
മുതലാളി
ചോദിച്ചു.
''ഇതെന്താണ്''
''കണക്ക്''
''അതെനിക്കറിയാം.
നീയെന്നെ
പഠിപ്പിക്കേണ്ട''
മുതലാളിയുടെ
ഒച്ച
ഉയര്ന്നു.
''ഇതെന്താണിങ്ങനെയെന്നാ
ചോദിച്ചത്''
''എങ്ങനെ''
ഹബീബ് തിരിച്ച്
ചോദിച്ചപ്പോള്‍
കണക്ക്
പുസ്തകം
അവന്റെ
നേരെ
മുതലാളി
എറിഞ്ഞു.
''എങ്ങനെയുണ്ടെന്ന്
നോക്കെടാ...''
നിലത്തുവീണ അക്കങ്ങളെയൊക്കെ
പെറുക്കിയെടുത്ത്
കണക്ക്
വീണ്ടും
കൂട്ടിനോക്കി.
ശരിയാണ്
കണക്കില്‍
തെറ്റുണ്ട്.
''കൂട്ടിതെറ്റിപ്പോയി''
സങ്കടത്തിന്റെ
തല
കുനിച്ച്
ഹബീബ്
ഒച്ചതാഴ്ത്തി
പറഞ്ഞു.
''കൂട്ടുന്നയിടത്ത്
കണക്ക്
കിഴിച്ചിടരുത്.
കിഴിച്ചിടേണ്ടയിടത്ത്
കൂട്ടിയിടരുത്.
കണക്ക്
തെറ്റും.
കണക്ക്
തെറ്റിയാല്‍
നിനക്ക്
നഷ്ടമൊന്നുമില്ല.
ലക്ഷങ്ങളാണ്
എനിക്ക്
നഷ്ടമാകുക.
കൃത്യമായ
കണക്ക്
എന്തിനും
ഏതിനും
വേണം.
കണക്ക്
തെറ്റിച്ചെഴുതിയവന്
ഒരിക്കലും
രക്ഷപ്പെടാനാവില്ല.
കാരണം
തെറ്റിയ
കണക്കുകള്‍
മനഃസമാധാനം
തരില്ല,
തിരിഞ്ഞുകുത്തും.
അത്
കണക്കിന്റെ
സ്വഭാവമാണ്.
വൃത്തിയായും
കൃത്യമായും
കണക്കെഴുതുമ്പോഴാണ്
ജീവിതത്തില്‍
മനഃസമാധാനമുണ്ടാകുക.
മനഃപൂര്വ്വം
തെറ്റിച്ചെഴുതിയാല്‍
ജീവിതത്തിന്റെ
ഗതി
തെറ്റും.
എല്ലാ
കണക്കുകളും
ശരിയുത്തരമായിരിക്കണം
അവസാനിപ്പിക്കേണ്ടത്.
ചോദ്യചിഹ്നങ്ങളോ
ആശ്ചര്യ
ചിഹ്നങ്ങളോ
സംശയങ്ങളോ
ഉണ്ടാകരുത്.
ശാന്തമായ
മനസ്സിന്
മാത്രമേ
കൃത്യമായ
കണക്കെഴുതാന്‍
കഴിയൂ.
അതുകൊണ്ട്
ഒന്ന്
രണ്ടു
ദിവസം
ലീവെടുത്ത്
വീട്ടില്‍
ഇരുന്ന്
കണക്കൊക്കെ
ശരിയാക്കിയിട്ട്
വാ...''
ഹബീബ് തലയാട്ടി.
വീട്ടില്‍ ഇരുന്ന്
പല
പ്രാവശ്യം
കണക്കുകള്‍
മാറ്റിയും
തിരുത്തിയും
എഴുതി.
കണക്ക്
പുസ്തകവുമായി
വീണ്ടും
മുതലാളിയുടെ
ഓഫീസ്
മുറിയിലേക്ക്
കയറി.
കണക്കിനകത്തെ
കള്ളക്കളികള്‍
എത്ര
പെട്ടെന്നാണ്
മുതലാളി
പിടിച്ചതെന്നറിയ്വോ...
ചുകന്ന
വൃത്തങ്ങള്‍
അനവധി
വരച്ചു.
''എന്താടാ
ഇത്.
