നമ്മുടെ സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെറ്റുന്നവരുടെ ആലയമാണ് വൃദ്ധമന്ദിരം. കൂട്ടു കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കുള്ള സാമൂഹിക വ്യതിചലനത്തില്‍ നിന്നുമാണ് ഇതുണ്ടാകുന്നത്.
ഒരു കുടുംബത്തില്‍ നിന്നും മക്കള്‍ ഓരോരുത്തരായി കല്യാണം കഴിക്കുകയും, അവര്‍ക്ക് മക്കളുണ്ടാകുമ്പോള്‍ സാമ്പത്തിക സുരക്ഷിതത്വത്തിനും സ്വകാര്യതക്കും വേണ്ടി സ്വകാര്യ വീട്ടിലേക്ക് (അണുകുടുംബം)താമസം മാറ്റുകയും ചെയ്യുന്നു.
ഇങ്ങനെ മക്കള്‍ ഓരോരുത്തരുമായി പല വീടുകളിലേക്ക് താമസം മാറ്റുമ്പോള്‍ വയസായ മാതാവും പിതാവും ഒറ്റപ്പെടുന്നു. ഭര്‍ത്താവ്-ഭാര്യ-മക്കള്‍ എന്ന ചതുര കൂട്ടിനുള്ളില്‍ നിന്നും കെട്ടിപൊക്കുന്ന സാമ്രാജ്യത്തില്‍ വാഴുവാന്‍ വൃദ്ധ മാതാപിതാക്കളെ മക്കള്‍ അനുവദിക്കാറില്ല. ലാഭമോഹവും ഉല്‍പാദനാധിഷ്ഠിതവുമായ സംസ്‌കൃതിയാണ് അണു കുടുംബത്തിന്റെ മുഖമുദ്ര. അണുകുടുംബത്തില്‍ ഉപകാര പ്രദമല്ലാത്തവരുടെ ബാദ്ധ്യത ഏല്‍ക്കുവാന്‍ ആരും തയ്യാറാകുകയില്ല. അതുകൊണ്ട്തന്നെ തിരക്ക് പിടിച്ച ആധുനിക സമൂഹത്തില്‍ നിന്നും വൃദ്ധ•ാര്‍ ഒറ്റപ്പെടുന്നു.
കൂട്ടുകുടുംബത്തില്‍ എല്ലാ വൃദ്ധ•ാരുടെയും അശരണറുടെയും, രോഗ പീഡിതരുടെയും ബാദ്ധ്യത കുടുംബനാഥനും അംഗങ്ങളും സ്‌നേഹത്തോടെ ഏറ്റെടുക്കാറുണ്ടായിരുന്നു. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ് കൂട്ടുകുടുംബം പിന്‍പറ്റുക. പക്ഷെ സോഷ്യലിസ്റ്റ് സമൂഹത്തിനുള്ള അതേ അപചയം അവിടെയും കടന്നു കൂടുകയായിരുന്നു. കാരണവരാണ് അധികാരി. അധികാരി തീരുമാനിക്കുന്നതാണ് നിയമം.
നഗരജീവിത മുഖത്തിലാണ് അണുകുടുംബത്തില്‍നിന്നും ബഹിഷ്‌കൃതരാകുന്ന വൃദ്ധ•ാര്‍ക്ക് വേണ്ടി മന്ദിരം ഉണ്ടാക്കുന്നത്. വരേണ്യവര്‍ഗ്ഗക്കാരുടെ തിരക്ക് പിറ്റിച്ച ജീവിതത്തിനിടയില്‍ കുരുങ്ങികിടക്കുന്ന വൃദ്ധ•ാരെ അവര്‍ വൃദ്ധമന്ദിരത്തില്‍ കുടിയിരുത്തി.മാസാമാസം ചിലവിനുള്ള വീതവും സംഭാവനകളും നല്‍കി വൃദ്ധ മന്ദിരത്തെപോഷിപ്പിച്ചു.
വൃദ്ധമന്ദിരനകത്ത് പൊട്ടിച്ചിരികളോ, സുന്ദരഫലിതം നിറഞ്ഞ കുലുങ്ങിച്ചിരികളോ, കുട്ടികളുടെ പാദസരം കിലുങ്ങുന്ന ഓട്ടങ്ങളോ ഉണ്ടാകില്ല. ഒരു കുറ്റുംബ പരിവേഷം അവിടെ സൃഷ്ടിക്കാനാവില്ല. എല്ലാം നിശബ്ദതകൊണ്ട് കൂടിവെച്ച മുകതയാണ് എങ്ങും. നെടുവീര്‍പ്പുകളും, സങ്കടങ്ങളുമായി താടിക്ക് കൈ ചാര്‍ത്തിവെച്ച് മരണത്തെ കാത്തിരിക്കുന്നവരുടെ സങ്കേതം.
