Sunday, February 16, 2014

കേരളത്തില്‍ വീണ്ടും അയിത്തമോ....?

ദളിതന്‍ ആയത് കൊണ്ട് താലി പൊലി ക്ക് പഞ്ചവാദ്യം അവതരിപ്പിക്കാന്‍ എത്തിയ പരമേശ്വരമാരാരുടെ സംഘത്തിലെ ഇലതാല വാദകനായിരുന്ന ബാബുവിനെ ഗുരുവായൂര്‍ തന്ത്രി വിലക്കിയ കാര്യം മലയാളികള്‍ അറിഞ്ഞിരിക്കുമല്ലോ . ഇദേഹത്തെ ദളിതനായത് കൊണ്ട് തൃശൂര്‍പൂരത്തില്‍ നിന്നും വിലക്കിയിരുന്നു .,വിശ്വാസം /രീതി മാറ്റണമെങ്കില്‍ തന്ത്രി തീരുമാനിക്കണം എന്നാണു ജനാധിപത്യ കാലത്തിലും പറയുന്നത് , നമ്മള് തമിഴു നാട്ടിലെ അയിത്തത്തിനെതിരെ സംസാരിച്ചിരുന്നു ,പത്രങ്ങളും വാരികകളും പ്രതിഷേധ./പ്രതിരോധ എഴുത്തും നടത്തിയിരുന്നു ,എന്നാല്‍ കേരളത്തീല് അയിത്തം ഉണ്ട് എന്ന് പൊതു സമൂഹത്തിനോട് വിളിച്ചു പറഞ്ഞ ഗുരുവായൂര്‍ തന്ത്രിയെ കുറിച്ച് നമുക്ക് എന്ത് കൊണ്ടാണ് സംസാരിക്കാന്‍ കഴിയാത്തത് .ഇന്ത്യന്‍ ഭരണ ഘടന ആര്‍ട്ടിക്കിള്‍ 17 അയിത്തം നിയമം മൂലം നിരോധിച്ചിരുന്നു .ദളിതന്‍ ആയത് കൊണ്ട് തൊഴില്‍ വിവേചനം നേരിടേണ്ടി വരികയെന്കില്‍ അങ്ങനെ ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം എടുക്കെന്ടെതാണ് ,ഏതൊക്കെ മന്ദ്രിക്കരിയാതിരിക്കുമോ ,,അറിയാമായിരിക്കും ,ദളിത് മന്ത്രിയും നാട് ഭരിക്കുന്നുടല്ലോ.1946 ലാണ് ഗുരുവായൂര്‍ അമ്പലത്തില്‍ അവര്‍ണര്‍ക്ക് ക്ഷേത്ര സ്വാതന്ത്ര്യം കിട്ടിയത് ,,ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് എ ,കെ.ജി .യും കൃഷ്ണപില്ലയുമാണ് ,എ ,കെ.ജിയെ ബോധം മറയുന്നത് വരെ തല്ലിയത് ക്ഷേത്രം ഭാരവാഹികളായിരുന്നു 