നീയെന്നെ
പറ്റിക്കുകയാ...
ചോറ്
തന്ന
കൈക്ക്
തന്നെയാ
കടിച്ചത്''
കണക്ക് പുസ്തകം
ഹബീബിനു
നേരെ
എറിഞ്ഞു.
കണക്ക്
പുസ്തകവും
കണക്ക്
അക്കങ്ങളും
നിലത്തുനിന്നും
വാരിയെടുക്കുമ്പോള്‍
കരച്ചില്
വന്നു.
കണക്കെഴുത്തുകാരന് കണക്കിന്റെ
കുറുക്കുവഴികള്‍
കണ്ടെത്തണം.
തെറ്റിച്ചെഴുതിയ
കണക്കുകള്‍
മുതലാളിക്ക്
ശരിയായ
കണക്കുകളാണെന്ന്
തോന്നണം.
തോന്നിക്കണം.
അതാണ്
മിടുക്ക്.
അതിന്
സൂത്രവാക്യങ്ങള്‍
അറിയണം;
പഠിക്കണം,
എല്ലാ
സൂത്രവാക്യങ്ങളും
വഴികളാണ്.
വഴിതെറ്റിയാല്‍
കണക്ക്
തെറ്റും.
വഴി തെറ്റിയപ്പോഴാണ്
ഗോവിന്ദന്
മാഷ്
കഴുത്തിന്
പിടിച്ചത്.
ഗോവിന്ദന്
മാഷ്
വീട്ടു
കണക്ക്
തരും.
കണക്കിന്റെ
വഴികളറിയാത്തവന്
വീട്ട്
കണക്ക്
ചെയ്യാനാവില്ല.
ഉത്തരം
കിട്ടില്ല.
കിട്ടിയ
ഉത്തരം
തെറ്റായിരിക്കും.
അതുകൊണ്ട് ചങ്ങാതിയുടെ
പുസ്തകം
നോക്കി
പകര്ത്തിയെഴുതും.
ചുകന്ന
മഷിയില്‍
പത്തില്‍
പത്ത്
മാര്ക്ക്
കിട്ടും.
ഒരു ദിവസം
ചങ്ങാതി
പറ്റിച്ചു.
കണക്ക് തെറ്റിച്ചഴുതി.
അതേപടി
പകര്ത്തിയ
കണക്ക്
മാഷിനെ
കാണിച്ചു.
''നീയെന്താടാ
ചെയ്തുകൂട്ടിയിരിക്കുന്നത്''
ഹബീബീന്റെ കഴുത്ത്
പിടിച്ച്,
ഗോവിന്ദന്
മാഷ്
ചോദിച്ചു.
അപ്പോള്‍
തല
കുമ്പിട്ട്
ചങ്ങാതി
ചിരിക്കുന്നത്
കണ്ടു.
അതിന് ശേഷം
ഓരോ
കണക്കും
ഹബീബിന്
കഴുത്ത്
പിടിക്കലാണ്.
പിന്നെ
കണക്കഴുതാന്
സ്കൂളിലേക്ക്
പോയില്ല.
പുസ്തകക്കെട്ടുകള്‍
നിലത്തുവെച്ച്
പുഴ
വക്കത്തിരിക്കും.
സ്കൂള്‍
സമയം
കഴിഞ്ഞാല്‍
വീട്ടിലേക്ക്
നടക്കും.
അതും പിടിക്കപ്പെട്ടു.
ഇനി പഠിച്ചിട്ട്
വലിയ
കാര്യമില്ലായെന്ന്
മനസ്സിലാക്കിയ
ഹബീബിന്റെ
ഉപ്പ
അവനേയും
കൂട്ടി
ഹാജിക്കയുടെ
ഓഫീസിന്റെ
പടി
കയറി.
ഹാജിക്കോട്
ഉപ്പ
കാര്യം
പറഞ്ഞു.
''അതിനെന്താ
അവന്
ഇവിടെ
നില്ക്കട്ടെ.
എനിക്കൊരു
സഹായവുമാകും.''
അങ്ങനെയാണ് സിദ്ധിഖ്
ഹാജിയുടെ
സെയില്സ്
എക്സിക്യൂട്ടീവായി
ഹബീബ്,
മാറുന്നത്.
