Thursday, November 14, 2013

ഫാന്‍സ് അസോസിയേഷന്‍ എന്ന കുലംകുത്തികള്‍


വെള്ളിത്തിരയില്‍ നായകന്‍ ആയുധരഹിതനായി കിടക്കുമ്പോള്‍ സ്‌ക്രീനിലേക്ക് കത്തിയെറിഞ്ഞ് കൊടുത്ത് ഏതോ തമിഴന്റെ വിവരമില്ലായ്മയെക്കുറിച്ച് മലയാളി ഫലിതം പറയാറുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടാകില്ല. ചിലപ്പോള്‍ മലയാളി കഥ മെനഞ്ഞതാകാം. മലയാളിയുടെ മുന്നില്‍ തമിഴന്‍ കക്കൂസ് വൃത്തിയാക്കുന്നവനും വിറക് കീറുന്നവനുമൊക്കെയായിരുന്നു. ബസ്സില്‍പോലും ചിലപ്പോള്‍ വൃത്തിയില്ലാത്തതുകൊണ്ട് കയറ്റാറില്ല. അടിമയെപ്പോലെ തമിഴന്‍ നമ്മുടെ അടുക്കളപ്പുറം തേടിവന്നു. നികൃഷ്ടജീവിയെപ്പോലെ പെരുമാറി.

എന്നാലും തമിഴന് സ്വന്തം നാടും ഭാഷയും സംസ്‌കാരവും കൈകോര്‍ത്ത് പിടിച്ചു. അവന്‍ തമിഴ് മാത്രം സംസാരിച്ചു. നമ്മളെ കൊണ്ട് തമിഴ് കൊഞ്ചിക്കൊഞ്ചി പറയിപ്പിച്ചു. അവന്റെ നാട്ടു ബസ്സിലും നഗരബസ്സിന്റെയും ബോര്‍ഡുകള്‍ തമിഴില്‍ എഴുതിവെച്ചു. ഭാഷ പഠിച്ചിട്ട് ഞങ്ങള്‌ടെ നാട്ടില്‍ വന്നാല്‍ മതിയെന്നാണ് തമിഴന്റെ നിശ്ചയം.

അവര്‍ക്ക് സിനിമനടന്മാര്‍ ദൈവപുത്രന്മാരായിരുന്നു. വിരശൂരനും തൊഴുന്നവനുമായി. തമിഴന്‍ നടന്മാരെ പൂജിച്ചു. കട്ടൗട്ടുകള്‍ ഉണ്ടാക്കി തെരുവോരങ്ങളില്‍ നിരത്തിവെച്ചു. കട്ടൗട്ടിന്റെ തലയിലൂടെ പാല്‍ ഒഴിച്ചു. ചെണ്ട മുട്ടി ആര്‍ത്ത് വിളിച്ചു ടാക്കീസുകള്‍ ഉത്സവപ്പറമ്പുകളാക്കി. നടന്മാര്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിയപ്പോള്‍ പിറകില്‍ അണിനിരന്നു. മുഖ്യമന്ത്രിമാരാക്കി നിര്‍ത്തി. അവര്‍ ചെയ്ത തെറ്റുകള്‍ ചിലപ്പോള്‍ പൊറുത്തു കൊടുത്തു. ചിലപ്പോള്‍ പകരം വീട്ടി. ഇപ്പോള്‍ ജയലളിത- കരുണാനിധി-

അന്നേരം മലയാളികള്‍ തെരുവുകളില്‍ ചര്‍ച്ച ചെയ്തു. (ആഗോളവത്കരണം)

അന്ന് മലയാളത്തിലും ഫാന്‍സുഅസോസിയേഷന്‍ എത്തിയിരിക്കുന്നു. തമിഴന്റെ രീതികളൊക്കെ പിന്‍പറ്റുന്നു. തമിഴന്‍ ഉപേക്ഷിച്ചത് പോലും. ഇന്ന് മലയാള സിനിമാ നടന്മാര്‍ പോറ്റിവളര്‍ത്തുന്ന ഫാന്‍സുകാര്‍ ടാക്കീസുകളില്‍ ബഹളം വെക്കുന്നു. ഫാന്‍സുകാര്‍ അന്യോന്യം തോല്‍പ്പിക്കുകയും ജയിപ്പിക്കുകയും ചെയ്യുന്നു. ഫാന്‍സുകള്‍ ഉണ്ടാക്കുന്നതിന്റെ കാരണം നടന്മാരുടെ സാമ്രാജ്യം നിലനിര്‍ത്തുവാനാണ്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ ഇതിന്റെ ഉപഭോക്താക്കളാണ്.