വൃദ്ധമന്ദിരത്തിലെ ഒരംഗം മരിച്ച്കിടക്കുന്ന സമയത്ത് എല്ലാ വൃദ്ധമന്ദിരാംഗങ്ങളും മരിച്ചയാളുടെ മുന്നില്‍ കൂനി കൂനി നില്ക്കുന്ന കാഴ്ച ഭീകരമായിരിക്കും. അവര്‍ക്കപ്പോള്‍ അറവുമാടിന്റെ ദൈന്യത മുഖമായിരിക്കും. ഇനി ആര്....? ജീവിത പ്രതീക്ഷ നശിച്ച് ലോകത്ത് മരണത്തെ കാത്തിരിക്കുന്നവരുടെ ആകാംക്ഷ നിറഞ്ഞ സങ്കേതത്തില്‍ സമാശ്വാസത്തിന് ബന്ധുജനങ്ങളില്ല. കൂടെപിറപ്പുകളില്ല... ജീവനക്കാര്‍ നല്‍ക്കുന്ന സമയക്ലിപ്ത ഭക്ഷണം.... സമയത്തിന് ഉറക്കം... സമയത്തിന് പ്രാര്‍ത്ഥന.... ക്ലിപ്തസമയത്തിനുള്ളില്‍ കുരുങ്ങികിടക്കുന്നവര്‍ മരണത്തെ കാത്തുനില്‍ക്കുകയാണ്.
നമ്മുടെ സമൂഹത്തിലെ വരേണ്യവര്‍ഗ്ഗകാരും അവരെ പിന്തുടരുന്ന ഇടത്തരക്കാരുമാണ് വൃദ്ധമന്ദിരത്തില്‍ വൃദ്ധ•ാരെ അടയിരുത്തുന്നത്. പാവപ്പെട്ടവര്‍ അവര്‍ക്കാകുന്ന വത്കരിക്കുകയാണ് സുമനസ്സുകള്‍ ചെയ്യേണ്ടത്.
മാനസിക പീഡനം അനുഭവിക്കുന്ന ഇന്നത്തെ വൃദ്ധ•ാര്‍ അവരുടെ മക്കള്‍ക്ക് സ്‌നേഹവും പരിലാളനയും പഠനസൗകര്യങ്ങളും നല്‍കിയിരുന്നു. അവര്‍ കുട്ടികളെ കളിക്കുവാനും, സൗഹൃദബന്ധത്തിലേര്‍പ്പെടുവാനും അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികളെ ഇറച്ചികോഴികളെപ്പോലെ പഠിപ്പിച്ച്, ഉരുപ്പടിയാക്കുവാന്‍, ഭര്‍ല്‍സിച്ചും, പേടിപ്പിച്ചും, ഇടിച്ചും കുത്തിയും, വീട്ടില്‍നിന്നും പുറത്തിരങ്ങുവാന്‍ അനുവദിക്കാതെ പഠിപ്പിക്കുന്നു. ഇവര്‍ക്ക് സ്‌നേഹവും പരിലാളനയും കളിചിരിയും തമാശകളും മൈതാനങ്ങളില്‍ പട്ടം പറപ്പിക്കലും മീന്‍പിടിക്കലും, മരത്തില്‍ കയറലും നാം നിഷേധിച്ചിരിക്കുന്നു.
ഇങ്ങനെ ചട്ടക്കൂട്ടില്‍നിന്നും വളരുന്ന കുട്ടിക്ക് മുന്നില്‍ കാണുന്ന രീതിക്ക് അനുസൃതമായാണ് സ്വഭാവ രുപീകരണം ഉണ്ടാകുക.അച്ഛാഛനെയും ഉപ്പാപ്പയെയും വൃദ്ധമന്ദിരത്തിലാക്കുകയും
4 comments:
ബഹിഷ്‌കൃതരാകുന്ന വൃദ്ധന്മാര്‍
വൃദ്ധവിലാപങ്ങള്‍ കേള്‍ക്കുന്നുണ്ട് ചുറ്റും!
athe അജിത് ,എപ്പോള്‍ വയസ്സാകുവാന്‍ പേടിയാകുന്നു ,വയസ്സാകുന്നവരെ ബഹിഷ്കരികുന്ന കാലമാ ആയിരിക്കുന്നു
കൊഴിഞ്ഞുപോയ കാലങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ മനസിലാക്കാൻ പറ്റും, മാതാപിതാക്കൾ കാണപ്പെട്ട ദൈവമായിരുന്നു, അവർ ദൈവത്തിന്റെ മഹത്തായ ദാനമാണ്, അവരുടെ കൊച്ചു ജീവിതങ്ങൾ, ദുഃഖങ്ങൾ, ദുരിതങ്ങൾ, ക്ലേശങ്ങൾ, സന്തോഷങ്ങളെല്ലാം ഓരോ കുടുംബങ്ങളുടെയും തായ്‌വേരായിരുന്നു....അവരെ വാര്‍ദ്ധക്യത്തിലും സ്നേഹിക്കൂ
Post a Comment