മൊത്തക്കച്ചവടക്കാരനാണ്
ഹാജീക്ക.
ഹോള്സെയ്ല്‍,
റീട്ടെയ്ല്‍
കടകളില്‍
സാധനങ്ങള്‍
എത്തിച്ചുകൊടുക്കുകയെന്നതാണ്
ഹബീബിന്റെ
പണി.
വലിയ
വണ്ടിയുണ്ട്
അതിന്
ഡ്രൈവറുണ്ട്.
അച്ചാര്‍,
മസാലപ്പൊടികള്‍
വണ്ടിയില്‍
കയറ്റിയ
ശേഷം
ഹബീബും
കയറും.
ഓരോ
കടകളിലും
ആവശ്യമുള്ള
സാധനങ്ങള്‍
നല്കി
ബില്ല്
കൊടുക്കും.
അവര്‍
തരുന്ന
പണം
വരവ്
വെക്കണം.
ആഴ്ചക്കൊരു ദിവസം
മുതലാളിയുടെ
ഓഫീസിലാണ്
പണി.
ഒരാഴ്ച
മുഴുവന്
കിട്ടിയ
പണവും
കണക്കും
മുതലാളിക്ക്
നല്കണം.
കണക്കുകള്‍
ഒന്നോടിച്ച്
നോക്കും
അത്രതന്നെ.
അങ്ങനെ
വര്ഷങ്ങളോളം
പണിയെടുത്ത
ഹബീബ്
മുതലാളിയുടെ
വിശ്വസ്തനായി.
''നിങ്ങള്
ശ്രദ്ധിക്കണം.
ആരാന്റെ
പൈസയാ''
നോട്ടുകെട്ടുകള്‍ അലമാരയില്‍
അടുക്കിവെക്കുമ്പോള്‍
വേവലാതിയോടെ
അവള്
പറയുമ്പോള്‍
ഹബീബിന്
ചിരിവരും.
''ആരെങ്കിലും
കട്ട്
കൊണ്ടുപോയാലും
നിങ്ങള്
എടുത്തുവെന്നാണ്
മുതലാളി
പറയുക''
ഒരു ദിവസം
അയല്പക്കത്തെ
ഖാദര്ക്ക
വീട്ടില്‍
വന്നു.
മകളുടെ
കല്യാണമാണ്
ഞായറാഴ്ച.
സ്ത്രീധനത്തുക
ഇന്ന്
കൊടുക്കണം.
ബാങ്ക്
അവധിയാണ്.
നാളെ
ബാങ്കില്‍
നിന്നും
എടുത്ത്
പണം
തരാം.
ഒരു
ലക്ഷം
രൂപ
കടം
വേണം.
അല്ലെങ്കില്‍
ചെക്ക്
തരാം''
പ്രശ്നമൊന്നുമില്ല.
തിങ്കളാഴ്ചയാണ്
കണക്കുകൂട്ടി
പണം
മുതലാളിക്ക്
നല്കേണ്ടത്.
ഇനിയും
ദിവസങ്ങള്‍
ബാക്കിയുണ്ട്
വെറുതെ
കിടക്കുന്ന
പണം
ആര്ക്കെങ്കിലും
ഉപകാരമാകട്ടെ.
അങ്ങനെ ഒരു
ലക്ഷം
രൂപ
ഖാദര്ക്കാക്ക്
കടം
കൊടുത്തു.
ശനിയാഴ്ചയും
ഞായറാഴ്ചയും
കഴിഞ്ഞു.
ഖാദര്ക്ക
പണം
മടക്കി
തന്നിട്ടില്ല.
കണക്ക്
കൊടുക്കേണ്ട
ദിവസമായി.
ഖാദര്ക്കയോട്
ചോദിച്ചപ്പോള്‍
വിചാരിച്ചത്
പോലെ
പണം
കിട്ടിയില്ലായെന്ന്
ഒന്ന്
രണ്ട്
ദിവസം
കൊണ്ട്
തരാമെന്നും
പറഞ്ഞു.
''ഇന്ന്
കണക്ക്
കൊടുക്കേണ്ട
ദിവസമാണ്''
''അതിനെന്താ...
ഒന്ന്
രണ്ട്
കലക്ഷന്‍
കിട്ടിയിട്ടില്ലായെന്ന്
പറഞ്ഞാല്‍
മതി.