എന്നാല്‍ ഇന്ന് ഫാന്‍സുകാര്‍ എത്ര ലഹളയുണ്ടാക്കിയിട്ടും മഹാനടന്മാരുടെ സിനിമ പൊട്ടുന്നുണ്ട്. തെരുവുകളില്‍ പുതിയ മുഖങ്ങളുടെ സിനിമാപോസ്റ്ററുകളാണ് കാണുന്നത്. പുതിയ സംവിധായകര്‍ക്ക് രാഷ്ട്രീയബോധം കുറവാണെങ്കിലും എഡിറ്റിംഗ്, ക്യാമറ, മറ്റ് സാങ്കേതികരീതികളൊക്കെ ഉപയോഗിച്ചു പുതിയ രംഗപ്രവേശനം ഉണ്ടാക്കിയിരിക്കുന്നു. അതാണ് മലയാള ചര്‍ച്ച. തമിഴ് സിനിമ പുതിയ സമവാക്യത്തിലേക്ക് നീങ്ങിയപ്പോള്‍ മലയാള സിനിമ നിശ്ചലാവസ്ഥയിലായിരുന്നു. അന്നരമാണ് വെല്ലുവിളിയോടെ വന്നത്. ആ വരവാണ് പുതിയ സിനിമയുടെ രംഗപ്രവേശനം. ഇതൊരു തരംഗമാണ്. മഞ്ഞില്‍വിരിഞ്ഞ പൂവ് പോലെയെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതൊന്നുമല്ല. ചെറിയ ബജറ്റില്‍ സിനിമാ സ്വപ്നമാണിത്.

സിനിമയുടെ കഥയും ക്ലൈമാക്‌സുമൊക്കെ നിയന്ത്രിച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും കൂടിയുള്ള സിനിമാലോകം തിലകനെയും സുകുമാര്‍ അഴീക്കോടിനെയും വേദനിപ്പിച്ചതിന്റെ അനുഭവപാഠമാണിത്. ആ തിലകന്റെ മനസ്സിന്റെ വേദന. അമ്മയെ ചോദ്യം ചെയ്തതിന് തിലകന്റെ കോലം മോഹന്‍ലാലിന്റെ ഫാന്‍സ് കത്തിച്ചു. മമ്മൂട്ടിയും ഫാന്‍സു സഹായികളായി. തിലകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. വേദനയോടെയാണ് മരിച്ചത്. ആ വേദനയാണ് അമ്മയെ വേട്ടയാടുന്നത്. ഇന്ന് നമ്മുടെ സിനിമാനടന്മാര്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ കാരണം ഞാന്‍ ഇവിടെയുണ്ട് എന്ന് അറിയിക്കാനാണ്. എന്നാല്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നവരുടെ കഞ്#ികുടി മുട്ടിച്ചു. ബ്രാന്‍ഡ് അംബാസിഡര്‍  എന്ന രീതിയില്‍ സിനിമാ നടന്മാരുടെ രംഗപ്രവേശനം പിന്നെ ആ കമ്പനിയുടെ പരസ്യത്തില്‍ മറ്റുള്ളവരെക്കൊണ്ടു വരില്ലായെന്ന് ഉറപ്പുണ്ടാക്കാനാണ്.

3 comments:

Unknown said...

വെള്ളിത്തിരയില്‍ നായകന്‍ ആയുധരഹിതനായി കിടക്കുമ്പോള്‍ സ്‌ക്രീനിലേക്ക് കത്തിയെറിഞ്ഞ് കൊടുത്ത് ഏതോ തമിഴന്റെ വിവരമില്ലായ്മയെക്കുറിച്ച് മലയാളി ഫലിതം പറയാറുണ്ടായിരുന്നു.

ബഷീർ said...

ഇവരുടെയൊക്കെ പിന്നാലെ നടന്ന് സമയം കളയുന്നവരെയൊർത്ത് സഹതപിക്കുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ തിരനോട്ടം നന്നായി..