Saturday, December 7, 2013

ആടുകളുടെ റിപ്പബ്ലിക് രാഷ്ട്രീയബോധത്തിന്റെ ആഖ്യാനകല -വെള്ളിയോടൻ സൈനുദ്ധീൻസാഹിത്യസൃഷ്ടികള്‍, പലപ്പോഴും മനുഷ്യന്റെ ചിന്തകളെ ഉദ്ധരിപ്പി ക്കാനു തകുന്നതായിരിക്കണം. ചിന്തകള്‍ക്ക് ഉണര്‍വും ആവേശവും നല്‍കുമ്പോള്‍മാ   ത്രമേ ഓരോ സര്‍ഗ സൃഷ്ടിയും ഫലപ്രദമാണെന്ന് നിജപ്പെടുത്താന്‍ കഴിയൂ. ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും യാതൊരു ചലനവും നല്‍കാത്ത  സൃഷ്ടികള്‍, ഒരു പാഴ്‌വേലയായി  മാത്രമേ കാണാന്‍ കഴിയൂ. ലോക ക്ലാസിക്കുകളില്‍പലതിനും സമൂഹത്തെമാറ്റിമറിക്കാന്‍സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആയാ ഥാര്‍ത്ഥ്യബോധംഎഴുത്തുകാന്‍മനസില്‍സൂക്ഷിക്കുമ്പോള്‍മാത്രമേസാമൂഹ്യപ്രതിബദ്ധതയുള്ളസൃഷ്ടികള്‍ ജനിക്കുകയുള്ളൂ.

മുഖ്യധാരാരചനാസമൂഹത്തിന്റെ ആണ്‍ നേട്ടങ്ങളില്‍നിന്നകന്ന്, തന്റേതായ ഒരു കുക്കുബനിസം തീര്‍ത്ത് അതിനകത്ത് കുക്കൂബിനായി കാലങ്ങള്‍ തീര്‍ത്ത ഇയ്യ വളപ്പട്ടണം എന്ന എഴുത്തുകാരന്‍ ഇപ്പോള്‍ ഒരു ചിത്രശലഭമായിരൂപാന്തരം പ്രാപിച്ചിരിക്കുന്നു. ആടുകളുടെ റിപ്പബ്ലിക് എന്ന നോവല്‍, വായനക്കാരന്റെ കണ്‍വെട്ടത്ത് കൂടെ സുഗന്ധം പരത്തിപറന്ന് കളിക്കുകയാണ്. ഈ ചിത്രശല ഭത്തി ന്റെ  കണ്ണും കാതും ചിറകുകളും എല്ലാം വിവിധങ്ങളായ വര്‍ണങ്ങളിലുള്ള അക്ഷരങ്ങളാണ്. മലയാളസാഹിത്യത്തില്‍ അപൂര്‍വങ്ങളായിമാത്രം സംഭവിക്കാറുള്ളരചനാത്ഭുതങ്ങളിലൊന്നാണ് ആടുകളുടെ റിപ്പബ്ലിക്. വായനയുടെ സുഗന്ധം നാസികയിലൂടെ തുളച്ച് കയറുമ്പോള്‍തന്നെയും മാജിക്കല്‍ റിയലിസത്തിന്റെലഹരിയും വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു. 