ആരറിയാന്‍.
അടുത്ത
ആഴ്ച
കൊടുക്കാമല്ലോ...''
എത്ര ലളിതമായിട്ടാണ്
ഖാദര്ക്ക
പറഞ്ഞത്.
ചങ്കിടിക്കുന്നുണ്ട്.
തെറ്റാണ്
ഒരഞ്ചു
പൈസ
ആരുടേയും
ഇതുവരെ
എടുത്തിട്ടില്ല.
കളവ്
പറയാതെ
രക്ഷയില്ല.
അടുത്താഴ്ച
ഖാദര്ക്ക
തന്നാല്‍
ഒപ്പിച്ച്
കൊടുക്കണം.
മുതലാളിക്ക് കണക്ക്
കൊടുത്തപ്പോള്‍
വിറച്ചു.
''എന്താ
ഇങ്ങനെ''
''കലക്ഷന്‍
കുറവാണ്''
വേറെ ഒന്നും
മുതലാളി
ചോദിക്കാത്തത്
ഭാഗ്യം.
ആരൊക്കെയോ
പുറത്ത്
കാത്തുനില്ക്കുന്നുണ്ട്.
മുതലാളിക്കും
ധൃതിയുണ്ട്.
ഒരാഴ്ച കഴിഞ്ഞിട്ടും
ഖാദര്ക്ക
പണം
തന്നില്ല.
ഇന്ന്
നാളെയെന്ന്
പറഞ്ഞ്
ഉരുട്ടിക്കളിച്ചു.
എങ്ങനെ
പറഞ്ഞിട്ടും
ഖാദര്ക്ക
കുലുങ്ങിയില്ല.
ഒരു ദിവസം
ഖാദര്ക്ക
ബോംബയ്ക്ക്
പോയി.
വീട്ടുകാരിയോട് ചോദിച്ചപ്പോള്‍
കൈമലര്‍ത്തി.
''ഞങ്ങളോട്
ചോദിച്ചിട്ടൊന്നുമല്ലല്ലോ
പണം
കടം
കൊടുത്തത്.
ഇതൊന്നും
ഇവിടെ
പറയേണ്ട''
വീട്ടകാര്‍
വാതില്‍
അടച്ചു.
അവസാനം പിടിക്കപ്പെട്ടു.
എല്ലാ കണക്കുകളും
എടുത്ത്
കൊണ്ടുവരാന്‍
മുതലാളി
പറഞ്ഞു.
സാധനങ്ങള്‍
കൊടുക്കുന്ന
കടക്കാരെ
ഫോണ്‍
വിളിച്ച്
കാര്യങ്ങള്‍
ഉറപ്പുവരുത്തി.
ഡ്രൈവറെ
വിസ്തരിച്ചു.
വേറൊരാളെ
പകരക്കാരനാക്കി.
അന്ന് മുതലാളിയും
ചങ്ങാതിമാരും
പോലീസുകാരനും
ഓഫീസിലുണ്ടായിരുന്നു.
അവര്‍ കണക്കുകൂട്ടി.
പത്ത്ലക്ഷം രൂപ കുറവുണ്ടെന്ന്
ഒരേ
സ്വരത്തില്‍
പറഞ്ഞു.
ഇല്ല. ഒരു
ലക്ഷം
ഖാദര്ക്കാക്ക്
സഹായിച്ചതാണ്.
അയാള്
നാട്
വിട്ടു.
എങ്ങനെയങ്കിലും
തിരിച്ചു
തരാം.
പത്ത്
ലക്ഷമൊന്നും
ഞാന്‍
എടുത്തിട്ടില്ല.
''എന്നാല്
കൂട്ടി
കാണിക്ക്''
എത്ര കൂട്ടിയിട്ടും
കണക്ക്
ശരിയാകുന്നില്ല.
കണക്കിനകത്ത്
അവര്‍
എന്തൊക്കെയോ
തിരുകി
കയറ്റിയിട്ടുണ്ട്.
അവര്‍ കാണിച്ചയിടത്തൊക്കെ
ഒപ്പിട്ട്
കൊടുത്തു.
വെറെ
വഴി
ഇല്ല.