അയിത്തം പരസ്യമായി ആചരിക്കാത്ത്ത സ്ഥലമാണ് കേരളം ,.ഹിധു സമുദായത്തിലെ ഇത്തരം അയിത്തത്തിനെതിരെ സംസാരിക്കാന്‍ വെല്ലാപള്ളിയും തയ്യാറല്ല ,എന്നാല്‍ കേരളീയ സമൂഹത്തില്‍ ജാതിഉക്കാര്‍ അവര്‍ സംഘടിച്ചു /ശക്തരായി എന്തെങ്കിലും ജാതിക്കാര്‍ക്ക് കാര്യ ലാഭം ഉണ്ടാക്കുവാന്‍ പെടാപാട് പെടുകയാണ് ,എപ്പോള്‍ ജാതി പറയാനും ,സംസാരിക്കാനും അഹങ്കരിക്കാനും തുടങ്ങിയിരിക്കുന്നു ,എപ്പോള്‍ മനുഷന്‍ മാറി അവിടം ജാതി / മതം കയരികൂടി പല്ലിളിക്കുന്ന പുതിയ കാലത്ത് ജാതി ഒരു വിഭാഗം അഹന്കാരമായി കരുതുമ്പോള്‍ ഇത്തരം അയിത്ത രീതി വീണ്ടും കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരിക തന്നെ ചെയ്യും .ദളിതന്‍ സഘടിക്കുന്നത് അവകാശത്തിനു വേണ്ടിയാണ് ,പണ്ടവനെ അടിച്ചമര്‍ത്തി /ഹിമ്സിച്ചു /അവന്റെ മനുശാവകാഷത്തെ കവര്ന്നെടുതവരോട് പോരാടുകയാണ് ,ദളിതന്‍ സന്ഘടിക്കുമ്പോള്‍ അധികാരികള്‍ക്ക് പേടിയാണ് ,അതുകൊണ്ടാണ് ദളിതന്‍ ഒരിക്കലും അവന്റെ അവകാശത്തെ കുറിച്ചും പറയരുത് എന്നാ പാഠം നല്ക്കുവാനാണ് മുത്തങ്ങയില്‍ ആദിവാസികളെ അടിചോത്തുക്കിയത് ,മ്മ്മ്ടളിതെ ഉയിര്തെതെഴുനെല്‍ക്കാന്‍ ഒരിക്കലും ഭരണകൂടം അനുവദിച്ചിരുന്നില്ല ,ദളിതന്‍ ഉപയോഗിച്ച ഓഫീസ് മുറി യും കാറും ചാണകം തെളിച്ചു ശുധിയാക്കിയ വാര്‍ത്ത നമ്മള്‍ കേട്ടതല്ലേ എന്നിട്ടെന്തായി ,വയലാര്‍ രവിയുടെ മകന്‍ കയറിയപ്പോള്‍ അശുദ്ധി കഴുകി കളഞാതും നമ്മള്‍ ഓര്‍ക്കണം ,അയിത്തം സാമൂഹിക ഘടകമായി എന്ന് കണ്ടപ്പോഴാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് ,ഇനി തൊട്ടുകൂടായ്മയും തീണ്ടലും കേരളീയ സമൂഹത്തില്‍ ഉണ്ടാകുമോ ..മഗലാപുരത്ത് ബ്രാഹ്മന്‍ തിന്ന എചിലില്‍ ദളിതന്‍ ശയന പ്രദിക്ഷണം കൊല്ലം തോറും നടത്തി വരുന്നു ,ദളിതന്റെ ത്വക്ക് രോഗങ്ങള്‍ ഇല്ലാതാകുമെന്നാണ് ബ്രഹ്മന്‍ പറയുന്ന ന്യായീകരണം .പുരോഗമന സംഘടനക്കാര്‍ ഇത്തരം രീതിക്ക് എതിരെ പ്രവര്‍ത്തിച്ചിരുന്നു ,എക്കാലത്തു എങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കുവാനും ആളുകള്‍ ഉണ്ടല്ലോ എന്നതാണ് നമുക്കുണ്ടാകേണ്ട ആശങ്ക , നമ്മള്‍ ഇതു കാലത്താണ് ജീവിക്കുന്നത് ,ഈരണ്ട യുഗം വീണ്ടു തിരിച്ചു വരുന്നുടോ ,,,,മനുഷ്യാവകാശത്തിനും /പൊതുസമൂഹത്തിനു വേണ്ടിയും സംഘടിച്ചു ശക്തരാകേണ്ടതിനു പകരം ആതാത് ജാതിയും /മതവും സന്ഘടിക്കുന്നതാണ് എന്ന് കാണുന്നത് ,അധികാര രാഷ്ട്രീയക്കാരോട് നങ്ങള്‍ക്ക് /അല്ലെങ്കില്‍ നങ്ങളുടെ കയ്യില്‍ എത്ര വോട്ട് ഉണ്ട് അത് കൊണ്ട് നങ്ങള്‍ക്ക് അധികാര സൌജന്യങ്ങള്‍ കിട്ടണം എന്ന് പരസ്യമായി പൊതു സമൂഹത്തില്‍ വിളിച്ചു പറയുന്നു ,അപ്പോള്‍ ജാതി ഒരു അഹന്കാരമാകുന്നു ,..ഈ അഹങ്കാരം തെരുവില്‍ വിളിച്ചു പറയുന്നു ,നങ്ങളുടെ ജാതിക്ക് / മതത്തിനു ഒന്നും കിട്ടുന്നില്ലാ എന്ന് പരത്തി പറയുന്നു ,ജാതിക്കല്ല / മനുഷ്യ ജാതിക്ക് വേണ്ടിയാണ് ഇവരൊക്കെ സമ്സാരീകെന്ദെതു ,എന്നാല്‍ ഈ അവസ്ഥ നമ്മുടെ സമൂഹത്തെ ഇതു നിലയിലേക്കാണ് എത്തിക്കുക ,അധികാര രാഷ്ട്രീയത്തിന്റെ അപ്പ കഷ്ങ്ങള്‍ക്ക് വങ്ങി കടിപിടി കൂടുന്നവര്‍ ഒന്നറിയുക എങ്ങനെ കിട്ടുന്ന സുഘാ ഭാഗ്യങ്ങള്‍ അതാത് സമൂഹത്തിലെ സമ്പന്നരാണ് അനുഭവിക്കുന്നത് എന്നാ സത്യം തിരിച്ചറിയണം ,ജാതിയായാലും /മതമായാലും അതാത് സമുദായത്തിലെ സമ്പന്നരാണ് ഈ സുഗങ്ങള്‍ അനുഭവിക്കുന്നത് തിരിച്ചറിയണം ,...