അപൂര്‍വമായിമാത്രം പിറവികൊള്ളുന്നഫാന്റസിരചനകളില്‍ അസാധാരണ മായ ഒന്നാണ് ആടുകളുടെ റിപ്പബ്ലിക് എന്നത് ഒരു നഗ്നസത്യമാണ്. ഫാന്റസി ആയിരിക്കുമ്പോഴും വായനക്കാരുടെയും രചനയുടെയും യാഥാര്‍ത്ഥ്യ ബോധമ ണ്ഡലത്തില്‍നിന്ന്‌കൊണ്ട്മാത്രമേ ഈ കൃതിയെസമീപിക്കാന്‍ ഒക്കൂ.ആധുനിക മനുഷ്യന്റെ ആകുലതകള്‍ എന്നും അധിനിവേശത്തെക്കുറിച്ചാണ്. അധിനി വേശ ത്തിന്റെനൂതനരീതികളും അതിന്റെ ആന്തരിക ഫലങ്ങളും ആണ് മാജിക്കല്‍ റിയലിസത്തില്‍സമന്വയിപ്പിച്ച് ഇയ്യ വളപട്ടണം ആവിഷ്‌ക്കരിച്ചത്. തീട്ടനികുതി കൊടുക്കാന്‍കൈയ്യില്‍പണമില്ലാതാകുമ്പോള്‍ അത്‌ നല്‍കാതിരിക്കണ മെങ്കി ല്‍തിന്നാതിരിക്കുകയും തിന്നാതിരിക്കണമെങ്കില്‍മരിക്കുകയും വേണമെന്ന് പ്രജകള്‍ക്ക് മാത്രം ഇണങ്ങുന്ന ഒരു തത്വമാണ് ഇവിടെ ആവിഷ്‌ക്ക രി ക്കുന്ന ത്.പ്രതികരണശേഷിനഷ്ടപ്പെട്ട പ്രജകള്‍ക്ക് വിപ്ലവത്തിന്റെവഴി അന്യമാകുമ്പോള്‍പ്രകൃതിയുടെ നീതിബോധം അവര്‍ക്ക്മുമ്പില്‍സമത്വസുന്ദരമായ ഒരു പുതിയലോകം അവതരിപ്പിക്കുന്നു.

നിലത്ത് കിടന്നുറങ്ങുന്നവരും വയറുനിറയ്ക്കാന്‍മാത്രം ഭക്ഷണം കഴിക്കുന്നവ രും ഈ ഭൂമിമറ്റുള്ളവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന്‌വിശ്വസിക്കുന്നവരും മാത്രമേ ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹിക്കുന്നുള്ളൂ എന്ന പ്രഖ്യാപനത്തോ ടെയാണ്‌നോവല്‍ അവസാനിക്കുന്നത്. അത് ആടുകളുടെ റിപ്പബ്ലിക് ആണ്. സ്വപ്ന ങ്ങില്ലാത്തവന്റെ, മുകളിലോട്ട്‌നോക്കാത്തവന്റെലോകക്രമമാണ്.

ഔട്ടിയാക്ക എന്ന സിദ്ധന്റെ അത്ഭുതസിദ്ധികളിലൂടെ നോവല്‍ കടന്നുപോ കു മ്പോള്‍ , എല്ലാമനുഷ്യരിലും ശക്തമായ അമര്‍ത്തലുക ള്‍ക്ക്‌വിധേയമായ ബാല്യ ത്വം, അതിശക്തവും ആസ്വാദ്യകരമായരീതിയില്‍തിരിച്ചുവരുന്നു. മൃഗങ്ങളും കാടു ക ളും ആകാശവും ഭൂമിയുമെല്ലാം അധികാരത്തിന്റെ പ്രമാണികള്‍ക്കെ തിരെസാക്ഷിപറയുന്നു.അധികാരത്തിന്റെ ഉത്തുംഗതയില്‍ ഇരിക്കുന്നവര്‍തന്നെയാണ് ചാരന്മാരെന്നും, ഈ ചാരന്മാര്‍ ജാര വേഷത്തിലാണ്പുറം രാജ്യങ്ങളിലേക്ക് കടക്കുന്നതെനനും ആഖ്യാതാവ്‌നമ്മെബോധ്യപ്പെടുത്തുന്നു. ജാരന്റെ മുന്നില്‍പുറം വാതിലുകള്‍മലര്‍ക്കെതുറന്നിടുകയും സാമ്രാജ്യത്വം ജാരന്റെ ശരീരത്തെതാല്‍ക്കാലികമായും ആത്മാവിനെസ്ഥായിയായും വിലയ്ക്ക്‌വാങ്ങുന്നു. ലോക ക്ലാസിക്കുകളിലേക്ക് ഉയര്‍ന്ന മലയാളത്തിലെ ഏറ്റവും പുതിയസൃഷ്ടിയായി ആടുകളുടെ റിപ്പബ്ലിക്കിനെ ഗണിക്കാം. ചിന്തപബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=15&programId=6722890&BV_ID=%40%40%40&contentId=15563255&contentType=EDITORIAL&articleType=Malayalam+News#.UpjIg5jeG1k.facebook2 comments:

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

വിലയിരുത്തലുകള്‍ കാണുമ്പോള്‍ വായിക്കാന്‍ തോന്നുന്നു..

Iyya Valapattanam said...

വായിക്കൂ