അല്ലെങ്കില്‍
പോലീസ്
സ്റ്റേഷന്‍,
ജയില്‍
എന്നൊക്കെ
പറഞ്ഞ്
പേടിപ്പിച്ചു.
''തരാനുള്ള
പൈസ
മുഴുവന്
നാളെ
തരണം.
അല്ലെങ്കിലിവിടെ
ജീവിക്കാനാവില്ല.''
പോലീസുകാരന് പറഞ്ഞു.
അപ്പോള്‍
മുതലാളിയും
ചങ്ങാതിമാരും
കുലുങ്ങി
ചിരിക്കുന്നുണ്ടായിരുന്നു.
ജീവിതകാലം മുഴുവന്
പണിയെടുത്താലും
പത്ത്ലക്ഷം
രൂപ
കൊടുക്കാനാവില്ല.
ഇനിയെന്ത്?
തല കുനിച്ചിട്ടാണ്
വീട്ടിലേക്ക്
കയറിയത്.
അവളോട്
കാര്യം
പറഞ്ഞു.
അവള്
പൊട്ടിക്കരയുകയാണ്.
എന്ത്
പറഞ്ഞിട്ടാണ്
സമാധാനിപ്പിക്കുക.
തിരിച്ചു
കൊടുക്കാന്‍
കാശില്ല.
ഒരു
തരി
സ്വര്ണ്ണം
പോലുമില്ല.
മൂന്ന്
പിഞ്ചുമക്കള്‍.
ഒന്നുമറിയാതെ
അവര്‍
ഉറങ്ങുന്നതും
നോക്കി
കട്ടിലില്‍
ഇരുന്നു.
എല്ലാവരും
ഉറങ്ങുമ്പോഴാണ്
കിട്ടിയ
വസ്ത്രങ്ങളൊക്കെ
എടുത്ത്
ബാഗിലിട്ട്
വീട്
വിട്ടിറങ്ങിയത്.
ഒളിച്ചോടുകയായിരുന്നു.
എവിടെയാണെന്നറിയില്ല.
വേറെ
വഴി
ഇല്ല.
തീവണ്ടിയില്‍ കയറി.
ടിക്കറ്റൊന്നും
എടുത്തില്ല.
എന്തിന്?
ദിക്കറിയാത്ത
യാത്ര...
എവിടെയോ
ഇറങ്ങി.
സ്ഥലപ്പേര്
പോലും
നോക്കിയില്ല.
സ്ഥലപ്പേരുകള്‍
എത്തിച്ചേരലിന്റെ
അടയാളമാണ്.
ഇനി
സ്ഥലത്തിന്റെ
ആവശ്യമില്ല.
ആരും
കാണാതെ,
ആരും
അറിയാതെ
ജോലി
ചെയ്ത്
ജീവിക്കണം.
മകളുടെയും
ഭാര്യയുടെയും
കാര്യം
ഓര്‍ത്തപ്പോള്‍
നെഞ്ച്
പിടച്ചു.
കള്ളനാണ്.
ഹാജീക്കയുടെ പണം
കട്ട
കള്ളന്‍.
മക്കളുടെയും
അവളുടെയും
തലയില്‍
നിന്നും
ആ
പേര്
ഇനി
മായ്ക്കാനാവില്ല.
ഹാജീക്കയുടെ
പണം
മുക്കിയ
ഹബീബിന്റെ
ഓളും
മക്കളുമല്ലേ
അത്?
നെഞ്ച്
കത്തിപ്പോയി.
അവരുടെ
ജീവിതകാലം
മുഴുവന്
ആ
വിളിപേര്
പിന്തുടരും.
എന്നെ
മക്കള്‍
വെറുക്കും.
അവളും
വെറുക്കും.
വെറുക്കപ്പെട്ടവനായി
മാറും.
ഹറാം
പിറന്നവന്
എന്റെ
മകനല്ലെന്ന്
ഉപ്പ
പറയും.
ഹോ..
എന്തൊരു
നെഗളിപ്പാ...
അനിയന്മാരും
ഏട്ടന്മാരും
കളിയാക്കി
ചിരിക്കും.
അറിയുന്നവരൊക്കെ മൂക്കത്ത്
വിരല്‍
വെക്കും.