8 comments:

Unknown said...

അയിത്തമോ.......

സാക്ഷ said...

പ്രിയ ഇയ്യാ,
കുറെ കാലങ്ങള്ക്കു ശേഷമാണ് ഒരു ബ്ലോഗിലേക്ക്
വരുന്നത് വായിക്കാൻ വേണ്ടിയാണെങ്കിൽ പോലും.

ചോദ്യങ്ങള നമ്മൾ ചോദിച്ചു കൊണ്ടിരിക്കുന്നു.
ആരാണ് ഉത്തരം.
വലം തെറ്റിപ്പോയ ഇടതനോ.
ഇടം തെറ്റിപ്പോയ വലതനൊ
വെള്ളാപ്പള്ളി
സുകുമാരാൻ
പാണക്കാട്
ഇതാണ് ഉചിത ഉത്തരം
എന്നാലും ചോദ്യങ്ങൾചോദിച്ചു
കൊണ്ടിരിക്കുന്നു വല്ലോ
ദീര്ഘായുസ്സ് തരട്ടെ
താങ്കളുടെ സന്ദേഹങ്ങൾ

Unknown said...

പ്രിയ ധര്മരാജ് മടപള്ളി ,,ശരിയാണ് നിങ്ങള്‍ പറയുന്നത് ജാതി /മത സംഘടനകള്‍ തങ്ങളുടെ ശക്തി ഉപയോഗിച്ച് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നേടുന്നു ,,എന്നാല്‍ ഈ വിഭാഗകാരിലെ സമ്പന്നര്‍ക്കും പ്രമാണിമാര്‍ക്കുമാണ് ഇത്തരം സൌജന്യങ്ങള്‍ ഉപകാര പെടുത്തുന്നത് ,,,ന്യൂണ പക്ഷ സ്ഥാപനങ്ങളില്‍ സംവരണം കിട്ടിയാലും പഠിക്കുന്നത് വലിയ ഫീസ്‌ കൊടുക്കാന്‍ കഴിയുന്നവരാണ് ,അപ്പോള്‍ സമുദായത്തിനു എന്ത് ഗുണം

suyodhanam said...

കേരളത്തില്‍ സാമുഹിക ജീവിതം തകരുകയും സാമുദായിക ജീവിതം പുനര്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ പ്രസ്നാമാണിത്.എല്ലാ രാഷ്ട്രീയ കക്ഷികളും ഇതിനു പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.മാനസികമായ അയിത്തം ഇവിടെ നിലനില്‍ക്കുന്നുണ്ട്.

Unknown said...

പ്രിയ ബിജു നടുമുറ്റം ....ശരിയാണ് രാഷ്ട്രീയ സംഘടനകള്‍ ഈ ജാതി /മത ഇടനാഴിയില്‍ ഇരിക്കാന്‍ പോകുന്നത് കൊണ്ടാണ് ഇത്തരക്കാര്‍ക്കെതിരെ സംസാരിക്കാന്‍ കഴിയാത്തത് ,

Anonymous said...

All mainstream medias has neglected this news.. they have saritha nair,sahalu menon,shetha menon etc.. !! Suspect something is rotten somewhere.. sngahparivar's hidden ajendas getting applied.. !!! Dar ages coming back.. !!

Unknown said...

അപ്പോള്‍ ജോ നിങ്ങള്‍ പറയുന്നത് ശരിയാണ് കേരളം ഇ പ്പോഴും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാതെ ഒളിപ്പിച്ചു വെക്കുന്നു

Shinilal said...

ഇടപെടലുകള്‍ ആവശ്യം.