''ഹബീബ്
അങ്ങനെ
ചെയ്വോ''
''ചക്കരക്കുടം
കണ്ടാല്‍
ആരാ
കയ്യിടാത്തത്''
ന്യായീകരണത്തിനും സൂത്രവാക്യമുണ്ട്.
തളര്ന്നു
പോയി.
തല
ചുറ്റുന്നുണ്ട്.
ഇനി
ഒരടി
നടക്കാനാവില്ല.
പറ്റിപ്പോയി.
പറ്റിച്ചു.
ഇനിയൊരിക്കലും ഒരു
മനുഷ്യനേയും
സഹായിക്കില്ല.
ഖാദര്ക്കാക്ക
പറ്റിച്ചുവെന്ന
കാര്യം
ആരും
മുഖവിലക്കെടുത്തില്ല.
''ഹേയ്
ഹാജീക്ക
കളവ്
പറയില്ല''
ആരോ പിറകില്
നിന്നും
വിളിക്കുന്നുണ്ട്.
ആരാണ്? ആരായിരിക്കും?
ഇവിടെയും ജീവിക്കാന്‍
അനുവദിക്കില്ലേ?
''നീയെന്താടാ...
ഇവിടെ''
ചുമലില്‍ തൊട്ട്
ചോദിക്കുന്നു.
പിടിച്ചു കഴിഞ്ഞു.
ഇനി രക്ഷയില്ല.
''നിന്റെ
മുതലാളി
പറഞ്ഞ
കാര്യങ്ങളൊക്കെ
ശരിയാണോ...''
തിരിഞ്ഞുനോക്കി.
ആരും ഇല്ല
പിറകില്.
തോന്നുന്നതാണ്.
പേടിച്ചിട്ടാണ്.
പിടിക്കപ്പെടുന്നതിന്
മുമ്പ്
ഇവിടെ
നിന്നും
രക്ഷപ്പെടണം.
തിരിച്ചറിയാത്ത
ഒരിടത്തേക്കായിരിക്കണം
യാത്ര.
രാത്രിവണ്ടിക്ക്
കയറണം.
ചുറ്റുപാടുമുള്ളവരൊക്കെ
തുറിച്ചു
നോക്കുന്നുണ്ട്.
അപരിചിതരായ ഇവരൊക്കെ
എങ്ങനെയാണ്
കാര്യങ്ങള്‍
അറിഞ്ഞത്.
പത്രത്തില്‍
ഫോട്ടോ
വന്നിട്ടുണ്ടാകുമോ?
''കള്ളന്‍...
കള്ളന്‍''
ആരോ
വിളിച്ചു
പറയുന്നത്
കേട്ടു.
ആള്ക്കാരൊക്കെ
ആര്ത്ത്
വിളിച്ച്
പിറകില്
നിന്നും
ഓടി
വരികയാണ്
തിരിഞ്ഞുനോക്കാതെ ഹബീബ്
ഓടി.
പിറകില് മുതലാളിയുടെ
ചങ്ങാതിമാരും
നാട്ടുകാരും
പോലീസുകാരും
ഉപ്പയും
അനിയന്മാരും
ഏട്ടന്മാരും
ഖാദര്ക്കയുടെയും
ഒച്ച
കേള്ക്കുന്നുണ്ട്.
പത്ത് ലക്ഷം
കട്ടവനാണവന്‍...
പിടിക്ക്..
ഓടി.
തിരിഞ്ഞുനോക്കാതെ ഹബീബ്
ഓടുകയാണ്.
അവസാനം,
ഓടാന്‍ കഴിയാതെ,
കാലുകള്‍
തളര്‍ന്ന്,
കിതപ്പോടെ
മണ്ണിലേക്ക്
അവന്
വീണു
ചുറ്റുപാടുകളില്‍
നിന്നും
വിജയികളുടെ
ആര്പ്പുവിളി
കേള്ക്കും.
5 comments:
നന്നായി പറഞ്ഞു വെരി ഗുഡ് ആണ്
കഥ നന്നായിട്ടുണ്ട് . ചുറ്റും നടക്കുന്ന സംഭവങ്ങൾ തന്നെ .ലളിതമായ ഭാഷയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു .
ജിൻസൻ ഇരിട്ടി
കൊള്ളാം
നല്ല കഥ. ലളിതം. മനോഹരം.
Post a Comment